കോഴിക്കോട്: ഐ ലീഗ് ഫുട്ബോൾ സീസണിൽ വിജയം കാണാനാകാതെ ഗോകുലം കേരള. തുടർച്ചയായ രണ്ട് സമനില മത്സരങ്ങൾക്ക് ശേഷം മൂന്നാം പോരാട്ടത്തിൽ തോൽവി വഴങ്ങി.
പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാനോട് എതിരില്ലാത്ത ഒരു ഗോളിനാണ് തോൽവി വഴങ്ങിയത്. ജയത്തോടെ ശ്രീനിധിക്ക് മൂന്ന് മത്സരങ്ങളിൽ ആറ് പോയിന്റായി. ഒരു ജയം പോലും നേടാനാകാത്ത ഗോകുലം മൂന്ന് മത്സരത്തിൽനിന്ന് രണ്ട് പോയിന്റുമായി അവസാന സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ ഡയമണ്ട് ഹാർബർ 2-1ന് ഷില്ലോംഗ് ലജോംഗിനെ പരാജയപ്പെടുത്തി. ആറ് പോയിന്റുള്ള ഡയമണ്ട് രണ്ടാം സ്ഥാനത്താണ്.
Tags : I League Gokulam Football Gokulam kerala