Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TRUMP

ട്രംപിന്‍റെ പൂതിയ നീക്കം കുടിയേറ്റക്കാരായ ട്ര​ക്ക് ഡ്രൈ​വർമാർക്ക് തിരിച്ചടിയാകുന്നു; ഇന്ത്യൻ ഡ്രൈവർമാർ ആശങ്കയിൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ട്ര​ക്ക് ഡ്രൈ​വിം​ഗ് മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പു​തി​യ നീ​ക്കം. കു​ടി​യേ​റ്റ​ക്കാ​രാ​യ ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​ക​ര​മാ​യി വി​ര​മി​ച്ച യു​എ​സ് സൈ​നി​ക​രെ നി​യ​മി​ക്കു​മെ​ന്നാ​ണ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

വി​ദേ​ശി​ക​ളാ​യ പ​ല ഡ്രൈ​വ​ർ​മാ​രും മ​ദ്യ​ത്തി​നും ല​ഹ​രി​മ​രു​ന്നി​നും അ​ടി​മ​ക​ളാ​ണെ​ന്നും റോ​ഡു​ക​ളി​ൽ നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​യാ​ൻ ഇ​വ​ർ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും ആ​രോ​പി​ച്ചാ​ണ് ട്രം​പി​ന്‍റെ പു​തി​യ നീ​ക്കം. ഈ ​നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ങ്കി​ൽ അ​മേ​രി​ക്ക​യി​ലെ ട്ര​ക്ക് ഡ്രൈ​വിം​ഗ് മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഇ​ന്ത്യ​ൻ ഡ്രൈ​വ​ർ​മാ​രെ ഇ​ത് ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ ന​ട​ന്ന സൈ​നി​ക നി​ക്ഷേ​പ സം​ഗ​മ​ത്തി​ലാ​ണ് കു​ടി​യേ​റ്റ​ക്കാ​രാ​യ ഡ്രൈ​വ​ർ​മാ​രെ ട്ര​ക്ക് ഡ്രൈ​വിം​ഗ് മേ​ഖ​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ദ്ധ​തി അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച കൃ​ത്യ​മാ​യ രേ​ഖ​ക​ളോ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സോ ഇ​ല്ലാ​ത്ത കു​ടി​യേ​റ്റ​ക്കാ​രാ​യ ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. സൈ​ന്യ​ത്തി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ച് പ​രി​ച​യ​മു​ള്ള ഏ​തൊ​രു അ​മേ​രി​ക്ക​ക്കാ​ര​നും കൊ​മേ​ഴ്സ്യ​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഈ ​വ​ർ​ഷം മാ​ർ​ച്ച് മാ​സ​ത്തി​ൽ മാ​ത്രം നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ളു​ള്ള ര​ണ്ട് ല​ക്ഷ​ത്തോ​ളം കു​ടി​യേ​റ്റ​ക്കാ​രാ​യ ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സു​ക​ൾ ഭ​ര​ണ​കൂ​ടം റ​ദ്ദാ​ക്കി​യി​രു​ന്നു. നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ പ​ഞ്ചാ​ബി ട്ര​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് യു​എ​സി​ലെ ട്ര​ക്ക് ഡ്രൈ​വിം​ഗ് മേ​ഖ​ല​യി​ൽ 1,30,000 നും 1,50,000 ​നും ഇ​ട​യി​ൽ പ​ഞ്ചാ​ബി-​ഹ​രി​യാ​ന സ്വ​ദേ​ശി​ക​ൾ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

International

ഇ​റാ​ൻ: വി​ലാ​പ​യാ​ത്ര​യി​ലേതു കള്ളക്കണ്ണീരെന്ന് ട്രം​പ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ടെ​​​​ഹ്‌​​​​റാ​​​​നി​​​​ൽ ഇ​​​​റാ​​​​ൻ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര നേ​​​​താ​​​​വ് ആ​​​​യ​​​​ത്തു​​​​ള്ള ഖ​​​​മ​​​​ന​​​​യ്‌​​​​യു​​​​ടെ വി​​​​ലാ​​​​പ​​​​യാ​​​​ത്ര​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു ജ​​​​ന​​​​ങ്ങ​​​​ളെ ക​​​​ണ്ട​​​​തി​​​​ൽ ത​​​​നി​​​​ക്ക് അ​​​ദ്ഭു​​​​ത​​​​മു​​​​ണ്ടെ​​​​ന്നും ഇ​​​​റാ​​​​നി​​​​ലെ ഭൂ​​​​രി​​​​ഭാ​​​​ഗം ജ​​​​ന​​​​ങ്ങ​​​​ളും അ​​​​ന്ത​​​​രി​​​​ച്ച പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വി​​​​ന് എ​​​​തി​​​​രാ​​​​ണെ​​​​ന്നാ​​​​ണു താ​​​​ൻ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ 250-ാം സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ നാ​​​​ഷ​​​​ണ​​​​ൽ മാ​​​​ളി​​​​ൽ ന​​​​ട​​​​ന്ന ‘സ​​​​ല്യൂ​​​​ട്ട് ടു ​​​​അ​​​​മേ​​​​രി​​​​ക്ക’ച​​​​ട​​​​ങ്ങി​​​​ൽ സം​​​​സാ​​​​രി​​​​ക്ക​​​​വേയാണ് ട്രം​പി​ന്‍റെ പ​രാ​മ​ർ​ശം.

ഖ​​​​മ​​​​ന​​​​യ്‌​​​​യു​​​​ടെ സം​​​​സ്കാ​​​​ര​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ൾ സ​​​​സൂ​​​​ക്ഷ്മം നി​​​​രീ​​​​ക്ഷി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് യു​​​​എ​​​​സ് മാ​​​​ധ്യ​​​​മ​​​​മാ​​​​യ ആ​​​​ക്സി​​​​യോ​​​​സി​​​​നു ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. ഇ​​​​റാ​​​​ന്‍റെ ഒ​​​​ട്ടു​​​​മി​​​​ക്ക ഉ​​​​ന്ന​​​​ത നേ​​​​താ​​​​ക്ക​​​​ളും ഒ​​​​രൊ​​​​റ്റ സ്ഥ​​​​ല​​​​ത്ത് ഒ​​​​ത്തു​​​​കൂ​​​​ടി​​​​യ ഈ ​​​​ച​​​​ട​​​​ങ്ങ് വ​​​​ലി​​​​യൊ​​​​രു ‘സൈ​​​​നി​​​​ക അ​​​​വ​​​​സ​​​​ര’മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

“അ​​​​മേ​​​​രി​​​​ക്ക വി​​​​ചാ​​​​രി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഇ​​​​റാ​​​​ന്‍റെ ഭ​​​​ര​​​​ണ​​​​നേ​​​​തൃ​​​​ത്വ​​​​ത്തെ അ​​​​വി​​​​ടെ​​​​വ​​​​ച്ച് ല​​​​ക്ഷ്യ​​​​മി​​​​ടാ​​​​മാ​​​​യി​​​​രു​​​​ന്നു. ന​​​​യ​​​​ത​​​​ന്ത്ര ച​​​​ർ​​​​ച്ച​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് അ​​​​തി​​​​നു മു​​​​തി​​​​രാ​​​​ത്ത​​​​ത്.

ഒ​​​​രൊ​​​​റ്റ ഷോ​​​​ട്ട്, അ​​​​വ​​​​രെ​​​​യെ​​​​ല്ലാം ന​​​​മു​​​​ക്ക് ഒ​​​​ന്നി​​​​ച്ച് ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ന​​​​മ്മ​​​​ൾ അ​​​​തു ചെ​​​​യ്യി​​​​ല്ല, കാ​​​​ര​​​​ണം അ​​​​ങ്ങ​​​​നെ ചെ​​​​യ്താ​​​​ൽ പി​​​​ന്നീ​​​​ട് ന​​​​മു​​​​ക്ക് ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ അ​​​​വി​​​​ടെ ആ​​​​രും അ​​​​വ​​​​ശേ​​​​ഷി​​​​ക്കി​​​​ല്ല’’- ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

International

സെ​ന​റ്റി​ൽ ട്രം​പി​ന് തി​രി​ച്ച​ടി

വാ​​​​ഷിം​​​​ഗ്‌​​​​ട​​​​ൺ: ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന പ്ര​​​​മേ​​​​യ​​​​ത്തി​​​​നു യു​​​എ​​​​സ് സെ​​​​ന​​​​റ്റി​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​രം. 48നെ​​​​തി​​​​രേ 50 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കാ​​ണു പ്ര​​​​മേ​​​​യം പാ​​​​സാ​​​​യ​​​​ത്. ട്രം​​​​പി​​​​ന്‍റെ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ ചി​​​​ല അം​​​​ഗ​​​​ങ്ങ​​​​ളും പ്ര​​​​മേ​​​​യ​​​​ത്തെ പി​​​​ന്തു​​​​ണ​​​​ച്ചു.

നേ​​​​ര​​​​ത്തേ ജ​​ന​​പ്ര​​തി​​നി​​ധി സ​​ഭ​​യി​​ൽ 208നെ​​​​തി​​​​രേ 215-വോ​​​​ട്ടി​​​​ന് ഈ ​​​​പ്ര​​​​മേ​​​​യം പാ​​​​സാ​​​​യി​​​​രു​​​​ന്നു. യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന പ്ര​​​​മേ​​​​യം കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളും പാ​​​​സാ​​​​ക്കു​​​​ന്ന​​​​ത് ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ്.

പ്ര​​​​മേ​​​​യ​​​​ത്തോ​​​​ട് രൂ​​​​ക്ഷ​​​​മാ​​​​യാ​​​​ണ് ട്രം​​​​പ് പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. പ്ര​​​​മേ​​​​യം അ​​​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള​​​​തും അ​​​​ർ​​​​ഥ​​​​ശൂ​​​​ന്യ​​​​വു​​​​മാ​​​​ണെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. ഇ​​​​ത് ഇ​​​​റാ​​​​ന് ആ​​​​ശ്വാ​​​​സം ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

നാ​​​​ല് റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ്ര​​​​മേ​​​​യ​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ച്ച​​​​പ്പോ​​​​ൾ ഒ​​​​രു ഡെ​​​​മോ​​​​ക്രാ​​​​റ്റ് ഒ​​​​ഴി​​​​കെ മ​​​​റ്റെ​​​​ല്ലാ​​​​വ​​​​രും പ്ര​​​​മേ​​​​യ​​​​ത്തി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി വോ​​​​ട്ട് ചെ​​​​യ്തു. ര​​​​ണ്ട് റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ സെ​​​​ന​​​​റ്റ​​​​ർ​​​​മാ​​​​ർ വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ല്ല.

International

പശ്ചിമേഷ്യയിൽ സമാധാനം; കരാറിനു തയാറായില്ലെങ്കിൽ കടുത്ത നടപടിയെന്ന് ട്രംപ്

ഹോ​ർ​മു​സ് അ​ട​ച്ചാ​ൽ ഇറാൻ അ​വ​ശേ​ഷി​ക്കി​ല്ലെ​ന്ന്ഫോ​ക്സ് ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രം​പ്.

വാ​ഷിം​ഗ്ട​ൺ: പശ്ചിമേഷ്യൻ സമാധാന കരാറിനു തയാറായില്ലെങ്കിൽ ഇറാനെതിരേ വീണ്ടും കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ൽ യു​എ​സും ഇ​റാ​നും ത​മ്മി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെയാണ് ഇ​റാ​നെ​തി​രേ ക​ടു​ത്ത ഭീ​ഷ​ണി​യു​മാ​യി യുഎസ് പ്രസിഡന്‍റ് രം​ഗ​ത്തെത്തിയത്. ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചു​പൂ​ട്ടാ​ൻ ശ്ര​മി​ച്ചാ​ൽ ഇ​റാ​ന്‍റെ നി​ല​നി​ൽ​പ്പുത​ന്നെ അ​പ​ക​ട​ത്തി​ലാ​കും. ഹോർമുസിന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​നും യുഎസ് മ​ടി​ക്കി​ല്ലെ​ന്ന് ട്രംപ് മു​ന്ന​റി​യി​പ്പു നൽകി.

ഹോ​ർ​മു​സ് അ​ട​ച്ചാ​ൽ ഇറാൻ അ​വ​ശേ​ഷി​ക്കി​ല്ലെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ളോ​ടു വ്യ​ക്ത​മാ​ക്കി​യ​തെ​ന്ന് ഫോ​ക്സ് ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ട്രം​പ് വ്യക്തമാക്കി. ലെ​ബ​ന​നി​ലെ ഹി​സ്ബു​ള്ള​യു​ടെ നീ​ക്ക​ങ്ങ​ളെ ഇ​റാ​ൻ നി​യ​ന്ത്രി​ച്ചില്ലെങ്കിൽ മുന്പത്തേക്കാൾ രൂക്ഷമായ തി​രി​ച്ച​ടി യു​എ​സിന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നും ട്രം​പ് തന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലിലൂടെ അറിയിച്ചു.

അ​തേ​സ​മ​യം അ​മേ​രി​ക്ക​ൻ ഭീ​ഷ​ണി​ക​ൾ​ക്കു മു​ന്നി​ൽ വ​ഴ​ങ്ങി​ല്ലെ​ന്ന് ഇ​റാ​ൻ വക്താവ് മു​ഹ​മ്മ​ദ് ബാ​ഖ​ർ ഖാ​ലി​ബാ​ഫ് പ്ര​തി​ക​രി​ച്ചു. പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​മ്പോ​ൾ യു​എ​സ് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഏതു സാഹചര്യവും നേരിടാൻ ഇറാൻ സുസജ്ജമാണെന്നും ഖാലിബാഫ് പ്രതികരിച്ചു.

ഗൾഫ് മേലയിലെ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി പാക്കി​സ്ഥാ​ൻ, ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത്. യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് ന‍യിക്കുന്ന സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്.

International

കൊ​ളം​ബി​യ​യി​ൽ ട്രം​പി​ന്‍റെ ഫ്ര​ണ്ട്

ബൊ​​​​ഗോ​​​​ട്ട: കൊ​​​​ളം​​​​ബി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ തീ​​​​വ്ര​​​​വ​​​​ല​​​​തു​​​​പ​​​​ക്ഷ നേ​​​​താ​​​​വ് അ​​​​ബെ​​​​ലാ​​​​ർ​​​​ഡോ ഡി ​​​​ലാ എ​​​​സ്‌​​​​പ്രി​​​​യേ​​​​ല​​​​യ്ക്കു ജ​​​​യം.

