x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയലാർ ഒരു വീണ പൂവല്ല


Published: October 25, 2025 11:39 PM IST | Updated: October 25, 2025 11:39 PM IST

കൊ​ളു​ത്തീ നി​ല​വി​ള;​ക്ക​ന്തി​ത​ന്‍​ചേ​ലാ​ഞ്ച​ല-
മി​ള​ക്കി​പ്ര​തീ​ചി​ത​ന്‍ നെ​ഞ്ചി​ലെ​ത്തീ​യാ​ളി​ക്കെ!
അ​ല്ലെ​ങ്കി, ലി​രു​ളി​ന്‍റെ വ​ല​വീ​ശ​ലി​ല്‍​പ്പെ​ട്ടു
‌തെ​ല്ലി​ട മി​ഴി​പൂ​ട്ടി നി​ന്നാ​ലോ വെ​ളി​ച്ച​ങ്ങ​ള്‍!
ഇ​ന്ന​ലെ​ക്ക​റു​ത്ത​വാ​വി​രു​ളും, ഞാ​നും​കൂ​ടി
വ​ന്ന​പ്പോ​ളോ​ര്‍​മി​ച്ച​താ​ണീ നി​ല​വി​ള​ക്കി​നെ!

ഈ ​വ​രി​ക​ളെ​ഴു​തി​യ ക​ട​ലാ​സു​മാ​യി ദീ​പി​ക ആ​ഴ്ച​പ്പ​തി​പ്പി​ന്‍റെ പ​ത്രാ​ധി​പ​രാ​യി​രു​ന്ന മു​ട്ട​ത്തു വ​ർ​ക്കി​യു​ടെ മു​ന്നി​ലി​രി​ക്കു​ക​യാ​ണ് ഒ​രു കൗ​മാ​ര​ക്കാ​ര​ൻ. "നി​ല​വി​ള​ക്ക്' എ​ന്ന പേ​രി​ലു​ള്ള ക​വി​ത ആ​ഴ്ച​പ്പ​തി​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് ശി​പാ​ർ​ശ​ക്ക​ത്തു​മാ​യാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്.

വ​രി​ക​ൾ മു​ഴു​വ​ൻ വാ​യി​ച്ച മു​ട്ട​ത്തു വ​ർ​ക്കി അ​ദ്ഭു​ത​ത്തോ​ടെ അ​യാ​ളെ നോ​ക്കി. ത​ന്‍റെ മു​ന്നി​ലു​ള്ള കൗ​മാ​ര​ക്കാ​ര​ൻ​ത​ന്നെ​യാ​ണോ ഇ​തെ​ഴു​തി​യ​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത. 1947 ഡി​സം​ബ​ർ 28 ല​ക്കം ആ​ഴ്ച​പ്പ​തി​പ്പി​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ ആ ​ക​വി​ത പ്ര​സി​ദ്ധീ​ക​രി​ച്ചു. ക​വി​ത​യു​ടെ ത​ല​ക്കെ​ട്ടി​നു താ​ഴെ എ​ഴു​തി​യ​യാ​ളു​ടെ പേ​ര് ഇ​ങ്ങ​നെ ന​ൽ​കി​യി​രു​ന്നു- വ​യ​ലാ​ർ ജി. ​രാ​മ​വ​ർ​മ്മ!

ഒ​രു ക​വി​യു​ടെ ജ​ന​നം

വ​യ​ലാ​ര്‍ രാ​ഘ​വ​പ്പ​റ​മ്പി​ല്‍ കോ​വി​ല​ക​ത്തെ അം​ബാ​ലി​ക ത​മ്പു​രാ​ട്ടി​യു​ടെ​യും ആ​ലു​വ വെ​ള്ളാ​ര​പ്പ​ള്ളി ക​ളി​പ്പാ​ട്ടു മ​ഠ​ത്തി​ലെ കേ​ര​ള​വ​ര്‍​മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച രാ​മ​വ​ര്‍​മ​യ്ക്ക് കാ​ളി​ദാ​സ ക​വി​ത​ക​ൾ വാ​യി​ച്ച നി​റ​വി​ലാ​ണ് ക​വി​യാ​ക​ണ​മെ​ന്ന മോ​ഹ​മു​ദി​ച്ച​ത്.

രാ​മ​വ​ർ​മ​യു​ടെ മൂ​ന്നാം വ​യ​സി​ൽ അ​ച്ഛ​ൻ മ​രി​ച്ച​തോ​ടെ കാ​ർ​ക്ക​ശ്യ​ക്കാ​ര​നാ​യ അ​മ്മാ​വ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലും ശി​ക്ഷ​ണ​ത്തി​ലു​മാ​യി​രു​ന്നു ജീ​വി​തം. ദാ​രി​ദ്ര്യ​വും അ​വ​ഗ​ണ​ന​യും കൂ​ട്ട്.

