വിർജീനിയ: ഡെമോക്രാറ്റിക് പാർട്ടി അംഗമായ അബിഗെയ്ൽ സ്പാൻബെർഗർ വിർജീനിയ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിൻസം ഏൾ-സിയേഴ്സിനെയാണ് അബിഗെയ്ൽ സ്പാൻബെർഗർ പരാജയപ്പെടുത്തിയത്.
വോട്ടെടുപ്പിലുടനീളം സ്ഥിരമായി ലീഡ് നിലനിർത്തിയ സ്പാൻബെർഗറിനെ വിർജീനിയയുടെ ആദ്യ വനിതാ ഗവർണറാക്കും. അതേസമയം, വിർജീനിയ തെരഞ്ഞെടുപ്പ് ഫലം ട്രംപിന് കനത്ത തിരിച്ചടിയായി.
അതേസമയം, ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഇന്തോ - അമേരിക്കൻ മുസ്ലിം സൊഹ്റാൻ മംദാനി ജയിച്ചു. സ്വതന്ത്രസ്ഥാനാർഥിയും മുൻ ഗവർണറുമായ ആൻഡ്രു ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി മംദാനി ന്യൂയോർക്ക് സിറ്റി മേയറാകുന്നത്.
34 കാരനായ മംദാനി, ന്യൂയോർക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും. മംദാനിയുടെ വിജയം പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് കനത്ത തിരിച്ചടിയായി.