ഐപിഎല്‍ 2026 സീസണ് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും.
18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് 2025 സീസണില്‍ നേടിയ കന്നിക്കിരീടം നിലനിര്‍ത്തുകയാണ് രജത് പാട്ടിദാര്‍ നയിക്കുന്ന, സൂപ്പര്‍ സ്റ്റാര്‍ വിരാട് കോഹ്ലിയുടെ ആര്‍സിബിയുടെ ലക്ഷ്യം. പരിക്കേറ്റ് വിശ്രമത്തിലുള്ള ഓസീസ് പേസര്‍ ജോഷ് ഹെയ്സല്‍വുഡ് ഇല്ലെന്നതാണ് ആര്‍സിബിയുടെ പ്രശ്നം. എന്നാല്‍, ഫില്‍ സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, ടിം ഡേവിഡ്, ജോര്‍ദാന്‍ കോക്സ്, ജേക്കബ് ബെഥേല്‍, വെങ്കിടേഷ് അയ്യര്‍, ഭുവനേശ്വര്‍ കുമാര്‍, ജേക്കബ് ഡഫി തുടങ്ങിയ വന്‍നിര ആര്‍സിബിക്കുണ്ട്.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലുകളില്‍ ആദ്യ നാലും സ്വന്തം പേരിലുള്ള ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ഇഷാന് കിഷനാണ് ക്യാപ്റ്റന്‍. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെന് റിച്ച് ക്ലാസന്, ലിയാം ലിവിംഗ്സ്റ്റണ് എന്നിങ്ങനെ നീളുന്നു എസ്ആര്‍എച്ചിന്റെ ആവനാഴിയിലെ ആയുധങ്ങള്‍... രാത്രി 7.30ന് ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം.
ഐപിഎൽ ട്വന്റി-20 സീസൺ 19
ഗ്രൂപ്പ് എ
►ചെന്നൈ സൂപ്പര്‍ കിംഗ്സ്
►കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
►രാജസ്ഥാന് റോയല്‍സ്
►റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു
►പഞ്ചാബ് കിംഗ്സ്
ഗ്രൂപ്പ് ബി
►മുംബൈ ഇന്ത്യന്‍സ്
►സണ്‍റൈസേഴ്സ് ഹൈദരാബാദ്
►ഗുജറാത്ത് ടൈറ്റന്‍സ്
►ഡല്‍ഹി ക്യാപ്പിറ്റല്‍സ്
►ലക്നോ സൂപ്പര്‍ ജയന്റ്സ്
ചരിത്രത്തില്‍ ആദ്യമായി ഉദ്ഘാടനചടങ്ങില്ലാതെ തുടങ്ങുന്നു എന്നതാണ് 2026 ഐപിഎല്ലിന്റെ മറ്റൊരു പ്രത്യേകത. 2025 ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കിരീടാഘോഷത്തിനിടെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 ആളുകള്‍ക്കു ജീവഹാനി നേരിട്ടിരുന്നു. അതിന്റെ സ്മരണയ്ക്കായാണ് ഇത്തവണ ഉദ്ഘാടന ആഘോഷം വേണ്ടെന്നു വച്ചത്. എം. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ 11 സീറ്റ് എക്കാലവും ഒഴിച്ചിടാനുള്ള ആര്‍സിബിയുടെ തീരുമാനം ഇന്നുമുതല്‍ നടപ്പിലാകും.
ഇന്നു മുതല്‍ ആരംഭിക്കുന്ന 2026 സീസണ് ഐപിഎല്ലില്‍, ഫൈനല്‍ ഉള്‍പ്പെടെ 74 മത്സരങ്ങള്‍ അരങ്ങേറും. ഫിക്സ്ചര്‍ അനുസരിച്ച് മേയ് 24നാണ് ലീഗ് റൗണ്ട് അവസാനിക്കുക. ലീഗ് റൗണ്ടില്‍ 70 മത്സരങ്ങള്‍. തുടര്‍ന്ന് പ്ലേ ഓഫ്, ഫൈനല്‍ എന്നീ ഘട്ടങ്ങളിലായി നാല് മത്സരങ്ങള്‍. മേയ് 26 മുതലാണ് പ്ലേ ഓഫ്. ഫൈനല്‍ മേയ് 31ന് ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അരങ്ങേറും. ഇന്നത്തെ സീസണ് ഉദ്ഘാടന മത്സരവും എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്.