രാ​മ​വ​ര്‍​മ​യെ സ്കൂ​ളി​ല്‍ ചേ​ര്‍​ക്കു​ന്ന​തി​നു​പ​ക​രം സം​സ്കൃ​തം പ​ഠി​പ്പി​ക്കാ​നാ​ണ് അ​മ്മാ​വ​ൻ തീ​രു​മാ​നി​ച്ച​ത്. കു​ടും​ബ​ത്തി​ല്‍ നി​ത്യ​വും ഭാ​ഗ​വ​ത​വും രാ​മാ​യ​ണ​വും വാ​യി​ക്കാ​ന്‍ ഒ​രാ​ളു​ണ്ടാ​ക​ണ​മെ​ന്ന​താ​യി​രു​ന്നു ഇ​തി​നു കാ​ര​ണം.

പ്രി​യ​പ്പെ​ട്ട കു​ട്ട​ന് ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സം ന​ൽ​ക​ണ​മെ​ന്ന് അ​മ്മ ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. സം​സ്കൃ​ത​പ​ഠ​ന​ശേ​ഷം ഒ​രു ബ​ന്ധു​വി​ന്‍റെ സ്വാ​ധീ​നം​മൂ​ലം ചേ​ർ​ത്ത​ല ഹൈ​സ്കൂ​ളി​ൽ ചേ​ർ​ന്നു പ​ഠി​ക്കാ​ൻ രാ​മ​വ​ർ​മ​യ്ക്ക് അ​വ​സ​രം കി​ട്ടി. എ​ങ്കി​ലും ഫി​ഫ്ത് ഫോ​മോ​ടെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം സ്വ​യം അ​വ​സാ​നി​പ്പി​ച്ചു.

ഈ ​ദുഃ​ഖം ല​ഘൂ​ക​രി​ക്കാ​ന്‍ എ​ന്ന​വ​ണ്ണം, കൗ​മാ​ര പ്രാ​യ​ത്തി​ല്‍ രാ​മ​വ​ർ​മ ക​വി​ത​ക​ൾ കു​റി​ച്ചു​തു​ട​ങ്ങി. അ​മ്മാ​വ​ൻ ഉ​റ​ങ്ങു​ന്ന​തു കാ​ത്തി​രു​ന്നു​വേ​ണം എ​ഴു​താ​ൻ. ക​വി​ത​യെ​ഴു​ത്തി​ൽ അ​മ്മ​യ്ക്കു സ​ന്തോ​ഷ​മാ​യി​രു​ന്നു. അ​മ്മാ​വ​ന്‍റെ എ​തി​ർ​പ്പി​ന് രാ​മ​വ​ർ​മ​യു​ടെ നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തെ ത​ള​ര്‍​ത്താ​നാ​യി​ല്ല.

ദാ​രി​ദ്ര്യ​ത്തി​ന്‍റെ​യും അ​വ​ഗ​ണ​ന​യു​ടെ​യും അ​നു​ഭ​വ​ങ്ങ​ള്‍ പി​ല്‍​ക്കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തെ സാ​ധാ​ര​ണ​ക്കാ​ര്‍​ക്കൊ​പ്പം ജീ​വി​ക്കാ​നും അ​വ​രു​ടെ ശ​ബ്ദ​മാ​യി മാ​റാ​നും പ്രാ​പ്ത​നാ​ക്കി. അ​ങ്ങ​നെ​യാ​ണ് ആ ​വി​പ്ല​വ​കാ​രി​യാ​യ ക​വി പി​റ​വി​യെ​ടു​ത്ത​ത്.

ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​രം ന​ട​ത്തി​യ ശ്രീ​ചി​ത്തി​ര തി​രു​നാ​ളി​ന് ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ച് എ​ഴു​തി​യ "വ​ഞ്ചീ​ശ​ദീ​പം’ ആ​യി​രു​ന്നു ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ ക​വി​ത. "രാ​മ​വ​ര്‍​മ തി​രു​മു​ല്‍​പ്പാ​ട്’ എ​ന്ന പേ​രി​ലാ​ണ് എ​ഴു​തി​ത്തു​ട​ങ്ങി​യ​ത്.

