x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി; ഹൂ​സ്റ്റ​ണി​ൽ ഡോ​ക്‌​ട​ർ പി​ടി​യി​ൽ


Published: March 12, 2026 02:48 PM IST | Updated: March 12, 2026 02:48 PM IST

ഹൂ​സ്റ്റ​ൺ: ജീ​വ​ന​ക്കാ​രു​ടെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ഡോ​ക്‌​ട​ർ പി​ടി​യി​ലാ​യി. ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ പോ​ഡി​യാ​ട്രി​സ്റ്റ് (പാ​ദ​രോ​ഗ വി​ദ​ഗ്ധ​ൻ) ഡോ. ​ഡ​ഗ്ല​സ് ഹാ​ൻ​സ​ണെ​യാ​ണ് ഹാ​രി​സ് കൗ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മെ​മ്മോ​റി​യ​ൽ സി​റ്റി മെ​ഡി​ക്ക​ൽ പ്ലാ​സ​യി​ലെ ഹാ​ൻ​സ​ണെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​രു​ടെ ശു​ചി​മു​റി​യി​ലാ​ണ് ഒ​ളി​കാ​മ​റ ക​ണ്ടെ​ത്തി​യ​ത്. സി​ങ്കി​ന് താ​ഴെ ടോ​യ്‌​ല​റ്റി​ന് അ​ഭി​മു​ഖ​മാ​യാ​ണ് കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്ന​ത്.

ഒ​രു ജീ​വ​ന​ക്കാ​രി കാ​മ​റ ക​ണ്ടെ​ത്തു​ക​യും അ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ശേ​ഷം പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. മൂ​ന്ന് വ​നി​താ ജീ​വ​ന​ക്കാ​രാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. എ​ത്ര കാ​ല​മാ​യി ഈ ​കാ​മ​റ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​രു​ടെ​യൊ​ക്കെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Tags : Dr. Douglas Hansen Invasive visual recording Crime Hidden Camera USA

Recent News

Corehub Up