x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​വീ​സി​നെ വ​രി​ഞ്ഞു മു​റു​ക്കി; ഇ​ന്ത്യ കി​രീ​ട​ത്തി​ലേ​ക്ക്


Published: March 8, 2026 10:22 PM IST | Updated: March 8, 2026 10:53 PM IST

അ​ഹ​മ്മ​ദാ​ബാ​ദ്: ട്വ​ന്‍റി20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ കി​വീ​സി​നെ വ​രി​ഞ്ഞു മു​റു​ക്കി ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 256 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡ് 14 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 134 റ​ൺ​സ് എന്ന നിലയിലാണ്.

സെ​മി​ഫൈ​ന​ലി​ലെ സെ​ഞ്ചു​റി വീ​ര​നാ​യ ഓ​പ്പ​ണ​ർ ഫി​ൻ ഇ​ല​ൻ (ഒ​മ്പ​ത്), ര​ചി​ൻ ര​വീ​ന്ദ്ര (ഒ​ന്ന്), ഗ്ലെ​ൻ ഫി​ലി​പ്‌​സ് (അ​ഞ്ച് ), മാ​ർ​ക് ചാ​പ്‌​മാ​ൻ (മൂ​ന്ന്), ടിം ​സെ​യ്‌​ഫ​ർ​ട്ട് (52), മി​ച്ച​ൽ (17) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് കി​വീ​സി​നു ന​ഷ്‌​ട​മാ​യ​ത്.

ഇ​ന്ത്യ​യ്ക്കാ​യി അ​ഷ്ക​ർ പ​ട്ടേ​ൽ മൂ​ന്നും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ജ​സ്പ്രീ​ത് ബും​റ​യും വ​രു​ൺ ച​ക്ര​വ​ർ​ത്തി​യും ഒ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. നി​ല​വി​ൽ സാ​ന്‍റ​ന​ർ (34), ജെ​യിം​സ് നീ​ഷം (ആ​റ്) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 255 റ​ൺ​സാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ​അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ സ​ഞ്ജു സാം​സ​ൺ (89), അ​ഭി​ഷേ​ക് ശ​ർ​മ (52), ഇ​ഷാ​ൻ കി​ഷ​ൻ (54) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ തു​ണ​ച്ച​ത്. കി​വീ​സി​നാ​യി ജെ​യിം​സ് നീ​ഷം മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. 

Tags : t20 world cup india newzealand

Recent News

Corehub Up