എ​​​​തി​​​​ർ​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി ഇ​​​​വാ​​​​ൻ സെ​​​​പെ​​​​ഡ​​​​യെ നേ​​​​രി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ അ​​​​ടു​​​​പ്പ​​​​ക്കാ​​​​ര​​​​നാ​​​​യ എ​​​​സ്‌​​​​പ്രി​​​​യേ​​​​ല മ​​​​റി​​​​ക​​​​ട​​​​ന്ന​​​​ത്.

ഇ​​​​ല​​​​ക്ട​​​​റ​​​​ൽ അ​​​​ഥോറി​​​​റ്റി പു​​​​റ​​​​ത്തു​​​​വി​​​​ട്ട ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം 99.9 ശ​​​​ത​​​​മാ​​​​നം ഫ​​​​ലം അ​​​​റി​​​​വാ​​​​യ​​​​പ്പോ​​​​ൾ എ​​​​സ്പ്രി​​​​യേ​​​​ല​​​​യ്ക്ക് 49.7 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​യു​​​​ന്ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഗു​​​​സ്താ​​​​വോ പെ​​​​ട്രോ​​​​യു​​​​ടെ ഇ​​​​ട​​​​ത് ന​​​​യ​​​​ങ്ങ​​​​ളു​​​​ടെ പൊ​​​​ളി​​​​ച്ചെ​​​​ഴു​​​​ത്താ​​​​വും നാ​​ൽ​​പ്പ​​ത്തി​​യേ​​ഴു​​കാ​​​​ര​​​​നാ​​​​യ എ​​​​സ്പ്രി​​​​യേ​​​​ല​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്.

International

സ്വ​ന്തം ജ​ന​പ്രീ​തി​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ട്രം​പി​നോ​ടു മെ​ലോ​ണി

റോം: ​​യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പും ഇ​​റ്റാ​​ലി​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ജോ​​ർ​​ജി​​യ മെ​​ലോ​​ണി​​യും ത​​മ്മി​​ലു​​ള്ള വാ​​ക്‌​​പോ​​ര് കൂ​​ടു​​ത​​ൽ രൂ​​ക്ഷ​​മാ​​കു​​ന്നു.

ഫ്രാ​​ൻ​​സി​​ൽ ന​​ട​​ന്ന ജി 7 ​​ഉ​​ച്ച​​കോ​​ടി​​ക്കി​​ടെ മെ​​ലോ​​ണി ത​​ന്നോ​​ടൊ​​പ്പം ഫോ​​ട്ടോ​​യെ​​ടു​​ക്കാ​​ൻ യാ​​ചി​​ച്ചു​​വെ​​ന്നും മെ​​ലോ​​ണി​​യു​​ടെ ജ​​ന​​പ്രീ​​തി ഇ​​ടി​​യു​​ക​​യു​​മാ​​ണെ​​ന്ന ട്രം​​പി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യ്ക്ക് മെ​​ലോ​​ണി ന​​ൽ​​കി​​യ ഏ​​റ്റ​​വും പു​​തി​​യ മ​​റു​​പ​​ടി​​യാ​​ണ് ഇ​​പ്പോ​​ൾ വൈ​​റ​​ലാ​​കു​​ന്ന​​ത്.

ട്രം​​പി​​ന്‍റെ ട്രൂ​​ത്ത് സോ​​ഷ്യ​​ലി​​ലെ പോ​​സ്റ്റി​​ന് ഇ​​ന്ന​​ലെ ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ലൂ​​ടെ​​യാ​​ണു മെ​​ലോ​​ണി മ​​റു​​പ​​ടി ന​​ൽ​​കി​​യ​​ത്.

അ​​മേ​​രി​​ക്ക​​ൻ ന​​യ​​ങ്ങ​​ളോ​​ടു​​ള്ള നി​​ല​​പാ​​ട് കാ​​ര​​ണം മെ​​ലോ​​ണി​​യു​​ടെ ജ​​ന​​പ്രീ​​തി ഇ​​ടി​​യു​​ക​​യാ​​ണെ​​ന്ന ട്രം​​പി​​ന്‍റെ ആ​​രോ​​പ​​ണ​​ത്തെ ‘’എ​​ന്‍റെ ജ​​ന​​പ്രീ​​തി ഇ​​റ്റ​​ലി​​യെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നെ ആ​​ശ്ര​​യി​​ച്ചി​​രി​​ക്കു​​ന്നു’’ എ​​ന്നു​​പ​​റ​​ഞ്ഞാ​​ണ് മെ​​ലോ​​ണി നി​​രാ​​ക​​രി​​ച്ച​​ത്. “എ​​ന്‍റെ ജ​​ന​​പ്രീ​​തി​​യെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം നി​​ങ്ങ​​ളു​​മാ​​യി സൗ​​ഹൃ​​ദ​​ത്തി​​ലാ​​യ​​ത് അ​​തി​​ന് ഒ​​ട്ടും സ​​ഹാ​​യി​​ച്ചി​​ട്ടി​​ല്ല.

അ​​ത് നി​​ങ്ങ​​ളു​​മാ​​യു​​ള്ള എ​​ന്‍റെ ബ​​ന്ധ​​ത്തെ ആ​​ശ്ര​​യി​​ച്ചു​​മ​​ല്ല ഇ​​രി​​ക്കു​​ന്ന​​ത്. എ​​ന്‍റെ ജ​​ന​​പ്രീ​​തി നി​​ങ്ങ​​ളു​​ടെ വി​​ഷ​​യ​​മ​​ല്ല. നി​​ങ്ങ​​ൾ നി​​ങ്ങ​​ളു​​ടെ സ്വ​​ന്തം ജ​​ന​​പ്രീ​​തി​​യി​​ൽ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കാ​​ൻ ഞാ​​ൻ നി​​ർ​​ദേ​​ശി​​ക്കു​​ന്നു,” -മെ​​ലോ​​ണി പ​​റ​​ഞ്ഞു.

പാ​​ശ്ചാ​​ത്യ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ ഐ​​ക്യ​​ത്തി​​ൽ താ​​ൻ ഇ​​പ്പോ​​ഴും വി​​ശ്വ​​സി​​ക്കു​​ന്നു​​വെ​​ന്നും സ​​ഖ്യ​​ക​​ക്ഷി​​ക​​ൾ ത​​മ്മി​​ലു​​ള്ള വ്യ​​ക്തി​​പ​​ര​​മാ​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ അ​​നാ​​വ​​ശ്യ​​മാ​​ണെ​​ന്നും അ​​തു ഗു​​ണ​​ക​​ര​​മ​​ല്ലെ​​ന്നും മെ​​ലോ​​ണി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

NRI

ട്രം​പി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷം; വൈ​റ്റ് ഹൗ​സ് മു​റ്റ​ത്ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി യു​എ​ഫ്സി പോ​രാ​ട്ടം

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ​യും അ​മേ​രി​ക്ക​യു​ടെ 250-ാം സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി വൈ​റ്റ് ഹൗ​സി​ന്‍റെ തെ​ക്കേ മു​റ്റ​ത്ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി യുഎ​ഫ്സി മി​ക്സ​ഡ് മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് മ​ത്സ​രം അ​ര​ങ്ങേ​റി.

"യുഎ​ഫ്സി ഫ്രീ​ഡം 250' എ​ന്ന് പേ​രി​ട്ട പ​രി​പാ​ടി​ക്കാ​യി വൈ​റ്റ് ഹൗ​സ് വ​ള​പ്പി​ൽ പ്ര​ത്യേ​ക താ​ത്കാ​ലി​ക സ്റ്റേ​ഡി​യ​വും പോ​രാ​ട്ട​ക്കൂ​ടും (കേ​ജ്) സ​ജ്ജ​മാ​ക്കി​യി​രു​ന്നു. വൈ​റ്റ് ഹൗ​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു പ്ര​ഫ​ഷ​ണ​ൽ കാ​യി​ക മ​ത്സ​രം ഇ​വി​ടെ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

യുഎ​ഫ്സി പ്ര​സി​ഡ​ന്‍റ് ഡാ​ന വൈ​റ്റി​നൊ​പ്പ​മാ​ണ് ട്രം​പ് മ​ത്സ​രം വീ​ക്ഷി​ക്കാ​ൻ എ​ത്തി​യ​ത്. ഇ​വ​രെ കാ​ണി​ക​ൾ "യുഎ​സ്എ‌' മു​ദ്രാ​വാ​ക്യ​ങ്ങ​ളോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. ഏ​ക​ദേ​ശം നാ​ലാ​യി​ര​ത്തോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സാ​ങ്കേ​തി​ക രം​ഗ​ത്തെ പ്ര​മു​ഖ​നാ​യ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ മ​ത്സ​രം കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. മി​ഡി​ൽ​വെ​യ്റ്റ് വി​ഭാ​ഗ​ത്തി​ൽ കൈ​ൽ ഡോ​ക്കാ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ബോ ​നി​ക്ക​ൽ, വി​ജ​യ​ത്തി​ന് ശേ​ഷം റി​ങ്ങി​ൽ​വെ​ച്ച് ട്രം​പി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു.

അ​തേ​സ​മ​യം, ട്രം​പി​ന്‍റെ പ്ര​ത്യേ​ക താ​ത്​പ​ര്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ഹെ​വി​വെ​യ്റ്റ് താ​രം ഡെ​റി​ക് ലൂ​യി​സ് ജോ​ഷ് ഹോ​ക്കി​റ്റി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. വൈ​റ്റ് ഹൗ​സ് മു​റ്റ​ത്ത് മ​ത്സ​രം ന​ട​ത്തു​ന്ന​തി​നാ​യി 60 ദ​ശ​ല​ക്ഷം ഡോ​ള​റി​ല​ധി​കം ചെ​ല​വ​ഴി​ച്ചാ​ണ് പ്ര​ത്യേ​ക വേ​ദി ഒ​രു​ക്കി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

കാ​യി​ക​വും ദേ​ശീ​യാ​ഘോ​ഷ​ങ്ങ​ളും ഒ​രു​മി​ച്ചു​ചേ​ർ​ന്ന ഈ ​പ​രി​പാ​ടി രാ​ജ്യ​വ്യാ​പ​ക ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തു. ഇ​തി​നി​ടെ, പ​രി​പാ​ടി​യെ വി​മ​ർ​ശി​ച്ച യുഎ​ഫ്സി ചാ​മ്പ്യ​ൻ സീ​ൻ സ്ട്രി​ക്ലാ​ൻ​ഡി​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​പാ​ടി ന​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തു​നി​ന്ന് മാ​റ്റി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

International

ധാരണാപത്രം അന്തിമമല്ല, പാലിച്ചില്ലെങ്കില്‍ തലയിൽ ബോംബിടും: ട്രംപ്

പാ​രീ​സ്: ഇ​റാ​നു​മാ​യു​ള്ള സ​മാ​ധാ​ന​ത്തി​നു​ള്ള ധാ​ര​ണാ​പ​ത്രം അ​ന്തി​മ​മ​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍ഡ് ട്രം​പ്. ഇ​റാ​ന്‍ അ​തു പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ അ​വ​രു​ടെ ത​ല​യി​ല്‍ ബോം​ബി​ടു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

ജി- 7 ​ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. സ​മാ​ധാ​ന ക​രാ​ര്‍ ഒ​പ്പു​വ​യ്ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കേ​യാ​ണ് ട്രം​പി​ന്‍റെ ഭീ​ഷ​ണി.

“ഇ​ത് അ​ന്തി​മ​മ​ല്ല. ഇ​തൊ​രു ധാ​ര​ണാ​പ​ത്രം മാ​ത്ര​മാ​ണ്. എ​നി​ക്കി​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ അ​വ​രെ വെ​ടി​വ​ച്ചി​ട്ട് തി​രി​കെ പോ​രും. ധാ​ര​ണ​യ്ക്കു വി​രു​ദ്ധ​മാ​യി അ​വ​ര്‍ പെ​രു​മാ​റി​യാ​ല്‍ അ​വ​രു​ടെ ത​ല​യി​ല്‍ ബോം​ബ് വ​ര്‍ഷി​ക്കും” ട്രം​പ് പ​റ​ഞ്ഞു.

ഈ​ജി​പ്ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ഫ​ത്താ അ​ല്‍-​സി​സി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ട്രം​പി​ന്‍റെ ഭീ​ഷ​ണി

International

കപ്പൽ ജീവനക്കാരുടെ സുരക്ഷ ട്രംപിനോട് ഉന്നയിച്ച് മോദി

ഏ​​​​വി​​​​യാ​​​​ൻ-​​​​ലെ ബ​​​​യി​​​​ൻ​​​​സ്: ക​​​​പ്പ​​​​ൽ​​​​ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ സം​​​​ബ​​​​ന്ധി​​​​ച്ച് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്ത് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി.

യു​​​​എ​​​​സ്-​​​​ഇ​​​​റാ​​​​ൻ സ​​​​മാ​​​​ധാ​​​​ന ക​​​​രാ​​​​റി​​​​ൽ ക​​​​പ്പ​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ​​​​യ്ക്ക് മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ വേ​​​​ണ​​​​മെ​​​​ന്ന് മോ​​​​ദി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ജി-7 ​​​​ഉ​​​​ച്ച​​​​കോടി​​​​ക്കി​​​​ടെ​​​​യാ​​​​യി​​​​യി​​​​രു​​​​ന്നു മോ​​​​ദി-​​​​ട്രം​​​​പ് കൂ​​​​ടി​​​​ക്കാ​​​​ഴ്ച.

ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി വ്യാ​​​​പാ​​​​രം, പ്ര​​​​തി​​​​രോ​​​​ധം, സു​​​​ര​​​​ക്ഷ, പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​സ​​​​ന്ധി എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഇ​​​​രു നേ​​​​താ​​​​ക്ക​​​​ളും ച​​​​ർ​​​​ച്ച ചെ​​​​യ്തു. 16 മാ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​രു നേ​​​​താ​​​​ക്ക​​​​ളും നേ​​​​രി​​​​ട്ട് ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. യു​​​​എ​​​​സ് സേ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മൂ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ ക​​​​പ്പ​​​​ൽ ​​​​ജീ​​​​വ​​​​ന​​​​ക്കാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ദി- ട്രം​​​​പ് കൂ​​​​ടി​​​​ക്കാ​​​​ഴ്ച.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള ട്രം​​​പി​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നെ മോ​​​​ദി പ്ര​​​​കീ​​​​ർ​​​​ത്തി​​​​ച്ചു.ക​​​​പ്പ​​​​ൽ​​​​യാ​​​​ത്ര​​​​യ്ക്കു സ്വാ​​​​ത​​​​ന്ത്യം വേ​​​​ണ​​​​മെ​​​​ന്ന​​​​ത് ഞ​​​​ങ്ങ​​​​ൾ എ​​​​ല്ലാ​​​​യ്പ്പോ​​​​ഴും പ​​​​റ​​​​യു​​​​ന്ന​​​​താ​​​​ണ്. മാ​​​​രി​​​​ടൈം വ്യാ​​​​പാ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ൽ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഇ​​​​ന്ത്യ​​​​ക്കാ​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു. അ​​​​വ​​​​രു​​​​ടെ സു​​​​ര​​​​ക്ഷാ പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്.

