x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ൻ​പ്ര​ഭ​യി​ൽ ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ; ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​ തി​രു​വോ​ണാ​ഘോ​ഷം കെ.​ജെ. യേ​ശു​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

പി .പി. ചെ​റി​യാ​ൻ
Published: September 8, 2026 06:37 AM IST | Updated: September 8, 2026 06:37 AM IST

കെ.​ജെ. യേ​ശു​ദാ​സ്

ഡാ​ള​സ്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ച​രി​ത്ര​ത്തി​ലെ സു​വ​ർണ​ അ​ധ്യാ​യ​മാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി (1976-2026) ആ​ഘോ​ഷ​ങ്ങ​ൾ​ക്കും തി​രു​വോ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കും ലൂ​യി​സ്വി​ല്ല​യി​ലെ എ​ന്റ​ക്സ് അ​രീ​ന​യി​ൽ അ​വി​സ്മ​ര​ണീ​യ​മാ​യ തു​ട​ക്കം. പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ ഗാ​ന​ഗ​ന്ധ​ർ​വ്വ​ൻ കെ. ​ജെ. യേ​ശു​ദാ​സ് 50ാം- വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.

രാ​വി​ലെ 10 മ​ണി​ക്ക് ത​നി​മ​യാ​ർ​ന്ന വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് സം​സാ​രി​ച്ച ഗാ​ന​ഗ​ന്ധ​ർ​വ്വ​ൻ, പ്ര​വാ​സ ലോ​ക​ത്ത് മ​ല​യാ​ള ത​നി​മ​യും സം​സ്കാ​ര​വും മൂ​ല്യ​ങ്ങ​ളും നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ വ​ഹി​ക്കു​ന്ന പ​ങ്ക് ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ദ​​സി​നെ പ്ര​ചോ​ദി​പ്പി​ച്ച ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ വി​ന​യ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ആ​ത്മീ​യ​ത​യു​ടെ​യും പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചു:

ന്ധ​സ്ഥാ​ന​ത്തേ​ക്കാ​ൾ വ​ലി​യ​താ​ണ് വി​ന​യം; സ​മ്പ​ത്തി​നേ​ക്കാ​ൾ വി​ല​പ്പെ​ട്ട​താ​ണ് സ്നേ​ഹം. ന​മു​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന പ​ദ​വി​ക​ളും സ​മ്പ​ത്തും ക​ഴി​വു​ക​ളും മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന് ന​മ്മെ അ​ക​റ്റാ​നു​ള്ള കാ​ര​ണ​മാ​ക​രു​ത്. കി​രീ​ടം ധ​രി​ച്ച രാ​ജാ​വാ​യാ​ൽ പോ​ലും ജ​ന​ങ്ങ​ളോ​ട് വി​ന​യ​ത്തോ​ടെ​യും സ്നേ​ഹ​ത്തോ​ടെ​യും പെ​രു​മാ​റ​ണം. മ​തം ന​മ്മെ വേ​ർ​തി​രി​ക്കാ​നു​ള്ള​ത​ല്ല, മ​റി​ച്ച് സ്നേ​ഹ​ത്തി​ലൂ​ടെ​യും ക​രു​ണ​യി​ലൂ​ടെ​യും ന​മ്മെ ത​മ്മി​ൽ അ​ടു​പ്പി​ക്കാ​നു​ള്ള​താ​ണ്. ഈ ​ന​ല്ല പാ​ര​മ്പ​ര്യ​ങ്ങ​ളും മൂ​ല്യ​ങ്ങ​ളും കൈ​വി​ട്ടു​പോ​കാ​തെ പു​തി​യ ത​ല​മു​റ​യി​ലേ​ക്കും കൈ​മാ​റാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം,ന്ധ ​എ​ന്ന് ആ​ശം​സി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ത​ന്റെ വാ​ക്കു​ക​ൾ ഉ​പ​സം​ഹ​രി​ച്ച​ത്.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഷി​ജു അ​ബ്ര​ഹാം, സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര, ട്ര​ഷ​റ​ർ സി​ജു കൈ​നി​ക്ക​ര, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ ജി​ജി പി. ​സ്ക​റി​യ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സം​ഘ​ട​ന​യു​ടെ​യും സ​മൂ​ഹ​ത്തി​ന്റെ​യും വ​ള​ർ​ച്ച​യ്ക്ക് വി​ല​യേ​റി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ പ്ര​മു​ഖ വ്യ​ക്തി​ക​ളെ ച​ട​ങ്ങി​ൽ വെ​ച്ച് ആ​ദ​രി​ക്കു​ക​യും പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി വൈ​കു​ന്നേ​രം 3 മു​ത​ൽ 5 വ​രെ ന​ട​ന്ന ​മാ​ജി​ക് മെ​ല​ഡി മി​ഷ​ൻ​ന്ധ ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റി.​മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് അ​വ​ത​രി​പ്പി​ച്ച അ​ത്ഭു​ത​ക​ര​മാ​യ മാ​ജി​ക് ഷോ ​കാ​ണി​ക​ളെ വി​സ്മ​യി​പ്പി​ച്ചു.

ര​വി​ശ​ങ്ക​ർ ആ​ർ, ചി​ത്ര അ​രു​ൺ എ​ന്നീ പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​രു​ടെ മ​നോ​ഹ​ര​മാ​യ ഗാ​ന​മേ​ള സ​ദ​​സി​നെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി. വി​ഷ്ണു അ​ശോ​ക് അ​വ​ത​രി​പ്പി​ച്ച വ​യ​ലി​ൻ ഫ്യൂ​ഷ​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പു​തി​യൊ​രു സം​ഗീ​താ​നു​ഭ​വം ന​ൽ​കി.

വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഈ ​മ​ഹാ​മ​ഹം ഡാ​ള​സി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് എ​ക്കാ​ല​വും ഓ​ർ​മ്മി​ക്കാ​വു​ന്ന ഒ​രു ഉ​ത്സ​വാ​നു​ഭ​വ​മാ​യി മാ​റി.

Tags : Deepika DeepikaNewspaper BreakingNews Dallas Kerala Association Shines Bright

Recent News

Corehub Up