പാ​ദ​മു​ദ്ര​ക​ൾ

1948ല്‍ ​ഒ​രു ക​വി​താ​സ​മാ​ഹാ​രം പു​റ​ത്തി​റ​ക്കാ​ന്‍ രാ​മ​വ​ര്‍​മ​യ്ക്ക് വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. മി​ക​ച്ച ക​വി​ത​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത് "പാ​ദ​മു​ദ്ര​ക​ൾ' എ​ന്ന പേ​രി​ൽ സ​മാ​ഹാ​രം ത​യാ​റാ​ക്കി. പ്ര​മു​ഖ​രാ​യ പ​ല പ്ര​സാ​ധ​ക​രെ​യും സ​മീ​പി​ച്ചെ​ങ്കി​ലും പു​തി​യ എ​ഴു​ത്തു​കാ​ര​ന്‍റെ പു​സ്ത​കം ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കി​ല്ലെ​ന്ന ധാ​ര​ണ​യി​ല്‍ ആ​രും പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.

ഒ​ടു​വി​ല്‍ തു​റ​വൂ​രി​ല്‍ ന​ര​സിം​ഹ​വി​ലാ​സം പ്ര​സ് ന​ട​ത്തു​ന്ന മാ​ധ​വ പൈ​യെ സ​മീ​പി​ച്ചു. പു​സ്ത​കം വി​റ്റു​കി​ട്ടു​ന്ന പ​ണ​ത്തി​ല്‍​നി​ന്ന് അ​ച്ച​ടി​ച്ചെ​ല​വ് ഈ​ടാ​ക്കി​ക്കൊ​ള്ളാ​മെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ പു​സ്ത​കം പു​റ​ത്തി​റ​ങ്ങി.

എ​ന്നാ​ല്‍ നാ​ളു​ക​ളാ​യി​ട്ടും ഒ​ന്നു​പോ​ലും വി​റ്റു​പോ​യി​ല്ല. അ​ച്ച​ടി ചെ​ല​വ് ന​ല്‍​കി പു​സ്ത​കം എ​ടു​ത്തു​കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് പൈ ​രാ​മ​വ​ര്‍​മ​യെ അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം, നി​വൃ​ത്തി​യി​ല്ലാ​തെ പു​സ്ത​ക​ത്തി​ന്‍റെ പ​ക​ര്‍​പ്പ​വ​കാ​ശം മാ​ധ​വ പൈ​ക്ക് എ​ഴു​തി​ക്കൊ​ടു​ത്തു. പ്ര​സി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന "പാ​ദ​മു​ദ്ര​ക​ള്‍’ എ​ങ്ങ​നെ വി​റ്റ് പ​ണ​മാ​ക്കാം എ​ന്ന് പൈ ​രാ​വും പ​ക​ലും ചി​ന്തി​ച്ചു. ഒ​രാ​ശ​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ൽ ഉ​ദി​ക്കു​ക​യും ചെ​യ്തു.

പി​റ്റേ​ക്കൊ​ല്ലം ന​ട​ന്ന വ​യ​ലാ​ര്‍ ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണ​ദി​ന സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍, "രാ​മ​വ​ര്‍​മ തി​രു​മു​ല്‍​പ്പാ​ട്’ എ​ന്ന ക​വി​യെ "വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ’​യാ​ക്കി പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്ത് "പാ​ദ​മു​ദ്ര​ക​ള്‍’ വി​ല്പ​ന​യ്ക്കെ​ത്തി​ച്ചു.

ത​ങ്ങ​ള്‍ നെ​ഞ്ചോ​ടു ചേ​ര്‍​ത്തു​വ​യ്ക്കു​ന്ന നാ​ടി​ന്‍റെ പേ​രു​ക​ണ്ട​തോ​ടെ അ​വി​ടെ​ക്കൂ​ടി​യ​വ​ർ പു​സ്ത​കം ചൂ​ട​പ്പം പോ​ലെ വാ​ങ്ങി. പു​സ്ത​ക​ങ്ങ​ള്‍ വി​റ്റു​പോ​യെ​ങ്കി​ലും, പ​ക​ര്‍​പ്പ​വ​കാ​ശം കൈ​മാ​റി​യ​തി​നാ​ല്‍ രാ​മ​വ​ര്‍​മ​യ്ക്ക് പ്ര​തി​ഫ​ല​മൊ​ന്നും ല​ഭി​ച്ചി​ല്ല. എ​ങ്കി​ലും, ആ ​സം​ഭ​വം രാ​മ​വ​ര്‍​മ തി​രു​മു​ല്‍​പ്പാ​ടി​നെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട സാ​ഹി​ത്യ​കാ​ര​നാ​യ വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യാ​യി വ​ള​ര്‍​ത്തി.

