x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​റു​ത്ത പേ​മാ​രി​യി​ൽ പൊ​ള്ളി​യ​വ​ർ

എ​സ്. ജ​യ​കൃ​ഷ്ണ​ൻ
Published: August 2, 2026 01:49 AM IST | Updated: August 2, 2026 01:49 AM IST

പു​ല​ർ​ച്ചെ 4.15ന് ​ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്‍റെ വി​മാ​നം റ​ൺ​വേ​യി​ലൂ​ടെ നീ​ങ്ങി​ത്തു​ട​ങ്ങി​യ​പ്പോ​ൾ മീ​ര ക​ണ്ണ​ട​ച്ചു. പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കാ​ത്ത എ​ന്തൊ​ക്കെ​യോ അ​നു​ഭൂ​തി​ക​ൾ ഉ​ള്ളി​ൽ തി​ങ്ങി​നി​റ​യു​ന്നു. വി​മാ​നം വേ​ഗ​മാ​ർ​ജി​ച്ച് ചെ​റി​യൊ​രു കു​ലു​ക്ക​ത്തോ​ടെ ആ​കാ​ശ​ത്തേ​ക്കു​യ​ർ​ന്ന​പ്പോ​ൾ മീ​ര അ​മ​ലി​ന്‍റെ കൈ​യി​ൽ മു​റു​കെ പി​ടി​ച്ചു. ജ​നാ​ല​യ്ക്ക​പ്പു​റം കൊ​ച്ചി​യു​ടെ ന​ഗ​ര​വെ​ളി​ച്ച​ങ്ങ​ൾ ചെ​റി​യ മി​ന്നാ​മി​നു​ങ്ങു​ക​ളെ​പ്പോ​ലെ അ​ക​ന്നു​പോ​കു​ന്ന​ത് നോ​ക്കി​യി​രി​ക്കു​മ്പോ​ൾ ര​ണ്ടു​പേ​രും എ​ന്തി​നെ​ന്ന​റി​യാ​തെ പ​ര​സ്പ​രം ക​ണ്ണു​ക​ളി​ൽ നോ​ക്കി പു​ഞ്ചി​രി​ച്ചു.

മേ​ഘ​ങ്ങ​ൾ​ക്കും മു​ക​ളി​ലെ ശാ​ന്ത​ത​യി​ലെ​ത്തി​യ​പ്പോ​ൾ അ​വ​ൾ അ​മ​ലി​ന്‍റെ തോ​ളി​ലേ​ക്കു ചാ​രി ചോ​ദി​ച്ചു, " ഡാ... ​ന​മ്മ​ൾ ശ​രി​ക്കും അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​വു​ക​യാ​ണ​ല്ലേ? ഹോ​ളി​വു​ഡ് സി​നി​മ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യും ചി​ര​പ​രി​ചി​ത​മാ​ക്കി​യ അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ആ​ദ്യ​മാ​യി കാ​ലു​കു​ത്താ​ൻ പോ​കു​ന്നു. വി​മാ​ന​ത്തേ​ക്കാ​ൾ വേ​ഗ​ത്തി​ൽ അ​വ​ളു​ടെ ആ​വേ​ശം ക​ട​ൽ ക​ട​ന്നു. നി​ര​വ​ധി സ​മ​യ​മേ​ഖ​ല​ക​ൾ ക​ട​ന്നു​ള്ള 22 മ​ണി​ക്കൂ​റോ​ളം നീ​ളു​ന്ന യാ​ത്ര​ത​ന്നെ അ​വ​ളെ ത്രി​ല്ല​ടി​പ്പി​ച്ചു.

ഷി​ക്കാ​ഗോ​യാ​ണ് അ​വ​രു​ടെ ആ​ദ്യ ല​ക്ഷ്യ​സ്ഥാ​നം. അ​വി​ടു​ന്ന് ഓ​ഹോ​യോ സ്റ്റേ​റ്റി​ലെ ഡെ​യ്റ്റ​ൺ. അ​മേ​രി​ക്ക​ൻ കാ​ഴ്ച​ക​ളു​ടെ തു​ട​ക്കം അ​വി​ടെ​നി​ന്ന്. നാ​ഷ​ണ​ൽ മ്യൂ​സി​യം ഓ​ഫ് ദി ​യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് എ​യ​ർ​ഫോ​ഴ്സ് ഡെ​യ്റ്റ​ണി​ലാ​ണ്. ഒ​രു ഗ​വേ​ഷ​ണ​പ്ര​ബ​ന്ധം ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​യാ​ത്ര.