ഇ​​​​റാ​​​​നു​​​​മാ​​​​യു​​​​ള്ള സ​​​​മാ​​​​ധാ​​​​ന ക​​​​രാ​​​​റി​​​​ൽ ക​​​​പ്പ​​​​ൽ​​​​ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ​​​​യ്ക്ക് മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് എ​​​​നി​​​​ക്ക് ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​മു​​​​ണ്ട് - ട്രം​​​​പു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​യ്ക്കു​​​​ശേ​​​​ഷം മോ​​​​ദി പ​​​​റ​​​​ഞ്ഞു.

കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യെ മ​​​​ഹ​​​​ത്ത​​​​ര​​​​മെ​​​​ന്നാ​​​​ണ് ട്രം​​​​പ് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. ""മോ​​​​ദി നേ​​​​താ​​​​വാ​​​​യി​​​​രി​​​​ക്കു​​​​ന്നി​​​​ട​​​​ത്തോ​​​​ളം ഇ​​​​ന്ത്യ​​​​ക്ക് വ​​​​ലി​​​​യ പ​​​​ങ്ക് വ​​​​ഹി​​​​ക്കാ​​​​നാ​​​​കും.​ മോ​​​​ദി വി​​​​ശ്വ​​​​സ്ത സു​​​​ഹൃ​​​​ത്താ​​​ണ്. ഞാ​​​​ൻ വൈ​​​​റ്റ് ഹൗ​​​​സി​​​​ലു​​​​ള്ള​​​​ടി​​​​ത്തോ​​​​ളം അ​​​​മേ​​​​രി​​​​ക്ക ഇ​​​​ന്ത്യ​​​​യു​​​​ടെ സു​​​​ഹൃ​​​​ത്താ​​​​യി​​​​രി​​​​ക്കും.

ഇ​​ന്ത്യ വി​​ശ്വ​​സ്ത പ​​ങ്കാ​​ളി​​യാ​​ണ്. ഇ​​ന്ത്യ​​ക്കു നേ​​രേ ആ​​രെ​​ങ്കി​​ലും ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യാ​​ൽ അ​​മേ​​രി​​ക്ക പ്ര​​തി​​രോ​​ധി​​ക്കും.''- ട്രംപ് പറഞ്ഞു. താ​​ൻ ഇ​​ന്ത്യ സ​​ന്ദ​​ർ​​ശി​​ക്കു​​മെന്നും ട്രം​​പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

International

ഇറാൻ‌ അണ്വായുധം നിർമിക്കില്ല: ട്രംപ്

പാ​​​രീ​​​സ്: സ​​​മാ​​​ധാ​​​ന ​​​ധാ​​​ര​​​ണപ്ര​​​കാ​​​രം ഇ​​​റാ​​​ൻ ഒ​​​രി​​​ക്ക​​​ലും അ​​​ണ്വാ​​​യു​​​ധം ഉ​​​ണ്ടാ​​​ക്കി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. ഫ്രാ​​​ൻ​​​സി​​​ലെ ജി7 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ഖ​​​ത്ത​​​ർ അ​​​മീ​​​ർ ഹ​​​മ​​​ദ് അ​​​ൽ-​​​താ​​​നി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കി​​​ടെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു മ​​​റു​​​പ​​​ടി ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​മാ​​​ധാ​​​ന ധാ​​​ര​​​ണ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ട്രം​​​പ് പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ ഇ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ന​​​ല്കി​​​യി​​​ല്ല.

ഇ​​​സ്രേ​​​ലി സേ​​​ന ലബ​​​ന​​​നി​​​ൽ ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണങ്ങ​​​ളി​​​ൽ ത​​​നി​​​ക്കു​​​ള്ള അ​​​നി​​​ഷ്ടം ട്രം​​​പ് വീ​​​ണ്ടും പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ലബ​​​ന​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു കൂ​​​ടു​​​ത​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം കാ​​​ണി​​​ക്ക​​​ണം.

ഒ​​​രാ​​​ളെ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ഒ​​​രു പാ​​​ർ​​​പ്പി​​​ടം മു​​​ഴു​​​വ​​​ൻ ന​​​ശി​​​പ്പി​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ ഒ​​​രുപാ​​​ടു പേ​​​രു​​​ണ്ടാ​​​കും. അ​​​വ​​​രെ​​​ല്ലാം ഹി​​​സ്ബു​​​ള്ള​​​ക​​​ള​​​ല്ല. ലബ​​​ന​​​നി​​​ലെ പോ​​​രാ​​​ട്ടം ചെ​​​റി​​​യ യു​​​ദ്ധ​​​മാ​​​ണെ​​​ന്ന് ട്രം​​​പ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, യു​​​എ​​​സ്-​​​ഇ​​​റാ​​​ൻ സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​ൽ ലബ​​​ന​​​നും ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് മ​​​ധ്യ​​​സ്ഥ​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷ​​​ഹ്ബാ​​​സ് ഷ​​​രീ​​​ഫ് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​ക്ഷേ, തെ​​​ക്ക​​​ൻ ലബ​​​ന​​​ൻ കൈ​​യേ​​​റിയ ഇ​​​സ്രേ​​​ലി സേ​​​ന പി​​​ൻ​​​വാ​​​ങ്ങ​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ക​​​രാ​​​റി​​​ൽ ഇ​​​ല്ല. സ്വ​​​യം പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഇ​​​സ്ര​​​യേ​​​ലി​​​നു​​​ണ്ടെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത​​​ത്.

ലബ​​​ന​​​നി​​​ൽ​​​നി​​​ന്ന് പി​​​ന്മാ​​​റി​​​ല്ലെ​​​ന്ന് നെ​​​ത​​​ന്യാ​​​ഹു​​​വും ഇ​​​സ്രേ​​​ലി പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ഇ​​​സ്ര​​​യേ​​​ൽ കാ​​​റ്റ്സും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ലബ​​​ന​​​ന്‍റെ പേ​​​രി​​​ൽ ഇ​​​റാ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മു​​​തി​​​ർ​​​ന്നാ​​​ൽ ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും കാ​​​റ്റ്സ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

International

ട്രം​പി​നെ വേ​ദി​യി​ലി​രു​ത്തി നാ​വി​ക​രു​ടെ സു​ര​ക്ഷ ഉ​ന്ന​യി​ച്ച് ജി 7 ​ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

എ​വി​യാ​ൻ (ഫ്രാ​ൻ​സ്): ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ സാ​ക്ഷി​നി​ർ​ത്തി ഫ്രാ​ൻ​സി​ലെ ജി 7 ​ഉ​ച്ച​കോ​ടി വേ​ദി​യി​ൽ തു​റ​ന്ന​ടി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര​വ്യാ​പാ​ര പാ​ത​ക​ളു​ടെ സു​ര​ക്ഷ​യും നാ​വി​ക​രു​ടെ ജീ​വ​നും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ആ​ഗോ​ള സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ യു​എ​സ് നാ​വി​ക​സേ​ന ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ​ക്കി​ടെ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ നാ​വി​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ-​യു​എ​സ് ബ​ന്ധ​ത്തി​ൽ ക​ടു​ത്ത അ​സ്വാ​ര​സ്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് ജി 7 ​ഔ​ട്ട്‌​റീ​ച്ച് സെ​ഷ​നി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മോ​ദി ഇ​ന്ത്യ​യു​ടെ ശ​ക്ത​മാ​യ ആ​ശ​ങ്ക പ​ര​സ്യ​മാ​ക്കി​യ​ത്. അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര പാ​ത സു​ര​ക്ഷി​ത​മാ​യി​രി​ക്ക​ണ​മെ​ന്നും നാ​വി​ക​ർ​ക്ക് ഭ​യ​മി​ല്ലാ​തെ ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

 

International

സ​മാ​ധാ​ന ക​രാ​റി​ൽ ഡി​ജി​റ്റ​ലാ​യി ഒ​പ്പു​വ​ച്ചെ​ന്ന് അ​മേ​രി​ക്ക; ക​പ്പ​ലു​ക​ള്‍ പു​റ​ത്തേ​ക്ക് നീ​ങ്ങി​ത്തു​ട​ങ്ങി​യെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പു​തി​യ ക​രാ​റി​ന് ധാ​ര​ണ​യാ​യി. സ​മാ​ധാ​ന ക​രാ​റി​ൽ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പും വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും ക​രാ​റി​ൽ ഡി​ജി​റ്റ​ലാ​യി ഒ​പ്പു​വെ​ച്ചു​വെ​ന്ന് യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന എ​ണ്ണ നി​റ​ച്ച ക​പ്പ​ലു​ക​ള്‍ പു​റ​ത്തേ​ക്ക് നീ​ങ്ങാ​ന്‍ തു​ട​ങ്ങി​യ​താ​യി ട്രം​പ് പ​റ​ഞ്ഞു. സു​ര​ക്ഷി​ത​മാ​യ തെ​ക്ക​ന്‍ പാ​ത​യി​ലൂ​ടെ​യാ​ണ് അ​വ ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ല്‍ കു​റി​ച്ചു.

ഇ​റാ​നു​മാ​യു​ള്ള ക​രാ​ര്‍ ഞാ​യ​റാ​ഴ്ച ഇ​ല​ക്ട്രോ​ണി​ക് മാ​ര്‍​ഗ​ത്തി​ല്‍ ഒ​പ്പു​വ​ച്ച​താ​യി അ​മേ​രി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ന്‍​സും അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​രാ​റി​ലെ ച​ട്ട​ങ്ങ​ള്‍ ഇ​പ്പോ​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​യെ​ന്നും വാ​ന്‍​സ് പ​റ​ഞ്ഞു.

ഇ​റാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​വ​രു​ടെ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബ​ഗേ​ർ ഘാ​ലി​ബാ​ഫ് ആ​ണ് രേ​ഖ​യി​ൽ ഒ​പ്പു​വ​ച്ച​തെ​ന്നും യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍ ഹോ​ര്‍​മു​സ് ക​ട​ക്കു​ന്ന ക​പ്പ​ലു​ക​ളി​ല്‍ നി​ന്ന് മാ​രി​ടൈം സ​ര്‍​വീ​സ് ഫീ ​ഇ​റാ​ന്‍ ചു​മ​ത്തു​മെ​ന്നാ​ണ് ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത ല​ഭി​ച്ചി​ട്ടി​ല്ല.

 

International

അ​മേ​രി​ക്ക-​ഇ​റാ​ൻ സ​മാ​ധാ​ന​ക്ക​രാ​ർ ഇ​ന്ന് ഒ​പ്പി​ട്ടേ​ക്കു​മെ​ന്ന് ട്രം​പ്; ഒ​പ്പി​ട​ൽ ഉ​ട​ൻ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഇ​റാ​ൻ

വാ​ഷിം​ഗ്ട​ൺ: 107 ദി​വ​സ​മാ​യി തു​ട​രു​ന്ന പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​ഘ​ട്ട സ​മാ​ധാ​ന​ക്ക​രാ​ർ ഇ​ന്ന് ഒ​പ്പി​ട്ടേ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​രാ​ർ ഒ​പ്പി​ടു​ന്ന​തോ​ടെ ആ​ഗോ​ള എ​ണ്ണ​ക്ക​ട​ത്തി​ന്‍റെ പ്ര​ധാ​ന പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ടി​യ​ന്ത​ര​മാ​യി തു​റ​ന്നു​ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ​ബാ​സ് ഷെ​രീ​ഫും അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​രാ​ർ ഡി​ജി​റ്റ​ലാ​യി ഒ​പ്പി​ട്ടേ​ക്കു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ പ​ങ്കു​വെ​ച്ചു.

എ​ന്നാ​ൽ, ക​രാ​ർ ഒ​പ്പി​ടു​ന്ന തീ​യ​തി ഇ​ന്ന​ല്ലെ​ന്നും ധൃ​തി​പി​ടി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​കി​ല്ലെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. സ​മാ​ധാ​ന​ക്ക​രാ​റി​ന്‍റെ ക​ര​ട് നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​രാ​ർ ഒ​പ്പി​ടാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ങ്കി​ലും ഇ​ന്ന് ഒ​പ്പി​ട​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഇ​സ്മാ​യി​ൽ ബ​ഖാ​ഇ വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ, ഇ​റാ​ന്‍റെ വി​ട്ടു​വീ​ഴ്ച​ക​ൾ​ക്കെ​തി​രെ രാ​ജ്യ​ത്തി​ന​ക​ത്ത് ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. യു​എ​സ് ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കു​ക, ഇ​റാ​ന്‍റെ മ​ര​വി​പ്പി​ച്ച ആ​സ്തി​ക​ൾ വി​ട്ടു​ന​ൽ​കു​ക, യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​ത്തി​ന് പ​രി​ധി നി​ശ്ച​യി​ക്കു​ക തു​ട​ങ്ങി​യ 14 ഇ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ക​രാ​റി​ലു​ള്ള​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ക​രാ​ർ ച​ർ​ച്ച​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കെ, ലെ​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത് സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് പു​തി​യ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്.

ഭീ​ക​ര​വാ​ദ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് ഇ​സ്ര​യേ​ൽ നി​ല​പാ​ട്. എ​ന്നാ​ൽ ആ​ക്ര​മ​ണം സ​മാ​ധാ​ന ച​ർ​ച്ച​ക​ളെ അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ കു​റ്റ​പ്പെ​ടു​ത്തി.

International

ട്രെ​ൻ ഡി ​അ​ര​ഗ്വാ നേ​താ​വി​നെ അ​മേ​രി​ക്ക കൊ​ല​പ്പെ​ടു​ത്തി

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ‘ഭീ​​​​​ക​​​​​ര’ സം​​​​​ഘ​​​​​ട​​​​​നാ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലു​​​​​ൾ​​​​​പ്പെ​​​​​ട്ട ട്രെ​​​​​ൻ ഡി ​​​​​അ​​​​​ര​​​​​ഗ്വാ നേ​​​​​താ​​​​​വി​​​​​നെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി.

