x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ക്സ​സി​ൽ സ്കൂ​ൾ ബ​സ് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: September 25, 2026 11:34 AM IST | Updated: September 25, 2026 11:34 AM IST

അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം

ഡെ​ന്‍റ​ൺ: ടെ​ക്സ​സി​ലെ സാം​ഗ​റി​ൽ സ്കൂ​ൾ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 വ​യ​സു​ള്ള വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഡെ​ന്‍റ​ൺ കൗ​ണ്ടി​യി​ലെ ഹൂ​ലിം​ഗ് റോ​ഡ് - ലോ​യി​സ് റോ​ഡ് ഈ​സ്റ്റ് പ്ര​ദേ​ശ​ത്ത് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

സാം​ഗ​ർ ഐഎ​സ്ഡിയു​ടെ സ്കൂ​ൾ ബ​സ് റോ​ഡി​ൽ​നി​ന്ന് തെ​ന്നി​മാ​റി ക​ലു​ങ്കി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ച്ചു.

ബ​സ് ഡ്രൈ​വ​ർ​ക്കും മ​റ്റ് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നി​സാ​ര പ​രി​ക്കേ​റ്റ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ടെ​ക്സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് പ​ബ്ലി​ക് സേ​ഫ്റ്റി സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Texas SchoolBusAccident StudentDeath Accident

Recent News

Corehub Up