x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​ശ​ങ്ക​റി​ന്‍റെ ചാ​ട്ട​ത്തി​ന് വെ​ള്ളി​ത്തി​ള​ക്കം; ഏ​ഷ്യ​ൻ ഗെ​യിം​സ് ലോം​ഗ്ജ​മ്പി​ൽ ഇ​ന്ത്യ​ക്ക് മെ​ഡ​ൽ

സ്പോർട്സ് ഡെസ്ക്
Published: September 28, 2026 06:47 PM IST | Updated: September 28, 2026 06:57 PM IST

ശ്രീ​ശ​ങ്ക​ർ.

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ലോം​ഗ്ജ​മ്പി​ൽ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന് വെ​ള്ളി. ര​ണ്ടാം ശ്ര​മ​ത്തി​ൽ 8.07 മീ​റ്റ​ർ ദൂ​രം പി​ന്നി​ട്ടാ​ണ് ശ്രീ​ശ​ങ്ക​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ആ​ദ്യ ശ്ര​മ​ത്തി​ൽ 7.66 മീ​റ്റ​റും മൂ​ന്നാം ശ്ര​മ​ത്തി​ൽ 7.56 മീ​റ്റ​റു​മാ​യി​രു​ന്നു ശ്രീ​ശ​ങ്ക​റി​ന്‍റെ പ്ര​ക​ട​നം. നാ​ലാം ശ്ര​മ​ത്തി​ൽ കൂ​ടു​ത​ൽ ദൂ​രം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കാ​ലി​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് താ​രം മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി.

ഇതോ‌ടെ അ​ഞ്ചും ആ​റും ശ്ര​മ​ങ്ങ​ളി​ൽ ശ്രീ​ശ​ങ്ക​ർ മ​ത്സ​രി​ച്ചി​ല്ല. തു​ട​ർ​ന്ന് 8.07 മീ​റ്റ​ർ പ്ര​ക​ട​ന​ത്തി​ന്‍റെ മി​ക​വി​ൽ വെ​ള്ളി മെ​ഡ​ൽ ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. 8.17 മീ​റ്റ​ർ ദൂ​രം ചാ​ടി​യ ചൈ​ന​യു​ടെ ഷി ​യു​ഹാ​വോ​യാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ അ​ൻ​വ​ർ അ​ൻ​വ​റോ​വ് വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.

ലോം​ഗ്‌​ജ​മ്പി​ൽ മ​ത്സ​രി​ച്ച മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​രം പ​ട്ടു​രാ​ജ് ഡേ​വി​ഡ് സോ​ള​മ​ൻ ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി. ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ശ്രീ​ശ​ങ്ക​റി​ന്‍റെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മെ​ഡ​ൽ കൂ​ടി​യാ​ണി​ത്. ക​ഴി​ഞ്ഞ ഏ​ഷ്യ​ൻ ഗെ​യിം​സി​ലും വെ​ള്ളി നേ​ടി​യി​രു​ന്നു. ഇ​തു​കൂ​ടാ​തെ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​രു വെ​ള്ളി​യും കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ര​ണ്ട് വെ​ള്ളി മെ​ഡ​ലും ശ്രീ​ശ​ങ്ക​ർ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ ഇ​ന്ത്യ​ൻ താ​രം വി​ദ്യ രാം​രാ​ജി​ന് വെ​ങ്ക​ലം നേ​ടി.

54.75 സെ​ക്ക​ൻ​ഡി​ലാ​ണ് വി​ദ്യ മൂ​ന്നാ​മ​ത് ഫി​നി​ഷ് ചെ​യ്ത​ത്. അ​തേ​സ​മ​യം ഹ​ർ​ഡി​ൽ​സി​ൽ മ​ല​യാ​ളി താ​രം അ​നു രാ​ഘ​വ​ന് മെ​ഡ​ലി​ല്ല. അ​നു അ​ഞ്ചാ​മ​താ​യാ​ണു ഫി​നി​ഷ് ചെ​യ്‌​ത​ത്‌. പി.​ടി. ഉ​ഷ​യു​ടെ ദേ​ശീ​യ റി​ക്കാ​ർ​ഡ് തി​രു​ത്തി​യ പ്ര​ക​ട​ന​മാ​ണ് വി​ദ്യ​യു​ടേ​ത്.

Tags : Asiangames Sreeshankar longjump Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up