x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏഷ്യൻ ഗെയിംസ് അ​ത്‌​ല​റ്റി​ക്‌​സി​ല്‍​ ഇ​ന്ത്യ​ക്ക് ഇ​ന്ന​ലെ ആ​റു മെ​ഡ​ല്‍

വെബ്ഡെസ്ക്
Published: September 29, 2026 12:29 AM IST | Updated: September 29, 2026 12:29 AM IST

ഏഷ്യൻ ഗെയിംസ് ലോംഗ്ജംപ് ഫൈനലിലെ നാലാം ജംപിൽ ശ്രീശങ്കർ കമിഴ്ന്നു ലാൻഡ് ചെയ്യുന്നു.

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സ് അ​ത്‌​ല​റ്റി​ക്‌​സ് ഫീ​ല്‍​ഡി​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം​ദി​ന​വും മ​ല​യാ​ള​ശ്രീ. വ​നി​താ ലോം​ഗ്ജം​പി​ല്‍ ആ​ന്‍​സി സോ​ജ​ന്‍റെ വെ​ള്ളി​ക്കു പി​ന്നാ​ലെ, ഇ​ന്ന​ലെ പു​രു​ഷ ലോം​ഗ്ജം​പി​ല്‍ മു​ര​ളി ശ്രീ​ശ​ങ്ക​റും വെ​ള്ളി ക​ര​സ്ഥ​മാ​ക്കി. അ​വ​സാ​ന റൗ​ണ്ടു​വ​രെ ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന ആ​ന്‍​സി, വെ​ള്ളി​യി​ലേ​ക്ക് ഇ​റ​ങ്ങേ​ണ്ടി​വ​ന്ന​തി​ന്‍റെ ദുഃ​ഖ​മ​ക​ലു​ന്ന​തി​നു മു​മ്പ് ശ്രീ​ശ​ങ്ക​റി​ലൂ​ടെ​യും ഇ​ന്ത്യ​ന്‍ കാ​യി​കപ്രേ​മി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ മു​ള്ളു​ കൊ​ണ്ടു.

ആ​റു റൗ​ണ്ടു​ള്ള ലോം​ഗ്ജം​പ് ഫൈ​ന​ലി​ല്‍ മൂ​ന്നാം ചാ​ട്ട​ത്തി​നു​ശേ​ഷം പ​രി​ക്കേ​റ്റു ശ്രീ​ശ​ങ്ക​ര്‍ പി​ന്‍​വാ​ങ്ങി​യ​ത് ഇ​ന്ത്യ​ക്കു തി​രി​ച്ച​ടി​യാ​യി. 8.07 മീ​റ്റ​റു​മാ​യാ​ണ് ശ്രീ​ശ​ങ്ക​ര്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ഏ​ഷ്യ​ന്‍ ഗെ​യിം​സ് വെ​ള്ളി ക​ഴു​ത്തി​ല​ണി​ഞ്ഞ​ത്. ചൈ​ന​യു​ടെ യു​ഹാ​വൊ ഷീ 8.17 ​മീ​റ്റ​റു​മാ​യി സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി. ഷീ​യു​ടെ സീ​സ​ണി​ലെ മി​ക​ച്ച ദൂ​ര​മാ​ണി​ത്. ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ അ​ന്‍​വ​ര്‍ അ​ന​വ​റോ​വി​നാ​ണ് (8.06) വെ​ങ്ക​ലം.

ന​ഷ്ട​പ്പെ​ട്ട​ത് സ്വ​ര്‍​ണം..?

നാ​ലാം ശ്ര​മ​ത്തി​നി​ടെ​യാ​ണ് ക​ണ​ങ്കാ​ലി​നു പ​രി​ക്കേ​റ്റ് ശ്രീ​ശ​ങ്ക​ര്‍ മ​ത്സ​ര​ത്തി​ല്‍​നി​ന്നു പി​ന്മാ​റി​യ​ത്. 7.66, 8.07, 7.56 എ​ന്ന​താ​യി​രു​ന്നു അ​തു​വ​രെ ശ്രീ​ശ​ങ്ക​റി​ന്‍റെ പ്ര​ക​ട​നം. അ​ഞ്ചും ആ​റും ശ്ര​മ​ത്തി​ല്‍​നി​ന്നു പി​ന്മാ​റി. ഒ​രു​പ​ക്ഷേ, പ​രി​ക്കേ​റ്റി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ശ്രീ​ശ​ങ്ക​ര്‍ സ്വ​ര്‍​ണ​ത്തി​ലേ​ക്കു നീ​ണ്ടു ചാ​ടു​മാ​യി​രു​ന്നു എ​ന്നു ക​രു​താം. കാ​ര​ണം, വ​നി​താ ലോം​ഗ്ജം​പി​ല്‍ ആ​ന്‍​സി​യു​ടെ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത ചൈ​നീ​സ് താ​രം ആ​റാം ശ്ര​മ​ത്തി​ലാ​യി​രു​ന്നു ഏ​റ്റ​വും മി​ക​ച്ച ദൂ​രം താ​ണ്ടി​യ​ത്.

