കൊച്ചി: യുകെയിലെ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട മലയാളി സജീഷ് ടോമിന് കേരളത്തിൽ സ്നേഹാദരം. മന്ത്രി അനൂപ് ജേക്കബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് സജീഷ് ടോമിനെ ആദരിച്ചത്. വിദേശരാജ്യങ്ങളിൽ മലയാളികൾ നേടുന്ന ഉന്നത സ്ഥാനങ്ങൾ കേരളത്തിന് അഭിമാനകരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
സജീഷ് ടോമിന് സിഎൽസി പ്രവർത്തകരുടെ ഉപഹാരം അനൂപ് ജേക്കബ് സമ്മാനിച്ചു.

വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിഷപ്പും ഫാ. ജോസ് ഇടശേരിയും ചേർന്ന് സജീഷ് ടോമിന് മംഗളപത്രം സമർപ്പിച്ചു.
ചടങ്ങിൽ മനോജ് മൂത്തേടൻ എംഎൽഎ, എറണാകുളം - അങ്കമാലി അതിരൂപത പ്രോക്രൈറ്റർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, സിഎൽസി സംസ്ഥാന പ്രസിഡന്റ് സജു തോമസ്, സി.ഡി. രാജു, പ്രഫസർ ജോസഫ് മറ്റം തുടങ്ങിയവരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകൾ അർപ്പിച്ചു.
Tags : SajeeshTomy DeputyMayor Basingstoke UK Honour Kochi