x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് മാ​ൾ​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: September 10, 2026 07:40 AM IST | Updated: September 10, 2026 07:40 AM IST

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് മാ​ൾ​ട്ട

വ​ലേ​റ്റ :  മാ​ൾ​ട്ട​യി​ലെ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (OICC)  നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ച്ചു. OICC Maltaയു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ൾ​ട്ട​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഓ​ണാ​ഘോ​ഷം കൂ​ടി​യാ​യി​രു​ന്നു ഇ​ത്.

മാ​ൾ​ട്ട​യി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ, വി​വി​ധ സ​ഭ​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക ശ്രേ​ഷ്ഠ​ർ, Community Police പ്ര​തി​നി​ധി​ക​ൾ, OICC തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Hon. Dr. Malcolm Paul Agius Galea, Minister for Arts, Culture and National Heritage ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

 ഒഐസിസി മാൾട്ട പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സെന്‍റർ സോൺ  പ്ര​സി​ഡ​ന്റ് ബിജോ ജോൺ ​സ്വാഗതം ആ​ശം​സി​ച്ചു. Community Police പ്ര​തി​നി​ധി  Johnathan, Jacobite Church ലെ Rev. Fr. Jinu, indian Orthodox Church ​ലെ Rev. Fr. George Mathew, Overseas Congress പ്ര​തി​നി​ധി Binder Singh എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

OICC Malta General Secretary Sibin T. Varghese, Treasurer Rosh Babu, Secretary Dalia Das, Tom Jacob, Stijo Mathew, OICCയു​ടെ National, Regional ത​ല​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. OICC Maltaയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ നേ​താ​ക്ക​ൾ അ​നു​സ്മ​രി​ച്ചു. 

ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി OICC Maltaയു​ടെ സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് കൈ​മാ​റി. ഓ​ണ​പ്പെ​രു​മ വി​ളി​ച്ചോ​തു​ന്ന ഓ​ണ​സ​ദ്യ, തി​രു​വാ​തി​ര, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, വി​വി​ധ ഓ​ണം ഗെ​യി​മു​ക​ൾ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. മാ​ൾ​ട്ട​യി​ലെ Rockstar Band Malta അ​വ​ത​രി​പ്പി​ച്ച ഗാ​ന​സ​ന്ധ്യ​യും ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി.

ഏ​ക​ദേ​ശം 200-ഓ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഓ​ണാ​ഘോ​ഷം OICC Maltaയു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ വി​ജ​യ​മാ​യി മാ​റി. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സൗ​ഹൃ​ദ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​ൽ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ടെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Onam celebration leadership

Recent News

Corehub Up