x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യൊ​രു​ക്കി കെ​പി​എ ബ​ഹ്റിൻ


Published: August 25, 2026 01:32 AM IST | Updated: August 25, 2026 01:32 AM IST

കെ​പി​എ ബ​ഹ്റിൻ

കൊ​ല്ലം: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ൻ (KPA Bahrain) നാ​ട്ടി​ൽ അ​വ​ധി​ക്കെ​ത്തി​യ അം​ഗ​ങ്ങ​ളെ​യും, കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് സ്നേ​ഹ​ക്കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ഹൗ​സ്ബോ​ട്ടി​ൽ ന​ട​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ നാ​ട്ടി​ലെ​ത്തി​യ അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും പ​ര​സ്പ​രം ക​ണ്ടു​മു​ട്ടാ​നും സൗ​ഹൃ​ദം പു​തു​ക്കാ​നും കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ട്ടി​യു​റ​പ്പി​ക്കാ​നും സം​ഗ​മം അ​വ​സ​ര​മാ​യി. മ​നോ​ഹ​ര​മാ​യ കാ​യ​ൽ​ക്കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ചു​കൊ​ണ്ട് ഹൗ​സ്ബോ​ട്ടി​ൽ ന​ട​ന്ന സം​ഗ​മം സ​ന്തോ​ഷ​ത്തി​ന്‍റെയും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​യി മാ​റി.

വി​വി​ധ വി​നോ​ദ​പ​രി​പാ​ടി​ക​ളും സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക​ളും സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​ക്ക് കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​നൂ​പ് ത​ങ്ക​ച്ച​ൻ, കെ​പി​എ എ​ക്സ്പ്ര​വാ​സി ക​ൺ​വീ​ന​ർ കി​ഷോ​ർ കു​മാ​ർ, ര​ക്ഷാ​ധി​കാ​രി ബി​നോ​ജ് മാ​ത്യു, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ജീ​വ് ആ​യൂ​ർ, ലി​നീ​ഷ് പി. ​ആ​ചാ​രി, റ​ജി​മോ​ൻ ബേ​ബി​ക്കു​ട്ടി, ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി അം​ഗം മു​നീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്ര​വാ​സ​ത്തി​ലും നാ​ട്ടി​ലും കെ​പി​എ അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ ഓ​ർ​മ്മ​യാ​യി. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

K-Rail Survey K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews KPA Bahrain Organizes

Recent News

Corehub Up