നീ​ണ്ട യാ​ത്ര​യ്ക്കു​ശേ​ഷം ഷി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ലം​തൊ​ടു​മ്പോ​ൾ ആ​വേ​ശം പ​ര​കോ​ടി​യി​ലാ​യി​രു​ന്നു. ഇ​നി ഡെ​യ്റ്റ​ണി​ലേ​ക്കു​ള്ള ഒ​ന്ന​ര മ​ണി​ക്കൂ​ർ യാ​ത്ര. വി​മാ​നം ക​ണ്ടു​പി​ടി​ച്ച റൈ​റ്റ് സ​ഹോ​ദ​ര​ൻ​മാ​രു​ടെ നാ​ടാ​ണ് ഡെ​യ്റ്റ​ൺ. യാ​ത്രാ​ക്ഷീ​ണ​മെ​ല്ലാം മാ​റ്റി പി​റ്റേ ദി​വ​സ​മാ​ണ് അ​വ​ർ എ​യ​ർ​ഫോ​ഴ്സ് മ്യൂ​സി​യം കാ​ണാ​നി​റ​ങ്ങി​യ​ത്. ആ​ദ്യ​ത്തെ ആ​വേ​ശ​മ​ട​ങ്ങി അ​മേ​രി​ക്ക​ൻ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ര​ണ്ടു​പേ​രും ഏ​താ​ണ്ട് പ​രു​വ​പ്പെ​ട്ടി​രു​ന്നു.

മി​ലി​ട്ട​റി ഏ​വി​യേ​ഷ​ൻ മ്യൂ​സി​യം

ഗ്ലാ​സ് ക​വ​ർ ചെ​യ്ത മ​നോ​ഹ​ര​മാ​യ വ​ലി​യ ക​മാ​ന​ത്തി​നു താ​ഴെ​യു​ള്ള പ്ര​ധാ​ന പ്ര​വേ​ശ​ന​ക​വാ​ട​ത്തി​നു താ​ഴെ അ​വ​രെ​ത്തു​മ്പോ​ൾ രാ​വി​ലെ ഒ​മ്പ​തു മ​ണി. മ്യൂ​സി​യം തു​റ​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​ക്ക​ഴി​ഞ്ഞി​രു​ന്നു. ഉ​ള്ളി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ അ​മ​ൽ മ്യൂ​സി​യ​ത്തെ​ക്കു​റി​ച്ച് വാ​യി​ച്ച​റി​ഞ്ഞ കാ​ര്യ​ങ്ങ​ൾ ഓ​ർ​ത്തു.

1923ൽ ​ചെ​റി​യൊ​രു എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​ന​ശേ​ഖ​ര​മാ​യാ​ണ് തു​ട​ക്കം. ഇ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മി​ലി​ട്ട​റി ഏ​വി​യേ​ഷ​ൻ മ്യൂ​സി​യം. 350ല​ധി​കം എ​യ്‌​റോ​സ്‌​പേ​സ് വാ​ഹ​ന​ങ്ങ​ളും മി​സൈ​ലു​ക​ളും ആ​യി​ര​ക്ക​ണ​ക്കി​ന് മ​റ്റ് പു​രാ​വ​സ്തു​ക്ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 20 ഏ​ക്ക​റി​ല​ധി​കം വ​രു​ന്ന ഇ​ൻ​ഡോ​ർ സൗ​ക​ര്യ​ങ്ങ​ൾ. കൂ​ടാ​തെ ഔ​ട്ട്ഡോ​ർ എ​യ​ർ, മെ​മ്മോ​റി​യ​ൽ പാ​ർ​ക്കു​ക​ളും ഇ​തി​ലു​ണ്ട്.

അ​മ​ൽ ച​രി​ത്ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ൾ മീ​ര നാ​ലു കൂ​റ്റ​ൻ വി​മാ​ന ഹാം​ഗ​റു​ക​ളു​ടെ രൂ​പ​ത്തി​ലു​ള്ള മ്യൂ​സി​യ​ത്തി​ന്‍റെ ഗാം​ഭീ​ര്യം ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു. വ​ലി​യ ബോം​ബ​ർ വി​മാ​ന​ങ്ങ​ളും മി​സൈ​ലു​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ട​തി​നാ​ൽ ഉ​ള്ളി​ൽ തൂ​ണു​ക​ളി​ല്ലാ​ത്ത വി​ശാ​ല​മാ​യ ആ​ർ​ച്ച് ആ​കൃ​തി​യി​ലു​ള്ള മേ​ൽ​ക്കൂ​ര​ക​ളാ​ണ് ഈ ​ഗാ​ല​റി​ക​ൾ​ക്കു​ള്ള​ത്. റൈ​റ്റ് സ​ഹോ​ദ​ര​ന്മാ​രു​ടെ കാ​ലം മു​ത​ലു​ള്ള വ്യോ​മ​യാ​ന ച​രി​ത്രം പ​റ​യു​ന്ന​താ​ണ് ഫ​സ്റ്റ് ഫ്ലൈ​റ്റ് ഗാ​ല​റി. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ബി-29 ​പോ​ലു​ള്ള വി​മാ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഇ​ട​മാ​ണ് ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ ഗാ​ല​റി.