വാ​യ​ന​യി​ലൂ​ടെ സം​സ്കൃ​ത​വും ഇം​ഗ്ലീ​ഷു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്താ​ധാ​ര​ക​ളെ മാ​റ്റി​മ​റി​ച്ച​ത്. "ഒ​രു മ​രു​മ​ക്ക​ത്താ​യ ത​റ​വാ​ട്ടി​ലെ എ​ട്ടു​കെ​ട്ടി​ന​ക​ത്ത് എ​ല്ലാ അ​ന്ധ​ത​ക​ളു​ടെ​യും അ​ന്തി​മാ​ഭ​യ​കേ​ന്ദ്ര​മാ​യി​രു​ന്ന ഒ​രു കോ​വി​ല​ക​ത്തി​ൽ ജ​നി​ച്ചു​വ​ള​ര്‍​ന്ന എ​നി​ക്ക് പു​രാ​ണേ​തി​ഹാ​സ​ങ്ങ​ളി​ല്‍​നി​ന്ന് ഊ​രി​പ്പ​റി​ച്ചെ​ടു​ത്ത അ​ന്വേ​ഷ​ണ കൗ​തു​ക​വു​മാ​യി പാ​ശ്ചാ​ത്യ​സാ​ഹി​ത്യ കൃ​തി​ക​ളു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു ക​ട​ന്നു​വ​ന്ന​പ്പോ​ള്‍ പു​തി​യൊ​രു ഉ​ന്മേ​ഷം തോ​ന്നി.

ആ​ധു​നി​ക യു​ഗ​ത്തി​ന്‍റെ യു​ക്തി​വി​ചാ​ര ശൈ​ലി​യു​ടെ രൂ​പ​രേ​ഖ​ക​ളെ​ന്നു വ​ച്ചി​ട്ടു​ള്ള പ​തി​നെ​ട്ടും പ​ത്തൊ​ന്പ​തും നൂ​റ്റാ​ണ്ടു​ക​ളു​ടെ സം​ഭാ​വ​ന​ക​ളാ​യ ഗ്ര​ന്ഥ​ശേ​ഖ​ര​ങ്ങ​ളി​ലൂ​ടെ കൈ​യും​വീ​ശി ക​ട​ന്നു​പോ​യ​പ്പോ​ള്‍ എ​നി​ക്കു വ​ല്ലാ​ത്തൊ​രു ശ​ക്തി തോ​ന്നി, പു​തി​യൊ​രു വി​ചാ​ര​പ​ദ്ധ​തി ആ​കൃ​ത​പ്പെ​ട്ടു.' - അ​ദ്ദേ​ഹം പി​ന്നീ​ടെ​ഴു​തി.

പു​തി​യ വാ​യ​നാ​നു​ഭ​വ​ത്തി​ല്‍​നി​ന്ന് ഊ​ര്‍​ജം​കൊ​ണ്ട അ​ദ്ദേ​ഹ​ത്തി​ന് പു​രാ​ണേ​തി​ഹാ​സ​ങ്ങ​ളി​ലെ കാ​വ്യ​ക​ല്പ​ന​ക​ളും ക​ഥാ​ബ​ന്ധ​ങ്ങ​ളും പു​തി​യൊ​രു വെ​ളി​ച്ച​ത്തി​ല്‍ പു​ന​രാ​ഖ്യാ​നം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞു. അ​തി​നു​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് മാ​നി​ഷാ​ദ, മ​ഹാ​ബ​ലി, ക​ല്യാ​ണ സൗ​ഗ​ന്ധി​കം, രാ​വ​ണ പു​ത്രി, മൈ​ക്ക​ലാ​ഞ്ജ​ലോ തു​ട​ങ്ങി​യ ക​വി​ത​ക​ള്‍.

വി​ഖ്യാ​ത ക​വി​ത​യാ​യ "ആ​ത്മാ​വി​ല്‍ ഒ​രു ചി​ത’ ഇ​ന്നും ഓ​രോ മ​ല​യാ​ളി​യു​ടെ​യും മ​ന​സി​ൽ‍ വി​ങ്ങ​ലാ​യി നി​ല​കൊ​ള്ളു​ന്നു. മൂ​ന്നു വ​യ​സി​ല്‍ അ​ച്ഛ​ന്‍ ന​ഷ്ട​പ്പെ​ട്ട നി​ഷ്ക​ള​ങ്ക​മാ​യ ബാ​ല്യ​ത്തി​ന്‍റെ വേ​ദ​ന​യും ചോ​ദ്യ​ങ്ങ​ളു​മാ​ണ് ഈ ​ക​വി​ത​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. 1952 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ "ആ​യി​ഷ’ എ​ന്ന ഖ​ണ്ഡ​കാ​വ്യം, ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന അ​നേ​കം മ​നു​ഷ്യ​രു​ടെ​യും, പ്ര​ത്യേ​കി​ച്ചും അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ട്ട സ്ത്രീ​ക​ളു​ടെ​യും വേ​ദ​ന​യു​ടെ​യും പ്ര​തി​ഷേ​ധ​ത്തി​ന്‍റെ​യും നേ​ര്‍​ചി​ത്ര​മാ​ണ്.

