ഡാളസ്: ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ് (ഐഎപിഎസ്) ഡാളസ് ചാപ്റ്ററിന്റെ 2026-2027 പ്രവർത്തന വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രമുഖ മാധ്യമ സാമൂഹിക പ്രവർത്തകനായ വിൽസൺ തരകൻ പ്രസിഡന്റായി ചുമതലയേൽക്കും.
മാധ്യമ രംഗത്തും സാമൂഹിക-സാംസ്കാരിക മേഖലയിലും ദീർഘകാല പ്രവർത്തന പരിചയമുള്ള വ്യക്തികളാണ് പുതിയ കമ്മിറ്റിയിൽ ഇടം നേടിയിരിക്കുന്നത്.
ഡാളസ്-ഫോർട്ട് വർത്ത് മേഖലയിലെ മാധ്യമപ്രവർത്തകരുടെയും മാധ്യമപ്രവർത്തന രംഗത്ത് താത്പര്യമുള്ളവരുടെയും കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മാധ്യമ പ്രവർത്തകരുടെ ശാക്തീകരണത്തിനും പ്രവാസ മലയാളി സമൂഹത്തിന് പ്രയോജനകരമായ വിവിധ മാധ്യമ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനും പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വരുന്ന പ്രവർത്തന വർഷങ്ങളിൽ വിപുലമായ മാധ്യമ സംവാദങ്ങൾ, പരിശീലന പരിപാടികൾ, കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രവർത്തനങ്ങൾ, യുവ മാധ്യമപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ എന്നിവക്ക് ഡാളസ് ചാപ്റ്റർ നേതൃത്വം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
Tags : iapc dallas chapter new leadership usa