ശീ​ത​യു​ദ്ധ​കാ​ല​ത്തെ പോ​ർ​വി​മാ​ന​ങ്ങ​ളു​ടെ ശേ​ഖ​രം കൊ​റി​യ​ൻ/​വി​യ​റ്റ്നാം യു​ദ്ധ ഗാ​ല​റി​ക​ളെ സ​മ്പ​ന്ന​മാ​ക്കു​ന്നു. ഏ​റ്റ​വും പു​തി​യ​തും അ​ത്യാ​ധു​നി​ക​വു​മാ​ണ് നാ​ലാ​മ​ത്തെ ഗാ​ല​റി. ഇ​വി​ടെ​യാ​ണ് പ്ര​ശ​സ്ത​മാ​യ പ്ര​സി​ഡ​ൻ​ഷ്യ​ൽ വി​മാ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ബ​ഹി​രാ​കാ​ശ വാ​ഹ​ന​ങ്ങ​ളും ആ​ഗോ​ള ഗ​വേ​ഷ​ണ വി​മാ​ന​ങ്ങ​ളും ഈ ​ഗാ​ല​റി​യി​ലാ​ണ്.

ചി​ന്ത​ക​ളി​ൽ മു​ഴു​കി മു​ന്നോ​ട്ടു പൊ​യ്ക്കൊ​ണ്ടി​രു​ന്ന മീ​ര​യും അ​മ​ലും സ​ന്ദ​ർ​ശ​ക​രു​ടെ ആ​ശ്ച​ര്യ​സൂ​ച​ക​മാ​യ ശ​ബ്ദ​ങ്ങ​ൾ കേ​ട്ടാ​ണ് യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​ത്. മു​ന്നി​ൽ നീ​ണ്ടു​നി​വ​ർ​ന്നു കി​ട​ക്കു​ന്ന, പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ച, ഭീ​മാ​കാ​ര​മാ​യ ഹാം​ഗ​റു​ക​ളി​ൽ ആ​ദ്യ​ത്തേ​തി​ന്‍റെ മു​ന്നി​ലാ​ണ് അ​വ​രി​പ്പോ​ൾ. വി​ന്‍റേ​ജ് യ​ന്ത്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ഴ​മ​യു​ടെ സു​ഗ​ന്ധം വാ​യു​വി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്നു​ണ്ട്. ഹൈ​ഡ്രോ​ളി​ക് ഫ്ലൂ​യി​ഡ്, പ​ഴ​കി​യ റ​ബ​ർ, ത​ണു​ത്തു​റ​ഞ്ഞ ലോ​ഹ​ത്ത​കി​ടു​ക​ൾ എ​ന്നി​വ​യു​ടെ മി​ശ്രി​ത​ഗ​ന്ധ​ത്തി​ല​ലി​ഞ്ഞ് അ​വ​ർ അ​ദ്ഭു​ത​ങ്ങ​ളു​ടെ ച​രി​ത്ര​വേ​ദി​യി​ലേ​ക്ക് ക​ട​ന്നു.

വാ​യു​വി​ൽ തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന, ഒ​റ്റ​നോ​ട്ട​ത്തി​ൽ ദു​ർ​ബ​ല​മെ​ന്നു തോ​ന്നി​ക്കു​ന്ന ഒ​രു ച​ട്ട​ക്കൂ​ടാ​ണ് ആ​ദ്യം അ​വ​രു​ടെ ക​ണ്ണി​ൽ​പ്പെ​ട്ട​ത്. മ​നു​ഷ്യ​ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന നി​മി​ഷ​ത്തി​ന്‍റെ സ്മാ​ര​ക​മാ​ണ​ത്. 1903ൽ ​റൈ​റ്റ് സ​ഹോ​ദ​ര​ർ പ​റ​ത്തി​യ "റൈ​റ്റ് ഫ്ല​യ​റി'​ന്‍റെ പു​ന​ർ​നി​ർ​മി​തി. ഈ ​സ​മു​ച്ച​യ​ത്തി​ലെ എ​ല്ലാ അ​ദ്ഭു​ത​ങ്ങ​ളും വി​ക​സി​ച്ചു​വ​ന്ന​ത് സ്പ്രൂ​സ് മ​ര​ത്തി​ന്‍റെ​യും തു​ണി​യു​ടെ​യും ക​ഷ​ണ​ങ്ങ​ൾ കൊ​ണ്ടു​ണ്ടാ​ക്കി​യ ഈ ​ചെ​റി​യ അ​സ്ഥി​കൂ​ട​ത്തി​ൽ​നി​ന്നാ​ണെ​ന്ന് അ​മ​ൽ കൗ​തു​ക​ത്തോ​ടെ ഓ​ർ​ത്തു.