8.09 മീ​റ്റ​റു​മാ​യി 2026 കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ വെ​ള്ളി നേ​ടി​യാ​ണ് ശ്രീ​ശ​ങ്ക​ര്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് എ​ത്തി​യ​ത്. 2022 ഹ്വാ​ങ്ഷൂ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ 8.19 മീ​റ്റ​റു​മാ​യി ആ​യി​രു​ന്നു ശ്രീ​ശ​ങ്ക​ര്‍ വെ​ള്ളി സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യം. അ​താ​യ​ത് ഇ​ത്ത​വ​ണ സ്വ​ര്‍​ണം നേ​ടി​യ യു​ഹാ​വൊ ഷി​യു​ടെ 8.17 മീ​റ്റ​റി​നേ​ക്കാ​ള്‍ മി​ക​ച്ച ദൂ​രം. 8.41 മീ​റ്റ​റാ​ണ് ശ്രീ​ശ​ങ്ക​റി​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച പ്ര​ക​ട​നം.

ച​രി​ത്രവെ​ള്ളി

തു​ട​ര്‍​ച്ച​യാ​യ ര​ണ്ട് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ (2022, 2026) വെ​ള്ളി സ്വ​ന്ത​മാ​ക്കി​യ​തോ​ടെ അ​ത്യ​പൂ​ര്‍​വ ച​രി​ത്ര​വും പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ മു​ര​ളി ശ്രീ​ശ​ങ്ക​ര്‍ കു​റി​ച്ചു. ഏ​ഷ്യ​ന്‍ ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് എ​ഡി​ഷ​നി​ല്‍ പു​രു​ഷ ലോം​ഗ്ജം​പ് മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ന്‍ എ​ന്ന നേ​ട്ട​മാ​ണ് ശ്രീ​ശ​ങ്ക​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

ഏ​ഷ്യ​ന്‍ ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ പു​രു​ഷ ലോം​ഗ്ജം​പി​ല്‍ ഇ​ന്ത്യ​ക്ക് ഇ​തു​വ​രെ ര​ണ്ടു സ്വ​ര്‍​ണം നേ​ടാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​ര​ണ്ടു സ്വ​ര്‍​ണ​ത്തി​ലും മു​ത്ത​മി​ട്ട​ത് മ​ല​യാ​ളി​ക​ളാ​ണെ​ന്ന​തും ച​രി​ത്രം. 1974 ടെ​ഹ്‌​റാ​ന്‍ ഗെ​യിം​സി​ല്‍ ടി.​സി. യോ​ഹ​ന്നാ​നും 1978 ബാ​ങ്കോ​ക്ക് ഗെ​യിം​സി​ല്‍ സു​രേ​ഷ് ബാ​ബു​വും.

 

K-Rail Survey

വീ​ണ്ടും പ​രി​ക്ക് ആ​ശ​ങ്ക

മു​ര​ളി ശ്രീ​ശ​ങ്ക​ര്‍ വീ​ണ്ടും പ​രി​ക്കി​ന്‍റെ പി​ടി​യി​ല്‍. ഇ​ന്ന​ലെ ഏ​ഷ്യ​ന്‍ ഗെ​യിം​സ് ലോം​ഗ്ജം​പി​ല്‍ നാ​ലാം ശ്ര​മ​ത്തി​നി​ടെ താ​ര​ത്തി​ന്‍റെ ക​ണ​ങ്കാ​ലി​നു പ​രി​ക്കേ​റ്റു. റെ​ഡ് ബാ​റി​നു മു​ക​ളി​ല്‍ ച​വി​ട്ടി​യ ശ്രീ​യു​ടെ ക​ണ​ങ്കാ​ല്‍ മ​ട​ങ്ങി. തു​ട​ര്‍​ന്നു മു​ന്നോ​ട്ടു ഡൈ​വ് ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് ലാ​ന്‍​ഡ് ചെ​യ്ത​ത്; അ​താ​യ​ത്, കമിഴ്ന്നു ലാൻഡ് ചെയ്തു. ഏ​താ​യാ​ലും പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി​യ ശ്രീ​ശ​ങ്ക​ര്‍ മു​ട​ന്തി​യാ​ണ് മൈ​താ​നം​വി​ട്ട​ത്. അ​വ​സാ​ന ര​ണ്ടു ശ്ര​മത്തി​ല്‍​നി​ന്നും ശ്രീ​ശ​ങ്ക​ര്‍ പി​ന്മാ​റു​ക​യും ചെ​യ്തു.

