ഡാളസ്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ മിഡ്വെസ്റ്റ് റീജിയണിന്റെ 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
ഏപ്രിൽ 11ന് ഐപിസി ഹെബ്രോൺ ഡാളസ് സഭാ മന്ദിരത്തിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവിലെ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പാസ്റ്റർ കെ.വി. തോമസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജോഷിൻ ഡാനിയേൽ കണക്കും അവതരിപ്പിച്ചു.
തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളായി ഫാ.ഡോ. ഷിബു തോമസ് (ഒക്ലഹോമ) പ്രസിഡന്റ്, പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഏബ്രഹാം (ഓസ്റ്റിൻ) വൈസ് പ്രസിഡന്റ്, പാസ്റ്റർ ബെന്നി പാപ്പച്ചൻ (ഒക്ലഹോമ) സെക്രട്ടറി, വെസ്ലി മാത്യു (ഡാളസ്) ജോ. സെക്രട്ടറി, വെസ്ലി ആലും മൂട്ടിൽ(ഹ്യൂസ്റ്റൺ) ട്രഷറർ, ടിജു തോമസ് (ഹൂസ്റ്റൺ) ജനറൽ കൗൺസിൽ അംഗം, സാം മാത്യു (ഡാളസ്) മീഡിയ, എസ്.പി. ജെയിംസ് (ഡാളസ്) ചാരിറ്റി കോഓർഡിനേറ്റർ, സാക് ചെറിയാൻ (ഒക്ലഹോമ) മിഷൻ കോഓർഡിനേറ്റർ, ആൻസൺ തോമസ് ഓഡിറ്റർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
റീജിയണിന്റെ 2026-ലെ വാർഷിക കൺവൻഷൻ സാൻ അന്റോണിയോയിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Tags : IPC Midwest Region New Leadership