നൊബേൽ സമ്മാനജേതാവ് കൈലാഷ് സത്യാർഥിയുടെ ജീവിതകഥ. പതിനായിരക്കണക്കിന് കുട്ടികളുടെ ജീവിതം വഴിമാറിയതിന്റെയും കഥയാണ്. തെരുവിൽ അലയുന്നവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ കുട്ടികളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി സത്യാർഥി ജീവിതം സമർപ്പിച്ചിരിക്കുന്നു.
കുട്ടികളാണ് എന്റെ മതം, എന്റെ ദൈവം
ബിജീഷ് ബാലകൃഷ്ണൻ
പേജ് 142, വില ₹ 130
നൊബേൽ സമ്മാനജേതാവ് കൈലാഷ് സത്യാർഥിയുടെ ജീവിതകഥ. പതിനായിരക്കണക്കിന് കുട്ടികളുടെ ജീവിതം വഴിമാറിയതിന്റെയും കഥയാണ്. തെരുവിൽ അലയുന്നവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ കുട്ടികളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി സത്യാർഥി ജീവിതം സമർപ്പിച്ചിരിക്കുന്നു.
ദസ്തയേവ്സ്കി എന്ന ബൈബിളനുഭവം
പ്രഫ.കെ. ജയരാജൻ
പേജ് 128, വില ₹ 160
ചിന്ത പബ്ളിഷേഴ്സ്, തിരുവനന്തപുരം
ഫോണ്‍- 0471 2303026
ബൈബിൾ ദർശനം ദസ്തയേവ്സ്കിയുടെ കൃതികളിലെ അന്തർധാരയാണ്. ക്രൈസ്തവദർശനത്തിൽ അന്തർലീനമായ പാപബോധവും ആത്മപീഡയുമെല്ലാം ദസ്തയേവ്സ്കിയുടെ കൃതികളിൽ നിലകൊള്ളുന്നു. വിഖ്യാത സാഹിത്യകാരനെയും അദ്ദേഹത്തിന്റെയും രചനകളെയും പഠനവിഷയമാക്കുകയാണ് ഈ ഗ്രന്ഥം.
വെളിച്ചത്തിന്റെ പോരാളികൾ
ഫാ. നൗജിൻ വിതയത്തിൽ
പേജ് 108, വില ₹ 110
വിമല ബുക്സ്, കാഞ്ഞിരപ്പള്ളി
ഫോണ്‍ 04828 206513
ബൈബിൾ കഥകൾക്കും കഥാപാത്രങ്ങൾക്കും ആത്മീയതയ്ക്കപ്പുറം ഒരു സാമൂഹിക മാനംകൂടിയുണ്ട്. ബൈബിൾ കഥകളെ സമകാലിക വിഷയവുമായി കൂട്ടിയിണക്കി കാലഘട്ടത്തിന് അനുസൃതമായി പത്ത് നാടകങ്ങളായി അവതരിപ്പിക്കുന്നു. ആത്മീയ ഉണർവിനൊപ്പം സാമൂഹിക അവബോധത്തിലേക്ക് ഇവയുടെ അവതരണം വായനക്കാരെ നയിക്കും.
അശ്വാരൂഢൻ
വി.പി. ജോണ്‍സ്
പേജ് 158, വില ₹ 250
ഗയ, തൃശൂർ, ഫോണ്‍ 9809940750
ഗ്രീക്ക് ഇതിഹാസ നായകരുമായി ബന്ധപ്പെട്ട യുദ്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള നോവൽ. നിരവധി ഗ്രീക്ക് മിത്തോളജി കഥാപാത്രങ്ങൾ ഇതിൽ പ്രത്യക്ഷപ്പെടുന്നു. സ്തോഭജനകമായ നിരവധി അനുഭവങ്ങളെയും സന്ദർഭങ്ങളെയും നാടകീയ ഭംഗിയോടെ ഈ കൃതി അവതരിപ്പിക്കുന്നു. യുദ്ധവും പ്രതികാരവും പ്രണയവുമാണ് ഇതിലെ പ്രധാന ബിന്ദുക്കൾ.
ദി അണ്‍സംഗ് ഹീറോസ് ഓഫ് ദി ബൈബിൾ
ഫാ.നൗജിൻ വിതയത്തിൽ
പേജ്56, വില ₹ 60
വിമല ബുക്സ്, കാഞ്ഞിരപ്പള്ളി
ഫോണ്‍ 04828 206513
തിരുവചനങ്ങളിലേക്ക് മനുഷ്യരെ ഏറ്റവും ആകർഷിക്കുന്ന ബൈബിൾ കഥാപാത്രങ്ങളെ സരളമായി, വൈകാരിക പിരിമുറുക്കങ്ങൾ ഇല്ലാതെ അവതരിപ്പിക്കുന്നു. ലളിതമായ വായനയ്ക്കും മതബോധന പഠിതാക്കൾക്കും ഉത്തമമായ രചന.
കുട്ടികൾക്കൊരു ബൈബിൾ
ഫാ. ജസ്റ്റിൻ മതിയത്ത്, പ്രഫ.എം.ജെ. ജിൻസ്
പേജ് 208, വില ₹ 370
വിമല ബുക്സ്, കാഞ്ഞിരപ്പള്ളി
ഫോണ്‍ 04828 206513
സന്പൂർണ ബൈബിൾ മിഴിവാർന്ന ചിത്രങ്ങളിലൂടെ ലളിതവും രസകരവുമായി അവതരിപ്പിക്കുന്നു. കുട്ടികൾക്ക് ബൈബിൾ വായിച്ചുകൊടുക്കാനും പറഞ്ഞുകൊടുക്കാനും ഉത്തമ സഹായി. പി.ഒ.സി. ബൈബിൾ അടിസ്ഥാനമാക്കിയുള്ള ഈ ഗ്രന്ഥം സണ്‍ഡേ സ്കൂൾ ലൈബ്രറികൾക്ക് റഫറൻസ് ഗ്രന്ഥമായി പ്രയോജനകരം.