x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​ൽ മാ​ർ​ച്ച് 28ന് ​തു​ട​ങ്ങും; ഫൈ​ന​ൽ മേ​യ് 31ന്

വെബ് ഡെസ്‌ക്
Published: February 27, 2026 10:36 PM IST | Updated: February 27, 2026 10:36 PM IST

മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് (ഐ​പി​എ​ൽ) 19-ാം എ​ഡി​ഷ​ൻ മാ​ർ​ച്ച് 28ന് ​തു​ട​ങ്ങു​മെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. നേ​ര​ത്തെ നി​ശ്ച​യി​ച്ച​തി​നേ​ക്കാ​ൾ ര​ണ്ട് ദി​വ​സം വൈ​കി​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് തു​ട​ങ്ങു​ന്ന​ത്. താ​ര​ലേ​ല സ​മ​യ​ത്ത് മാ​ർ​ച്ച് 26ന് ​ഐ​പി​എ​ൽ തു​ട​ങ്ങു​മെ​ന്നാ​ണ് ബി​സി​സി​ഐ അ​റി​യി​ച്ചി​രു​ന്ന​ത്. മേ​യ് 31-നാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ടം.

ആ​സാം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നാ​ലാ​ണ് ഐ​പി​എ​ൽ മ​ത്സ​ര തീ​യ​തി പ്ര​ഖ്യാ​പ​ന​വും അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​യ​ത്. കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ്, ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സ്, രാ​ജ​സ്ഥാ​ൻ റോ​യ​ല്‍​സ് (ഗോ​ഹ​ട്ടി, സെ​ക്ക​ന്‍റ് ഹോം ​ഗ്രൗ​ണ്ട്) എ​ന്നീ ടീ​മു​ക​ളു​ടെ ഹോം ​മ​ത്സ​ര​ങ്ങ​ള്‍ ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ന​ട​ക്കേ​ണ്ട​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ മാ​ർ​ച്ച് ആ​ദ്യ​വാ​രം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച ശേ​ഷം പൂ​ർ​ണ മ​ത്സ​ര​ക്ര​മം നി​ശ്ച​യി​ക്കാ​നാ​ണ് ബി​സി​സി​ഐ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി അ​ടു​ത്ത​യാ​ഴ്ച ഐ​പി​എ​ൽ ഗ​വേ​ണിം​ഗ് കൗ​ൺ​സി​ൽ വീ​ണ്ടും യോ​ഗം ചേ​രും.

മു​ൻ​പും നി​ര​വ​ധി ത​വ​ണ ലോ​ക്സ​ഭാ-​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പേ​രി​ൽ ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ പു​ന​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ ഐ​പി​എ​ൽ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ന്‍റെ വേ​ദി​യും ബി​സി​സി​ഐ ഇ​തു​വ​രെ നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

Tags : cricket ipl indian premier league

Recent News

Corehub Up