റൈ​റ്റ് സ​ഹോ​ദ​ര​ർ​ക്കു മ​ന​സാ ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് അ​വ​ർ വീ​ണ്ടും ന​ട​ന്നു. ചു​റ്റും ഇ​രു​ളി​മ പ​ട​ർ​ന്ന​താ​യി പെ​ട്ടെ​ന്ന​വ​ർ​ക്കു തോ​ന്നി. പ​ഴ​യ​കാ​ല ബി​ഗ് ബാ​ൻ​ഡ് ജാ​സ് സം​ഗീ​ത​ത്തി​ന്‍റെ​യും റേ​ഡി​യോ പ്ര​ക്ഷേ​പ​ണ​ങ്ങ​ളു​ടെ​യും ശ​ബ്ദം അ​ന്ത​രീ​ക്ഷ​ത്തി​ൽ മു​ഴ​ങ്ങു​ന്ന​താ​യൊ​രു ഫീ​ൽ. അ​മ​ൽ മീ​ര​യെ ചേ​ർ​ത്തു​പി​ടി​ച്ചു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ വേ​ദി​യി​ലേ​ക്കാ​ണ് അ​വ​ർ പ്ര​വേ​ശി​ച്ച​ത്. ക​ന​മേ​റി​യ വി​മാ​ന​ങ്ങ​ൾ. യു​ദ്ധ​ത്തി​ന്‍റെ മു​റി​പ്പാ​ടു​ക​ൾ. വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന പി-51 ​മ​സ്താം​ഗ് വി​മാ​ന​ത്തി​ന്‍റെ വ​ശ​ത്തു​കൂ​ടെ അ​വ​ർ ന​ട​ന്നു​നീ​ങ്ങി. പെ​ട്ടെ​ന്ന് ഒ​രു തി​രി​വി​ന​പ്പു​റം അ​വ​ർ സ്തം​ഭി​ച്ചു​നി​ന്നു. ഒ​രു ഭീ​മ​ൻ മു​ന്നി​ൽ. ബി-29 ​സൂ​പ്പ​ർ ഫോ​ർ​ട്ര​സ്. പൊ​ടു​ന്ന​നെ ച​രി​ത്ര​ത്തി​ന്‍റെ ഭ​യാ​ന​ക​മാ​യ ആ ​ക​ന​ത്ത ഭാ​രം അ​വ​രു​ടെ തോ​ളി​ല​മ​ർ​ന്നു. മ​നു​ഷ്യ​ത്വ​ത്തെ കു​രു​തി ക​ഴി​ച്ച ആ ​നി​മി​ഷ​ത്തി​ലേ​ക്ക് അ​വ​ർ ത​ല​യും​കു​ത്തി വീ​ണു.

1945 ഓ​ഗ​സ്റ്റ് ആ​റ്. പു​ല​ർ​ച്ചെ 2.45. "ഇ​നോ​ള ഗേ' ​എ​ന്നു പേ​രി​ട്ട പ​രി​ഷ്ക​രി​ച്ച ഒ​രു ബോ​യിം​ഗ് ബി-29 ​സൂ​പ്പ​ർ ഫോ​ർ​ട്ര​സ് വി​മാ​നം ടി​നി​യ​ൻ ദ്വീ​പി​ലെ റ​ൺ​വേ​യി​ലൂ​ടെ ഓ​ടി​ത്തു​ട​ങ്ങി. അ​തു​വ​രെ ചു​മ​ന്നി​ട്ടി​ല്ലാ​ത്ത ഭാ​ര​ത്താ​ൽ അ​തി​ന്‍റെ ട​യ​റു​ക​ൾ തേ​ങ്ങി​ഞ​ര​ങ്ങി. ആ ​ബോം​ബ​ർ വി​മാ​ന​ത്തി​ന്‍റെ ഉ​ള്ള​റ​യി​ൽ ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ന് അ​തു​വ​രെ അ​പ​രി​ചി​ത​മാ​യി​രു​ന്ന നാ​ലു ട​ൺ ഭാ​ര​മു​ള്ള മാ​ര​കാ​യു​ധം അ​വ​സ​രം കാ​ത്തു കി​ട​ന്നി​രു​ന്നു. "ലി​റ്റി​ൽ ബോ​യ്'​എ​ന്നാ​യി​രു​ന്നു അ​തി​ന്‍റെ ര​ഹ​സ്യ​നാ​മം.

