ഡോ. രാജു ജേക്കബ്
ഡാളസ്: കവിയൂർ കിഴക്കനേത്തു ഡോ. രാജു ജേക്കബ് ഡാളസിൽ അന്തരിച്ചു. പരേതൻ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗം പ്രഫസറായി 1968 മുതൽ 1976 വരെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സാലി ജേക്കബ് റാന്നി മന്നമരുതി പനവേലിൽ കുടുംബാംഗമാണ്. തിരുവല്ല മാർത്തോമ്മ കോളജിൽ 1969 - 71 വർഷങ്ങളിൽ അധ്യാപികയായിരുന്നു.
മക്കൾ: ഡോ. സ്വപ്ന ജേക്കബ്, ഡോ. സൂരജ് ജേക്കബ്. മരുമക്കൾ: ഡോ.കിരൺ ജോയ് ഫിലിപ്പ്, ഡോ. ഷഹീൻ ജേക്കബ്.
പൊതുദർശനവും സംസ്കാരവും ശനിയാഴ്ച കോപ്പൽ റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്ററിൽ 10 മുതൽ നടത്തപ്പെടും.
അഡ്രസ്: Rolling Oaks Memorial Center, 400 freeport Parkway, Coppell, Texas 75019.
Tags : Dr.RajuJacob Dallas RajuJacob Obit