x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേ​റ്റ​ർ ഓ​സ്റ്റി​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് നവ​നേ​തൃ​ത്വം


Published: April 20, 2026 02:48 PM IST | Updated: April 20, 2026 02:48 PM IST

ടെ​ക്സസ്: ഓ​സ്റ്റി​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രേ​റ്റ​ർ ഓ​സ്റ്റി​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഗാമാ), മ​ല​യാ​ളി സ​മൂ​ഹ​ത്തിന്‍റെ സാ​മൂ​ഹി​ക -​ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന ഒ​രു ലാ​ഭ​ര​ഹി​ത സം​ഘ​ട​ന​യാ​ണ്.

2026ന്‍റെ ​തു​ട​ക്കം ഗാമയു​ടെ പു​തി​യ ഓ​ഫീസ് ബെ​യ​റ​ർ​മാ​രും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും ചു​മ​ത​ല​യേ​റ്റു. പ്ര​സി​ഡന്‍റാ​യി ​അ​നൂ​പ് ഗോ​പി​നാ​ഥ​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഷി​ബി​ൻ ശ്രീ​ധ​ർ, സെ​ക്ര​ട്ട​റി​യാ​യി വി​ഷ്ണു ശ​ശി​കു​മാ​ർ, ട്ര​ഷ​റ​റാ​യി അ​ജ​യ് സ​ഞ്ജീ​വ​ൻ എ​ന്നി​വ​രാ​ണ് അ​ടു​ത്ത ടേ​മി​ലേ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​വ​ർ.

ഡെ​ൽ​സി മാ​ർ​ട്ടി​ൻ, സി​ജു വ​ർ​ഗീ​സ്, വി​മ​ൽ മോ​ഹ​ൻ, ശ്രീ​കാ​ന്ത് കൊ​ഞ്ചേ​രി, സൗ​മ്യ മീ​ര സ​തീ​ഷ്, ദ​ർ​ശ​ന മ​ന​യ​ത്ത് ശ​ശി, ബി​ന്ദു ജോ​ർ​ജ്, നി​തി​ൻ ശ്രീ​ധ​ര​ൻ നാ​യ​ർ, ലൈ​ജു എ​ലി​സ​ബേ​ത് ജേ​ക്ക​ബ്, സൈ​മ​ൺ ജോ​സ് വ​ഴ​ക്ക​ട​വി​ൽ എ​ന്നി​വ​രാ​ണ് പു​തി​യ ഡ​യ​റ​ക്‌ടർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ.

Tags : greater austin malayalee association new leadership usa

Recent News

Corehub Up