x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജേ​ന്ദ്ര​ൻ ശ​ങ്ക​ര​മം​ഗ​ലം കെ​എ​ച്ച്എ​ൻ​എ മി​ഡ്‌​വെ​സ്റ്റ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്


Published: February 7, 2026 02:46 PM IST | Updated: February 7, 2026 02:46 PM IST

മി​ന്ന​സോ​ട്ട: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) മി​ഡ്‌​വെ​സ്റ്റ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി രാ​ജേ​ന്ദ്ര​ൻ ശ​ങ്ക​ര​മം​ഗ​ലം (രാ​ജ് നാ​യ​ർ) നി​യ​മി​ത​നാ​യി.

മി​ന്ന​സോ​ട്ട, ഐ​വ, ഇ​ൻ​ഡി​യാ​ന, നെ​ബ്രാ​സ്ക, കാ​ൻ​സ​സ്, മി​സൗ​റി, വി​സ്കോ​ൺ​സി​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന മി​ഡ്‌​വെ​സ്റ്റ് മേ​ഖ​ല​യി​ലെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യും സാ​മൂ​ഹി​ക - സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല.

ഐ​വ​യി​ലെ വോ​ക്കീ ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന രാ​ജ് നാ​യ​ർ, FICMA (Fellow of Institute of Cost and Management Accountants) ബി​രു​ദ​ധാ​രി​യാ​ണ്. നി​ല​വി​ൽ ഡെ​സ് മോ​യി​ൻ​സി​ലു​ള്ള Michael Foods Inc. ൽ ​ഫി​നാ​ൻ​സ് മാ​നേ​ജ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ദ്ദേ​ഹം, മു​ൻ​പ് DXC Technologies Inc., സിം​ഗ​പ്പു​രി​ൽ സീ​നി​യ​ർ ഫി​നാ​ൻ​സ് മാ​നേ​ജ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​മു​ണ്ട്.

ഇ​ന്ത്യ, മി​ഡി​ൽ ഈ​സ്റ്റ്, ഏ​ഷ്യ, അ​മേ​രി​ക്ക എ​ന്നീ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ തൊ​ഴി​ൽ പ​രി​ച​യ​ത്തി​ലൂ​ടെ സ​മ്പാ​ദി​ച്ച ബ​ഹു​മു​ഖ അ​നു​ഭ​വ​സ​മ്പ​ത്താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. സ്ട്രാ​റ്റ​ജി​ക് പ്ലാ​നിം​ഗ്, ലീ​ഡ​ർ​ഷി​പ്പ്, ഫി​നാ​ൻ​ഷ്യ​ൽ അ​നാ​ലി​സി​സ്, റി​സ്ക് മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വി​ദ​ഗ്ധ​നാ​യ രാ​ജ് നാ​യ​ർ, ഏ​ഷ്യ​യി​ലും അ​മേ​രി​ക്ക​യി​ലു​മു​ള്ള വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നേ​തൃ​സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ള്ള സ​മൃ​ദ്ധ​മാ​യ സം​ഘ​ട​നാ​നു​ഭ​വ​വും കൈ​വ​ശം വെ​യ്ക്കു​ന്നു.

സ​ർ​ട്ടി​ഫൈ​ഡ് ഫി​റ്റ്ന​സ് ട്രെ​യി​ന​ർ കൂ​ടി​യാ​യ അ​ദ്ദേ​ഹം, ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ സ​മൂ​ഹ​ജീ​വി​ത​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സ​മ​ഗ്ര സ​മീ​പ​ന​മാ​ണ് പി​ന്തു​ട​രു​ന്ന​ത്.

സ​മൂ​ഹ സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ആ​ഴ​ത്തി​ലു​ള്ള താ​ൽ​പ​ര്യ​മു​ള്ള രാ​ജ് നാ​യ​ർ, ഹി​ന്ദു മൂ​ല്യ​ങ്ങ​ളി​ലും ധാ​ർ​മ്മി​ക ചി​ന്ത​ക​ളി​ലും അ​ഭി​മು​ഢ​മാ​യ വി​ശ്വാ​സം പു​ല​ർ​ത്തു​ന്ന വ്യ​ക്തി​യു​മാ​ണ്.

ഹി​ന്ദു​ത്വ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും സ​നാ​ത​ന ധ​ർ​മ​ത്തി​ന്‍റെ സ​ന്ദേ​ശ​ങ്ങ​ൾ പു​തു​ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ക​യും ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കാ​ളി​യാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ശ​ക്തി​യി​ൽ ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. എ​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും ഊ​ർ​ജ​വും കെ​എ​ച്ച്എ​ൻ​എ​യു​ടെ ദൗ​ത്യ​ത്തി​നാ​യി സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് രാ​ജ് നാ​യ​ർ പ​റ​ഞ്ഞു.

പ്ര​ഫ​ഷ​ണ​ൽ മി​ക​വും അ​ന്താ​രാ​ഷ്ട്ര അ​നു​ഭ​വ​വും സ​മൂ​ഹ നേ​തൃ​പാ​ട​വ​വും ഒ​രു​മി​ച്ച് കൈ​വ​ശ​മു​ള്ള വ്യ​ക്തി​യാ​ണ് രാ​ജ് നാ​യ​ർ. മി​ഡ്‌​വെ​സ്റ്റ് മേ​ഖ​ല​യി​ൽ കെ​എ​ച്ച്എ​ൻ​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​വും ശ​ക്ത​വു​മാ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വം നി​ർ​ണാ​യ​ക​മാ​കും എ​ന്ന് രാ​ജ് നാ​യ​റു​ടെ നി​യ​മ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും വ​ന​ജ നാ​യ​ർ ചെ​യ​ർ​പേ​ഴ്സ​ണാ​യ ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളും രാ​ജ് നാ​യ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags : Rajendran Sangaramangaalam KHNA RVP

Recent News

Corehub Up