x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഒ​​ന്നാം ടെ​​സ്റ്റ് രാ​​വി​​ലെ 9.30 മു​​ത​​ല്‍


Published: November 14, 2025 12:07 AM IST | Updated: November 14, 2025 12:07 AM IST

കോ​​ല്‍​ക്ക​​ത്ത: റെ​​ഡ് ബോ​​ള്‍ ക്രി​​ക്ക​​റ്റി​​ലെ ച​​രി​​ത്ര​​നി​​മി​​ഷ​​ങ്ങ​​ള്‍​ക്കു വേ​​ദി​​യാ​​യ കോ​​ല്‍​ക്ക​​ത്ത​​യി​​ലെ ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ ഇ​​ന്നു മു​​ത​​ല്‍ ഇ​​ന്ത്യ​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും നേ​​ര്‍​ക്കു​​നേ​​ര്‍. ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടു മ​​ത്സ​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ പോ​​രാ​​ട്ടം ഇ​​ന്നു രാ​​വി​​ലെ 9.30ന് ​​ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ അ​​ര​​ങ്ങേ​​റും. കു​​ല്‍​ദീ​​പ് യാ​​ദ​​വ്, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ എ​​ന്നി​​വ​​ര്‍ ന​​യി​​ക്കു​​ന്ന സ്പി​​ന്‍ യു​​ദ്ധ​​മാ​​ണ് ഇ​​ന്ത്യ​​യി​​ല്‍​നി​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. സ​​ന്ദ​​ര്‍​ശ​​ക​​രു​​ടെ കൈ​​യി​​ല്‍ മ​​റു​​മ​​രു​​ന്നു​​ണ്ടോ​​യെ​​ന്നു കാ​​ത്തി​​രു​​ന്നു​​കാ​​ണാം. സ്റ്റാ​​ര്‍ സ്‌​​പോ​​ര്‍​ട്‌​​സ് ചാ​​ന​​ലു​​ക​​ളി​​ലും ജി​​യൊ ഹോ​​ട്ട്സ്റ്റാ​​റി​​ലും മ​​ത്സ​​രം ത​​ത്സ​​മ​​യം.

ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ടീം ​​ഇ​​ന്ത്യ​​യു​​ടെ മൂ​​ന്നാം ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യാ​​ണ്. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ അ​​വ​​രു​​ടെ നാ​​ട്ടി​​ല്‍​വ​​ച്ച് അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര 2-2നു ​​സ​​മ​​നി​​ല​​യാ​​ക്കി​​യ ഗി​​ല്ലും സം​​ഘ​​വും, വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നെ​​തി​​രേ സ്വ​​ന്തം മ​​ണ്ണി​​ല്‍ 2-0നു ​​പ​​ര​​മ്പ​​ര സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ഗി​​ല്ലി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ലെ ര​​ണ്ടാം ടെ​​സ്റ്റ് പ​​ര​​മ്പ​​ര ട്രോ​​ഫി​​യാ​​ണ് പ്രോ​​ട്ടീ​​സി​​നെ​​തി​​രേ ഇ​​റ​​ങ്ങു​​മ്പോ​​ള്‍ ഇ​​ന്ത്യ​​ന്‍ ല​​ക്ഷ്യം. ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് കി​​രീ​​ടാ​​വ​​കാ​​ശി​​ക​​ളാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​ന്ന​​തും, പാ​​ക്കി​​സ്ഥാ​​ന്‍ പ​​ര്യ​​ട​​നം 1-1 സ​​മ​​നി​​ല​​യി​​ലാ​​ക്കി​​യ​​ശേ​​ഷ​​മാ​​ണ് ഇ​​ന്ത്യ​​ന്‍ ഉ​​പ​​ഭൂ​​ഖ​​ണ്ഡ​​ത്തി​​ലെ മ​​റ്റൊ​​രു പ​​ര​​മ്പ​​ര​​യ്ക്ക് അ​​വ​​ര്‍ ഇ​​റ​​ങ്ങു​​ന്ന​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

