x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പാ​നി​ഷ് താ​ര​ത്തോ​ട് ചെ​യ്ത​ത് തെ​റ്റ്; കൈ​യാ​ങ്ക​ളി​യി​ൽ മാ​പ്പു​പ​റ​ഞ്ഞ് റോ​ബ​ർ​ട്ടോ അ​യാ​ള

വെബ് ഡെസ്ക്
Published: July 23, 2026 03:29 PM IST | Updated: July 23, 2026 03:44 PM IST

ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​നു​ശേ​ഷം റോ​ബ​ർ​ട്ടോ അ​യാ​ള സ്പാ​നി​ഷ് താ​രം ഡാ​നി ഓ​ൽ​മോ​യു​ടെ ക​ഴു​ത്തി​ന് പി​ടി​ച്ചു​ത​ള്ളുന്നു.

ബ്യൂ​ണ​സ് ഐ​റി​സ്: ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ കൈ​യാ​ങ്ക​ളി​യി​ൽ മാ​പ്പ് പ​റ​ഞ്ഞ് അ​ർ​ജ​ന്‍റീ​ന​യു​ടെ സ​ഹ​പ​രി​ശീ​ല​ക​നും മു​ൻ താ​ര​വു​മാ​യ റോ​ബ​ർ​ട്ടോ അ​യാ​ള. സ്പാ​നി​ഷ് താ​രം ഡാ​നി ഓ​ൽ​മോ​യു​ടെ ക​ഴു​ത്തി​ന് പി​ടി​ച്ചു​ത​ള്ളി​യ​ത് തെ​റ്റാ​യി​പ്പോ​യി. താ​ൻ ചെ​യ്ത പ്ര​വൃ​ത്തി​യി​ൽ പ​ര​സ്യ​മാ​യി ക്ഷ​മാ​പ​ണം ന​ട​ത്തു​ന്നു.

ഡാ​നി ഓ​ൽ​മോ​യെ നേ​രി​ട്ട് കാ​ണു​മ്പോ​ൾ മാ​പ്പ് പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ധി​ക​സ​മ​യ​ത്ത് ഫെ​റാ​ൻ ടോ​റ​സ് നേ​ടി​യ ഏ​ക ഗോ​ളി​ന് അ​ർ​ജ​ന്‍റീ​ന​യെ ത​ക​ർ​ത്ത് സ്പെ​യി​ൻ കി​രീ​ട​മു​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ ഗ്രൗ​ണ്ടി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

സ്പാ​നി​ഷ് നാ​യ​ക​ൻ റോ​ഡ്രി​യും അ​ർ​ജ​ന്‍റീ​ന താ​രം നി​കോ​ളാ​സ് ഓ​ട്ടാ​മെ​ൻ​ഡി​യും ത​മ്മി​ൽ ക​ളി​ക്ക​ള​ത്തി​ൽ വെ​ച്ച് ക​ടു​ത്ത വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തി​നു​പി​ന്നാ​ലെ വി​ജ​യ​ഘോ​ഷ​ത്തി​ലാ​യി​രു​ന്ന സ്പാ​നി​ഷ് താ​രം ഗാ​വി​യെ അ​ർ​ജ​ന്‍റീ​യു​ടെ ലി​യാ​ൻ​ഡ്രോ പാ​രെ​ഡെ​സ് മ​ർ​ദ്ദി​ക്കു​ക​കൂ​ടി ചെ​യ്ത​തോ​ടെ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​യി. മ​ത്സ​ര​ശേ​ഷം പാ​രെ​ഡെ​സി​ന് റ​ഫ​റി ചു​വ​പ്പ് കാ​ർ​ഡ് കാ​ണി​ച്ചു.

Tags : Apologises RobertoAyala FifaWorldCup Football

Recent News

Corehub Up