വെ​​​​​ന​​​​​സ്വേ​​​​​ലൻ മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്ന് കാ​​​​​ർ​​​​​ട്ട​​​​​ൽ ത​​​​​ല​​​​​വ​​​​​ൻ ഹെ​​​​​ക്ട​​​​​ർ റ​​​​​സ്ത​​​​​ൻ​​​​​ഫോ​​​​​ർ​​​​​ഡ് ഗ്വെ​​​​​റേ​​​​​റോ ഫ്ലോ​​​​​റ​​​​​സാ​​​​​ണ് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്.

ട്രെ​​​​​ൻ ഡി ​​​​​അ​​​​​ര​​​​​ഗ്വാ നേ​​​​​താ​​​​​വി​​​​​നെ വ​​​​​ധി​​​​​ച്ച​​​​​താ​​​​​യി അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ പോ​​​​​സ്റ്റി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു.

സൈ​​​​​നി​​​​​ക ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​യാ​​​​​ളെ വ​​​​​ധി​​​​​ച്ച​​​​​തെ​​​​​ന്ന് ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു. ന്യൂ​​​​​യോ​​​​​ർ​​​​​ക്ക് ഫെ​​​​​ഡ​​​​​റ​​​​​ൽ കോ​​​​​ട​​​​​തി ്വെ​​​​​റേ​​​​​റോ ഫ്ലോ​​​​​റ​​​​​സി​​​​​നെ​​​​​തി​​​​​രേ ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന, ഭീ​​​​​ക​​​​​ര​​​​​ർ​​​​​ക്ക് പി​​​​​ന്തു​​​​​ണ ന​​​​​ൽ​​​​​കു​​​​​ക തു​​​​​ട​​​​​ങ്ങി​​​​​യ കു​​​​​റ്റ​​​​​ങ്ങ​​​​​ൾ ചു​​​​​മ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

Sports

ഫി​ഫ ലോ​ക​ക​പ്പ്; അ​മേ​രി​ക്ക​യു​ടെ ആ​ദ്യ മ​ത്സ​രം കാ​ണാ​ൻ ട്രം​പ് എ​ത്തി​ല്ല

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പി​ൽ അ​മേ​രി​ക്ക​യു​ടെ ആ​ദ്യ മ​ത്സ​രം കാ​ണാ​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് എ​ത്തി​യേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ലോ​സ് ആ​ഞ്ജ​ലീ​സ് സ്റ്റേ​ഡി​യ​ത്തി​ൽ പാ​ര​ഗ്വാ​യു​മാ​യാ​ണ് യു​എ​സി​ന്‍റെ ആ​ദ്യ മ​ത്സ​രം.

തി​ര​ക്കേ​റി​യ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ കാ​ര​ണ​മാ​ണ് ട്രം​പി​ന് മ​ത്സ​ര​ത്തി​ന് എ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഞാ​യ​റാ​ഴ്ച ത​ന്‍റെ എ​ൺ​പ​താം ജ​ന്മ​ദി​ന​ത്തോ​ടും ഫ്ളാ​ഗ് ഡേ​യോ​ടും അ​നു​ബ​ന്ധി​ച്ച് വൈ​റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന യു​എ​ഫ്‌​സി ഫ്രീ​ഡം 250 എ​ന്ന പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.

പ്ര​ശ​സ്ത പ​രി​ശീ​ല​ക​ൻ മൗ​റീ​സി​യോ പോ​ച്ചെ​റ്റി​നോ​യു​ടെ കീ​ഴി​ൽ ഇ​റ​ങ്ങു​ന്ന അ​മേ​രി​ക്ക​ൻ ടീ​മി​ന് ഇ​ത്ത​വ​ണ വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​ണു​ള്ള​ത്. സെ​ന​ഗ​ലി​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ 3-2 ന് ​നേ​ടി​യ വി​ജ​യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​എ​സ് ടീം ​ബൂ​ട്ട് കെ​ട്ടു​ന്ന​ത്.

International

ഹോർമുസിൽ യുഎസ് ഹെലികോപ്റ്റർ തകർന്നു; പൈലറ്റുമാർ രക്ഷപ്പെട്ടെന്ന് ട്രംപ്

ന്യൂ​​​യോ​​​ർ​​​ക്ക്: ഇ​​​റാ​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലെ ര​​​ണ്ടു യു​​​എ​​​സ് പൈ​​​ല​​​റ്റു​​​മാ​​​രെ ര​​​ക്ഷി​​​ച്ച​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ ്ട്രം​​​പ് അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സ് സേ​​​ന​​​യു​​​ടെ അ​​​പ്പാ​​​ച്ചെ ആ​​​ക്ര​​​മ​​​ണ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഹോ​​​ർ​​​മു​​​സി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ണെ​​​ന്നും പൈ​​​ല​​​റ്റു​​​മാ​​​രെ ര​​​ക്ഷി​​​ച്ചെ​​​ന്നും പ്രാ​​​ദേ​​​ശി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​തി​​​നോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ട്രം​​​പ്.

അ​​​തേ​​​സ​​​മ​​​യം, ഇ​​​റേ​​​നി​​​യ​​​ൻ സേ​​​ന​​​യു​​​ടെ വെ​​​ടി​​​യേ​​​റ്റാ​​​ണോ സാ​​​ങ്കേ​​​തി​​​ക​​​ ത​​​ക​​​രാ​​​ർ മൂ​​​ല​​​മാ​​​ണോ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്ന​​​തെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് വൈ​​​കാ​​​തെ പു​​​റ​​​ത്തു​​​വി​​​ടു​​​മെ​​​ന്ന് ട്രം​​​പ് അ​​​റി​​​യി​​​ച്ചു.

International

ട്രംപ് ഇറേനിയൻ യുദ്ധം അവസാനിപ്പിക്കണം: പ്രമേയം പാസായി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​പ്ര​​​സി​​​ഡ​​​ന്‍റ ട്രം​​​പ് ഇ​​​റാ​​​ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ്ര​​​മേ​​​യം യു​​​എ​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭ​​​യി​​​ൽ പാ​​​സാ​​​യി. പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ കൊ​​​ണ്ടു​​​വ​​​ന്ന പ്ര​​​മേ​​​യ​​​ത്തെ ട്രം​​​പി​​​ന്‍റെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ലെ നാ​​​ല് അം​​​ഗ​​​ങ്ങ​​​ളും പി​​​ന്തു​​​ണ​​​ച്ചു.

ഇ​​​റേനിയൻ യു​​​ദ്ധ​​​ത്തി​​​ൽ ജ​​​ന​​​പ്രീതി ഇ​​​ടി​​​ഞ്ഞ ട്രം​​​പ് നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ് ന്യൂ​​​ന​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ്ര​​​മേ​​​യ​​​ത്തി​​​നു ല​​​ഭി​​​ച്ച സ്വീ​​​കാ​​​ര്യ​​​ത. സ​​​മാ​​​ന പ്ര​​​മേ​​​യം സെ​​​ന​​​റ്റും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​വി​​​ടെ​​​യും പാ​​​സാ​​​യെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ നി​​​യ​​​മ​​​സാ​​​ധു​​​ത​​​യു​​​ള്ളൂ.

യു​​​ദ്ധം പ്ര​​​ഖ്യ​​​പിക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​നാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ‘വാ​​​ർ പ​​​വേ​​​ഴ്സ് നി​​​യ​​​മം’ അ​​​നു​​​സ​​​രി​​​ക്കാ​​​ൻ ട്രം​​​പ് ത​​​യാ​​​റാ​​​ക​​​ണം എ​​​ന്നാ​​​ണ് പ്ര​​​മേ​​​യ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ അ​​​ധി​​​കാ​​​രം പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാവി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി മാ​​​ത്ര​​​മാ​​​ണ് പ്ര​​​മേ​​​യ​​​മെ​​​ന്ന് വൈ​​​റ്റ് ഹൗ​​​സ് പ്ര​​​തി​​​ക​​​രി​​​ച്ചു.

International

ബി​ബി​യെ ഭ്രാ​ന്ത​നെ​ന്നു വി​ളി​ച്ചു, എ​ന്നാ​ലും പ്രി​യ​പ്പെ​ട്ട​വ​ൻ: ട്രം​പ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ ഭ്രാ​​​​ന്ത​​​​നെ​​​​ന്നു വി​​​​ളി​​​​ച്ച​​​​താ​​​​യി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ലബ​​​​ന​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണം ഇ​​​​റാ​​​​നു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ളെ പി​​​​ന്നോ​​​​ട്ട​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ൽ താ​​​​ൻ അ​​​​സ്വ​​​​സ്ഥ​​​​നാ​​​​ണെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

എ​​​​ന്നാ​​​​ൽ, നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യു​​​​ള്ള ത​​​​ന്‍റെ ബ​​​​ന്ധം ദൃ​​​​ഢ​​​​മാ​​​​ണെ​​​​ന്നും കാ​​​​ര​​​​ണം ത​​​​ങ്ങ​​​​ൾ യു​​​​ദ്ധ​​​​കാ​​​​ല നേ​​​​താ​​​​ക്ക​​​​ളാ​​​​ണെ​​​​ന്നും ട്രം​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഞ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​മി​​​​ച്ച് ന​​​​ന്നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. ബി​​​​ബി​​​​യെ വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം ഇ​​​​ഷ്ട​​​​മാ​​​​ണ്- ന്യൂ​​​​യോ​​​​ർ​​​​ക്ക് പോ​​​​സ്റ്റി​​​​ന്‍റെ പോ​​​​ഡ് ഫോ​​​​ഴ്‌​​​​സ് വ​​​​ണ്ണി​​​​നോ​​​​ടു ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

ഇ​​​​റാ​​​​ൻ യു​​​​ദ്ധം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ട്രം​​​​പ് നേ​​​​രി​​​​ടു​​​​ന്ന സ​​​​മ്മ​​​​ർ​​​​ദത്തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​യാ​​​​ണ് നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​മെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു. ഉ​​​​യ​​​​ർ​​​​ന്ന എ​​​​ണ്ണവി​​​​ല​​​​യും സാ​​​​മ്പ​​​​ത്തി​​​​ക അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​വും ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്ന റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ന്മാരെ ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ ട്രം​​​​പ് സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലാ​​​​ണെ​​​​ന്നാ​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.

സെ​​​​പ്റ്റം​​​​ബ​​​​ർ ഏ​​​​ഴ് തൊ​​​​ഴി​​​​ലാ​​​​ളിദി​​​​നം​​​​ വ​​​​രെ ഹോ​​​​ർ​​​​മു​​​​സ് അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ന്നേ​​​​ക്കു​​​​മെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

International

ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രയേൽ-ഹിസ്ബുള്ള ഏറ്റുമുട്ടൽ തുടരുന്നു

ബെ​​​​യ്റൂ​​​​ട്ട്: ​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ൽ ഭാ​​​​ഗി​​​​ക വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​ന് ഇ​​​​സ്ര​​​​യേ​​​​ലും ല​​​​ബ​​​​ന​​​​നി​​​​ലെ ഹി​​​​സ്ബു​​​​ള്ള ഭീ​​​​ക​​​​ര​​​​രും സ​​​​മ്മ​​​​തി​​​​ച്ചെ​​​​ങ്കി​​​​ലും ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ ഇ​​​​ന്ന​​​​ലെ​​​​യും തു​​​​ട​​​​ർ​​​​ന്നു.

ട്രം​​​​പ് തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണു വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ വി​​​​വ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ഇ​​​​സ്ര​​​​യേ​​​​ൽ ല​​​​ബ​​​​ന​​​​നി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​ർ​​​​ന്നാ​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യു​​​​ള്ള സ​​​​മാ​​​​ധാ​​​​ന ച​​​​ർ​​​​ച്ച​​​​യി​​​​ൽ​​​​നി​​​​ന്നു പി​​​​ന്മാ​​​​റു​​​​മെ​​​​ന്ന് ഇ​​​​റാ​​​​ൻ ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്ന​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​ത്.

എ​​​​ന്നാ​​​​ൽ, തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി​​​​യും ഇ​​​​രു വി​​​​ഭാ​​​​ഗ​​​​വും പ​​​​ര​​​​സ്പ​​​​രം ആ​​​​ക്ര​​​​മി​​​​ച്ചു. തെ​​​​ക്ക​​​​ൻ ല​​​​ബ​​​​ന​​​​നി​​​​ൽ ഇ​​​​സ്രേ​​​​ലി ടാ​​​​ങ്കു​​​​ക​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ട് മി​​​​സൈ​​​​ൽ തൊ​​​​ടു​​​​ത്ത​​​​താ​​​​യി ഹി​​​​സ്ബു​​​​ള്ള അ​​​​റി​​​​യി​​​​ച്ചു. ഇ​​​ന്ന​​​ലെ തെ​​​​ക്ക​​​​ൻ ല​​​​ബ​​​​ന​​​​നി​​​​ലെ ഒ​​​​ട്ടേ​​​​റെ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഇ​​​സ്ര​​​യേ​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ എ​​​ട്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ​

ല​​​​ബ​​​​നീ​​​​സ് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബെ​​​​യ്റൂ​​​​ട്ടി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​ൻ സേ​​​​ന​​​​യ്ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യ​​​​താ​​​​യി ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു തി​​​​ങ്ക​​​​ളാ​​​​ഴ്ച അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ, ഇ​​​​റാ​​​​നും അ​​​​മേ​​​​രി​​​​ക്ക​​​​യും ത​​​​മ്മി​​​​ലു​​​​ള്ള വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ധാ​​​​ര​​​​ണ​​​​യി​​​​ൽ ല​​​​ബ​​​​ന​​​​നും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്നും ല​​​​ബ​​​​ന​​​​നു നേ​​​​ർ​​​​ക്കു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണം വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്നും ഇ​​​​റേ​​​​നി​​​​യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി അ​​​​ബ്ബാ​​​​സ് അ​​​​രാ​​​​ഗ്ചി പ​​​​റ​​​​ഞ്ഞു. ഇ​​​​തോ​​​​ടൊ​​​​പ്പം അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യു​​​​ള്ള സ​​​​മാ​​​​ധാ​​​​ന ച​​​​ർ​​​​ച്ച​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് ഇ​​​​റേ​​​​നി​​​​യ​​​​ൻ വി​​​​പ്ല​​​​വ​​​​ഗാ​​​​ർ​​​​ഡു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ത​​​​സ്നിം വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

തു​​​​ട​​​​ർ​​​​ന്ന്, ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യും ഹി​​​​സ്ബു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യും താ​​​​ൻ സം​​​​സാ​​​​രി​​​​ച്ചെ​​​​ന്നും ഇ​​​​വർ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​നു സ​​​​മ്മ​​​​തി​​​​ച്ചെ​​​​ന്നും ട്രം​​​​പ് അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​സ്രേ​​​​ലി സേ​​​​ന ബെ​​​​യ്റൂ​​​​ട്ടി​​​​ലേ​​​​ക്ക് നീ​​​​ങ്ങി​​​​ല്ലെ​​​​ന്നും ഇ​​​​സ്രേ​​​​ലി സേ​​​​ന​​​​യ്ക്കെ​​​​തി​​​​രേ ഹി​​​​സ്ബു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​ല്ലെ​​​​ന്നും ട്രം​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​മാ​​​​യി ഒ​​​​രു യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്ന​​​​ത് ഇ​​​​താ​​​​ദ്യ​​​​മാ​​​​ണ്.

