BIOETHICAL ISSUES
BIOETHICAL ISSUES
A Catholic Moral Analysis
Scaria Kanniyakonil
page 322, Price 300
Oriental Institute of Religious Studies India (OIRSI) Vadavathoor, Kottayam
ഫോൺ: 8086878417
മനുഷ്യജീവനെക്കുറിച്ചുള്ള അടിസ്ഥാന ദൈവശാസ്ത്രവും ജീവന്‍റെ ആരംഭം മുതൽ സ്വാഭാവിക മരണം വരെയുള്ള വിഷയങ്ങളെക്കുറിച്ചും കത്തോലിക്കാ സഭയുടെ ധാർമികത ദൈവശാസ്ത്ര വീക്ഷണത്തിൽ പ്രതിപാദിക്കുന്ന ഗ്രന്ഥം. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യരംഗ ത്തെ മറ്റു പ്രവർത്തകർ, അധ്യാപകർ മതനേതാക്കൾ തുടങ്ങിയവർക്കും സാധാരണ വായനക്കാർക്കും പ്രയോജനപ്രദം. ജീവശാസ്ത്രപരമായും ദൈവശാസ്ത്രപരമായും ആധികാരിക മായി സമീപിക്കാവുന്ന കൃതി.

മൃഗകഥകൾ
അബ്ദുള്ള പേരാന്പ്ര
പേ​ജ് 66, വി​ല 60
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
ഫോൺ: 0495 2765871, 4099086
പ്രകൃതിയോടു ചേർന്നുനില്ക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന കഥകൾ. മൃഗങ്ങൾ കഥാ പാത്രമായി വരുന്ന കഥകൾ ഓരോ ഗുണ പാഠംകൂടി നല്കുന്നുണ്ട്. അനുബന്ധമായു ള്ള ചിത്രങ്ങളും ആകർഷണീയം.

എന്‍റെ കുട്ടിക്കാലം
മാക്സിം ഗോർക്കി
പരിഭാഷ: ലൈല സൈൻ
പേ​ജ് 130, വി​ല 120
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
ഫോൺ: 0495 2765871, 4099086
വിഖ്യാത സാഹിത്യകാരൻ മാക്സിം ഗോർക്കിയുടെ ബാല്യകാല സ്മരണകൾ. അദ്ദേഹത്തിന്‍റെ വിശ്വപ്രസിദ്ധമായ കഥകൾപോലെ വായനക്കാരനെ വിസ്മയിപ്പിക്കുന്ന സൃഷ്ടി. വേദനയുടെയും അതിജീവനത്തിന്‍റെയും ഓർമകളിലൂടെ ഒരു പ്രതിഭാശാലിയുടെ ജീവിതത്തെയാണ് നാം അടുത്തറിയുന്നത്. പരുക്കൻ അനുഭവങ്ങൾ മനുഷ്യനെ വളർത്തിയെടുക്കന്നതെങ്ങനെയെന്ന് ഈ പുസ്തകം പറയും.

കുട്ടികൾക്ക് മുഹമ്മദ് നബിയുടെ ജീവചരിത്രം
കുഞ്ഞിമുഹമ്മദ് പാണ്ടികശാല
പേജ് 161, വില 100
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
മുഹമ്മദ് നബിയുടെ ജീവിതത്തെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. സാഹോദര്യത്തിനും കരുണയ്ക്കും മുൻതൂക്കം നല്കുന്ന സംഭവങ്ങളും ഉപദേശങ്ങളും നല്കിയിരിക്കുന്നത് വായനക്കാർക്കു പ്രചോദനമാകും.

മഹാത്മാ ഗാന്ധി
ജീവിതം, ദർശനം, കത്തുകൾ
തയാറാക്കിയത്: കൃഷ്ണൻ ചേലേന്പ്ര
പേ​ജ് 337 , വി​ല 300
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
ഫോൺ: 0495 2765871, 4099086
രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവചരിത്രം, അദ്ദേഹത്തിന്‍റെ ചിന്തകൾ, അവയെ പ്രതിഫലിപ്പിക്കുന്ന കത്തുകൾ എന്നിവയുടെ സമാഹാരം. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തെ അടുത്തറിയാനുള്ള വാക്കുകൾകൂടിയാണ് ഇതിലുള്ളത്. അക്കാലത്തെ പ്രമുഖ നേതാക്കന്മാർക്ക് എഴുതിയ കത്തുകൾ ഗാന്ധിജിയുടെ ജീവിതത്തിന്‍റെ ആലേഖനം കൂടിയാണ്. ഹിംസയുടെ കാലത്ത് അഹിംസയെ അടുത്തറിയാൻ ഗാന്ധിജിയുടെ ജീവിതം.

മുല്ലാ നസ്റുദ്ദീൻ കഥകൾ
പുനരാഖ്യാനം: സലാം എലിക്കോട്ടിൽ
പേ​ജ് 137 , വി​ല 125
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
ഫോൺ: 0495 2765871, 4099086
ബുദ്ധിയും കൗശലവും ഗുണപാഠങ്ങളുമെല്ലാം നിറഞ്ഞുനില്ക്കുന്ന മുല്ല നസ്റുദ്ദീൻ കഥളുടെ സമാഹാരം. ചിരിക്കാനും ചിന്തിപ്പിക്കാനും മാത്രമല്ല, ജീവിതത്തെ നവീകരിക്കാനും പ്രേരണയാകും. കുട്ടികൾ മാത്രമല്ല, മുതിർന്നവരും വായിക്കാനിഷ്ടപ്പെടുന്ന ഈ കഥകൾ അത്യന്തം ലളിതമണ്.

സുഭാഷ് ചന്ദ്രബോസ്
ജീവിതം, കത്തുകൾ, പ്രഭാഷണം
തയാറാക്കിയത്: പ്രസാദ് കൊടിഞ്ഞി
പേ​ജ് 319 , വി​ല 290
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
ഫോൺ: 0495 2765871, 4099086
നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജീവിതത്തെ അടുത്തറിയാൻ സഹായിക്കുന്ന ഗ്രന്ഥം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സമ്മേളനങ്ങളിൽ നടത്തിയ പ്രഭാഷണങ്ങളും യൂറോപ്പിൽനിന്നും ജർമനിയിൽനിന്നും ടോക്കിയോയിൽനിന്നും നടത്തിയ പ്രസംഗങ്ങൾ അദ്ദേഹത്തിന്‍റെ ജീവിതത്തിലെ നിർണായക പരിണാമങ്ങൾ വ്യക്തമാക്കുന്നു. നേതാജി എഴുതിയ പുസ്തകങ്ങളും അദ്ദേഹത്തെക്കുറിച്ച് എഴുതിയ പുസ്തകങ്ങളും വായനക്കാർക്കു പരിചയപ്പെടാം.

കുട്ടികൾക്ക് സ്വാമി വിവേകാനന്ദന്‍റെ ജീവചരിത്രം
ദീപ അന്നപൂർണ
പേജ് 90, വില 80
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
ഇന്ത്യൻ ആധ്യാത്മികതയുടെ പ്രവാചകനായ സ്വാമി വിവേകാനന്ദന്‍റെ ജീവിതം കുട്ടികൾക്കു പരിചയപ്പെടുത്തു ന്ന പുസ്തകം. അദ്ദേഹത്തിന്‍റെ ചിന്തകളി ലേക്കും പഠനങ്ങളിലേക്കും വായനക്കാരെ ആകർഷിക്കാൻ സഹായകം.