ഹോം ​​റി​​ക്കാ​​ര്‍​ഡ്

ഹോം ​​റി​​ക്കാ​​ര്‍​ഡി​​ന്‍റെ പു​​തി​​യ അ​​ധ്യാ​​യ​​മാ​​ണ് ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ ടീം ​​ഇ​​ന്ത്യ കു​​റി​​ക്കാ​​നൊരുങ്ങു​​ന്ന​​ത്. ഹോം ​​പ​​ര​​മ്പ​​ര​​ക​​ളി​​ലെ ഇ​​ന്ത്യ​​യു​​ടെ നീ​​ണ്ട അ​​പ​​രാ​​ജി​​ത​​ത്വ​​ത്തി​​ന് ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ന്യൂ​​സി​​ല​​ന്‍​ഡ് വി​​രാ​​മ​​മി​​ട്ടി​​രു​​ന്നു. 3-0നാ​​യി​​രു​​ന്നു ന്യൂ​​സി​​ല​​ന്‍​ഡ് ഇ​​ന്ത്യ​​യി​​ല്‍ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നെ​​തി​​രേ പ​​ര​​മ്പ​​ര തൂ​​ത്തു​​വാ​​രി​​യെ​​ന്ന​​ത് ഇ​​ന്ത്യ​​ന്‍ ക​​രു​​ത്തി​​ന്‍റെ നേ​​ര്‍​ചി​​ത്ര​​മ​​ല്ല. വി​​ന്‍​ഡീ​​സി​​നേ​​ക്കാ​​ള്‍ ശ​​ക്ത​​രാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഇ​​ന്ത്യ​​ക്കു വെ​​ല്ലു​​വി​​ളി സൃ​​ഷ്ടി​​ക്കും. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ നി​​ര​​യി​​ലെ എ​​ട്ട് ക​​ളി​​ക്കാ​​ര്‍​ക്ക് ഇ​​ന്ത്യ​​യി​​ല്‍ ടെ​​സ്റ്റ് ക​​ളി​​ച്ചു പ​​രി​​ച​​യ​​മി​​ല്ല. എ​​ന്നാ​​ല്‍, ഇ​​ന്ത്യ ഒ​​രു മി​​ക​​ച്ച ടെ​​സ്റ്റ് ഇ​​ല​​വ​​നെ ക​​ണ്ടെ​​ത്തി​​ട്ടി​​ല്ലെ​​ന്ന​​താ​​ണ് പ്രോ​​ട്ടീ​​സി​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സം വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​ത്.

2010നു​​ശേ​​ഷം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ഇ​​ന്ത്യ​​യി​​ല്‍ ഒ​​രു ടെ​​സ്റ്റ് ജ​​യ​​മി​​ല്ലെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. 2000ല്‍ ​​ആ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക അ​​വ​​സാ​​ന​​മാ​​യി ഇ​​ന്ത്യ​​യി​​ല്‍ ടെ​​സ്റ്റ് പ​​ര​​മ്പ​​ര നേ​​ടി​​യ​​ത്.

പ്രോ​​ട്ടീ​​സി​​നു ക​​ഠി​​നം

ലോ​​ക ടെ​​സ്റ്റ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ സം​​ബ​​ന്ധി​​ച്ച് അ​​വ​​രു​​ടെ ഏ​​റ്റ​​വും വ​​ലി​​യ പ​​രീ​​ക്ഷ​​ണ​​മാ​​ണ് ഇ​​ന്നാ​​രം​​ഭി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ല്‍ സ്പി​​ന്‍ അ​​നു​​കൂ​​ല സാ​​ഹ​​ച​​ര്യ​​മു​​ള്‍​പ്പെ​​ടെ പ്രോ​​ട്ടീ​​സി​​നു വെ​​ല്ലു​​വി​​ളി​​യാ​​ണ്.

ഇ​​ന്ത്യ​​യി​​ല്‍ അ​​വ​​സാ​​നം ക​​ളി​​ച്ച ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ (2015, 2019) ഒ​​രെ​​ണ്ണം മാ​​ത്ര​​മാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു സ​​മ​​നി​​ല നേ​​ടാ​​ന്‍ സാ​​ധി​​ച്ച​​ത്; അ​​താ​​ക​​ട്ടെ മ​​ഴ​​യി​​ല്‍ മ​​ത്സ​​രം മു​​ട​​ങ്ങി​​യ​​തു​​കൊ​​ണ്ടാ​​യി​​രു​​ന്നു. ബാ​​ക്കി ആ​​റ് ടെ​​സ്റ്റി​​ല്‍ ര​​ണ്ട് എ​​ണ്ണ​​ത്തി​​ല്‍ ഇ​​ന്നിം​​ഗ്‌​​സ് തോ​​ല്‍​വി വ​​ഴ​​ങ്ങി. ശേ​​ഷി​​ച്ച നാ​​ല് തോ​​ല്‍​വി​​ക​​ളും 108 മു​​ത​​ല്‍ 337 വ​​രെ റ​​ണ്‍​സ് വ്യ​​ത്യാ​​സ​​ത്തി​​ലാ​​യി​​രു​​ന്നു.