ഹൃ​ദ​യം​തൊ​ട്ട പാ​ട്ടു​ക​ൾ

നാ​ട​ക​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യും സി​നി​മാ​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ വ​യ​ലാ​ർ ചി​ര​ഞ്ജീ​വി​യാ​യി നി​ല​കൊ​ള്ളു​ന്ന​ത്. ഇ​രു​പ​ത്ത​ഞ്ചോ​ളം നാ​ട​ക​ങ്ങ​ള്‍​ക്കാ​യി 150ല്‍ ​അ​ധി​കം ഗാ​ന​ങ്ങ​ളും, 250ല്‍​പ​രം സി​നി​മ​ക​ള്‍​ക്കാ​യി 1300 ഓ​ളം ഗാ​ന​ങ്ങ​ളും അ​ദ്ദേ​ഹം ര​ചി​ച്ചു.

1956ല്‍ ​ജെ.​ഡി. തോ​ട്ടാ​ന്‍ സം​വി​ധാ​നം ചെ​യ്ത "കൂ​ട​പ്പി​റ​പ്പ്’ എ​ന്ന സി​നി​മ​യി​ലെ "തു​മ്പീ തു​മ്പീ വാ ​വാ...' എ​ന്ന ഗാ​നം എ​ഴു​തി​ക്കൊ​ണ്ടാ​ണ് വ​യ​ലാ​ര്‍ സി​നി​മ​യി​ലേ​ക്കെ​ത്തി​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ തൂ​ലി​ക വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ അ​നാ​യാ​സം തൊ​ട്ട​റി​ഞ്ഞു.

"ആ​കാ​ശ​ങ്ങ​ളി​ലി​രി​ക്കും ഞ​ങ്ങ​ടെ അ​ന​ശ്വ​ര​നാ​യ പി​താ​വേ...' എ​ന്ന ഗാ​നം പ്രാ​ര്‍​ഥ​ന​യു​ടെ രൂ​പ​ത്തി​ല്‍ എ​ഴു​തി​യ​പ്പോ​ള്‍ അ​ത് ജാ​തി​മ​ത​ഭേ​ദ​മ​ന്യേ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ ഇ​ടം​നേ​ടി. സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍റെ പ്ര​തീ​ക്ഷ​ക​ളും സ്വ​പ്ന​ങ്ങ​ളും ദൈ​വ​ത്തോ​ടു​ള്ള അ​പേ​ക്ഷ​യും ഈ ​വ​രി​ക​ളി​ല്‍ അ​ലി​ഞ്ഞു ചേ​ര്‍​ന്നു.

1972ല്‍ ​പു​റ​ത്തി​റ​ങ്ങി​യ "ചെ​മ്പ​ര​ത്തി’​യി​ലെ "ശ​ര​ണ​മ​യ്യ​പ്പാ സ്വാ​മി ശ​ര​ണ​മ​യ്യ​പ്പാ...' എ​ന്നു​തു​ട​ങ്ങു​ന്ന ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന ഗാ​നം വ്ര​ത​ശു​ദ്ധി​യു​ടെ​യും ഭ​ക്തി​യു​ടെ​യും തീ​വ്ര​ത പ​ക​ര്‍​ന്നു​ന​ല്‍​കി.

പ്ര​ണ​യ​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യും വ​യ​ലാ​ര്‍ വ​ര​ച്ചി​ട്ടു. 1962ല്‍ ​കു​ഞ്ചാ​ക്കോ സം​വി​ധാ​നം ചെ​യ്ത "പാ​ലാ​ട്ടു കോ​മ​ന്‍’ എ​ന്ന സി​നി​മ​യി​ലെ "ച​ന്ദ​ന​പ്പ​ല്ല​ക്കി​ല്‍ വീ​ടു​കാ​ണാ​ന്‍ വ​ന്ന ഗ​ന്ധ​ര്‍​വ രാ​ജ​കു​മാ​രാ...' എ​ന്നു​തു​ട​ങ്ങു​ന്ന അ​ന​ശ്വ​ര പ്ര​ണ​യ​ഗാ​ന​വും, 1965ല്‍ ​രാ​മു കാ​ര്യാ​ട്ട് സം​വി​ധാ​നം ചെ​യ്ത "ചെ​മ്മീ​ന്‍’ എ​ന്ന സി​നി​മ​യി​ലെ "മാ​ന​സ മൈ​നേ വ​രൂ, മ​ധു​രം നു​ള്ളി ത​രൂ’ എ​ന്ന ഗാ​ന​വും ഇ​ന്നും യു​വ​ത​ല​മു​റ നെ​ഞ്ചി​ലേ​റ്റി പാ​ടി​ന​ട​ക്കു​ന്ന​ത്, കാ​ല​ങ്ങ​ള്‍​ക്കും കാ​ത​ങ്ങ​ള്‍​ക്കു​മ​പ്പു​റ​മു​ള്ള ത​ല​മു​റ​ക​ളു​ടെ അ​ഭി​രു​ചി മു​ന്‍​കൂ​ട്ടി മ​ന​സി​ലാ​ക്കാ​നു​ള്ള വ​യ​ലാ​റി​ന്‍റെ പ്ര​ത്യേ​ക ക​ഴി​വ് വി​ളി​ച്ചോ​തു​ന്നു.