ശാ​ന്ത​സ​മു​ദ്ര​ത്തി​നു മു​ക​ളി​ലെ ഇ​രു​ണ്ട ആ​കാ​ശ​ത്തി​ലേ​ക്ക് വി​മാ​നം ഉ​യ​ർ​ന്ന​പ്പോ​ൾ ജീ​വ​ന​ക്കാ​ർ പൂ​ർ​ണ നി​ശ​ബ്‌​ദ​ത​യി​ലാ​യി​രു​ന്നു. അ​വ​രു​ടെ മു​ന്നി​ൽ പ്ര​ഭാ​ത​മ​ഞ്ഞി​ൽ പൊ​തി​ഞ്ഞു​നി​ന്ന ഹി​രോ​ഷി​മ എ​ന്ന ന​ഗ​ര​മു​ണ്ടാ​യി​രു​ന്നു. എ​ന്താ​ണ് സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​ത് എ​ന്ന​റി​യാ​ത്ത മൂ​ന്നു ല​ക്ഷം മ​നു​ഷ്യ​ർ അ​വ​ർ​ക്കു താ​ഴെ ച​ലി​ച്ചു​കൊ​ണ്ടി​രു​ന്നു.

രാ​വി​ലെ 8.15 

ഹി​രോ​ഷി​മ​യി​ലെ ആ ​പ്ര​ഭാ​ത​ത്തി​ന് തി​ള​ക്ക​മേ​റെ​യാ​യി​രു​ന്നു. തെ​ളി​ഞ്ഞ ആ​കാ​ശം. ആ​ളു​ക​ൾ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ തീ​പി​ടി​ത്തം ത​ട​യാ​നാ​യി യു​ദ്ധാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം​ചെ​യ്യു​ന്ന ജോ​ലി​യി​ൽ. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ളി​ൽ തെ​രു​വു​ക​ൾ ഇ​ര​മ്പി.

31,000 അ​ടി ഉ​യ​ര​ത്തി​ൽ "ഇ​നോ​ള ഗേ' ​അ​തി​ന്‍റെ ല​ക്ഷ്യ​സ്ഥാ​നം ക​ണ്ടെ​ത്തി. കു​രി​ശാ​കൃ​തി​യി​ലു​ള്ള അ​യോ​യ് പാ​ല​ത്തി​നു മു​ക​ളി​ൽ വ​ട്ട​മി​ട്ടു. വി​മാ​ന​ത്തി​ന്‍റെ താ​ഴ്ഭാ​ഗ​ത്തെ അ​റ​യു​ടെ വാ​തി​ലു​ക​ൾ പെ​ട്ടെ​ന്ന് തു​റ​ന്നു. ആ ​മാ​ര​കാ​യു​ധം താ​ഴേ​ക്ക് പ​തി​ച്ചു. 43 സെ​ക്ക​ൻ​ഡു​ക​ൾ. വി​മാ​ന​ജോ​ലി​ക്കാ​ർ ക​ണ്ണു​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള പ്ര​ത്യേ​ക ഗ്ലാ​സു​ക​ൾ ധ​രി​ച്ചു. വ​രാ​നി​രി​ക്കു​ന്ന ആ​ഘാ​ത ത​രം​ഗ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി 155 ഡി​ഗ്രി​യി​ൽ വ​ന്യ​മാ​യി ച​രി​ഞ്ഞ് കു​തി​ച്ചു​മാ​റി.

കൃ​ത്യം 8.16ന് ​ഷി​മ ആ​ശു​പ​ത്രി​ക്ക് തൊ​ട്ടു​മു​ക​ളി​ൽ, 1900 അ​ടി ഉ​യ​ര​ത്തി​ൽ​വ​ച്ച് കൗ​ണ്ട്ഡൗ​ൺ അ​വ​സാ​നി​ച്ചു. ഒ​രു റ​ഡാ​ർ ട്രി​ഗ​ർ അ​തി​ന്‍റെ സ​ർ​ക്യൂ​ട്ട് പൂ​ർ​ത്തി​യാ​ക്കി. ഒ​രു മി​ല്ലി​സെ​ക്ക​ൻ​ഡി​ന്‍റെ ചെ​റി​യൊ​രം​ശം​കൊ​ണ്ട് ആ​റ്റ​ങ്ങ​ൾ പി​ള​ർ​ന്നു. ന​ക്ഷ​ത്ര​ങ്ങ​ൾ​ക്ക് ഊ​ർ​ജം ന​ൽ​കു​ന്ന പ്ര​പ​ഞ്ച​ശ​ക്തി സ്വ​ത​ന്ത്ര​മാ​യി!
വെ​ളി​ച്ച​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ന​ഗ​ര​ത്തി​ന്‍റെ നി​ഴ​ലു​ക​ളെ​പ്പോ​ലും അ​ലി​യി​ച്ചു​ക​ള​യു​ന്ന ത​ര​ത്തി​ൽ അ​ത്ര​മേ​ൽ അ​ന്ധ​ത വ​രു​ത്തു​ന്ന ശു​ദ്ധ​മാ​യ വെ​ളി​ച്ചം. അ​പ്പോ​ൾ, സ്ഫോ​ട​ന​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു​വി​ന് സൂ​ര്യ​ന്‍റെ ഉ​പ​രി​ത​ല​ത്തേ​ക്കാ​ൾ ചൂ​ടാ​യി​രു​ന്നു!