2024 ഏ​പ്രി​ലി​ല്‍ കാ​ല്‍​മു​ട്ടി​നേ​റ്റ പ​രി​ക്കി​നു​ശേ​ഷം ജം​പിം​ഗ് പി​റ്റി​ല്‍ സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വീ​ണ്ടും പ​രി​ക്കേ​റ്റ​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. 2024ലെ ​പ​രി​ക്കി​നു​ശേ​ഷം ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ ശ്രീ​ശ​ങ്ക​ര്‍, നീ​ണ്ട 650 ദി​ന​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​യി​രു​ന്നു ഫീ​ല്‍​ഡി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്.

K-Rail Survey

ഉ​ഷ​യു​ടെ 42 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ര്‍​ഡ് തി​രു​ത്തി വി​ദ്യ

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി വി​ദ്യ രാം​രാ​ജ്. 42 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മ​ല​യാ​ളി സൂ​പ്പ​ര്‍ താ​രം പി.​ടി. ഉ​ഷ​യു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സ് റി​ക്കാ​ര്‍​ഡ് വി​ദ്യ രാം​രാ​ജ് ഇ​ന്ന​ലെ ത​ക​ര്‍​ത്തു. ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ (ഐ​ഒ​എ) പ്ര​സി​ഡ​ന്‍റാ​യ പി.​ടി. ഉ​ഷ ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​നൊ​പ്പം ന​ഗോ​യ​യി​ല്‍ ഉ​ള്ള​പ്പോ​ഴാ​ണ് വി​ദ്യ​യു​ടെ റി​ക്കാ​ര്‍​ഡ് നേ​ട്ടം.

ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ടം ന​ട​ന്ന വ​നി​താ 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ 54.75 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷിം​ഗ് ലൈ​ന്‍ ക​ട​ന്ന വി​ദ്യ രാം​രാ​ജ് വെ​ങ്ക​ല​ത്തി​ലും മു​ത്ത​മി​ട്ടു. സ്വ​ര്‍​ണം നേ​ടി​യ യു​എ​ഇ​യു​ടെ മ​റി​യം ക​രീം (54.31), വെ​ള്ളി നേ​ടി​യ ക​സാ​ക്കി​സ്ഥാ​ന്‍റെ അ​ഡെ​ലി​ന സെം​സ് (54.58) എ​ന്നി​വ​ര്‍​ക്കു ക​ടു​ത്ത വെ​ല്ലു​വി​ളി സൃ​ഷ്ടി​ച്ച​ശേ​ഷ​മാ​യി​രു​ന്നു വി​ദ്യ​യു​ടെ വെ​ങ്ക​ല ഫി​നി​ഷിം​ഗ്. ഇ​ന്ന​ലെ അ​ത് ല​റ്റി​ക്‌​സി​ല്‍​നി​ന്ന് മു​ര​ളി ശ്രീ​ശ​ങ്ക​റി​ന്‍റെ വെ​ള്ളി ഉ​ള്‍​പ്പടെ ആ​റു മെ​ഡ​ല്‍ ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ലെ​ത്തി.

ഉ​ഷ​യു​ടെ റി​ക്കാ​ര്‍​ഡ്

1984 ലോ​സ് ആ​ഞ്ച​ല​സ് ഒ​ളി​മ്പി​ക്‌​സി​ല്‍ പി.​ടി. ഉ​ഷ കു​റി​ച്ച 55.42 സെ​ക്ക​ന്‍​ഡ് എ​ന്ന ദേ​ശീ​യ റി​ക്കാ​ര്‍​ഡാ​ണ് വി​ദ്യ രാം​രാ​ജ് തി​രു​ത്തി​യ​ത്. 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സ് ഫൈ​ന​ലി​ല്‍ മ​ത്സ​രി​ച്ച മ​റ്റൊ​രു ഇ​ന്ത്യ​ന്‍ താ​ര​വും മ​ല​യാ​ളി​യു​മാ​യ ആ​ര്‍. അ​നു ത​ന്‍റെ മി​ക​ച്ച വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​ത്തോ​ടെ അ​ഞ്ചാം സ്ഥാ​ന​ത്തും ഫി​നി​ഷ് ചെ​യ്തു. 55.88 സെ​ക്ക​ന്‍​ഡി​ലാ​ണ് അ​നു 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

വി​ദ്യ രാം​രാ​ജി​ന് ഈ ​ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലെ ര​ണ്ടാം മെ​ഡ​ല്‍ നേ​ട്ട​മാ​ണ്. 4x400 മീ​റ്റ​ര്‍ മി​ക്‌​സ​ഡ് റി​ലേ​യി​ല്‍ വെ​ങ്ക​ലം നേ​ടി​യിരുന്നു.

