കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്ക്ക് ആദ്യ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഡംപോ എസ് സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഗോകുലം പരാജയപ്പെടുത്തി.
നാല് മത്സരങ്ങളിൽ രണ്ട് സമനിലയും ഒരു തോൽവിയും ഒരു ജയവുമായി ഗോകുലം ആറാം സ്ഥാനത്താണ്. നാല് മത്സരത്തിൽ ഒരു ജയം പോലും നേടാനാകാത്ത ഡംപോ പത്താം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ ഐസ്വാൾ എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഡയമണ്ട് ഹാർബർ പരാജയപ്പെടുത്തി.