ട്രം​​​​പി​​​​ന്‍റെ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ധാ​​​​ര​​​​ണ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി നെ​​​​ത​​​​ന്യാ​​​​ഹു അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ൽ, ഇ​​​​സ്രേ​​​​ലി ജ​​​​ന​​​​ത​​​​യെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ ഹി​​​​സ്ബു​​​​ള്ള മു​​​​തി​​​​ർ​​​​ന്നാ​​​​ൽ ബെ​​​​യ്റൂ​​​​ട്ട് ആ​​​​ക്ര​​​​മ​​​​ണ പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി.

നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യു​​​​ള്ള ടെ​​ലി​​ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ട്രം​​​​പ് പ​​​​രു​​​​ഷ ഭാ​​​​ഷ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

International

അണ്വായുധം ഉണ്ടാക്കില്ലെന്ന് ഇറാൻ ഉറപ്പു നല്കി: ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​ണ്വാ​​​യു​​​ധം ഉ​​​ണ്ടാ​​​ക്കി​​​ല്ലെ​​​ന്ന ഉ​​​റ​​​പ്പ് ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് ല​​​ഭി​​​ച്ച​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ ്ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ഫോ​​​ക്സ് ന്യൂ​​​സ് ചാ​​​ന​​​ലി​​​ൽ മ​​​രു​​​മ​​​ക​​​ൾ ലാ​​​റ ട്രം​​​പി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​റാ​​​ന്‍റെ സ്ഥി​​​രീ​​​ക​​​ര​​​ണം ഇ​​​ല്ല.

സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​നാ​​​യി ട്രം​​​പ് പു​​​തി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ മ​​​ധ്യ​​​സ്ഥ​​​ർ​​​വ​​​ഴി ഇ​​​റാ​​​നു കൈ​​​മാ​​​റി​​​യെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ക​​​ടു​​​ത്ത നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് ട്രം​​​പ് മു​​​ന്നോ​​​ട്ടു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത​​​ത്രേ.

ഇ​​​റാ​​​നും അ​​​മേ​​​രി​​​ക്ക​​​യും സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​ന്‍റെ വ​​​ക്കി​​​ലെ​​​ത്തി​​​യ​​​താ​​​യി അ​​​ടു​​​ത്തി​​​ടെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ധൃ​​​തി​​​യി​​​ല്ലെ​​​ന്ന് ട്രം​​​പ് പി​​​ന്നീ​​​ട് പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് ഇ​​​റാ​​​നി​​​ൽ അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യും ഇ​​​റാ​​​ൻ കു​​​വൈ​​​റ്റി​​​നു നേ​​​ർ​​​ക്ക് മി​​​സൈ​​​ൽ പ്ര​​​യോ​​​ഗി​​​ക്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

International

ട്രംപിന്‍റെ സമ്മർദം ശക്തമാകുന്നു; യുഎസ് കമാൻഡർ ക്യൂബയിൽ

വാ​​​ഷിം​​​ഗ്ട​​​ൺ: ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മു​​​തി​​​ർ​​​ന്ന യു​​​എ​​​സ് ക​​​മാ​​​ൻ​​​ഡ​​​ർ ക്യൂ​​​ബ​​​ൻ സൈ​​​നി​​​ക​​​ മേ​​​ധാ​​​വി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. യു​​​എ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ഡോ​​ണ​​​ൾ​​​ഡ് ട്രം​​​പ് ദ്വീ​​​പ് രാ​​​ഷ്‌ട്രമാ​​​യ ക്യൂ​​​ബ​​​യ്ക്കുമേ​​​ൽ സ​​​മ്മ​​​ർ​​​ദം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഈ ​​​നി​​​ർ​​​ണാ​​​യ​​​ക സ​​​ന്ദ​​​ർ​​​ശ​​​നം.

യു​​​എ​​​സ് സ​​​തേ​​​ൺ ക​​​മാ​​​ൻ​​​ഡ് മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ഫ്രാ​​​ൻ​​​സി​​​സ് ഡോ​​​ണോ​​​വ​​​നാ​​​ണ് ക്യൂ​​​ബ​​​ൻ ല​​ഫ്. ജ​​​ന​​​റ​​​ൽ റോ​​​ബ​​​ർ​​​ട്ടോ ലെ​​​ഗ്രാ സോ​​​ട്ടോ​​​ലോം​​​ഗോ​​​യു​​​മാ​​​യും മ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. ഗ്വാ​​​ണ്ട​​​നാ​​​മോ ബേ​​​യി​​​ലെ യു​​​എ​​​സ് നാ​​​വി​​​കാ​​​സേ​​​നാ താ​​​വ​​​ള​​​ത്തി​​​നു സ​​​മീ​​​പ​​​ത്തു​​വ​​​ച്ചാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച.

ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ൽ യു​​​എ​​​സ് ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലൂ​​​ടെ വെ​​​നി​​​സ്വേ​​​ല​​​യി​​​ലെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ പി​​​ന്നാ​​​ലെ ത​​​ങ്ങ​​​ളു​​​ടെ അ​​​ടു​​​ത്ത​​​ ല​​​ക്ഷ്യം ക്യൂ​​​ബ​​​യാ​​​ണെ​​​ന്ന് ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

ക്യൂ​​​ബ​​​യ്ക്കുമേ​​​ൽ ട്രം​​​പ് എ​​​ണ്ണ ഉ​​​പ​​​രോ​​​ധം ഉ​​​ൾപ്പെടെ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ യു​​​എ​​​സ്, മു​​​ൻ ക്യൂ​​​ബ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് റൗ​​​ൾ കാ​​​സ്‌​​​ട്രോ​​​യ്‌​​​ക്കെ​​​തി​​​രേ ഫെ​​​ഡ​​​റ​​​ൽ കു​​​റ്റ​​​പ​​​ത്രം ചു​​​മ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. കൂ​​​ടാ​​​തെ ക​​​രീ​​​ബി​​​യ​​​ൻ ക​​​ട​​​ലി​​​ൽ യു​​​എ​​​സ് സൈ​​​നി​​​ക​​​വി​​​ന്യാ​​​സം ശ​​​ക്ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

സൈ​​​നി​​​കതാ​​​വ​​​ള​​​ത്തെ വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന അ​​​തി​​​ർ​​​ത്തി​​​യി​​​ലെ സു​​​ര​​​ക്ഷാ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്ത​​​താ​​​യും ഇ​​​രു സൈ​​​നി​​​ക ക​​​മാ​​​ൻ​​​ഡു​​​ക​​​ൾ​​​ക്കു​​​മി​​​ട​​​യി​​​ൽ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ധാ​​​ര​​​ണ​​​യാ​​​യ​​​താ​​​യും ക്യൂ​​​ബ​​​ൻ റെ​​​വ​​​ല്യൂ​​​ഷ​​​ണ​​​റി ആം​​​ഡ് ഫോ​​​ഴ്‌​​​സ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.

നേ​​​ര​​​ത്തേ ക്യൂ​​​ബ​​​യു​​​മാ​​​യി ഉ​​​ഭ​​​യ​​​ക​​​ക്ഷിബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ യു​​​എ​​​സ് തേ​​​ടി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, വി​​​ഷ​​​യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കാ​​​ത്ത​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ക്യൂ​​​ബ​​​യ്ക്കുമേ​​​ൽ ശ​​​ക്ത​​​മാ​​​യ ഉ​​​പ​​​രോ​​​ധം യു​​​എ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

International

യു​എ​സ്-​ഇ​റാ​ൻ സ​മാ​ധാ​നക്ക​രാ​ർ നീ​ളു​ന്നു; അ​ടു​ത്തെ​ത്തി​യി​ട്ടും അ​ടു​ക്കാ​തെ

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: യു​​​​എ​​​​സ്-​​​​ഇ​​​​റാ​​​​ൻ സ​​​​മാ​​​​ധാ​​​​നക്കരാ​​​​ർ എ​​​​ങ്ങു​​​​മെ​​​​ത്താ​​​​തെ നീ​​​​ളു​​​​ന്നു. വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ നീ​​​​ട്ടു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ന്തി​​​​മതീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് വി​​​​ളി​​​​ച്ചു​​ചേ​​​​ർ​​​​ത്ത ഉ​​​​ന്ന​​​​ത​​​​ത​​​​ല യോ​​​​ഗ​​​​ത്തി​​​​ലും തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ല്ല.

എ​​​​ന്നാ​​​​ൽ, ആ​​​​ണ​​​​വാ​​​​യു​​​​ധം കൈ​​​​വ​​​​ശം വ​​​​യ്ക്കി​​​​ല്ലെ​​​​ന്നും ഹോ​​​​ർ​​​​മു​​​​സ് തു​​​​റ​​​​ക്കു​​​​മെ​​​​ന്നും ഇ​​​​റാ​​​​ൻ സ​​​​മ്മ​​​​തി​​​​ച്ച​​​​താ​​​​യി ട്രം​​​​പ് ട്രൂ​​​​ത്ത് സോ​​​​ഷ്യ​​​​ലി​​​​ൽ കു​​​​റി​​​​ച്ചു. ഇ​​​​തി​​​​നെ എ​​​​തി​​​​ർ​​​​ത്ത് ഇ​​​​റാ​​​​ൻ രം​​​​ഗ​​​​ത്തു​​​​ വ​​​​ന്നു.

അ​​​​നാ​​​​വ​​​​ശ്യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളു​​​​ന്ന​​​​യി​​​​ച്ച് ട്രം​​​​പ് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തെ വ​​​​ഞ്ചി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഇ​​​​റേനിയൻ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വി​​​​ന്‍റെ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് ആ​​​​രോ​​​​പി​​​​ച്ചു. ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ണ​​​​വ​​​​പ​​​​ദ്ധ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച് ച​​​​ർ​​​​ച്ച ന​​​​ട​​​​ന്നി​​​​ല്ലെ​​​​ന്നും തീ​​​​ർ​​​​ത്തും സ​​​​മാ​​​​ധാ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള​​​​താ​​​​ണെ​​​​ന്നും ഇ​​​​റാ​​​​ൻ പ​​​​റ​​​​ഞ്ഞു.

സ​​​​മാ​​​​ധാ​​​​നക്കരാ​​​​ർ സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​രു​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും ധാ​​​​ര​​​​ണ​​​​യാ​​​​യെ​​​​ന്നും ട്രം​​​​പി​​​​ന്‍റെ​​​​യും ഇ​​​​റേനിയൻ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ​​​​യും അം​​​​ഗീ​​​​കാ​​​​ര​​​​ത്തി​​​​നാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം യു​​​​എ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

ക​​​​രാ​​​​ർ പ്ര​​​​കാ​​​​രം വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ 60 ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു നീ​​​​ട്ടു​​​​ക​​​​യും ഇ​​​​റാ​​​​ന്‍റെ ആ​​​​ണ​​​​വപ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഭാ​​​​വി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. യു​​​​എ​​​​സും ഇ​​​​റാ​​​​നും ക​​​​രാ​​​​റി​​​​ന് അ​​​​ടു​​​​ത്താ​​​​ണെ​​​​ന്നും ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ട്രം​​​​പ് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഇ​​​​തു​​​​വ​​​​രെ കാ​​​​ര്യ​​​​മാ​​​​യ ഫ​​​​ല​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല.

International

ഗൾഫ് രാജ്യങ്ങൾ അഭ്യർഥിച്ചു; ഇറാനെ ആക്രമിക്കുന്നത് നീട്ടിവച്ചെന്ന് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഇ​​​റാ​​​നെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണം ഇ​​​ന്ന​​​ലെ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നതായും എ​​​ന്നാ​​​ൽ അ​​​റ​​​ബ് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന മാ​​​നി​​​ച്ച് ആ​​​ക്ര​​​മ​​​ണം നീ​​​ട്ടി​​​വ​​​ച്ച​​​താ​​​യും അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു. ഖ​​​ത്ത​​​ർ, സൗ​​​ദി, യു​​​എ​​​ഇ രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് അ​​​ഭ്യ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

അ​​​മേ​​​രി​​​ക്ക​​​യ്ക്കു സ്വീ​​​കാ​​​ര്യ​​​മാ​​​യ ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​യ്ക്കാ​​​ൻ ഇ​​​റാ​​​ൻ ത​​​യാ​​​റാ​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണ് ത​​​നി​​​ക്കു ല​​​ഭി​​​ച്ച വി​​​വ​​​ര​​​മെ​​​ന്ന് ട്രം​​​പ് പ​​​റ​​​ഞ്ഞു. പ​​​ക്ഷേ, ഇ​​​റാ​​​ൻ അ​​​ണ്വാ​​​യു​​​ധം സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. അ​​​ണ്വാ​​​യു​​​ധം നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് ഇ​​​റാ​​​നെ ത​​​ട​​​യു​​​ന്ന ക​​​രാ​​​റി​​​ൽ അ​​​മേ​​​രി​​​ക്ക സം​​​തൃ​​​പ്ത​​​യാ​​​കും.

