ആന്ദ്രെ പിര്‍ലൊ
മിലാന്: ഇറ്റാലിയന്‍ പുരുഷ ദേശീയ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്കുള്ള ശ്രമത്തില്‍നിന്ന് മുന്‍താരം ആന്ദ്രെ പിര്‍ലൊ പുറത്ത്. ഒരു റഷ്യന്‍ വാതുവയ്പ്പ് കമ്പനിയുമായുള്ള പരസ്യകരാറിന്റെ പേരില്‍ വിവാദത്തില്‍ അകപ്പെട്ടതോടെ പിര്‍ലൊ സ്വയം പിന്മാറുകയായിരുന്നു.
കഴിഞ്ഞ മൂന്നു ഫിഫ ലോകകപ്പിലും ഇറ്റലിക്കു യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. പെപ് ഗ്വാര്‍ഡിയോള, കാര്‍ലൊ ആഞ്ചെലോട്ടി തുടങ്ങിയവര്‍ ഇറ്റാലിയന്‍ മുഖ്യപരിശീലകനാകാനുള്ള ക്ഷണം നേരത്തേ നിരസിച്ചിരുന്നു.
Tags : AndreaPirlo Italian Football Coach Sports