സ്ഫോ​ട​ന​കേ​ന്ദ്ര​ത്തി​നു സ​മീ​പം നി​ന്നി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നാ​ൾ​ക്കാ​ർ ആ ​നി​മി​ഷം ഇ​ല്ലാ​താ​യി. ക​ൽ​ച്ചു​മ​രു​ക​ളി​ലും ന​ട​പ്പാ​ത​ക​ളി​ലും പ​തി​ഞ്ഞ ക​റു​ത്ത നി​ഴ​ലു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ ആ​ഘാ​ത ത​രം​ഗം. 4000 മൈ​ലി​ല​ധി​കം വേ​ഗ​ത്തി​ൽ ആ​ഞ്ഞ​ടി​ച്ച വാ​യു​വി​ന്‍റെ മ​തി​ൽ ന​ഗ​ര​ത്തെ ത​ക​ർ​ത്തെ​റി​ഞ്ഞു. കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ ചി​ല്ലു​കൂ​ടാ​രം​പോ​ലെ പൊ​ടി​ഞ്ഞു.

വൈ​ദ്യു​തി​പോ​സ്റ്റു​ക​ൾ ചു​ള്ളി​ക്ക​മ്പു​ക​ൾ​പോ​ലെ ഒ​ടി​ഞ്ഞു​തൂ​ങ്ങി. നാ​ലു മൈ​ൽ ചു​റ്റ​ള​വി​ൽ ഒ​ന്നും അ​വ​ശേ​ഷി​ച്ചി​ല്ല. ക​റു​ത്ത പു​ക​യു​ടെ ഗോ​പു​രം പ്ര​ഭാ​ത​സൂ​ര്യ​നെ പൂ​ർ​ണ​മാ​യും മ​റ​ച്ചു. വ​സ്ത്ര​ങ്ങ​ൾ ക​രി​ഞ്ഞു​പോ​യ, ജീ​വ​ൻ മാ​ത്രം ബാ​ക്കി​യാ​യ കു​റേ മ​നു​ഷ്യ​ർ വി​റ​ച്ചു​കൊ​ണ്ട് ന​ട​ന്നു. പ്രി​യ​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ വി​ളി​ച്ച് അ​ല​മു​റ​യി​ട്ടു. വൈ​കാ​തെ അ​വ​ശി​ഷ്‌​ട​ങ്ങ​ളു​ടെ​യും അ​തി​ജീ​വി​ച്ച മ​നു​ഷ്യ​രു​ടെ​യും മേ​ൽ ഭ​യാ​ന​ക​മാ​യ "ക​റു​ത്ത മ​ഴ' പെ​യ്തി​റ​ങ്ങി.

മീ​ര​യും അ​മ​ലും പ​ര​സ്പ​രം ആ​ലിം​ഗ​നം ചെ​യ്തു​കൊ​ണ്ട് ആ ​ഭ​യാ​ന​ക നി​മി​ഷ​ത്തി​ൽ ക​രി​ഞ്ഞു​പോ​യ മ​നു​ഷ്യ​ത്വ​ത്തി​നു​വേ​ണ്ടി ഭൂ​മി​യോ​ടു മാ​പ്പു​ചോ​ദി​ക്കു​ന്ന ആ​ധു​നി​ക​മ​നു​ഷ്യ​രു​ടെ പ്ര​തീ​ക​മാ​യി.
ഹി​രോ​ഷി​മ ഭൂ​മി​യി​ൽ​നി​ന്ന് തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ട് മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം വി​നാ​ശ​ത്തി​ന്‍റെ ആ​കാ​ശം ആ​വ​ശ്യ​പ്പെ​ട്ട മ​റ്റൊ​രു ബ​ലി​യാ​യി​രു​ന്നു അ​വ​രു​ടെ തൊ​ട്ട​ടു​ത്ത് വി​റ​ങ്ങ​ലി​ച്ചു​നി​ന്ന ജ​പ്പാ​ൻ സ​ഞ്ചാ​രി​യു​ടെ​യു​ള്ളി​ൽ. പൊ​ലി​ഞ്ഞു​പോ​യ പൂ​ർ​വി​ക​ർ അ​യാ​ളു​ടെ​യു​ള്ളി​ൽ ദാ​ഹ​നീ​രി​നാ​യി പി​ട​ഞ്ഞു​കൊ​ണ്ടി​രു​ന്നു.