ടീം ​​വാ​​ര്‍​ത്ത​​ക​​ള്‍

ഇ​​ന്ത്യ​​യു​​ടെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ര​​ണ്ട് വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​ര്‍​മാ​​രും (ഋ​​ഷ​​ഭ് പ​​ന്ത്, ധ്രു​​വ് ജു​​റെ​​ല്‍) ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് ടീം ​​വൃ​​ത്ത​​ങ്ങ​​ള്‍ ന​​ല്‍​കി​​യ സൂ​​ച​​ന. സ്‌​​പെ​​ഷ​​ലി​​സ്റ്റ് ബാ​​റ്റ​​റാ​​യാ​​ണ് ജു​​റെ​​ലി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്തു​​ക. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​യ്ക്ക് എ​​തി​​രാ​​യ ര​​ണ്ടാം ച​​തു​​ര്‍​ദി​​ന ടെ​​സ്റ്റി​​ല്‍ ഇ​​ന്ത്യ എ​​യ്ക്കു​​വേ​​ണ്ടി ജു​​റെ​​ല്‍ ര​​ണ്ട് ഇ​​ന്നിം​​ഗ്‌​​സി​​ലും സെ​​ഞ്ചു​​റി​​യു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്നി​​രു​​ന്നു. സ്പി​​ന്‍ ഓ​​ള്‍​റൗ​​ണ്ട​​ര്‍ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ 10 റ​​ണ്‍​സ്‌​​കൂ​​ടി നേ​​ടി​​യാ​​ല്‍, 300 വി​​ക്ക​​റ്റും 4000 റ​​ണ്‍​സു​​മു​​ള്ള ര​​ണ്ടാ​​മ​​ത് ഇ​​ന്ത്യ​​ക്കാ​​ര​​നും ലോ​​ക​​ത്തി​​ലെ നാ​​ലാ​​മ​​നു​​മാ​​കും. ക​​പി​​ല്‍ ദേ​​വ് (ഇ​​ന്ത്യ), ഇ​​യാ​​ന്‍ ബോ​​തം (ഇം​​ഗ്ല​​ണ്ട്), ഡാ​​നി​​യേ​​ല്‍ വെ​​ട്ടോ​​റി (ന്യൂ​​സി​​ല​​ന്‍​ഡ്) എ​​ന്നി​​വ​​രാ​​ണ് മു​​മ്പ് ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

60 ടെ​​സ്റ്റ് പ​​രി​​ച​​യ​​മു​​ള്ള കേ​​ശ​​വ് മ​​ഹാ​​രാ​​ജാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ സ്പി​​ന്‍ ആ​​ക്ര​​മ​​ണം ന​​യി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ന്‍ പി​​ച്ച് സ്പി​​ന്നി​​ന് അ​​നു​​കൂ​​ല​​മാ​​ണെ​​ന്ന​​തി​​നാ​​ൽ കേ​​ശ​​വ് മ​​ഹാ​​രാ​​ജി​​ലാ​​യി​​രി​​ക്കും പ്രോ​​ട്ടീ​​സി​​ന്‍റെ ബൗ​​ളിം​​ഗ് ആ​​ക്ര​​മ​​ണ ചു​​മ​​ത​​ല. പേ​​സ​​ര്‍​മാ​​രാ​​യ ക​​ഗി​​സൊ റ​​ബാ​​ഡ, മാ​​ര്‍​ക്കോ യാ​​ന്‍​സ​​ണ്‍ എ​​ന്നി​​വ​​രും കേ​​ശ​​വി​​നൊ​​പ്പം ചേ​​രും.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക @ ഇ​​ന്ത്യ

ഇന്ത്യയിൽവച്ചുള്ള മത്സരങ്ങൾ 

ആ​​കെ ടെ​​സ്റ്റ്:                 19

ഇ​​ന്ത്യ​​ന്‍ ജ​​യം:                 11

ദ​​ക്ഷി​​ണാ​​ഫ്രി​​ക്കൻ ജ​​യം:      05

സ​​മ​​നി​​ല:                 03

 ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 

ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ 


ആ​​കെ ടെ​​സ്റ്റ്:                 44

ഇ​​ന്ത്യ​​ന്‍ ജ​​യം:                 16ദ

​​ക്ഷി​​ണാ​​ഫ്രി​​ക്കൻ ജ​​യം:      18

സ​​മ​​നി​​ല:                 10 

Tags : India x South Africa First Test First Test India vs South Africa Test Cricket eden gardens

Recent News

Corehub Up