WORDS ON FIRE
WORDS ON FIRE
Rev. Dr. George Madathiparampil
പേ​ജ് 256, വി​ല: 300
Catholic New Media Network, Italy.
Mount St, Thomas Kakkanadu, Kochi


ബൈബിൾ വിചിന്തനങ്ങളുടെ 54 ലേഖനങ്ങൾ. ബൈബിളിലൂടെയുള്ള ഒരു തീർഥയാത്രയാണിത്. ആത്മാവിനെ തൊട്ടുണർത്തുന്ന പ്രഭാഷണങ്ങളെ ഓർമിപ്പിക്കുന്ന ഈ ലേഖനങ്ങൾ ജീവിതവുമായി ചേർന്നുനില്ക്കുന്നവ യാണ്. മഹത്‌ വ്യക്തികളുടെ ജീവിതവും ചിന്തകളും എല്ലാ അധ്യായങ്ങളിലും ചേർത്തിട്ടുണ്ട്.
മാർ ജോർജ് ആലഞ്ചേരിയുടേതാണ് അവതാരിക.

‌പി.എ. ബക്കർ
കലയും മാർക്സിസവും
രാകേഷ് നാഥ്
പേ​ജ് 101, വി​ല: 100 രൂപ
പ്രിന്‍റ്ഹൗസ് പബ്ലിക്കേഷൻസ്, തിരുവനന്തപുരം


ബക്കറിനെ അടുത്തു നിരീക്ഷിക്കുന്ന ലേഖന ങ്ങൾ. കലയും മാർക്സിസവുമായുള്ള ബന്ധത്തിന്‍റെ വിശദീകരണംകൂടിയാണ് ബക്കർ ചിത്രങ്ങൾ. പി. വിഷ്ണുരാജിന്‍റേതാണ് അവതാരിക .

സഞ്ചാര സ്മരണകൾ
എസ്. ഹനീഫാ റാവുത്തർ
പേ​ജ് 52, വി​ല: 50 രൂപ
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം


ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ പല കാലത്തായി നടത്തിയ യാത്രകളുടെ കുറിപ്പുകളാണ് ഉള്ളടക്കം. മഹാരാഷ്‌ട്രയിലെ ആദിവാസി കേന്ദ്രങ്ങൾ, പിച്ചാവരം, സേവാഗ്രാം, ഏർക്കാട്, അരോവില്ലെ, മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങിയ പ്രശസ്തമായ ഇടങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 2001 മുതൽ 2007 വരെ സർക്കാർ സർവീസിൽ പ്രവർത്തിക്കുന്പോൾ നടത്തിയ യാത്രകളാണ് ലേഖകൻ പുസ്തകരൂപത്തിലാക്കിയിരിക്കുന്നത്. ചിലത് മുന്പ് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.

ലോകം കാറ്റുനിറച്ച പന്തിലൂടെ
പന്ന്യൻ രവീന്ദ്രൻ
പേ​ജ് 135, വി​ല: 120 രൂപ
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം


മികച്ച ഫുട്ബോൾ കളിക്കാരൻകൂടിയായ ലേഖകൻ ഫുട്ബോളിന്‍റെ കഥയും കാര്യവും പറയുന്നത് ശ്രദ്ധേയമാണ്. വെറും പന്തുകളി മാത്രമല്ല ഇതിൽ പങ്കുവയ്ക്കുന്നത്. ചരിത്രവും രാഷ്‌ട്രീയ വുമെല്ലാം പരാമർശിക്കുന്നു. ക്ലബ്ബുകളുടെ യും പ്രമുഖ ടീമുകളുടെയും ലോകകകപ്പി ന്‍റെയുമൊക്കെ കൃത്യമായ വിവരങ്ങൾ നല്കിയിട്ടുണ്ട്. ഡോ. വള്ളിക്കാവ് മോഹൻദാസിന്‍റേതാണ് അവതാരിക.

STRANGE REALITIES
V.R Harahan
പേ​ജ് 64, വി​ല: 60
Prabhat Book House, Thiruvananthapuram

ഓർമക്കുറിപ്പുകളാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം. ബാല്യകാലത്തെയും യൗവനത്തിലെയുമൊക്കെ മറക്കാനാവാത്ത സംഭവങ്ങൾ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ലളിതമായ ഇംഗ്ലീഷ് ഭാഷയിൽ മലയാളത്തിന്‍റെ തനിമ കൈവിടാതെ എഴുതിയ 18 ചെറു ലേഖനങ്ങൾ. പച്ചയായ ജീവിതത്തെ ഒരു കഥപോലെ വായിക്കാം.

ഹിന്ദുവർണത്തിലെ തൊട്ടുകൂടായ്മ
കെ. സത്യകൻ
പേ​ജ് 96, വി​ല: 85 രൂപ
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം

ജാതി വ്യവസ്ഥ പ്രതിസന്ധിയുണ്ടാക്കുകയും ദളിതർ ആക്രമിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് പ്രസക്തമായ ലേഖനങ്ങൾ. തൊട്ടുകൂടായ്മയുടെ ചരിത്രവും വർത്തമാനവും ഭാവിയും വിശദീകരിക്കുന്ന 18 ലേഖനങ്ങൾ.

ദൃശ്യം
നിർമാല്യം കെ. വാമദേവൻ
പേ​ജ് 192, വി​ല: 190 രൂപ
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം

25 ചെറു കവിതകളുടെ സമാഹാരം. സമകാലിക വിഷയങ്ങളെയും ചിന്തകളെയുമാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്. ധാർമികതയ്ക്ക് ഊന്നൽ നല്കുന്ന ഉള്ളടക്കം ഓരോ കവിതയുടെയും പ്രത്യേകതയാണ്. ബിന്ദു വി.എസിന്‍റേതാണ് അവതാരിക.

അവൾ
കെ.പി. പ്രീതി
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
പേ​ജ് 107, വി​ല: 100 രൂപ
ജീവിത വീക്ഷണവും സൗന്ദര്യവുമുള്ള ചെറു കഥകൾ. അനുഭവങ്ങളുടെ ദൃഢത ഓരോ കഥാപാത്രത്തെയും കരുത്തുറ്റതാക്കുന്നു. വായനക്കാരന്‍റെ മനസിനെ ദീർഘകാലം മഥിക്കുന്ന കഥകൾ. മനുഷ്യത്വത്തെയും കുടുംബബന്ധങ്ങളെയും നന്മകളെയും ഉട്ടിയുറപ്പിക്കുന്ന പ്രമേയങ്ങളാണ് കഥാകാരി തെരഞ്ഞെടുത്തിരിക്കുന്നുത്. ഡോ. വള്ളിക്കാവ് മോഹൻദാസിന്‍റേതാണ് അവതാരിക.