ഇ​​​റാ​​​ൻ ക​​​രാ​​​റി​​​നു ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വ​​​ൻ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. കു​​​റ​​​ച്ചു​​​നാ​​​ൾ മു​​​ന്പ്, പാ​​​ക്കി​​​സ്ഥാ​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന പ്ര​​​കാ​​​രം ഇ​​​റാ​​​നെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണം നീ​​​ട്ടി​​​വ​​​ച്ചു​​​വെ​​​ന്ന് ട്രം​​​പ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​റാ​​​നു​​​ള്ള സ​​​മ​​​യം തീ​​​രു​​​ക​​​യാ​​​ണെ​​​ന്നു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​വും അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി.

International

സമയം തീരുന്നു; ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഇ​​​റാ​​​നു​​​ള്ള സ​​​മ​​​യം തീ​​​രു​​​ന്ന​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ഒ​​​രു​​​മാ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ഫ​​​ലം കാ​​​ണാ​​​ത്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ട്രം​​​പി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു വേ​​​ഗം തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ൽ ഇ​​​റാ​​​നി​​​ൽ ഒ​​​ന്നും അ​​​വ​​​ശേ​​​ഷി​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ കു​​​റി​​​ച്ചു. അ​മേ​രി​ക്ക​ൻ പ​താ​ക​യാ​ൽ മൂ​ടി​യ പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​നു നേ​രെ ചു​വ​ന്ന രേ​ഖ​ക​ൾ നീ​ളു​ന്ന ഭൂ​പ​ട​വും ട്രം​പ് പോ​സ്റ്റ് ചെ​യ്തു.

ഇ​​​റാ​​​നെ​​​തി​​​രാ​​​യ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​രു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ട്രം​​​പ് ഇ​​​ന്ന് സുരക്ഷാ ഉദേഷ്ടാക്കളുമായി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ട്രം​​​പ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വു​​​മാ​​​യും സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​റാ​​​നെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണ് ഇ​​​രു​​​വ​​​രും ച​​​ർ​​​ച്ച ചെ​​​യ്ത​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

നേ​​​ര​​​ത്തേ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​ന​​വേ​​​ള​​​യി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​തി​​​സ​​​ന്ധി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ട്രം​​​പ് സ​​​ഹാ​​​യം ചോ​​​ദി​​​ച്ചെ​​​ങ്കി​​​ലും ബെ​​​യ്ജിം​​​ഗി​​​ൽ​​​നി​​​ന്ന് അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടു​​​ണ്ടാ​​​യി​​​ല്ല.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​​വ​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ക​​​ര​​​ണം അ​​​റി​​​യി​​​ച്ചു​​​വെ​​​ന്നാ​​​ണ് ഇ​​​റാ​​​ൻ ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞ​​​ത്. പാ​​​ക്കി​​​സ്ഥാ​​​നി മ​​​ധ്യ​​​സ്ഥ​​​ർ വ​​​ഴി അ​​​മേ​​​രി​​​ക്ക​​​യെ ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​​​തു തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​റാ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​തേ​​​സ​​​മ​​​യം, നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്യാ​​​ൻ അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

International

ഇ​റാ​ന് വീ​ണ്ടും ട്രം​പി​ന്‍റെ ഭീ​ഷ​ണി; ഉ​ന്മൂ​ല​നം ചെ​യ്യും

ബെ​​​​യ്ജിം​​​​ഗ്: ഇ​​​​റാ​​​​നെ വീ​​​​ണ്ടും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. സം​​​​ഘ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ക​​​​രാ​​​​റി​​​​ലെ​​​​ത്തു​​​​ക​​​​യോ അ​​​​ത​​​​ല്ലെ​​​​ങ്കി​​​​ൽ സ​​​​ർ​​​​വ​​​​നാ​​​​ശം നേ​​​​രി​​​​ടു​​​​ക​​​​യോ വേണ്ടി വ​​രു​​മെ​​ന്ന് ട്രം​​​​പ് ഇ​​​​റാ​​​​ന് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. ഒ​​​​ന്നു​​​​കി​​​​ൽ ക​​​​രാ​​​​ർ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഉ​​​​ന്മൂ​​​​ല​​​​നം ട്രം​​​​പ് ഫോ​​​​ക്സ് ന്യൂ​​​​സി​​​​നു ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

“ഇ​​​​റാ​​​​ന് ആ​​​​ണ​​​​വാ​​​​യു​​​​ധം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ൻ യു​​​​എ​​​​സി​​​​ന് ക​​​​ഴി​​​​യി​​​​ല്ല. അ​​​​വ​​​​ർ​​​​ക്ക് ഒ​​​​രു ക​​​​രാ​​​​റി​​​​ലെ​​​​ത്താം; അ​​​​ല്ലെ​​​​ങ്കി​​​​ൽ ഉ​​​​ന്മൂ​​​​ല​​​​നം ചെ​​​​യ്യ​​​​പ്പെ​​​​ടും. യു​​​​എ​​​​സും ഇ​​​​റാ​​​​നും ത​​​​മ്മി​​​​ൽ ക​​​​രാ​​​​റു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത് കാ​​​​ണാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​താ​​​​യി ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു,’’ ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

സ​​​​ഹാ​​​​യം ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ ത​​​​യാ​​​​റാ​​​​ണെ​​​​ന്ന് ഷി ​​​​പ​​​​റ​​​​ഞ്ഞു. ഇ​​​​റാ​​​​ൻ ആ​​​​ണ​​​​വാ​​​​യു​​​​ധ​​​​ങ്ങ​​​​ൾ കൈ​​​​വ​​​​ശം വ​​​​യ്ക്കു​​​​ന്ന​​​​ത് ചൈ​​​​ന​​​​യും ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ല. ചൈ​​​​ന ഇ​​​​റാ​​​​ന് സൈ​​​​നി​​​​ക ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​ൻ പോ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്ന് ഷി ​​​​ഉ​​​​റ​​​​പ്പ് ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

ഇ​​​​റാ​​​​നി​​​​ലെ ഖാ​​​​ര്‍​ഗ് ദ്വീ​​​​പ് വെ​​​​റും നാ​​​​ലോ അ​​​​ഞ്ചോ മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ല്‍ ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​ന്‍ യു​​​​എ​​​​സി​​​​നു ക​​​​ഴി​​​​യു​​​​മെ​​​​ന്ന് ജോ​​​​യി​​​​ന്‍റ് ചീ​​​​ഫ് ഓ​​​​ഫ് സ്റ്റാ​​​​ഫ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ജ​​​​ന​​​​റ​​​​ല്‍ ഡാ​​​​ന്‍ കെ​​​​യ്ന്‍ ത​​​​ന്നെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

International

താ​യ്‌​വാ​നിൽ തൊ​ടു​ന്ന​ത് സൂ​ക്ഷി​ച്ചു​വേ​ണം; ട്രം​പി​ന് ഷിയു​ടെ മു​ന്ന​റി​യി​പ്പ്

ബെ​​​​യ്ജിം​​​​ഗ്: താ​​​​യ്‌​​​​വാ​​​​ൻ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗ്. താ​​​​യ്‌​​​​വാ​​​​ൻ വി​​​​ഷ​​​​യം ശ​​​​രി​​​​യാ​​​​യി കൈ​​​​കാ​​​​ര്യം ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് ഷി ​​​​പ​​​​റ​​​​ഞ്ഞു.

ട്രം​​​​പു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണ് ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യ​​​​ത്. ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ട ആ​​​​ദ്യ റൗ​​​​ണ്ട് ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ, ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് തു​​​​റ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

സെ​​​​പ്റ്റം​​​​ബ​​​​ർ 24ന് ​​​​ഷിയെ അ​​​​മേ​​​​രി​​​​ക്ക സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് ട്രം​​​​പ് ക്ഷ​​​​ണി​​​​ച്ചു. ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യ ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധം കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പു​​​​തി​​​​യ കാ​​​​ഴ്ച​​​​പ്പാ​​​​ട് ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി ഷി ​​​​പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ, ചൈ​​​​ന-​​​​യു​​​​എ​​​​സ് ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​മാ​​​​യി താ​​​​യ്‌​​​​വാ​​​​ൻ തു​​​​ട​​​​രു​​​​ന്ന​​​​താ​​​​യും ഷി ​​​​ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. താ​​​​യ്‌​​​​വാ​​​​ൻ വി​​​​ഷ​​​​യം ശ​​​​രി​​​​യാ​​​​യി കൈ​​​​കാ​​​​ര്യം ചെ​​​​യ്താ​​​​ൽ, ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധം സ്ഥി​​​​ര​​​​ത​​​​യു​​​​ള്ള​​​​താ​​​​കും.

അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം, ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ക​​​​ളു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് ഷീ ​​​​പ​​​​റ​​​​ഞ്ഞ​​​​താ​​​​യി ചൈ​​​​നീ​​​​സ് ഔ​​​​ദ്യോ​​​​ഗി​​​​ക വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ സി​​​​ൻ​​​​ഹു​​​​വ വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. താ​​​​യ്‌​​​​വാ​​​​ൻ വി​​​​ഷ​​​​യം കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് യു​​​​എ​​​​സി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക, ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് തു​​​​റ​​​​ക്കു​​​​ക, ഇ​​​​റാ​​​​ൻ ആ​​​​ണ​​​​വാ​​​​യു​​​​ധ​​​​ങ്ങ​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യു​​​​ക എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ച് ച​​​​ർ​​​​ച്ച ന​​​​ട​​​​ന്ന​​​​താ​​​​യി വൈ​​​​റ്റ്ഹൗ​​​​സ് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ചൈ​​​​നീ​​​​സ് വി​​​​പ​​​​ണി​​​​ക​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കാ​​​​യി കൂ​​​​ടു​​​​ത​​​​ൽ തു​​​​റ​​​​ക്കു​​​​ക, യു​​​​എ​​​​സ് വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ചൈ​​​​നീ​​​​സ് നി​​​​ക്ഷേ​​​​പം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ചും ഇ​​​​രു​​​​പ​​​​ക്ഷ​​​​വും ച​​​​ർ​​​​ച്ച ചെ​​​​യ്തു.

പ്ര​​​​മു​​​​ഖ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ സി​​​​ഇ​​​​ഒ​​​​മാ​​​​രും ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യി. ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് തു​​​​റ​​​​ക്കു​​​​ണ​​​​മെ​​​​ന്ന​​​​തി​​​​ൽ ഇ​​​​രു​​​​പ​​​​ക്ഷ​​​​വും യോ​​​​ജി​​​​ച്ചു. ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ന്‍റെ സൈ​​​​നി​​​​ക​​​​വ​​​​ൽ​​​​ക്ക​​​​ര​​​​ണം, ടോ​​​​ൾ ഈ​​​​ടാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം എ​​​​ന്നി​​​​വ​​​​യി​​​​ലു​​​​ള്ള എ​​​​തി​​​​ർ​​​​പ്പും ഷി ​​​​വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഗ​​​​ൾ​​​​ഫ് എ​​​​ണ്ണ​​​​യെ ചൈ​​​​ന ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത് കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കൂ​​​​ടു​​​​ത​​​​ൽ യു​​​​എ​​​​സ് എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​ൽ ചൈ​​​​ന താ​​​​ത്പ​​​​ര്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

International

സ​മാ​ധാ​നം ഇനിയുമകലെ; ഇ​​​​റാ​​​​ന്‍റെ മ​​​​റു​​​​പ​​​​ടി ത​​​​ള്ളി ട്രം​​​​പ്

വാ​​​​ഷിം​​​​ഗ്‌​​​​ട​​​​ൺ ഡി​​​​സി: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ന്‍ സം​​​​ഘ​​​​ര്‍​ഷം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കു തി​​​​രി​​​​ച്ച​​​​ടി. ത​​​​ങ്ങ​​​​ൾ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച സ​​​​മാ​​​​ധാ​​​​ന നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള ഇ​​​​റാ​​​​ന്‍റെ മ​​​​റു​​​​പ​​​​ടി അ​​​​മേ​​​​രി​​​​ക്ക ത​​​​ള്ളി​​​​യ​​​​തോ​​​​ടെ വീ​​​​ണ്ടും ആ​​​​ശ​​​​ങ്ക​​​​യേ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ‘ഒ​​​​ട്ടും സ്വീ​​​​കാ​​​​ര്യ​​​​മ​​​​ല്ല’ എ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യാ​​​​ണ് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ള്‍​ഡ് ട്രം​​​​പ് ഇ​​​​റാ​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം ത​​​​ള്ളി​​​​യ​​​​ത്.

മ​​​​ധ്യ​​​​സ്ഥ​​​​ര്‍ മു​​​​ഖേ​​​​ന ഇ​​​​റാ​​​​ന്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച മ​​​​റു​​​​പ​​​​ടി താ​​​​ന്‍ വാ​​​​യി​​​​ച്ചു​​​​വെ​​​​ന്നും ഇ​​​​തി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളോ​​​​ട് ത​​​​നി​​​​ക്കു വി​​​​യോ​​​​ജി​​​​പ്പാ​​​​ണെ​​​​ന്നും ട്രം​​​​പ് സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ ട്രൂ​​​​ത്ത് സോ​​​​ഷ്യ​​​​ലി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​റാ​​​​ന്‍റെ മ​​​​റു​​​​പ​​​​ടി​​​​യി​​​​ലെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ ട്രം​​​​പ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ല്ല. യു​​​​എ​​​​സ് മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍​ക്കു ച​​​​ര്‍​ച്ച​​​​ക​​​​ളി​​​​ല്‍ മ​​​​ധ്യ​​​​സ്ഥ​​​​രാ​​​​യ പാ​​​​ക്കി​​​​സ്ഥാ​​​​ന്‍ വ​​​​ഴി​​​​യാ​​​​ണ് ഇ​​​​റാ​​​​ന്‍ മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കി​​​​യ​​​​ത്.