1957ല്‍ ​ഇ.​എം.​എ​സ്. മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത് പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നു​വേ​ണ്ടി ര​ചി​ച്ച "ബ​ലി​കു​ടീ​ര​ങ്ങ​ളേ...' എ​ന്ന ഗാ​നം വ​ന്‍ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. വ​യ​ലാ​ര്‍ എ​ന്ന ക​വി ത​ന്‍റെ ഗാ​ന​ങ്ങ​ളി​ലൂ​ടെ ജ​ന​കീ​യ വി​കാ​ര​ങ്ങ​ളെ എ​ത്ര​മാ​ത്രം തൊ​ട്ട​റി​ഞ്ഞു എ​ന്ന​തി​ന്‍റെ മി​ക​ച്ച സാ​ക്ഷ്യ​പ​ത്ര​മാ​ണ് ഈ ​ര​ച​ന​ക​ളെ​ല്ലാം.

അ​വാ​ര്‍​ഡ് ആ​ഘോ​ഷ​ങ്ങ​ൾ

വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യ്ക്ക് ഓ​രോ പു​ര​സ്കാ​രം ല​ഭി​ക്കു​ന്പോ​ഴും ജ​ന്മ​നാ​ടാ​യ വ​യ​ലാ​റി​ല്‍ അ​ത് ഉ​ത്സ​വ​ത്തി​ന് തു​ല്യ​മാ​യി​രു​ന്നു. ആ​ദ്യ​ത്തെ പ്ര​ധാ​ന പു​ര​സ്കാ​രം 1961ല്‍ "​സ​ര്‍​ഗ​സം​ഗീ​തം’ എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​ന് ല​ഭി​ച്ച കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡാ​യി​രു​ന്നു.

1973ല്‍ "​അ​ച്ഛ​നും ബാ​പ്പ​യും’ എ​ന്ന സി​നി​മ​യി​ലെ "മ​നു​ഷ്യ​ന്‍ മ​ത​ങ്ങ​ളെ സൃ​ഷ്ടി​ച്ചു’ എ​ന്ന അ​ന​ശ്വ​ര ഗാ​ന​ത്തി​ന് മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര​പു​ര​സ്കാ​ര​വും 1974ല്‍ "​നെ​ല്ല്’, "അ​തി​ഥി’ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മി​ക​ച്ച ച​ല​ച്ചി​ത്ര​ഗാ​ന​ര​ച​യി​താ​വി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ സ്വ​ര്‍​ണ​പ്പ​ത​ക്ക​വും ല​ഭി​ച്ച​പ്പോ​ള്‍ വ​യ​ലാ​റി​ലെ ജ​ന​ങ്ങ​ള്‍ ആ​ന​ന്ദ​ത്തി​ൽ​ആ​റാ​ടി. സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം പ​വ​ത​വ​ണ ല​ഭി​ച്ചു. 1969, 1972 വ​ര്‍​ഷ​ങ്ങ​ളി​ലും, മ​ര​ണ​ശേ​ഷം1975​ലും മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള അ​വാ​ര്‍​ഡ് അ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു.

ചി​ത്രാ​ഞ്ജ​ലി​യെ​ന്ന സ്വ​പ്നം

കേ​ര​ള​ത്തി​ലെ ച​ല​ച്ചി​ത്ര ലോ​ക​ത്തി​ന് ഒ​രു പൊ​തു​മേ​ഖ​ലാ സ്റ്റു​ഡി​യോ എ​ന്ന സ്വ​പ്നം ആ​ദ്യ​മാ​യി മു​ന്നോ​ട്ടു വ​ച്ച​വ​രി​ല്‍ പ്ര​മു​ഖ​നാ​യി​രു​ന്നു വ​യ​ലാ​ര്‍. 1970 മാ​ര്‍​ച്ച് 30ന് ​അ​ന്ന​ത്തെ വ്യ​വ​സാ​യ മ​ന്ത്രി​യാ​യി​രു​ന്ന പി. ​ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന സു​പ്ര​ധാ​ന യോ​ഗം ഇ​തി​ന് വേ​ദി​യാ​യി.