നാ​ഗ​സാ​ക്കി​യി​ൽ സം​ഭ​വി​ച്ച​ത് 

 "ഫാ​റ്റ് മാ​ൻ' ലി​റ്റി​ൽ ബോ​യ് യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. ബോ​ക്സ്കാ​ർ എ​ന്നു പേ​രി​ട്ട വി​മാ​ന​ത്തി​ന്‍റെ ആ ​ദി​വ​സ​ത്തെ ല​ക്ഷ്യം കൊ​ക്കു​റ ന​ഗ​ര​മാ​യി​രു​ന്നു. ആ ​ന​ഗ​രാ​കാ​ശം പു​ക മൂ​ടി​യി​രു​ന്നു. കാ​ഴ്ച തീ​രെ കു​റ​വ്. വി​മാ​നം കു​റ​ച്ചു​നേ​രം വ​ട്ട​മി​ട്ടു പ​റ​ന്ന​ശേ​ഷം ല​ക്ഷ്യം മാ​റ്റി. തെ​ക്കോ​ട്ടു പ​റ​ന്നു. പു​തി​യ ല​ക്ഷ്യം ക​ണ്ടെ​ത്തി. അ​താ​യി​രു​ന്നു നാ​ഗ​സാ​ക്കി.

രാ​വി​ലെ 11.02. മേ​ഘ​പാ​ളി​ക​ൾ​ക്കി​ട​യി​ൽ ക​ണ്ടെ​ത്തി​യ ചെ​റി​യൊ​രു വി​ട​വി​ലൂ​ടെ വൈ​മാ​നി​ക​ർ ഉ​റ​കാ​മി ന​ദീ​തീ​ര​ത്തു​ള്ള മി​ത്‌​സു​ബി​ഷി ആ​യു​ധ​നി​ർ​മാ​ണ​ശാ​ല കൃ​ത്യ​മാ​യി ക​ണ്ടു. 10,000 പൗ​ണ്ട് ഭാ​ര​മു​ള്ള പ്ലൂ​ട്ടോ​ണി​യം ബോം​ബ് താ​ഴ്‌​വ​ര​യി​ലേ​ക്ക് പ​തി​ച്ചു. ആ 47 ​സെ​ക്ക​ൻ​ഡ് ന​ഗ​രം പ​തി​വു​പോ​ലെ ശ്വ​സി​ച്ചു. ഫാ​ക്‌​ട​റി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത​യോ​ടെ ജോ​ലി​യി​ലേ​ർ​പ്പെ​ട്ടു. അ​മ്മ​മാ​ർ ഉ​ച്ച​ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. ഉ​റ​കാ​മി ക​ത്തീ​ഡ്ര​ലി​ൽ പ്രാ​ർ​ഥ​നാ​നി​ര​ത​മാ​യ കൈ​ക​ൾ ആ​കാ​ശ​ത്തേ​ക്കു​യ​ർ​ന്നു.
ത​റ​നി​ര​പ്പി​ൽ​നി​ന്ന് 1650 അ​ടി​ഉ​യ​ര​ത്തി​ൽ വ​ച്ച് കൗ​ണ്ട്ഡൗ​ൺ പൂ​ജ്യം തൊ​ട്ടു.

രാ​ക്ഷ​സീ​യ​മാ​യ പ്ര​പ​ഞ്ച​ശ​ക്തി ഉ​ണ​ർ​ന്നു. ചു​റ്റു​മു​ള്ള മ​ല​നി​ര​ക​ൾ സ്ഫോ​ട​ന​ത​രം​ഗ​ത്തെ പ്ര​തി​ഫ​ലി​പ്പി​ച്ചു. വി​നാ​ശ​ക​ര​മാ​യ ഊ​ർ​ജം ഇ​ര​ട്ടി​ശ​ക്തി​യോ​ടെ ഉ​റ​കാ​മി പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ ത​രി​പ്പ​ണ​മാ​ക്കി. കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക്രൈ​സ്ത​വ ദേ​വാ​ല​യ​മാ​യി​രു​ന്ന, മ​നോ​ഹ​മാ​യ ഉ​റ​കാ​മി ക​ത്തീ​ഡ്ര​ൽ ഒ​രു നി​മി​ഷം​കൊ​ണ്ട് ത​ക​ർ​ന്ന​ടി​ഞ്ഞു. ആ​ഘാ​ത​ത​രം​ഗ​ത്തി​ൽ മ​നു​ഷ്യ​രു​ടെ വ​സ്ത്ര​ങ്ങ​ളും ച​ർ​മ​വും ഓ​ർ​മ​ക​ളും ആ​വി​യാ​യി. ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധം അ​വ​സാ​നി​ച്ചു.