അ​​​തേ​​​സ​​​മ​​​യം, യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ത​​​ങ്ങ​​​ളു​​​ടെ പ​​​ക്ക​​​ലു​​​ള്ള സ​​​മ്പു​​​ഷ്‌​​​ടീ​​​ക​​​രി​​​ച്ച യൂ​​​റേ​​​നി​​​യം ശേ​​​ഖ​​​രം മൂ​​​ന്നാ​​​മ​​​തൊ​​​രു രാ​​​ജ്യ​​​ത്തേ​​​ക്കു മാ​​​റ്റാ​​​ൻ ഇ​​​റാ​​​ൻ സ​​​മ്മ​​​തി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​​വ​​​ച്ച സ​​​മാ​​​ധാ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളോ​​​ടു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​യാ​​​ണ് ഇ​​​റാ​​​ൻ ഈ ​​​നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്ന് ‘വാ​​​ൾ സ്ട്രീ​​​റ്റ് ജേ​​​ർ​​​ണ​​​ൽ’ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

സ​​​മാ​​​ധാ​​​ന​​​ച​​​ർ​​​ച്ച​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടാ​​​ൽ കൈ​​​മാ​​​റി​​​യ യുറേ​​​നി​​​യം തി​​​രി​​​കെ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യും ഇ​​​റാ​​​ൻ മു​​​ന്നോ​​​ട്ടു വ​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​​റാ​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം ല​​​​ഭി​​​​ച്ച​​​​തി​​​​നു​​​​ പി​​​​ന്നാ​​​​ലെ ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യി ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ഫോ​​​​ണി​​​​ൽ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. ഇ​​​​റാ​​​​നി​​​​ലെ സ​​​​മ്പു​​​​ഷ്‌​​​​ടീ​​​​ക​​​​രി​​​​ച്ച യൂ​​​​റേ​​​​നി​​​​യം ന​​​​ശി​​​​പ്പി​​​​ക്കാ​​​​തെ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​ക്കി​​​​ല്ലെ​​​​ന്ന് നെ​​​​ത​​​​ന്യാ​​​​ഹു വ്യ​​​​ക്ത​​​​മാ​​​​ക്കി.

യൂ​​​​റേ​​​​നി​​​​യം സ​​​​മ്പു​​​​ഷ്‌​​​​ടീ​​​​ക​​​​ര​​​​ണ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ഇ​​​​നി​​​​യും ത​​​​ക​​​​ർ​​​​ക്കാ​​​​നു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ത​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യം​​​​ത​​​​ന്നെ​​​​യാ​​​​ണ് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നു​​​​മു​​​​ള്ള​​​​തെ​​​​ന്നും നെ​​​​ത​​​​ന്യാ​​​​ഹു അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

International

സ​മാ​ധാ​ന​ക്ക​രാ​ർ ത​ള്ളി ട്രം​പ്; പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം തു​ട​രും

വാ​ഷിം​ഗ്ട​ൺ: ര​ണ്ട് മാ​സ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി ഇ​റാ​ൻ മു​ന്നോ​ട്ടു​വെ​ച്ച സ​മാ​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ത​ള്ളി. ഇ​റാ​ന്‍റെ നി​ബ​ന്ധ​ന​ക​ൾ "തീ​ർ​ത്തും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല"​എ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ ആ​ഴ്ച​ക​ൾ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം മേ​ഖ​ല​യി​ൽ വീ​ണ്ടും ശ​ക്ത​മാ​യ യു​ദ്ധ​ത്തി​ന് സാ​ധ്യ​ത​യേ​റി.

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യി​ൽ ആ​ഭ്യ​ന്ത​ര സ​മ്മ​ർ​ദ്ദം ശ​ക്ത​മാ​കു​ന്ന​തി​നി​ട​യി​ലാ​ണ് ട്രം​പി​ന്‍റെ ഈ ​നി​ർ​ണാ​യ​ക നീ​ക്കം. ഇ​റാ​ൻ സൈ​നി​ക​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും, യു​ദ്ധ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​മാ​യ ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​ക​ൾ നി​യ​ന്ത്രി​ക്ക​പ്പെ​ട്ട​താ​യും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.

ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ 'ട്രൂ​ത്ത് സോ​ഷ്യ​ൽ' വ​ഴി​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. "ഇ​റാ​ന്‍റെ പ്ര​തി​നി​ധി​ക​ളു​ടെ മ​റു​പ​ടി ഞാ​ൻ വാ​യി​ച്ചു. എ​നി​ക്ക​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല - ഇ​ത് തീ​ർ​ത്തും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല!" ട്രം​പ് കു​റി​ച്ചു.

ഇ​റാ​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ട്രം​പ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ, പാ​കി​സ്താ​ൻ മു​ഖേ​ന​യാ​ണ് ഇ​റാ​ൻ ത​ങ്ങ​ളു​ടെ മ​റു​പ​ടി അ​മേ​രി​ക്ക​യ്ക്ക് കൈ​മാ​റി​യ​ത്.

ഇ​റാ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്താ​യി​രു​ന്നു?

വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ലി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഇ​റാ​ൻ പ്ര​ധാ​ന​മാ​യും ര​ണ്ട് നി​ർ​ദേ​ശ​ങ്ങ​ളാ​ണ് മു​ന്നോ​ട്ടു​വെ​ച്ച​ത്:

ഇ​റാ​ൻ ഉ​ത്പാ​ദി​പ്പി​ച്ച ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള യു​റേ​നി​യം നേ​ർ​പ്പി​ക്കു​ക, ബാ​ക്കി​യു​ള്ള യു​റേ​നി​യം ഒ​രു മൂ​ന്നാം രാ​ജ്യ​ത്തേ​ക്ക് മാ​റ്റു​ക, എ​ന്നാ​ൽ, ഭാ​വി​യി​ൽ ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യോ അ​മേ​രി​ക്ക ക​രാ​റി​ൽ നി​ന്ന് പി​ന്മാ​റു​ക​യും ചെ​യ്താ​ൽ ഈ ​യു​റേ​നി​യം തി​രി​കെ ന​ൽ​കു​മെ​ന്ന് ഉ​റ​പ്പ് വേ​ണ​മെ​ന്ന് ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​ഉ​റ​പ്പ് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് വാ​ഷിം​ഗ്ട​ൺ.

International

ത​ട​വു​കാ​രെ വീ​ണ്ടെ​ടു​ക്കാ​ൻ വെ​ടി​നി​ർ​ത്ത​ൽ; റ​ഷ്യ​യു​ടെ വി​ജ​യ​ദി​ന​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് യു​ക്രെ​യ്ൻ

വാ​ഷിം​ഗ്ട​ൺ: റ​ഷ്യ​യു​മാ​യു​ള്ള മൂ​ന്ന് ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദ്‌​മി​ർ സെ​ലെ​ൻ​സ്‌​കി സ്ഥി​രീ​ക​ര​ണം ന​ൽ​കി. ത​ങ്ങ​ളു​ടെ ത​ട​വു​കാ​രെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ് യു​ക്രെ​യ്ൻ ഈ ​ക​രാ​റി​നെ കാ​ണു​ന്ന​തെ​ന്ന് സെ​ലെ​ൻ​സ്‌​കി വ്യ​ക്ത​മാ​ക്കി. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഉ​പ​ദേ​ഷ്ടാ​വ് യൂ​റി ഉ​ഷാ​ക്കോ​വും ക​രാ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ത​ട​വു​കാ​രെ കൈ​മാ​റു​ന്ന​തി​നാ​ണ് യു​ക്രെ​യ്ൻ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. "റെ​ഡ് സ്‌​ക്വ​യ​റി​നേ​ക്കാ​ൾ (റ​ഷ്യ​യി​ലെ പ്ര​ധാ​ന ച​ത്വ​രം) ഞ​ങ്ങ​ൾ​ക്ക് പ്ര​ധാ​നം റ​ഷ്യ​യു​ടെ ത​ട​വി​ലു​ള്ള ഉ​ക്രെ​യ്ൻ സൈ​നി​ക​രു​ടെ ജീ​വ​നാ​ണ്. അ​വ​രെ വീ​ട്ടി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം," സെ​ലെ​ൻ​സ്‌​കി ടെ​ലി​ഗ്രാം സ​ന്ദേ​ശ​ത്തി​ൽ കു​റി​ച്ചു. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ൽ നാ​സി ജ​ർ​മ്മ​നി​യെ തോ​ൽ​പ്പി​ച്ച​തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി റ​ഷ്യ ആ​ഘോ​ഷി​ക്കു​ന്ന 'വി​ജ​യ​ദി​ന'​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

വി​ജ​യ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ റ​ഷ്യ​യ്ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് സെ​ലെ​ൻ​സ്‌​കി ഉ​ത്ത​ര​വി​റ​ക്കി. ഇ​ത് വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ ഇ​പ്പോ​ഴും പൂ​ർ​ണ്ണ​മാ​യി വി​ജ​യി​ച്ചി​ട്ടി​ല്ലെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ പ​റ​ഞ്ഞു.

ഇ​രു​ഭാ​ഗ​ത്തു​നി​ന്നും 1,000 ത​ട​വു​കാ​രെ വീ​തം കൈ​മാ​റും. ഇ​തി​ന് മു​ൻ​പും താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പ​ര​സ്പ​രം ലം​ഘി​ച്ച​താ​യി ഇ​രു​പ​ക്ഷ​വും ആ​രോ​പി​ച്ചി​രു​ന്നു.
2022 ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ച യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ തു​ട​രു​ക​യാ​ണ്. ട്രം​പി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ​യു​ണ്ടാ​യ ഈ ​മൂ​ന്ന് ദി​വ​സ​ത്തെ ഇ​ട​വേ​ള യു​ദ്ധം പൂ​ർ​ണ്ണ​മാ​യി നി​ർ​ത്തു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​മോ എ​ന്നാ​ണ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്.

International

വഷളാകുന്നു! യുഎസ് ക​പ്പ​ലു​ക​ളെ ആക്രമിച്ചാൽ ഇ​റാ​നെ തു​ട​ച്ചു​നീ​ക്കു​മെ​ന്ന് ട്രം​പ്

ദുബായ്: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വിഷയത്തിൽ അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള പോരാട്ടം വീണ്ടും രൂ​ക്ഷ​മാ​കു​ന്നു. അ​മേ​രി​ക്ക​ൻ ക​പ്പ​ലു​ക​ളെ ല​ക്ഷ്യം വ​ച്ചാ​ൽ ഇ​റാ​നെ ഭൂ​മു​ഖ​ത്തു​നിന്നു ത​ന്നെ തു​ട​ച്ചു​നീ​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡന്‍റ് ഡോണൾഡ് ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ന്ന വെ​ടി​വയ്പും ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളും മേ​ഖ​ല​യെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി.

‌ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ പ്രോ​ജ​ക്ട് ഫ്രീ​ഡം എ​ന്ന പേ​രി​ൽ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന നേ​രി​ട്ട് സു​ര​ക്ഷാചു​മ​ത​ല ഏ​റ്റെ​ടു​ക്കു​മെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി ഇ​റാ​ൻ രം​ഗ​ത്തെ​ത്തി. ത​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക്ക​ടു​ത്ത് എ​ത്തു​ന്ന ഏ​തൊ​രു വി​ദേ​ശ സൈ​നി​കനീ​ക്ക​ത്തെ​യും ആ​ക്ര​മി​ക്കു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്. ഇ​തേ​ത്തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ യു​എ​സ് ക​പ്പ​ലു​ക​ൾ​ക്കുനേ​രെ ഇ​റാ​ൻ മി​സൈൽ-ഡ്രോ​ൺ ആക്രമണം നടത്തിയതായും യുഎസ് തി​രി​ച്ച​ടി​ച്ച​താ​യും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യു​എ​ഇയിലും ഇ​റാ​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ഫു​ജൈ​റ ഓ​യി​ൽ ഇ​ൻ​ഡ​സ്ട്രി സോ​ണി​നു നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു ഇ​ന്ത്യ​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു. അതേസമയം, 19 ഇ​റാൻ മി​സൈ​ലു​ക​ളെ​യും ഡ്രോ​ണു​ക​ളെ​യും ത​ക​ർ​ത്ത​താ​യും യുഎഇ അ​റി​യി​ച്ചു. എ​ന്നാ​ൽ, ത​ങ്ങ​ൾ ല​ക്ഷ്യമിട്ടത് യു​എ​ഇ​യി​ലെ എ​ണ്ണ പ്ലാന്‍റു​ക​ളെ അ​ല്ലെ​ന്ന് ഇ​റാ​ൻ പി​ന്നീ​ടു വി​ശ​ദീ​ക​രി​ച്ചു.

സം​ഘ​ർ​ഷം ക​ടു​ക്കു​മ്പോ​ഴും സ​മാ​ധാ​ന​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ളും മ​റു​വ​ശ​ത്തു ന​ട​ക്കു​ന്നു​ണ്ട്. പാ​കി​സ്ഥാ​ൻ വ​ഴി ഇ​റാ​ൻ പതിനാലിന സ​മാ​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ അ​മേ​രി​ക്ക​യ്ക്കു മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചിട്ടുണ്ട്. ര​ണ്ട് മാ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ അ​മേ​രി​ക്ക നി​ർ​ദേ​ശി​ക്കു​മ്പോ​ൾ മുപ്പതു ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ണ​മാ​യ പ്ര​ശ്ന​പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് ഇ​റാ​ന്‍റെ ആ​വ​ശ്യം.

International

ഇ​റാ​ന്‍റെ സ​മാ​ധാ​ന നി​ർ​ദേ​ശം ത​ള്ളി ട്രം​പ്; പ​ശ്ചി​മേ​ഷ്യ​യി​ൽ വീ​ണ്ടും യു​ദ്ധ​ഭീ​തി

ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ മു​ന്നോ​ട്ടു​വെ​ച്ച പു​തി​യ 14 ഇ​ന സ​മാ​ധാ​ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ക​ഴി​ഞ്ഞ 47 വ​ർ​ഷ​മാ​യി ലോ​ക​ത്തോ​ടും മാ​ന​വി​ക​ത​യോ​ടും ചെ​യ്ത തെ​റ്റു​ക​ൾ​ക്ക് ഇ​റാ​ൻ അ​ർ​ഹ​മാ​യ 'വി​ല' ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ 'ട്രൂ​ത്ത് സോ​ഷ്യ​ൽ' വ​ഴി​യാ​ണ് ട്രം​പ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​റാ​ൻ അ​യ​ച്ച സ​മാ​ധാ​ന പ്ലാ​ൻ പ​രി​ശോ​ധി​ക്കു​മെ​ങ്കി​ലും അ​ത് തൃ​പ്തി​ക​ര​മാ​കാ​ൻ സാ​ധ്യ​ത​യി​ല്ല. ഇ​റാ​ൻ 'മ​ര്യാ​ദ​കേ​ട്' തു​ട​ർ​ന്നാ​ൽ സൈ​നി​ക നീ​ക്കം പു​ന​രാ​രം​ഭി​ക്കാ​ൻ മ​ടി​ക്കി​ല്ല. മ​നു​ഷ്യ​ത്വ​പ​ര​മാ​യ പ​രി​ഗ​ണ​ന ന​ൽ​കി സ​മാ​ധാ​ന​ത്തി​ന് ശ്ര​മി​ക്കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്നും എ​ന്നാ​ൽ ഇ​റാ​ൻ ന​ൽ​കു​ന്ന ഓ​ഫ​റു​ക​ളി​ൽ താ​ൻ സം​തൃ​പ്ത​ന​ല്ലെ​ന്നും അ​ദ്ദേ​ഹം ഫ്ലോ​റി​ഡ​യി​ൽ പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി​യി​ൽ അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ചേ​ർ​ന്ന് ഇ​റാ​നെ​തി​രെ ആ​രം​ഭി​ച്ച യു​ദ്ധം ഏ​പ്രി​ൽ എട്ട് മു​ത​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. പാ​കി​സ്ഥാ​ൻ മ​ധ്യ​സ്ഥ​നാ​യി ന​ട​ന്ന ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് പാ​കി​സ്ഥാ​ൻ മു​ഖേ​ന ഇ​റാ​ൻ പു​തി​യ 14 ഇ​ന നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത്.

