x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിർധന കുട്ടികൾക്ക് സഹായവുമായി കാൻജ്

വെബ്ഡെസ്ക്
Published: July 30, 2026 05:24 PM IST | Updated: July 30, 2026 05:24 PM IST

പരിപാടിയിൽ നിന്ന്

ന്യൂ​ജ​ഴ്‌​സി: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി (കാ​ൻ​ജ്) സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ക്രാ​ഡി​ൽ​സ് ടു ​ക്ര​യോ​ൺ​സ് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്ന് സേ​വ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ന്യൂ​ജ​ഴ്‌​സി​യി​ലെ​യും ഫി​ലഡ​ൽ​ഫി​യ​യി​ലെ​യും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് വ​സ്ത്ര​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ചു​ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.

കാ​ൻ​ജി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ സാ​മ്പ​ത്തി​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യും ക്രാ​ഡി​ൽ​സ് ടു ​ക്ര​യോ​ൺ​സി​ന്‍റെ ആ​മ​സോ​ൺ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി സം​ഭാ​വ​ന ചെ​യ്തും ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

പ്ര​സി​ഡ​ന്‍റ് വി​ജ​യ് ന​മ്പ്യാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജി സാ​മു​വ​ൽ, യൂ​ത്ത് അ​ഫ​യേ​ഴ്സ് ലീ​ഡ് ശ്രീ​കു​മാ​ർ കെ.എ​സ്. എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ട്ട സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘം ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ ക്രാ​ഡി​ൽ​സ് ടു ​ക്ര​യോ​ൺ​സി​ന്‍റെ ഗി​വിം​ഗ് ഫാ​ക്ട​റി സ​ന്ദ​ർ​ശി​ച്ച് സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

 

K-Rail Survey

സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും യൂ​ത്ത് അ​ഫ​യേ​ഴ്സ് ലീ​ഡ് ശ്രീ​കു​മാ​ർ ന​ന്ദി അ​റി​യി​ച്ചു.

ഈ ​സാ​മൂ​ഹി​ക സേ​വ​ന സം​രം​ഭം വി​ജ​യ​ക​ര​മാ​ക്കാ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും കാ​ൻ​ജ് പ്ര​സി​ഡ​ന്‍റ് വി​ജ​യ് ന​മ്പ്യാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജി സാ​മു​വ​ൽ, ട്ര​ഷ​റ​ർ ഖു​ർ​ഷി​ദ് ബ​ഷീ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് ടോം ​നെ​റ്റി​ക്കാ​ട​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കൃ​ഷ്ണ പ്ര​സാ​ദ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ദ​യ ശ്യാം, ​മീ​ഡി​യ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ചു​മ​ത​ല​യു​ള്ള അ​സ്ലം ഹ​മീ​ദ്, സ്പോ​ർ​ട്സ് അ​ഫ​യേ​ഴ്സ് അ​നൂ​പ് മാ​ത്യൂ​സ് രാ​ജു, ഐടി ഓ​ഫീ​സ​ർ നി​ധി​ൻ ജോ​യ് ആ​ല​പ്പാ​ട്ട്, പ​ബ്ലി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ അ​ഫ​യേ​ഴ്സ് രേ​ഖ നാ​യ​ർ, ചാ​രി​റ്റി അ​ഫ​യേ​ഴ്സ് ജ​യ​കൃ​ഷ്ണ​ൻ എം. ​മേ​നോ​ൻ, ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്സ് രേ​ഖ പ്ര​ദീ​പ്, യൂ​ത്ത് അ​ഫ​യേ​ഴ്സ് ശ്രീ​കു​മാ​ർ കെ. ​എ​സ്., എ​ക്സ്-​ഓ​ഫീ​ഷ്യോ സോ​ഫി​യ മാ​ത്യു എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : KANJ HelpingHand Children

Recent News

Corehub Up