19-ാം സീസണ് ഐപിഎല്ലിന്റെ ആദ്യഘട്ടത്തിലെ പ്രത്യേകതകളില്‍ ഒന്ന് 10 ടീമിനും ഇന്ത്യന്‍ ക്യാപ്റ്റന്മാരാണ് എന്നതാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍സി താത്കാലിമായി ഇഷാന് കിഷനില്‍ വന്നുചേര്ന്നതോടെയാണിത്. പരിക്കേറ്റ് ഓസീസ് താരം പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ഇഷാനു നറുക്കു വീഴുകയായിരുന്നു. 2019 എഡിഷനിലായിരുന്നു ഇതിനു മുമ്പ് എല്ലാ ടീമുകളും ഇന്ത്യക്കാരായ ക്യാപ്റ്റന്മാരുടെ കീഴില്‍ ഐപിഎല്‍ സീസണ് തുടങ്ങിയത്.
മാര്‍ച്ച് 28: ബംഗളൂരു x ഹൈദരാബാദ്, 7.30 pm
മാര്‍ച്ച് 29: മുംബൈ x കോല്‍ക്കത്ത, 7.30 pm
മാര്‍ച്ച് 30: രാജസ്ഥാന് x ചെന്നൈ, 7.30 pm
മാര്‍ച്ച് 31: പഞ്ചാബ് x ഗുജറാത്ത്, 7.30 pm
ഏപ്രില്‍ 1: ലക്നോ x ഡല്‍ഹി, 7.30 pm
ഏപ്രില്‍ 2: കോല്‍ക്കത്ത x ഹൈദരാബാദ്, 7.30 pm
ഏപ്രില്‍ 3: ചെന്നൈ x പഞ്ചാബ്, 7.30 pm
ഏപ്രില്‍ 4: ഡല്‍ഹി x മുംബൈ, 3.30 pm
ഗുജറാത്ത് x രാജസ്ഥാന്, 7.30 pm
ഏപ്രില്‍ 5: ഹൈദരാബാദ് x ലക്നോ, 3.30 pm
ബംഗളൂരു x ചെന്നൈ, 7.30 pm
ഏപ്രില്‍ 6: കോല്‍ക്കത്ത x പഞ്ചാബ്, 7.30 pm
ഏപ്രില്‍ 7: രാജസ്ഥാന് x മുംബൈ, 7.30 pm
ഏപ്രില്‍ 8: ഡല്‍ഹി x ഗുജറാത്ത്, 7.30 pm
ഏപ്രില്‍ 9: കോല്‍ക്കത്ത x ലക്നോ, 7.30 pm
ഏപ്രില്‍ 10: രാജസ്ഥാന് x ബംഗളൂരു, 7.30 pm
ഏപ്രില്‍ 11: പഞ്ചാബ് x ഹൈദരാബാദ്, 3.30 pm
ചെന്നൈ x ഡല്‍ഹി, 7.30 pm
ഏപ്രില്‍ 12: ലക്നോ x ഗുജറാത്ത്, 3.30 pm
മുംബൈ x ബംഗളൂരു, 7.30 pm
ഏപ്രില്‍ 13: ഹൈദരാബാദ് x രാജസ്ഥാന്, 7.30 pm
ഏപ്രില്‍ 14: ചെന്നൈ x കോല്‍ക്കത്ത, 7.30 pm
ഏപ്രില്‍ 15: ബംഗളൂരു x ലക്നോ, 7.30 pm
ഏപ്രില്‍ 16: മുംബൈ x പഞ്ചാബ്, 7.30 pm
ഏപ്രില്‍ 17: ഗുജറാത്ത് x കോല്‍ക്കത്ത, 7.30 pm
ഏപ്രില്‍ 18: ബംഗളൂരു x ഡല്‍ഹി, 3.30 pm
ഹൈദരാബാദ് x ചെന്നൈ, 7.30 pm
ഏപ്രില്‍ 19: കോല്‍ക്കത്ത x രാജസ്ഥാന്, 3.30 pm
പഞ്ചാബ് x ലക്നോ, 7.30 pm
