x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ണ്ട​നി​ൽ യു​ഡി​എ​ഫ് യു​കെ തെ​ര​ഞ്ഞെ​ടു​പ്പ് കാമ്പ​യി​ൻ ഗം​ഭീ​ര​മാ​യി

റ​ജി ന​ന്തി​കാ​ട്ട്
Published: April 2, 2026 01:57 PM IST | Updated: April 2, 2026 01:59 PM IST

ല​ണ്ട​ൻ: ല​ണ്ട​നി​ൽ യു​ഡി​എ​ഫ് യു​കെ ഘ​ട​കം ഈ​സ്റ്റ് ല​ണ്ട​നി​ലെ ബാ​ർ​ക്കിം​ഗ് റോ​ഡി​ൽ ശ്രീ ​നാ​രാ​യ​ണ ഗു​രു​മി​ഷ​ൻ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ല​ക്ഷ​ൻ കാ​മ്പ​യി​ൻ "പു​തു​യു​ഗ കേ​ര​ളം' ജ​നപ​ങ്കാ​ളി​ത്തം കൊ​ണ്ട് ഗം​ഭീ​ര വി​ജ​യ​മാ​യി.

മാ​ർ​ച്ച് 29ന് വൈ​കു​ന്നേ​രം ആറിന് ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ഐഒസി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സു​ജു ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം ഉ​ദ്‌​ഘാ​ട​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് ഓ​ൺ​ലൈ​ൻ വ​ഴി നി​ർ​വ​ഹി​ച്ചു.

​പാ​ണ​ക്കാ​ട് മു​ന​വ്വ​ർ അ​ലി ത​ങ്ങ​ൾ, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​സി​ഡ​ന്‍റ് വി​ജ​യ് ഇ​ന്ദു​ചൂ​ഡ​ൻ എ​ന്നി​വ​ർ ഓ​ൺ​ലൈ​ൻ വ​ഴി ആ​ശം​സ​ക​ൾ നേ​ർ​ന്നു.

K-Rail Survey

ഈ​സ്റ്റ് ഹാം ​കൗ​ൺ​സി​ല​ർ ഇ​മാം ഉ​ൽ ഹ​ഖ്, കെഎംസിസി നേ​താ​വാ​യ ക​രീം മാ​ഷ്, ഐ​ഒ​സി നേ​താ​ക്ക​ളാ​യ ഡോ. ​ജോ​ഷി ജോ​സ്, അ​പ്പാ ഗ​ഫൂ​ർ, അ​ഷ​റ​ഫ് അ​ബ്ദു​ള്ള, ഷൈ​നു മാ​ത്യു, റോ​ണി എം. ​ജേ​ക്ക​ബ്, ഗി​രി മാ​ധ​വ​ൻ, ഹി​ഷാം ഇ​ർ​ഷാ​ദ്, ന​ജീ​ബ്, യൂ​ത്ത് വിംഗ് നേ​താ​ക്ക​ളാ​യ എ​ഫ്രേം സാം, ​അ​ഡ്വ. ബി​ബി​ൻ ബോ​ബ​ച്ച​ൻ, റ​സ്ത​ർ, അ​ഡ്വ. സാ​ബി​ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഉ​ദ്‌​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് യു​ഡി​എ​ഫ് വി​ജ​യ​ത്തി​നാ​യി യു​ഡി​എ​ഫ് യു​കെ ഘ​ട​കം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് സൂ​ചി​പ്പി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ദു​ർ​ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​ത് എ​ത്ര പ്രാ​ധാ​ന്യം നി​റ​ഞ്ഞ​താ​ണെ​ന്ന് പ്രാ​സം​ഗി​ക​ർ തെ​ളി​വ് സ​ഹി​തം വി​വ​രി​ച്ച​ത് കേ​ൾ​വി​ക്കാ​ർ ഞെ​ട്ട​ലോ​ടെ​യാ​ണ് ശ്ര​വി​ച്ച​ത്.

 

K-Rail Survey

ഓ​രോ പ്ര​വാ​സി​യാ​യ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​നും ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത​ത് യോ​ഗ​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്നു.

ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ന്‍റ് ഓ​ഫീ​സ​റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഭി​ലാ​ഷ് റോ​യി​യെ പു​ര​സ്‍​കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. റ​ജി ന​ന്തി​കാ​ട്ട് ന​ന്ദി അ​ർ​പ്പി​ച്ച​തോ​ടെ യോ​ഗം അ​വ​സാ​നി​ച്ചു.

യോ​ഗ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​സാ​ദ് കൊ​ച്ചു​വി​ള, സ​ന്തോ​ഷ് ബെ​ഞ്ച​മി​ൻ, ജോ​ർ​ജ് തോ​മ​സ് ഐഒ സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​രാ​യ ഷൈ​നു മാ​ത്യു, ഇ​ജാ​സ് ബി​ൻ മു​ഹ​മ്മ​ദ്, ജി​ബു സാ​ബു, പ്ര​ദീ​പ് നാ​യ​ർ, എ​ബ്ര​ഹാം വാ​ഴൂ​ർ, ഹി​ഷാം ഇ​ർ​ഷാ​ദ്, ഹി​ജി​നാ​സ്, ഷി​ജ​ൻ ജോ​സ്, നി​തി​ൻ തോ​മ​സ്, സു​ജ ആ​ർ​ത​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : UDF UK Election Campaign London

Recent News

Corehub Up