പ്രാർഥനയിൽ വളരാം
ഫ്രാൻസിസ് മാർപാപ്പ
പേജ്:176
വില: ₹200 രൂപ
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോണ്: 0471 232 7253
പ്രാർഥനയെന്നത് യാചനകളും സ്തുതിപ്പുകളും മാത്രമല്ല ദൈവത്തോടു ചേർന്നുള്ള ആത്മീയജീവിതമാണ്. ഓരോ വ്യക്തിയുടെയും പ്രാർഥനകളാണ് ലോകത്തെ വിശ്വാസചൈതന്യത്തിൽ ദൃഢപ്പെടുത്തുന്നത്. സഹനത്തിലും വേദനയിലും സന്തോഷത്തിലും ദൈവത്തോടു ചേർന്നുനിൽക്കാൻ പ്രാർഥന ഏവരെയും ശക്തിപ്പെടുത്തുന്നു. വത്തിക്കാൻ പ്രസിദ്ധീകരണമായ ഒസെർവത്തോരെ റോമാനായിൽനിന്നു തെരഞ്ഞെടുത്ത മാർപാപ്പയുടെ പ്രബോധനങ്ങളുടെ സമാഹാരം. വിവർത്തനം: ഫാ. ജയിംസ് ആലക്കുഴിയിൽ ഒസിഡി.
വാർധക്യത്തിന്റെ അർഥവും മൂല്യവും
ഫ്രാൻസിസ് മാർപാപ്പ
പേജ:് 104
വില: ₹ 130
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോണ്: 0471 232 7253
വയോധികരോട് അവരുടെ കണ്ണുകളിൽ നോക്കിക്കൊണ്ട് സംസാരിക്കാൻ എനിക്ക് ഇഷ്ടമാണ്. അവർക്ക് തിളങ്ങുന്ന കണ്ണുകളുണ്ട്. വാക്കുകളേക്കാളധികം നിങ്ങളോടു സംസാരിക്കുന്ന കണ്ണുകൾ- ഫ്രാൻസിസ് മാർപാപ്പ. വയോധികരുടെ ജീവിതാനുഭവങ്ങളെ പഠിക്കുകയും അവരെ സ്നേഹിക്കുകയും ആദരിക്കുകയും പരിചരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ഒസെർവത്തോരെ റോമാനായിൽനിന്ന് തെരഞ്ഞെടുത്ത കുറിപ്പുകളുടെ സമാഹാരം. വിവർത്തനം: ഫാ. ജയിംസ് ആലക്കുഴിയിൽ ഒസിഡി.
കരുതൽ
ബിഷപ് ഡോ. അലക്സ്
വടക്കുംതല
പേജ്:208
വില ₹ 300
പ്രാർഥന ബുക്സ്
കൊച്ചി-18
ഫോണ്: 9349494919
കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല എഴുതിയ 33 ഈടുറ്റ ലേഖനങ്ങളുടെ സമാഹാരം. സ്വന്തം ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വലിയ ആശയങ്ങളെ ലളിതവും ഹൃദ്യവുമായി അവതരിപ്പിച്ചിരിക്കുന്നു. ദൈവത്തിന്റെ കൃപയും പരിപാലനവും ക്രിസ്തുവിലൂടെ എപ്രകാരം പ്രവർത്തിക്കുന്നു എന്നതാണ് കരുതലിന്റെ പ്രമേയം. ഫ്രാൻസിസ് മാർപാപ്പയോടു ചേർന്നുനിൽക്കുന്ന ആശയങ്ങളാണ് ഇതിലുടനീളം പ്രകാശിപ്പിക്കുന്നത്.
ഇന്ത്യ അനേകതയിലെ ഏകത
ഡോ. ജോസ്
പാറക്കടവിൽ
പേജ്:110
വില ₹ 180
ഉണ്മ പബ്ലിക്കേഷൻസ്
നൂറനാട്, ആലപ്പുഴ
ഫോണ്: 9496881449
വൈവിധ്യങ്ങളെ സംരക്ഷിക്കാൻ ഉതകുന്ന ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും ആധുനിക ഭാരതത്തിന്റെ ഏകോപനത്തിനു വഴികാട്ടിയായ രാഷ്ട്രപിതാവിന്റെ നവഭാരത സങ്കൽപ്പങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾ. ജാതി, മതം, ആചാരം, ഭാഷ, കാലാവസ്ഥ തുടങ്ങി ഇന്ത്യയോളം വൈവിധ്യങ്ങൾ നിറഞ്ഞ ജനതതി വേറേയുണ്ടാകില്ല. ഇന്ത്യാചരിത്രത്തിന്റെ പശ്ചാത്തലങ്ങളിലൂടെയുള്ള വിവരണം ഏറെ ശ്രദ്ധേയം.
രക്തനക്ഷത്രം (വിശുദ്ധ ദേവസഹായം)
വെരൂർ ജോയിച്ചൻ
പേജ്: 108
വില: ₹ 80
സെന്റ് ജോസഫ്സ് ഓർഫനേജ്
പ്രസ്,
ചങ്ങനാശേരി
ഫോണ്: 0481 2410101
ക്രിസ്തുവിലുള്ള ദൃഢമായ വിശ്വാസം വെടിയേറ്റുവീണ നിമിഷംവരെ ധീരോചിതം പ്രഘോഷിച്ച വിശുദ്ധ ദേവസഹായം പിള്ളയുടെ ജീവിതം കവിതാരൂപത്തിൽ. വഞ്ചിപ്പാട്ട് വൃത്തമായ നതോന്നതയിൽ എഴുതിയ ഈ കൃതി വിശുദ്ധന്റെ ജീവിതകഥ ഈണത്തിൽ ചൊല്ലി ഉൾക്കൊള്ളാൻ സഹായകരം.