സൂ​പ്പ​ര്‍ സിം​ഗ്

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ന​ലെ ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ലെ​ത്തി​യ നാ​ലു വെ​ള്ളി​യി​ല്‍ മൂ​ന്നും സി​ക്കു​കാ​രു​ടെ വ​ക. വ​നി​താ 25 മീ​റ്റ​ര്‍ പി​സ്റ്റ​ളി​ല്‍ ഇ​ഷ സിം​ഗ് ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ല്‍​നി​ന്ന് ഇ​ന്ത്യ​ക്കു വെ​ള്ളി സ​മ്മാ​നി​ച്ചു. അ​ത്‌ല​റ്റി​ക്‌​സി​ല്‍​നി​ന്നാ​യി​രു​ന്നു മ​റ്റു ര​ണ്ടു വെ​ള്ളി. പു​രു​ഷ​ന്മാ​രു​ടെ 1500 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ ഗു​ല്‍​വീ​ര്‍ സിം​ഗ് വെ​ള്ളി​യ​ണി​ഞ്ഞു. 3:36.72 സെ​ക്ക​ന്‍​ഡി​ല്‍ മ​ത്സ​രം പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് ഗു​ല്‍​വീ​റി​ന്‍റെ വെ​ള്ളി.

ജാ​വ​ലി​ന്‍ തൂ​ക്കി

പ​രി​ക്കേ​റ്റ് നീ​ര​ജ് ചോ​പ്ര പി​ന്മാ​റി​യ​പ്പോ​ള്‍ പു​രു​ഷ ജാ​വ​ലി​ന്‍​ ത്രോ​യി​ല്‍ ഇ​ന്ത്യ​യു​ടെ സൂ​പ്പ​ര്‍ ഹീ​റോ​സാ​യി യ​ഷ് വീ​ര്‍ സിം​ഗും രോ​ഹി​ത് യാ​ദ​വും. 85.72 മീ​റ്റ​ര്‍ ജാ​വ​ലി​ന്‍ പാ​യി​ച്ച യ​ഷ് വീ​ര്‍ സിം​ഗ് വെ​ള്ളി സ്വ​ന്ത​മാ​ക്കി. 84.35 മീ​റ്റ​റു​മാ​യി രോ​ഹി​ത് യാ​ദ​വ് വെ​ങ്ക​ല​ത്തി​ലു​മെ​ത്തി. സീ​സ​ണി​ല്‍ മി​ന്നും പ്ര​ക​ട​നം ന​ട​ത്തു​ന്ന ശ്രീ​ല​ങ്ക​യു​ടെ റു​മേ​ഷ് പ​തി​രാ​ഗെ​യ്ക്കാ​ണ് (88.55) സ്വ​ര്‍​ണം.

പാ​രു​ള്‍ ഡ​ബി​ള്‍

വ​നി​ത​ക​ളു​ടെ 5,000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ പാ​രു​ള്‍ ചൗ​ധ​രി വെ​ങ്ക​ല​മ​ണി​ഞ്ഞു. 15:14.61 സെ​ക്ക​ന്‍​ഡി​ലാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ ഫി​നി​ഷിം​ഗ്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം​ദി​ന​വും പാ​രു​ള്‍ പോ​ഡി​യം ഫി​നി​ഷ് ന​ട​ത്തി​യെ​ന്ന​തും ശ്ര​ദ്ധേ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന 3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍​ചേ​സി​ലും പാ​രു​ള്‍ ചൗ​ധ​രി വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ഇ​ടി​ക്കൂ​ട്ടി​ല്‍ മെ​ഡ​ല്‍ ഉ​റ​പ്പ്

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സ് ബോ​ക്‌​സിം​ഗി​ല്‍ ഇ​ന്ത്യൻ താരങ്ങൾ ആ​റ് ഇ​ന​ങ്ങ​ളി​ൽ സെ​മി​യി​ലെ​ത്തി, ആ​റു മെ​ഡ​ല്‍ ഉ​റ​പ്പാ​ക്കി. 2022 ഹ്വാ​ങ്ഷൂ ഏ​ഷ്യ​ന്‍ ഗെ​യിം​സി​നേ​ക്കാ​ള്‍ (5) കൂ​ടു​ത​ല്‍ മെ​ഡ​ല്‍ ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ലെ​ത്തു​മെ​ന്ന് ഉ​റ​പ്പ്.

Tags : India Medals AsianGames Athletics Sports VidyaRamraj

Recent News

Corehub Up