വ​യ​ലാ​റി​ന്‍റെ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന വ​ലി​യ സ്വ​പ്ന​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള "ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ ’ ആ​രം​ഭി​ക്കു​ച്ച​ത്. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ഈ ​മ​ഹ​ത്താ​യ പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​യ​ത് വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യു​ടെ വി​യോ​ഗ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു.

ഒ​രു മ​നു​ഷ്യ​സ്നേ​ഹി​യു​ടെ അ​ന്ത്യം

1970 ജ​നു​വ​രി ഒ​ന്നി​നു ത​ന്‍റെ ഡ​യ​റി​യി​ല്‍ വ​യ​ലാ​ർ ഇ​ങ്ങ​നെ കു​റി​ച്ചു: "ഞാ​ന്‍ മ​ദ്യ​പാ​നം ഇ​ന്ന് നി​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. അ​ല്ലെ​ങ്കി​ല്‍ മാ​സ​ത്തി​ല്‍ ഒ​രു ത​വ​ണ.’ എ​ന്നാ​ല്‍, ഈ "​സു​ഹൃ​ത്തി​നെ’ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​നോ പ​രി​മി​ത​പ്പെ​ടു​ത്താ​നോ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞി​ല്ല. ആ​രോ​ഗ്യ​ത്തെ അ​ത് ക​ഠി​ന​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്തു.

1975ല്‍ ​മ​ദ്രാ​സി​ല്‍​വ​ച്ച് ടൈ​ഫോ​യ്ഡ് പി​ടി​പെ​ട്ട വ​യ​ലാ​ര്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​സു​ഖം മാ​റി​യെ​ങ്കി​ലും ഇ​ട​യ്ക്കു ര​ക്തം ഛര്‍​ദി​ക്കാ​ന്‍ തു​ട​ങ്ങി. ഇ​തു കാ​ര്യ​മാ​ക്കാ​തെ​യാ​ണ് അ​തേ​വ​ര്‍​ഷം ഒ​ക്ടോ​ബ​റി​ല്‍ അ​മ്മ​യു​ടെ അ​സു​ഖ​വി​വ​രം അ​റി​ഞ്ഞും, പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​മാ​യി അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

വീ​ട്ടി​ല്‍ പോ​കാ​തെ ആ​ല​പ്പു​ഴ​യി​ലെ അ​ശോ​ക ലോ​ഡ്ജി​ലാ​യി​രു​ന്നു താ​മ​സം. അ​ന്ന​വി​ടെ ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള​യ​ട​ക്ക​മു​ള്ള സു​ഹൃ​ത്തു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. അ​വ​ര്‍ ഒ​ന്നി​ച്ചു​ള്ള ആ​ഘോ​ഷ​ത്തി​നി​ട​യി​ലും അ​ദ്ദേ​ഹം ര​ക്തം ഛര്‍​ദി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​നു​ള്ള ത​ക​ഴി​യു​ടെ നി​ര്‍​ബ​ന്ധം അ​ദ്ദേ​ഹം കൂ​ട്ടാ​ക്കി​യി​ല്ല.

പി​റ്റേ​ദി​വ​സം ച​ങ്ങ​നാ​ശേ​രി എ​ന്‍​എ​സ്എ​സ് ഹി​ന്ദു കോ​ള​ജി​ലെ പ​രി​പാ​ടി​ക്ക് ആ​ല​പ്പു​ഴ​യി​ല്‍​നി​ന്ന് കാ​റി​ല്‍ പോ​കു​ന്ന വ​ഴി​യി​ല്‍ ഛര്‍​ദി തു​ട​ര്‍​ന്നെ​ങ്കി​ലും ഏ​റ്റെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍​നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന നി​ര്‍​ബ​ന്ധം അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു.

ത​ന്‍റെ പ്ര​സം​ഗ​ത്തി​നു​മു​ന്പ് സം​ഗീ​ത​സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ എ​ല്‍.​പി.​ആ​ര്‍ വ​ര്‍​മ​യെ താ​ന്‍ ചി​ട്ട​പ്പെ​ടു​ത്തി​യ വ​രി​ക​ള്‍ പാ​ട​ണ​മെ​ന്ന് നി​ര്‍​ബ​ന്ധി​ച്ചു. അ​ന്ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള വ​രി​ക​ളാ​യി​രു​ന്നു ആ ​ഗാ​ന​ത്തി​ന്. ജീ​വി​ത​ത്തി​ലെ അ​വ​സാ​ന പൊ​തു​വേ​ദി​യാ​യി അ​ത്.

