x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഷ​പ് മാ​ർ ഗ്രി​ഗ​റി ക​രോ​ട്ടെ​മ്പ്രേ​ലി​ന്‍റെ ​വി​യോ​ഗ​ത്തി​ൽ ഷി​ക്കാ​ഗോ രൂ​പ​ത അ​നു​ശോ​ചി​ച്ചു

ഷോ​ളി കു​മ്പി​ളു​വേ​ലി
Published: July 23, 2026 03:01 PM IST | Updated: July 23, 2026 03:01 PM IST

മാ​ർ ഗ്രി​ഗ​റി ക​രോ​ട്ടെ​മ്പ്രേ​ൽ

ഷി​ക്കാ​ഗോ: രാ​ജ്‌​കോ​ട്ട് രൂ​പ​ത​യു​ടെ മു​ൻ ബി​ഷ​പ്പും സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ കു​ടി​യേ​റ്റ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ബി​ഷ​പ് മാ​ർ ഗ്രി​ഗ​റി ക​രോ​ട്ടെ​മ്പ്രേ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഷി​ക്കാ​ഗോ രൂ​പ​താ​ധ്യക്ഷ​ൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

1996-ൽ, ​ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പ്പാ​പ്പ അ​മേ​രി​ക്ക​യി​ലെ കു​ടി​യേ​റ്റ​ക്കാ​രാ​യ സീ​റോമ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ മ​ത​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ മാ​ർ ക​രോ​ട്ടെ​മ്പ്രേ​ലി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വി​ശ്വാ​സി​ക​ളു​മാ​യി സം​വ​ദി​ച്ച അ​ദ്ദേ​ഹം, പ്ര​വാ​സി​ക​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കാ​യി സ്വ​ന്ത​മാ​യി ഒ​രു രൂ​പ​ത വേ​ണ​മെ​ന്ന റി​പ്പോ​ർ​ട്ട് 1998-ൽ ​വ​ത്തി​ക്കാ​നി​ൽ സ​മ​ർ​പ്പി​ച്ചു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 2001 മാ​ർ​ച്ച് 13-ന് ​ഇ​ന്ത്യ​യ്ക്ക് പു​റ​ത്തു​ള്ള സ​ഭ​യു​ടെ ആ​ദ്യ രൂ​പ​ത​യാ​യി "സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക് എ​പ്പാ​ർ​ക്കി ഓ​ഫ് ഷി​ക്കോ​ഗോ' നി​ല​വി​ൽ വ​ന്ന​തും മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് പ്ര​ഥ​മ മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ​തും.

ഷി​ക്കാ​ഗോ രൂ​പ​ത സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഈ ​വേ​ള​യി​ൽ, രൂ​പ​ത​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ച മാ​ർ ക​രോ​ട്ടെ​മ്പ്രേ​ലി​ന്‍റെ വി​യോ​ഗം വ്യ​ക്തി​പ​ര​മാ​യി ഏ​റെ വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് പ​റ​ഞ്ഞു. രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​ർ ക​രോ​ട്ടെ​മ്പ്രേ​ലി​ന്‍റെ വേ​ർ​പാ​ടി​ൽ ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തും അ​നു​ശോ​ചി​ച്ചു. രൂ​പ​ത​യു​ടെ രൂ​പീ​ക​ര​ണ കാ​ല​ഘ​ട്ട​ത്തി​ലും തു​ട​ർ​ന്നു​ള്ള പ്ര​തി​സ​ന്ധി​ക​ളി​ലും ബി​ഷ​പ്പ് ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഏ​റെ സ​ഹാ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് (SMCC) നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും ബി​ഷ​പ്പ് മാ​ർ ഗ്രി​ഗ​റി ക​രോ​ട്ടെ​മ്പ്രേ​ലി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​ത്യ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ൽ അ​ദ്ദേ​ഹം വ​ഹി​ച്ച നി​ർ​ണാ​യ​ക പ​ങ്ക് വി​ശ്വാ​സി​ക​ൾ എ​ന്നും ന​ന്ദി​യോ​ടെ ഓ​ർ​ക്കു​മെ​ന്ന് SMCC നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ർ​ജ് എ​ള​മ്പാ​ശേ​രി, പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വി. ​ജോ​ർ​ജ്, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി​ജി​ൽ പാ​ല​യ്ക്ക​ലോ​ടി എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Tags : MarGregoryKarottemprel Demise NRINews

Recent News

Corehub Up