കോട്ടയം: ദേശീയ ജൂണിയര് എന്ബിഎ 3X3 ബാസ്കറ്റ് പോരാട്ടത്തിനായി കേരളത്തില്നിന്ന് ആറ് ടീമുകള്. ഇന്നു മുതല് 24 വരെ ഡല്ഹിയിലെ കെ.ഡി. ജാദവ് ഇന്ഡോര് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
പെണ്കുട്ടികളുടെ വിഭാഗത്തില് കോഴിക്കോട് പ്രോവിഡന്സ്, കണ്ണൂര് ജിവിഎച്ച്എസ്എസ്, ആണ്കുട്ടികളുടെ വിഭാഗത്തില് കോട്ടയം ഗിരിദീപം ബെഥനി, കൊരട്ടി ലിറ്റില് ഫ്ളവര്, രണ്ട് ഓള് സ്റ്റാര് എന്നിങ്ങനെ ആറ് ടീമുകളാണ് കേരളത്തില്നിന്ന് ചാമ്പ്യന്ഷിപ്പില് പങ്കെടുക്കുന്നത്.
Tags : Basketball Six teams Domestic Junior NBA