ഏപ്രില്‍ 20: ഗുജറാത്ത് x മുംബൈ, 7.30 pm
ഏപ്രില്‍ 21: ഹൈദരാബാദ് x ഡല്‍ഹി, 7.30 pm
ഏപ്രില്‍ 22: ലക്നോ x രാജസ്ഥാന്, 7.30 pm
ഏപ്രില്‍ 23: മുംബൈ x ചെന്നൈ, 7.30 pm
ഏപ്രില്‍ 24: ബംഗളൂരു x ഗുജറാത്ത്, 7.30 pm
ഏപ്രില്‍ 25: ഡല്‍ഹി x പഞ്ചാബ്, 3.30 pm
രാജസ്ഥാന് x ഹൈദരാബാദ്, 7.30 pm
ഏപ്രില്‍ 26: ഗുജറാത്ത് x ചെന്നൈ, 3.30 pm
ലക്നോ x കോല്‍ക്കത്ത, 7.30 pm
ഏപ്രില്‍ 27: ഡല്‍ഹി x ബംഗളൂരു, 7.30 pm
ഏപ്രില്‍ 28: പഞ്ചാബ് x രാജസ്ഥാന്, 7.30 pm
ഏപ്രില്‍ 29: മുംബൈ x ഹൈദരാബാദ്, 7.30 pm
ഏപ്രില്‍ 30: ഗുജറാത്ത് x ബംഗളൂരു, 7.30 pm
മേയ് 01: രാജസ്ഥാന് x ഡല്‍ഹി, 7.30 pm
മേയ് 02: ചെന്നൈ x മുംബൈ, 7.30 pm
മേയ് 03: ഹൈദരാബാദ് x കോല്‍ക്കത്ത, 3.30 pm
ഗുജറാത്ത് x പഞ്ചാബ്, 7.30 pm
മേയ് 04: മുംബൈ x ലക്നോ, 7.30 pm
മേയ് 05: ഡല്‍ഹി x ചെന്നൈ, 7.30 pm
മേയ് 06: ഹൈദരാബാദ് x പഞ്ചാബ്, 7.30 pm
മേയ് 07: ലക്നോ x ബംഗളൂരു, 7.30 pm
മേയ് 08: ഡല്‍ഹി x കോല്‍ക്കത്ത, 7.30 pm
മേയ് 09: രാജസ്ഥാന് x ഗുജറാത്ത്, 7.30 pm
മേയ് 10: ചെന്നൈ x ലക്നോ, 3.30 pm
ബംഗളൂരു x മുംബൈ, 7.30 pm
മേയ് 11: പഞ്ചാബ് x ഡല്‍ഹി, 7.30 pm
മേയ് 12: ഗുജറാത്ത് x ഹൈദരാബാദ്, 7.30 pm
മേയ് 13: ബംഗളൂരു x കോല്‍ക്കത്ത, 7.30 pm
മേയ് 14: പഞ്ചാബ് x മുംബൈ, 7.30 pm
മേയ് 15: ലക്നോ x ചെന്നൈ, 7.30 pm
മേയ് 16: കോല്‍ക്കത്ത x ഗുജറാത്ത്, 7.30 pm
മേയ് 17: പഞ്ചാബ് x ബംഗളൂരു, 3.30 pm
ഡല്‍ഹി x രാജസ്ഥാന്, 7.30 pm
മേയ് 18: ചെന്നൈ x ഹൈദരാബാദ്, 7.30 pm
മേയ് 19: രാജസ്ഥാന് x ലക്നോ, 7.30 pm
മേയ് 20: കോല്‍ക്കത്ത x മുംബൈ, 7.30 pm
മേയ് 21: ചെന്നൈ x ഗുജറാത്ത്, 7.30 pm
മേയ് 22: ഹൈദരാബാദ് x ബംഗളൂരു, 7.30 pm
മേയ് 23: ലക്നോ x പഞ്ചാബ്, 7.30 pm
മേയ് 24: മുംബൈ x രാജസ്ഥാന്, 3.30 pm
കോല്‍ക്കത്ത x ഡല്‍ഹി, 7.30 pm
Tags : IPL T20 Cricket Royal Challengers Sunrisers