x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ച്ച്എ​ൻ​എ സാഹിത്യ വിചാരവേദി കമ്മിറ്റി രൂപീകരിച്ചു


Published: February 25, 2026 04:32 PM IST | Updated: February 25, 2026 04:32 PM IST

ഫ്ലോ​റി​ഡ: ഭാ​ര​തീ​യ ദാ​ർ​ശ​നി​ക വീ​ക്ഷ​ണ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നും സാ​ഹി​ത്യ സാം​സ്കാ​രി​ക സം​രം​ഭ​ങ്ങ​ളു​ടെ സം​ഘാ​ട​ന​ത്തി​നു​മാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) സാ​ഹി​ത്യ വി​ചാ​ര​വേ​ദി ക​മ്മി​റ്റി​യെ രൂ​പീ​ക​രി​ച്ചു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്മാ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പു​തി​യ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കെ​എ​ച്ച്എ​ൻ​എ​യു​ടെ അ​ഭി​മാ​ന സം​രം​ഭ​മാ​യ ആ​ർ​ഷ​ദ​ർ​ശ​ന പു​ര​സ്‌​കാ​ര​ത്തി​ന്‍റെ​യും പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന യു​വ​സാ​ഹി​തി സ​മ്മാ​ന​ത്തി​ന്‍റെ​യും സം​ഘാ​ട​ന​വും ഭാ​ര​തീ​യ ദാ​ർ​ശ​നി​ക വീ​ക്ഷ​ണ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​വും നി​ർ​വ​ഹി​ക്കു​ന്ന​തി​നു​ള്ള കെ​എ​ച്ച്എ​ൻ​എ സാ​ഹി​ത്യ വി​ചാ​ര​വേ​ദി​യി​ലേ​ക്ക് സു​രേ​ന്ദ്ര​ൻ നാ​യ​ർ (ഹൂ​സ്റ്റ​ൻ), ഡോ. ​സു​ശീ​ല ര​വീ​ന്ദ്ര​നാ​ഥ്‌ (ഫ്ലോ​റി​ഡ), ജ​യ​ശ​ങ്ക​ർ പി​ള്ള (കാ​ന​ഡ), മ​ധു ചെ​റി​യേ​ട​ത്തു (ന്യൂ​ജ​ഴ്സി)​പ്ര​സാ​ദ് പാ​ല​ക്ക​ൽ (കാ​ലി​ഫോ​ർ​ണി​യ) എ​ന്നി​വ​രെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

പ്ര​ഥ​മ ആ​ർ​ഷ​ദ​ർ​ശ​ന പു​ര​സ്കാ​ര​ത്തി​ന്‍റെ സം​ഘാ​ട​ക​നും കെ​എ​ച്ച്എ​ൻ​എ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സു​രേ​ന്ദ്ര​ൻ നാ​യ​ർ ആ​നു​കാ​ലി​ക മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ കോ​ള​മി​സ്റ്റും വി​വി​ധ ഭാ​ഷാ​സാ​ഹി​ത്യ കൂ​ട്ടാ​യ്മ​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​ണ്.

30 വ​ർ​ഷ​ത്തി​ലേ​റെ​ക്കാ​ല​മാ​യി ഫ്ലോ​റി​ഡ​യി​ലെ സാ​ഹി​ത്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ അ​റി​യ​പ്പെ​ടു​ന്ന ക​വി​യും എ​ഴു​ത്തു​കാ​രി​യു​മാ​ണ് ഡോ. ​സു​ശീ​ല ര​വീ​ന്ദ്ര​നാ​ഥ്. പ്ര​വാ​സി മ​ല​യാ​ളി സാ​ഹി​ത്യ രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ന പാ​ട​വ​മു​ള്ള വ്യ​ക്തി​ത്വ​മാ​ണ്.

ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​മാ​യി കാ​ന​ഡ​യി​ലെ സാ​ഹി​ത്യ​രം​ഗ​ത്ത് നി​ര​വ​ധി ക​ഥ​ക​ളും ക​വി​ത​ക​ളും ദാ​ർ​ശ​നി​ക ലേ​ഖ​ന​ങ്ങ​ളും എ​ഴു​തി പ്ര​സി​ദ്ധി കൈ​വ​രി​ച്ച സാ​ഹി​ത്യ​കാ​ര​നാ​ണ്. പ​ല പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ​യും എ​ഡി​റ്റ​ർ സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ച്ച ജ​യ​ശ​ങ്ക​ർ പി​ള്ള, സ്വ​ന്തം ക​വി​താ സ​മാ​ഹാ​ര​ങ്ങ​ളും ചെ​റു​ക​ഥാ സ​മാ​ഹാ​ര​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ന്യൂ​ജേ​ഴ്‌​സി​ലെ ഹി​ന്ദു സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ൽ സു​പ​രി​ചി​ത​നാ​യ മ​ധു ചെ​റി​യേ​ട​ത്ത്, കെ​എ​ച്ച്എ​ൻ​എ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും യു​വ​സാ​ഹി​തി പു​ര​സ്‌​കാ​ര പ്ര​യോ​ജ​ക​നു​മാ​ണ്. ടെ​ക്‌​നോ​ള​ജി പ്രൊ​ഫ​ഷ​ണ​ലാ​യ മ​ധു, ന്യൂ​യോ​ർ​ക്ക്-​ന്യൂ​ജേ​ഴ്‌​സി മേ​ഖ​ല​ക​ളി​ലെ വി​വി​ധ ഹി​ന്ദു ശാ​ക്തീ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ പ്ര​വാ​സ​ത്തി​നു മു​മ്പ് ത​ന്നെ കേ​ര​ള​ത്തി​ലെ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക വി​ജ്ഞാ​നി​ക പം​ക്തി​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​ണ് പ്ര​സാ​ദ് പാ​ല​ക്ക​ൽ. സാ​ഹി​ത്യ നി​രൂ​പ​ണ രം​ഗ​ത്തും പ​രി​ചി​ത​മാ​യ വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹം.

കെ​എ​ച്ച്എ​ൻ​എ​യു​ടെ സാ​ഹി​ത്യ സാം​സ്കാ​രി​ക സം​രം​ഭ​ങ്ങ​ൾ​ക്ക് സ​ർ​ഗാ​ത്മ​ക​മാ​യ ഉ​ണ​ർ​വും ഊ​ർ​ജ​സ്വ​ല​മാ​യ നേ​തൃ​ത്വ​വും ന​ൽ​കാ​ൻ പു​തി​യ വി​ചാ​ര​വേ​ദി അം​ഗ​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്ന പ്ര​ത്യാ​ശ​യാ​ണ് കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ എ​ന്നി​വ​ർ പ്ര​ക​ടി​പ്പി​ച്ച​ത്.

പ്ര​വാ​സ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ സാ​ഹി​ത്യ സം​സ്കാ​ര​ത്തി​നും ഇ​ന്ത്യ​ൻ ദ​ർ​ശ​ന​ത്തി​നും പു​തി​യ ത​ല​മു​റ​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള സ​ർ​ഗാ​ത്മ​ക വേ​ദി​ക​ൾ സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സാ​ഹി​ത്യ വി​ചാ​ര​വേ​ദി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Tags : New leadership Kerala Hindus of North America Sahithya Vedi KHNA

Recent News

Corehub Up