കണക്ടികട്ട്: കണക്ടികട്ടിൽ രണ്ട് വയസുകാരൻ ലിയാം റിവേരയെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾക്ക് കഠിനതടവ്. കുട്ടിയുടെ അമ്മ ഐറിസ് റിവേര സാന്റസിന് 20 വർഷവും പിതാവ് എഡ്ഗർ ഇസ്മലേജിന് 18 വർഷവുമാണ് കോടതി ശിക്ഷ വിധിച്ചത്.
മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി പാർക്കിൽ കുഴിച്ചുമൂടിയ നിലയിലായിരുന്നു കണ്ടെത്തിയത്. കൊലപാതകത്തിൽ ആർക്കാണ് നേരിട്ട് പങ്കുള്ളതെന്ന് തെളിയിക്കാൻ സാധിക്കാത്തതിനാൽ പീഡനം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പരമാവധി ശിക്ഷ നൽകിയത്.
മാതാപിതാക്കളുടെ ക്രൂരതയെ കോടതി അതിശക്തമായി അപലപിച്ചു. മുൻപ് കുട്ടിയെ ദത്തെടുത്ത് വളർത്തിയിരുന്ന വളർത്തമ്മയുടെ സാക്ഷിമൊഴിയും വിധിയിൽ നിർണായകമായി.
Tags : Iris Rivera-Santos Edgar Ismalej-Gomez Liam Rivera Connecticut USA