കാർമൽ പെന്തക്കോസ്ത് ചർച്ചിന്റെ
മെസ്ക്വിറ്റ് (ടെക്സസ്): കാർമൽ പെന്തക്കോസ്ത് ചർച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന ത്രിദിന കൺവൻഷന്റെ രണ്ടാം ദിന യോഗങ്ങൾ പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ പൂർത്തിയായി. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം 6:30ന് ജെയിംസ് കളകാട്ടിന്റെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ പാസ്റ്റർ മാത്യൂസ് മയാലിൽ സ്വാഗതം ആശംസിച്ചു .തുടർന്നു പ്രശസ്ത ദൈവദാസൻ പാസ്റ്റർ റെജി മാത്യു ദൈവവചന ശുശ്രൂഷ നിർവഹിച്ചു.
വെളിപ്പാട് പുസ്തകത്തിലെ ലവോദിക്കാ സഭയോടുള്ള സന്ദേശത്തെ ആസ്പദമാക്കി ഞാൻ സ്നേഹിക്കുന്നവരെയൊക്കെയും ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
സുവിശേഷങ്ങളിൽ ബീജമായും ലേഖനങ്ങളിൽ ഉപദേശമായും വെളിപ്പെടുന്ന ക്രിസ്തു, വെളിപ്പാട് പുസ്തകത്തിൽ മഹത്വത്തോടെ മടങ്ങിവരുന്ന നായകനാണെന്ന് പാസ്റ്റർ ചൂണ്ടിക്കാട്ടി. ദൈവത്തിന്റെ ശാസന നമ്മെ തകർക്കാനല്ല, മറിച്ച് മാനസാന്തരത്തിലേക്കും വീണ്ടെടുപ്പിലേക്കും നയിക്കാനാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിരവധി വിശ്വാസികൾ യോഗത്തിൽ സംബന്ധിച്ചു.
കൺവൻഷന്റെ സമാപന യോഗം ഓഗസ്റ്റ് 9 ഞായറാഴ്ച വൈകുന്നേരം 6:30ന് മെസ്ക്വിറ്റിലുള്ള കാർമൽ പെന്തക്കോസ്ത് ചർച്ച് ഓഡിറ്റോറിയത്തിൽ (1301 ച ആലഹേ ഘശില ഞറ, ങലെൂൗശലേ, ഠത 75149) നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ മാത്യൂസ് മയാലിൽ (4694600466)
Tags : Carmel Pentecostal Church Convention Deepika DeepikaNewspaper