x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ കേ​ര​ള​ദി​നാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല
Published: November 11, 2025 04:08 PM IST | Updated: November 11, 2025 04:40 PM IST

ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ദി​നം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ആ​ഘോ​ഷി​ച്ചു. കേ​ര​ള​ത്തി​ന്‍റെ പൈ​തൃ​ക​വും ഐ​ക്യ​വും അ​നു​സ്മ​രി​പ്പി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ ട്രൈ​സ്റ്റേ​റ്റ് പ്ര​ദേ​ശ​ത്തെ മ​ല​യാ​ളി സ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

മ​ല​യാ​ള സി​നി​മാ ന​ട​ൻ, നി​ർ​മ്മാ​താ​വ്, എ​ഴു​ത്തു​കാ​ര​ൻ എ​ന്ന നി​ല​ക​ളി​ൽ പ്രെ​ശ​സ്ത​നാ​യ ത​മ്പി ആ​ന്‍റ​ണി, മ​ല​യാ​ള എ​ഴു​ത്തു​കാ​ര​നും സി​നി​മാ സം​വി​ധാ​യ​ക​നു​മാ​യ സോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ വി​ശി​ഷ്‌​ഠാ​തി​ഥി​ക​ളാ​യി​രു​ന്നു.

വി​ശി​ഷ്ഠാ​തി​ഥി​ക​ളും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​തി​നെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​നം റി​വ റോ​ണി വ​റു​ഗീ​സും ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം ജേ​സ​ൺ വ​റു​ഗീ​സും ആ​ല​പി​ച്ചു.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​മോ​ദ് നെ​ല്ലി​കാ​ല, ട്രെ​ഷ​റ​ർ ജോ​ർ​ജ് ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ യോ​ഗ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

 

 

K-Rail Survey

കേ​ര​ള​ദി​നാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ജ​ൻ സാ​മു​വ​ൽ ത​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യം നി​ല​നി​ർ​ത്താ​നും കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സം​സ്കാ​രം വി​ദേ​ശ​ത്ത് പ​രി​പാ​ലി​ക്കാ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് പ​റ​ഞ്ഞു.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ ബി​നു മാ​ത്യു ത​ന്‍റെ പ്ര​സി​ഡ​ൻ​ഷ്യ​ൽ പ്ര​സം​ഗ​ത്തി​ൽ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ളും ഒ​രു​മി​ച്ച് കേ​ര​ള​ത്തി​ന്റെ ആ​ത്മാ​വി​നെ നി​ല​നി​ർ​ത്തു​ന്ന​തി​ൽ അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ചു.

ത​മ്പി ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ക​ലാ-​സാം​സ്കാ​രി​ക പൈ​തൃ​കം ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ അ​ഭി​മാ​ന​ത്തോ​ടെ ഉ​യ​ർ​ത്തി​ക്കാ​ട്ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി. സോ​ഹ​ൻ​ലാ​ൽ, ത​ന്‍റെ അ​ഭി​വാ​ദ്യ പ്ര​സം​ഗ​ത്തി​ൽ യു​വ​ത​ല​മു​റ ക​ല​യും സാ​ഹി​ത്യ​വും വ​ഴി ത​ന്‍റെ അ​ടി​ത്ത​റ തി​രി​ച്ച​റി​യാ​ൻ പ്രേ​രി​പ്പി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

K-Rail Survey

ജോ​ർ​ജ് ന​ട​വ​യ​ൽ, അ​ല​ക്‌​സ് തോ​മ​സ്, ജോ​ബി ജോ​ർ​ജ്, സു​ധ ക​ർ​ത്ത, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, തോ​മ​സ് പോ​ൾ, ജീ​മോ​ൻ ജോ​ർ​ജ്, സു​രേ​ഷ് നാ​യ​ർ, റോ​ണി വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു.

പ​മ്പ അ​സോ​സി​യേ​ഷ​ൻ, കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ, ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല, ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി എ​ന്നീ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. ഓ​ണം ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് ജോ​ൺ ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി.

പി​ന്നാ​ലെ കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ ക​ലാ​സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ഗാ​ന സ​ന്ധ്യ​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. ജെ​യ്‌​സ​ൺ വ​റു​ഗീ​സ്, രാ​ജു ജോ​ൺ, സു​മോ​ദ് ടി. ​നെ​ല്ലി​ക്കാ​ല എ​ന്നി​വ​ർ ഗാ​നാ​ലാ​പ​നം ന​ട​ത്തു​ക​യു​ണ്ടാ​യി.

സി​ജി​ൻ തി​രു​വ​ല്ല നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചു. കേ​ര​ളീ​യ​ത​യു​ടെ നി​റം പ​ക​ർ​ന്ന ഈ ​ദി​നം, ഫി​ലാ​ഡ​ൽ​ഫി​യ ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​ത്തി​ന്‍റെ​യും പൈ​തൃ​ക​ബ​ന്ധ​ത്തി​ന്‍റെ​യും ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി.

Tags : Tristate Kerala Forum Kerala Piravi Day USA

Recent News

Corehub Up