x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ണ്ട​ൻ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഭ​ക്തി​സാ​ന്ദ്ര​മാ​യി; മു​ന്നൂ​റോ​ളം ഭ​ക്ത​ർ പ​ങ്കു​ചേ​ർ​ന്നു 

അപ്പച്ചൻ കണ്ണൻചിറ
Published: March 6, 2026 06:43 AM IST | Updated: March 6, 2026 09:42 AM IST

ല​ണ്ട​ൻ: യുകെയി​ലെ പ്ര​മു​ഖ ഹൈ​ന്ദ​വ ആ​രാ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഈ​സ്റ്റ് ഹാം ​ശ്രീ മു​രു​ക​ൻ മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ത്തൊ​മ്പ​താ​മ​ത് ല​ണ്ട​ൻ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഭ​ക്തി​സാ​ന്ദ്ര​മാ​യി.

ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ വു​മ​ൺ​സ് നെ​റ്റ്‌​വ​ർ​ക്ക് (മു​ൻ ആ​റ്റു​കാ​ൽ സി​സ്റ്റേ​ഴ്സ്) ചെ​യ​റും മു​ഖ്യ സം​ഘാ​ട​ക​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യും, എ​ഴു​ത്തു​കാ​രി​യും, മു​ൻ സി​വി​ക് മേ​യ​റു​മാ​യ ഡോ. ​ഓ​മ​ന ഗം​ഗാ​ധ​ര​നും ടീ​മും പൊ​ങ്കാ​ല​ക്ക് നേ​തൃ​ത്വം ന​ൽ​കി.

രാ​വി​ലെ ഒ​മ്പ​ത​ര​യ്ക്ക് ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ജാ​ദി​ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. സ്ഥ​ല​പ​രി​മി​തി​യും സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്ത് പ​ഞ്ച​നൈ​വേ​ദ്യ​ങ്ങ​ൾ ഒ​റ്റ പാ​ത്ര​ത്തി​ലാ​ണ് ത​യ്യാ​റാ​ക്കി​യ​ത്. പൂ​ജാ​രി പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് തീ ​പ​ക​രു​ക​യും തു​ട​ർ​ന്ന് നി​വേ​ദ്യം പാ​കം ചെ​യ്യു​വാ​ൻ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ദേ​വീ പൂ​ജ​യും, സ​ഹ​സ്ര​നാ​മ അ​ർ​ച്ച​ന​യും ന​ട​ത്തി. പൊ​ങ്കാ​ല നി​വേ​ദ്യം ത​യ്യാ​റാ​ക്കി​യ​തി​നു ശേ​ഷം ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് വി​ള​മ്പി ന​ൽ​കി.

യുകെയു​ടെ നാനാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം മു​ന്നൂ​റോ​ളം ഭ​ക്ത​ർ നി​വേ​ദ്യം സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. പൊ​ങ്കാ​ല​ക്കെ​ത്തി​യ​വ​ർ​ക്കാ​യി മ​ണ്ട​പ്പു​റ്റ്, തെ​റ​ളി അ​പ്പം എ​ന്നി​വ​യും പ​കു​ത്തു ന​ൽ​കു​ക​യു​ണ്ടാ​യി. ഊ​ണും വി​വി​ധ പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ സ​ദ്യ​യും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രു​ന്നു.

പ്ര​വ​ർ​ത്തി​ദി​ന​മാ​യി​രു​ന്നെ​ങ്കി​ലും, വ​ർ​ഷം​തോ​റും പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രോ​ടൊ​പ്പം നി​ര​വ​ധി ന​വാ​ഗ​ത​രും പ​ങ്കു​ചേ​ർ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യി. കേ​ര​ള​ത്തി​നു പു​റ​ത്താ​യി ആ​റ്റു​കാ​ല​മ്മ​യു​ടെ സ​ന്നി​ധാ​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​നി​ത​ക​ൾ സം​ഗ​മി​ക്കു​ന്ന വേ​ദി​ക​ളി​ലൊ​ന്നാ​യി ല​ണ്ട​നി​ലെ പൊ​ങ്കാ​ല ശ്ര​ദ്ധേ​യ​മാ​ണ്.

ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ നി​സീ​മ​മാ​യ സ​ഹ​ക​ര​ണ​മാ​ണ് ക​ഴി​ഞ്ഞ പ​ത്തൊ​മ്പ​തു കൊ​ല്ല​ങ്ങ​ളി​ലാ​യി വി​ജ​യ​പ്ര​ദ​മാ​യി ന​ട​ത്തു​വാ​ൻ സാ​ധ്യ​മാ​ക്കി​യ​തെ​ന്ന് ഓ​മ​ന ത​ന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തി​ൽ ഓ​ർ​മ്മി​ച്ചു. ശ്രീ ​മു​രു​ക​ൻ മ​ഹാ​ക്ഷേ​ത്ര ട്ര​സ്റ്റി​ന് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ജി ​രാ​മ​ദാ​സ്, ഡോ. ​ഓ​മ​ന​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ വു​മ​ൺ​സ് നെ​റ്റ്‌​വ​ർ​ക്ക് ല​ണ്ട​ൻ ബ്രെ​സ്റ്റ് കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​രു​മാ​ണ്. മു​ൻ കൗ​ൺ​സി​ല​ർ ജോ​സ് അ​ല​ക്‌​സാ​ണ്ട​ർ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ​ജീ​വ് ദി​വാ​ക​ര​ൻ, സ​ജി​ത് എ​ന്നി​വ​ർ പൊ​ങ്കാ​ല നി​വേ​ദ്യം ത​യാ​റാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : London Attukal Pongala devotee's delight

Recent News

Corehub Up