മു​ട്ടി​ൽ വീ​ണു വി​ല​പി​ക്കു​ന്ന ജ​പ്പാ​ൻ​കാ​ര​നെ ക​ട​ന്ന്, കൈ​കോ​ർ​ത്തു​പി​ടി​ച്ച് അ​മ​ലും മീ​ര​യും യാ​ന്ത്രി​ക​മാ​യി മു​ന്നോ​ട്ടു ന​ട​ന്നു. കോ​ൾ​ഡ് വാ​ർ ഗാ​ല​റി​യു​ടെ ത​ണു​പ്പ് അ​വ​രെ കൂ​ടു​ത​ൽ വി​ഷാ​ദി​ക​ളാ​ക്കി. പ്ര​സി​ഡ​ൻ​ഷ്യ​ൽ ഗാ​ല​റി​യി​ൽ ജോ​ൺ എ​ഫ്. കെ​ന്ന​ഡി കൊ​ല്ല​പ്പെ​ടും​മു​മ്പ് യാ​ത്ര ചെ​യ്ത എ​യ​ർ​ഫോ​ഴ്സ് വ​ൺ വി​മാ​ന​ത്തി​ന​ക​ത്തു​റ​ഞ്ഞ ച​രി​ത്രം അ​വ​രെ സ്പ​ർ​ശി​ച്ചി​ല്ല.

1960 ന​വം​ബ​ർ 22ന് ​ലി​ൻ​ഡ​ൻ ബി. ​ജോ​ൺ​സ​ൺ ദുഃ​ഖ​ഭാ​ര​ത്തോ​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത വി​മാ​ന​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് നി​ൽ​ക്കു​മ്പോ​ൾ, അ​ന്ന് ര​ക്തം​പു​ര​ണ്ട പി​ങ്ക് സ്യൂ​ട്ട​ണി​ഞ്ഞ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​ത്തു​നി​ന്ന ജാ​ക്വി​ലി​ൻ കെ​ന്ന​ഡി​യു​ടെ ഓ​ർ​മ അ​വ​രെ വി​കാ​രം കൊ​ള്ളി​ച്ചി​ല്ല. ഹി​രോ​ഷി​മ​യു​ടെ​യും നാ​ഗ​സാ​ക്കി​യു​ടെ​യും ആ​കാ​ശ​ത്തെ നി​ശ​ബ്‌​ദ​ത​യ്ക്ക് അ​ത്ര​മേ​ൽ ആ​ഴ​മു​ണ്ടാ​യി​രു​ന്നു.

മ്യൂ​സി​യ​ത്തി​നു പു​റ​ത്തേ​ക്കു ന​ട​ക്കു​മ്പോ​ൾ അ​വ​രു​ടെ കാ​ലു​ക​ളി​ൽ ഭാ​രം തൂ​ങ്ങി. " മ​നു​ഷ്യ​ൻ എ​ത്ര വി​ചി​ത്ര​മാ​യ ജീ​വി​യാ​ണ്.' മീ​ര​യു​ടെ ഉ​ള്ളു​ല​ഞ്ഞു. "ആ​കാ​ശ​ത്തോ​ളം ഉ​യ​ര​ത്തി​ൽ പ​റ​ക്കാ​ൻ പ​ഠി​ച്ചു. എ​ന്നി​ട്ടും അ​തേ ആ​കാ​ശ​ത്തു​നി​ന്ന് സ​ഹ​ജീ​വി​ക​ളു​ടെ​മേ​ൽ മ​ര​ണം വ​ർ​ഷി​ക്കാ​നും മ​ടി​ച്ചി​ല്ല. ഈ ​ചി​റ​കു​ക​ൾ ലോ​ക​ത്തെ പ​ര​സ്പ​രം ബ​ന്ധി​ക്കാ​നാ​യി​രു​ന്നു ഉ​പ​യോ​ഗി​ക്കേ​ണ്ടി​യി​രു​ന്ന​ത്.'

ഓ​രോ വ​ർ​ഷ​വും ഓ​ഗ​സ്റ്റ് ക​ട​ന്നു​വ​രു​മ്പോ​ൾ ശ​വ​കു​ടീ​ര​ങ്ങ​ൾ​ക്കു മു​ക​ളി​ൽ വി​രി​യു​ന്ന വെ​ള്ള​പ്പൂ​ക്ക​ളു​ടെ ദൃ​ശ്യ​മാ​യി​രു​ന്നു അ​പ്പോ​ൾ അ​മ​ലി​ന്‍റെ​യു​ള്ളി​ൽ. അ​ട​ക്കാ​നാ​കാ​ത്ത ഏ​തോ കു​റ്റ​ബോ​ധ​ത്താ​ൽ അ​യാ​ളു​ടെ ക​ണ്ണു​നി​റ​ഞ്ഞു. മീ​ര​യു​ടെ കൈ ​അ​യാ​ളു​ടെ തോ​ളി​ൽ അ​ഭ​യം​തേ​ടി.

Tags : scorched dark torrential rain Sunday deepika Nagasaki

Recent News

Corehub Up