കേരള ധനകാര്യം ജനപക്ഷത്തുനിന്ന് ഒരു പുനർവായന
കേരള ധനകാര്യം
ജനപക്ഷത്തുനിന്ന് ഒരു പുനർവായന

ജോസ് സെബാസ്റ്റ്യൻ
പേജ്: 152, വില: 200
ഐ.ഇ.സി.& ഇ.ഡി., തിരുവനന്തപുരം
ഫോൺ: 9447924874
കേരളത്തിന്‍റെ ധനകാര്യസ്ഥിതിയുടെ ജനകീയവശവും ചൂഷണസ്വഭാവവും വ്യക്തമാക്കുന്ന കൃതി. പൊതുവിഭവ സമാഹരണത്തിലെ പിഴവ്, മദ്യവും ഭാഗ്യക്കുറിയും വരുത്തുന്ന ദോഷങ്ങൾ, പൊതു ചെലവിന്‍റെ അപാകതകൾ, നീതിയുടെ അടിസ്ഥാനത്തിൽ പുതിയൊരു ചട്ടക്കൂട് എന്നിവ വിശദീകരിക്കുന്നു.

സമൂഹം സന്പദ്‌വ്യവസ്ഥ ധനകാര്യം
ജോസ് സെബാസ്റ്റ്യൻ
പേജ്: 215, വില: 250
‌ഐ.ഇ.സി.& ഇ.ഡി., തിരുവനന്തപുരം
ഫോൺ: 9447924874
നമ്മുടെ സമൂഹത്തെയും സന്പദ്‌വ്യസ്ഥയെയും ധനകാര്യത്തെയും ഭാവിയെയും പഠനവിധേയമാക്കുന്ന ലേഖനങ്ങൾ. ഈ വിഷയത്തിൽ ആറു വർഷക്കാലം എഴുതിയ ലേഖനങ്ങ ളിൽനിന്നു തെരഞ്ഞെടുത്തവ. പ്രഫ. എം.എ. ഉമ്മന്‍റേതാണ് അവതാരിക.

വിശ്വാസവും ജീവിതവും ക്വറന്‍റീനിൽ
എഡിറ്റർ ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ
പേജ്:222, വില: 175
ഒ.ഐ.ആർ.എസ്.ഐ. പബ്ലിക്കേഷൻസ്.
വടവാതൂർ, കോട്ടയം.
കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിശ്വാസജീവിതത്തെ സമീപിക്കേണ്ടതെങ്ങനെയെന്നു വിശദമാ ക്കുന്ന ലേഖനങ്ങൾ. വടവാതൂർ സെമിനാരി യിൽ നടത്തിയ വെബിനാറിനെ അടിസ്ഥാന മാക്കിയുള്ള 33 ലേഖനങ്ങളാണ് ഇതിലുള്ള ത്. പ്രത്യാശയിലും വിശ്വാസത്തിലും മുന്നോട്ടുപോകാൻ സഹായിക്കുന്ന ചിന്തകൾ.

സീയോൻ സഞ്ചാരം
പ്ലാത്തോട്ടം മാത്യു
പേജ്: 144, വില: 140
വള്ളോപ്പിള്ളി ഫൗണ്ടേഷൻ, കരിക്കോട്ടക്കരി, തലശേരി.
വിശുദ്ധനാട് സന്ദർശനത്തിന്‍റെ അനുഭവങ്ങളിൽ എഴുതിയ പുസ്തകം. യാത്രാവിവരണം മാത്രമല്ല ഇത്. ഓരോ സ്ഥലത്തിന്‍റെയും ബൈബിൾ-ചരിത്ര പശ്ചാത്തലംകൂടി വിവരിക്കുന്നു. വിശുദ്ധനാട്ടിൽ പോയിട്ടുള്ളവർക്കും പോകാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനപ്രദം.