x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ബി - അ​സം​പ്ഷ​ൻ അ​ലും​നി പ്ര​ഥ​മ ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ൻ പ്രൗ​ഢോ​ജ്വ​ല​മാ​യി

തോ​മ​സ് ഡി​ക്രൂ​സ്
Published: July 21, 2026 05:02 PM IST | Updated: July 21, 2026 05:02 PM IST

എ​സ്ബി - അ​സം​പ്ഷ​ൻ അ​ലും​നി പ്ര​ഥ​മ ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നിൽനിന്ന്

ഷി​ക്കാ​ഗോ: ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബെ​ർ​ക്ക്മാ​ൻ​സ് കോ​ള​ജി​ന്‍റെ​യും അ​സം​പ്ഷ​ൻ കോ​ള​ജി​ന്‍റെ​യും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ അ​മേ​രി​ക്ക​യി​ൽ സം​ഘ​ടി​പ്പി​ച്ച എ​സ്ബി - അ​സം​പ്ഷ​ൻ അ​ലും​നി​യു​ടെ പ്ര​ഥ​മ ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​ൻ സ​മാ​പി​ച്ചു.

ജൂ​ലൈ ഒ​മ്പ​തി​ന് ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

എ​സ്ബി കോ​ള​ജി​ന്‍റെ പ്ര​മു​ഖ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ ക​ർ​ദി​നാ​ൾ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്, ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, കേ​ര​ള സ​ർ​ക്കാ​ർ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി രാ​ജു നാ​രാ​യ​ണ​സ്വാ​മി ഐ​എ​എ​സ്, എ​സ്ബി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ടെ​ഡി തോ​മ​സ് കാ​ഞ്ഞൂ​പ്പ​റ​മ്പി​ൽ, അ​സം​പ്ഷ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റാ​ണി മ​രി​യ തോ​മ​സ് എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ത്യു ദാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ക​ർ​ദി​നാ​ൾ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്, ത​ന്‍റെ വ്യ​ക്തി​ത്വ രൂ​പീ​ക​ര​ണ​ത്തി​ൽ എ​സ്ബി ​കോ​ള​ജ് വി​ദ്യാ​ഭ്യാ​സം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു​വെ​ന്ന് പ​റ​ഞ്ഞു.

കോ​ള​ജ് കാ​ല​ഘ​ട്ട​ത്തി​ൽ ല​ഭി​ച്ച മാ​ന​വി​ക മൂ​ല്യ​ങ്ങ​ളും സാ​മൂ​ഹി​ക സേ​വ​നാ​നു​ഭ​വ​ങ്ങ​ളും പി​ന്നീ​ട് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ദൗ​ത്യ​ങ്ങ​ളി​ൽ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ്പ​ത്ത് സ​മാ​ഹ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ സ​ഹ​ജീ​വി​ക​ളെ ക​രു​ത​ലോ​ടെ​യും കാ​രു​ണ്യ​ത്തോ​ടെ​യും സ​മീ​പി​ക്കു​ന്ന ജീ​വി​ത​മാ​ണ് യ​ഥാ​ർ​ഥ വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി​യ എ​സ്ബി, ​അ​സം​പ്ഷ​ൻ കോ​ള​ജു​ക​ളു​ടെ പാ​ര​മ്പ​ര്യം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ബി - ​അ​സം​പ്ഷ​ൻ അ​ലും​നി ചാ​പ്റ്റ​റു​ക​ൾ രൂ​പീ​ക​രി​ച്ച് മാ​തൃ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടു​ത​ൽ പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

 

K-Rail Survey

രാ​ജു നാ​രാ​യ​ണ​സ്വാ​മി ഐഎഎ​സ് ത​ന്‍റെ പ​ഠ​ന​കാ​ല ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് എ​സ്ബി ​കോ​ള​ജ് സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെയും സ​മ​ത്വ​ബോ​ധ​ത്തി​ന്‍റെ​യും മൂ​ല്യ​ങ്ങ​ൾ പ​ക​ർ​ന്ന സ്ഥാ​പ​ന​മാ​ണെ​ന്ന് പ​റ​ഞ്ഞു. പ​ദ്യ​ശ​ക​ല​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗം സ​ദ​സി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

എ​സ്ബി ​കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ, എ​സ്ബി ​കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ടെ​ഡി തോ​മ​സ് കാ​ഞ്ഞൂ​പ്പ​റ​മ്പി​ൽ, അ​സം​പ്ഷ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റാ​ണി മ​രി​യ തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഷി​ക്കാ​ഗോ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​മ​നോ​ജ് നേ​ര്യം​പ​റ​മ്പി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

മെ​ഡി​ക്ക​ൽ, എ​ൻജിനി​യ​റിംഗ്, ന​ഴ്സിംഗ്, ശാ​സ്ത്ര - ​സാ​ങ്കേ​തി​കം, ബി​സി​ന​സ്, സ്റ്റേ​റ്റ് സ​ർ​വീ​സ്, അ​ധ്യാ​പ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ അ​മേ​രി​ക്ക​യി​ൽ ശ്ര​ദ്ധേ​യ സേ​വ​നം ന​ട​ത്തു​ന്ന പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ക​ൺ​വ​ൻ​ഷ​ൻ സു​വ​നീ​ർ പ്ര​കാ​ശ​നം, റ​വ. ഫാ. ​കെ. കെ. ​കു​ര്യാ​ക്കോ​സി​ന്‍റെ മൂ​ന്ന് പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം, ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​റാ​യ ഡോ. ​വി​ൻ​സെ​ന്‍റ് കു​ട്ടം​പേ​രൂ​രി​യെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ​യും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും സ്‌​നേ​ഹ​വി​രു​ന്നും അ​ര​ങ്ങേ​റി.

എ​സ്ബി - ​അ​സം​പ്ഷ​ൻ കോ​ള​ജു​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി​യ ഈ ​ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​ന് സ്റ്റീ​യ​റിംഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ഫ. ജെ​യിം​സ് ഓ​ലി​ക്ക​ര, തോ​മ​സ് ഡി​ക്രൂ​സ്, ദ​യാ​ലു ജോ​സ​ഫ്, ജോ​ർ​ജ് ജോ​സ​ഫ്, കാ​ർ​മ​ൽ തോ​മ​സ്, ടോം ​പെ​രു​മ്പാ​യി​ൽ, ബോ​ബ​ൻ ക​ള​ത്തി​ൽ, ഷി​ബു അ​ഗ​സ്റ്റി​ൻ, ലീ​ല മാ​രേ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​മ്പി​ളി ജോ​ർ​ജ്, പി​ന്‍റോ ക​ണ്ണ​മ്പ​ള്ളി എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. ഡോ. ​ബി​ന്ദു ജോ​ർ​ജ് ടോ​ബി​യാ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. അ​ലും​നി​യു​ടെ അ​ടു​ത്ത ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ൻ 2028-ൽ ​ന്യൂ​ജ​ഴ്‌​സി​യി​ൽ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : SBAssumptionAlumni NationalConvention Chicago StBerchmansCollege AssumptionCollege

Recent News

Corehub Up