രാ​ത്രി​യോ​ടെ വീ​ട്ടി​ലെ​ത്തി. പി​റ്റേ​ദി​വ​സം, ഒ​ക്ടോ​ബ​ര്‍ 26ന് ​ഉ​ച്ച​യോ​ടെ ആ​രോ​ഗ്യ​നി​ല വീ​ണ്ടും വ​ഷ​ളാ​യി. ര​ക്തം ഛര്‍​ദി​ച്ച് ബോ​ധ​ര​ഹി​ത​നാ​യി നി​ല​ത്തു​വീ​ണു. ഉ​ട​ന്‍​ത​ന്നെ ചേ​ര്‍​ത്ത​ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു ന​ൽ​കി​യ പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ള്‍ നി​ഷ്ഫ​ല​മാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് പ്ര​ഗ​ത്ഭ​രാ​യ ഡോ​ക്ട​ര്‍​മാ​രെ അ​വി​ടെ​യെ​ത്തി​ച്ചെ​ങ്കി​ലും രോ​ഗ​ത്തെ പി​ടി​ച്ചു​നി​ര്‍​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന്, അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ തീ​രു​മാ​നി​ച്ചു.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​യ​ലാ​ര്‍ എ​ത്തി​യ​ത​റി​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ളും ആ​രാ​ധ​ക​രും ത​ടി​ച്ചു​കൂ​ടി. മ​ന്ത്രി​മാ​രു​ടെ​യും രാ​ഷ്‌​ട്രീ​യ​സാ​മൂ​ഹി​ക പ്ര​മു​ഖ​രു​ടെ​യും ഡോ​ക്ട​ര്‍​മാ​രു​ടെ​യും സം​യു​ക്ത​യോ​ഗം അ​ടി​യ​ന്ത​ര​മാ​യി ചേ​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ഉ​ട​ൻ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​ര്‍ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ക​വി​ക്ക് ര​ക്തം ന​ല്‍​കാ​നാ​യി ഓ​ടി​യെ​ത്തി. അ​ര്‍​ധ​രാ​ത്രി​യോ​ടെ ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ചു. 48 കു​പ്പി ര​ക്തം ക​യ​റ്റി​യെ​ങ്കി​ലും ചി​കി​ത്സ​ക​ള്‍ ഫ​ലി​ക്കാ​തെ രോ​ഗം മൂ​ര്‍​ച്ഛി​ച്ചു. ഒ​ക്ടോ​ബ​ര്‍ 27ന് ​പു​ല​ർ​ച്ചെ നാ​ലോ​ടെ വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യെ​ന്ന പ്രി​യ​ക​വി വി​ട​ചൊ​ല്ലി.

ഒ​ക്ടോ​ബ​ര്‍ 27ന് ​രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വി​ലാ​പ​യാ​ത്ര ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ചെ​ത്തി​യ ജ​ന​സാ​ഗ​രം മൂ​ലം അ​ത് വൈ​കി​ട്ട് മൂ​ന്നി​ലേ​ക്കു നീ​ണ്ടു. വ​ഴി​യോ​ര​ത്തു​ട​നീ​ളം പ​തി​നാ​യി​ര​ങ്ങ​ൾ കാ​ത്തു​നി​ന്നു.

ഏ​ഴു മ​ണി​ക്കൂ​ര്‍ സ​ഞ്ച​രി​ച്ച്, രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് വി​ലാ​പ​യാ​ത്ര വ​യ​ലാ​റി​ലെ രാ​ഘ​വ​പ്പ​റ​മ്പി​ല്‍ എ​ത്തി​യ​ത്. പ​തി​നൊ​ന്നോ​ടെ മ​ക​ന്‍ ശ​ര​ത്ച​ന്ദ്ര​വ​ര്‍​മ ചി​ത​യ്ക്ക് തീ​കൊ​ളു​ത്തി.

ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഇ​ന്നും അ​ദ്ദേ​ഹം ജീ​വി​ക്കു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് എ​ല്ലാ വ​ര്‍​ഷ​വും ഒ​ക്ടോ​ബ​ര്‍ 27ന് ​രാ​ഘ​വ​പ​റ​മ്പി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന ജ​ന​ത്തി​ര​ക്ക്. പു​ന്ന​പ്ര-​വ​യ​ലാ​ര്‍ ര​ക്ത​സാ​ക്ഷി​ക​ള്‍​ക്കൊ​പ്പം വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യും മ​ല​യാ​ളി​ക​ളു​ടെ ഓ​ര്‍​മ​ക​ളി​ല്‍ ഒ​രു​പോ​ലെ ജ്വ​ലി​ച്ചു​നി​ല്‍​ക്കു​ന്നു.

 

മാ​ത്യു സി. ​ജോ​സ​ഫ്

Tags : sunday story vayalar

Recent News

Corehub Up