 

International

യുദ്ധം അവസാനിപ്പിക്കാൻ ഇറാന്‍റെ പുതിയ നിർദേശങ്ങൾ; തൃപ്തിയില്ലെന്ന് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ഇ​​​റാ​​​ൻ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച പു​​​തി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ്വീ​​​ക​​​ര്യ​​​മ​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. ഇ​​​റാ​​​ന് ക​​​രാ​​​റു​​​ണ്ടാ​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ലും അ​​​തി​​​നാ​​​യി അ​​​വ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ത​​​നി​​​ക്കു തൃ​​​പ്തി ഇ​​​ല്ലെ​​​ന്ന് ട്രം​​​പ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു.

എ​​​നി​​​ക്ക് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഫോ​​​ണി​​​ലൂ​​​ടെ ച​​​ർ​​​ച്ച തു​​​ട​​​രു​​​ന്നു​​​ണ്ട്. ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​ത​​​ല​​​പ്പ​​​ത്ത് ഭി​​​ന്ന​​​ത​​​യു​​​ണ്ടെ​​​ന്നും നേ​​​തൃ​​​നി​​​ര ര​​​ണ്ടോ മൂ​​​ന്നോ ഗ്രൂ​​​പ്പു​​​ക​​​ളാ​​​യി വി​​​ഭ​​​ജി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, മ​​​ധ്യ​​​സ്ഥ​​​ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ വ​​​ഴി ഇ​​​റാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യ്ക്കു കൈ​​​മാ​​​റി​​​യ പു​​​തി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ ഉ​​​ള്ള​​​ട​​​ക്കം പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടി​​​ല്ല.

അ​​​മേ​​​രി​​​ക്ക പ്ര​​​കോ​​​പ​​​ന​​​സ​​​മീ​​​പ​​​നം മാ​​​റ്റി​​​യാ​​​ൽ ഇ​​​റാ​​​ൻ ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ണെ​​​ന്ന് അ​​​വ​​​രു​​​ടെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​ൻ ഭീ​​​ഷ​​​ണി നേ​​​രി​​​ടാ​​​ൻ ഇ​​​റാ​​​ൻ ത​​​യാ​​​റെ​​​ടു​​​ത്ത​​​താ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​തി​​​നി​​​ടെ, ഇ​​​സ്ര​​​യേ​​​ൽ-​​​അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ൽ ഇ​​​റാ​​​ൻ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്. വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​ജ്ജ​​​മാ​​​ക്കി​​​യെ​​​ന്നാ​​​ണ് ഇ​​​റേ​​​നി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്. ഹ്ര​​​സ്വ​​​കാ​​​ല​​​ത്ത് ക​​​ന​​​ത്ത തോ​​​തി​​​ലു​​​ള്ള ആ​​​ക്ര​​​മ​​​ണം അ​​​മേ​​​രി​​​ക്ക ന​​​ട​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണ് ഇ​​​റാ​​​ന്‍റെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ. ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടാ​​​ൻ വി​​​പ​​​ല​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ല്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണ് ഇ​​​റാ​​​ൻ.

ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ അ​​​നു​​​മ​​​തി വേ​​​ണ്ടെ​​​ന്ന് ട്രം​​​പ്

ഇ​​​റാ​​​നെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ അ​​​നു​​​മ​​​തി വേ​​​ണ്ടെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. ഏ​​​പ്രി​​​ൽ എ​​​ട്ടി​​​ലെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലോ​​​ടെ ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ശ​​​ത്രു​​​ത ഇ​​​ല്ലാ​​​താ​​​യി എ​​​ന്നും ട്രം​​​പ് കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തെ അ​​​റി​​​യി​​​ച്ചു.

നി​​​യ​​​മ​​​പ്ര​​​കാ​​​രം കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ അ​​​നു​​​മ​​​തി ഇ​​​ല്ലാ​​​തെ 60 ദി​​​വ​​​സം യു​​​ദ്ധം ന​​​ട​​​ത്താ​​​നേ പ്ര​​​സി​​​ഡ​​​ന്‍റി​​​ന് അ​​​നു​​​മ​​​തി​​​യു​​​ള്ളൂ. ഈ ​​​കാ​​​ലാ​​​വ​​​ധി വെ​​​ള്ളി​​​യാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ട്രം​​​പി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.
വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ കാ​​​ലാവധി ചൂണ്ടിക്കാട്ടി നി​​​യ​​​മ​​​ത്തെ മ​​​റി​​​ട​​​ക്കാ​​​നാ​​​ണ് ട്രം​​​പി​​​ന്‍റെ ശ്ര​​​മ​​​മെ​​​ന്നു പ​​​റ​​​യു​​​ന്നു.

International

സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​: ഇ​​​​റാ​​​​നെ​​​​തി​​​​രേ പു​​​​തി​​​​യ പദ്ധതിയുമായി ട്രം​​​​പ് ‍

വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ൺ ഡി​​​​​​സി: ​​​​​​ഇ​​​​​​റാ​​​​​​നെ​​​​​​തി​​​​​​രേ പു​​​​​​തി​​​​​​യ സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ട്രം​​​​​​പ് പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്നു. ഇ​​​​​​റാ​​​​​​നെ ച​​​​​​ർ​​​​​​ച്ചാ​​​​​​മേ​​​​​​ശ​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​ക്കാ​​​​​​നാ​​​​​​യി ഹ്ര​​​​​​സ്വ​​​​​​കാ​​​​​​ല​​​​​​ത്തേ​​​​​​ക്ക് അ​​​​​​തി​​​​​​ശ​​​​​​ക്ത​​​​​​മാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്താ​​​​​​നു​​​​​​ള്ള പ​​​​​​ദ്ധ​​​​​​തി അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സേ​​​​​​ന ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യെ​​​​​​ന്നാ​​​​​​ണു റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്.

ക​​​​​​ര​​​​​​യാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ലൂ​​​​​​ടെ ഹോ​​​​​​ർ​​​​​​മു​​​​​​സ് ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്കി​​​​​​ന്‍റെ ഒ​​​​​​രു ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണം പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ക്കാ​​​​​​നു​​​​​​ള്ള മ​​​​​​റ്റൊ​​​​​​രു പ​​​​​​ദ്ധ​​​​​​തി​​​​​​യും യു​​​​​​എ​​​​​​സ് സേ​​​​​​ന ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​നു​​​​​​മ​​​​​​തി ന​​​​​​ല്ക​​​​​​ണ​​​​​​മോ എ​​​​​​ന്ന് ട്രം​​​​​​പ് തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കും.

യു​​​​​​ദ്ധം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ന​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ ഫ​​​​​​ലം കാ​​​​​​ണാ​​​​​​ത്ത പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ലാ​​​​​​ണ് ട്രം​​​​​​പ് പു​​​​​​തി​​​​​​യ സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഹോ​​​​​​ർ​​​​​​മു​​​​​​സ് ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്ക് ഇ​​​​​​റാ​​​​​​ൻ അ​​​​​​ട​​​​​​ച്ച​​​​​​തു​​​​​​മൂ​​​​​​ലം എ​​​​​​ണ്ണ​​​​​​വി​​​​​​ല വ​​​​​​ർ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​തും ത​​​​​​ട​​​​​​യേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്.

അ​​​​​​മേ​​​​​​രി​​​​​​ക്ക നാ​​​​​​വി​​​​​​ക ഉ​​​​​​പ​​​​​​രോ​​​​​​ധം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ചാ​​​​​​ൽ ഹോ​​​​​​ർ​​​​​​മു​​​​​​സ് തു​​​​​​റ​​​​​​ക്കാ​​​​​​നും ച​​​​​​ർ​​​​​​ച്ച​​​​​​യ്ക്കി​​​​​​രി​​​​​​ക്കാ​​​​​​നും ത​​​​​​യാ​​​​​​റാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് ഇ​​​​​​റാ​​​​​​ന്‍റെ നി​​​​​​ല​​​​​​പാ​​​​​​ട്.

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യ്ക്ക് ഇ​​​​​​തു സ്വീ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ല്ല. ഇ​​​​​​റാ​​​​​​നും യു​​​​​​എ​​​​​​സി​​​​​​നും ഇ​​​​​​ട​​​​​​യി​​​​​​ൽ മ​​​​​​ധ്യ​​​​​​സ്ഥ​​​​​​ത വ​​​​​​ഹി​​​​​​ക്കു​​​​​​ന്ന പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ സം​​​​​​ഘ​​​​​​ർ​​​​​​ഷം പു​​​​​​ന​​​​​​രാ​​​​​​രം​​​​​​ഭി​​​​​​ക്കാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മം ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​താ​​​​​​യി റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ളി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്നു.

ട്രം​​​​​​പ് പു​​​​​​തി​​​​​​യ സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്ന വാ​​​​​​ർ​​​​​​ത്ത മൂ​​​​​​ലം അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ ക്രൂ​​​​​​ഡ് വി​​​​​​ല വീ​​​​​​ണ്ടും ഉ​​​​​​യ​​​​​​ർ​​​​​​ന്നു. ഇ​​​​​​ന്ന​​​​​​ലെ ബ്രെ​​​​​​ന്‍റ് ഇ​​​​​​നം ക്രൂ​​​​​​ഡ് വി​​​​​​ല ഒ​​​​​​രു​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ 126 വ​​​​​​രെ ഉ​​​​​​യ​​​​​​ർ​​​​​​ന്നി​​​​​​രു​​​​​​ന്നു. സ​​​​​​മീ​​​​​​പ​​​​​​കാ​​​​​​ല​​​​​​ത്ത് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തിയ ഏ​​​​​​റ്റ​​​​​​വും ഉ​​​​​​യ​​​​​​ർ​​​​​​ന്ന വി​​​​​​ല​​​​​​യാ​​​​​​ണി​​​​​​ത്. വി​​​​​​ല പി​​​​​​ന്നീ​​​​​​ട് 116 ഡോ​​​​​​ള​​​​​​റി​​​​​​ലേ​​​​​​ക്കു താ​​​​​​ണു.

യു​​​​​​ദ്ധാ​​​​​​ന​​​​​​ന്ത​​​​​​രം ഹോ​​​​​​ർ​​​​​​മു​​​​​​സി​​​​​​ൽ നാ​​​​​​വി​​​​​​ക സ്വാ​​​​​​ത​​​​​​ന്ത്ര്യം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാനാ​​​​​​യി അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര സ​​​​​​ഖ്യം രൂ​​​​​​പ​​​​​വ​​​​​ത്​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​വും ട്രം​​​​​​പ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം ന​​​​​​ട​​​​​​ത്തു​​​​​​ന്നു​​​​​​ണ്ട്. മാരി​​​​​​ടൈം ഫ്രീ​​​​​​ഡം ക​​​​​​ൺ​​​​​​സ്ട്ര​​​​​​ക്റ്റ് എ​​​​​​ന്ന പേ​​​​​​രി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും സ​​​​​​ഖ്യം. ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ സ​​​​​​ഖ്യ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ അ​​​​​​ഭി​​​​​​പ്രാ​​​​​​യം അ​​​​​​റി​​​​​​യി​​​​​​ക്കാ​​​​​​ൻ ട്രം​​​​​​പ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടു​​​​​​ണ്ട്.

ബ്രി​​​​​​ട്ട​​​​​​നും ഫ്രാ​​​​​​ൻ​​​​​​സും അ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ നേ​​​​​​ര​​​​​​ത്തേ ഇ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു സ​​​​​​ഖ്യ​​​​​​രൂ​​​​​​പ​​​​​വ​​​​​ത്ക​​​​​​രണ​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​ധ്യ​​​​​​ത ച​​​​​​ർ​​​​​​ച്ച ചെ​​​​​​യ്തി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ, യു​​​​​​ദ്ധം പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ച​​​​​​ശേ​​​​​​ഷ​​​​​​മേ ഇ​​​​​​തു സാ​​​​​​ധ്യ​​​​​​മാ​​​​​​കൂ എ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു തീ​​​​​​രു​​​​​​മാ​​​​​​നം.

International

യുഎസ് ഇറാനു മുന്നിൽ നാണംകെട്ടെന്ന് മെർസ്; ജർമനിയിലെ യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കുമെന്ന് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ജ​​​ർ​​​മ​​​നി​​​യി​​​ലു​​​ള്ള ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്.

ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ഫ്രീ​​​ഡ്രി​​​ക് മെ​​​ർ​​​സ് ഇ​​​റാ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യെ പ​​​രി​​​ഹ​​​സി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണി​​​ത്. ച​​​ർ​​​ച്ചാ​​​മേ​​​ശ​​​യി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ അ​​​മേ​​​രി​​​ക്ക നാ​​​ണം​​​കെ​​​ട്ടെ​​​ന്നാ​​​യി​​​രു​​​ന്നു മെ​​​ർ​​​സ് പ​​​റ​​​ഞ്ഞ​​​ത്.

നാ​​​റ്റോ സ​​​ഖ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജ​​​ർ​​​മ​​​നി​​​യി​​​ൽ 36,000 അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​രാ​​​ണു​​​ള്ള​​​ത്. യൂ​​​റോ​​​പ്പി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക സാ​​​ന്നി​​​ധ്യ​​​മാ​​​ണി​​​ത്. സൈ​​​നി​​​ക​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വൈ​​​കാ​​​തെ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ട്രം​​​പ ്സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ​​​റ​​​ഞ്ഞ​​​ത്.

തി​​​ങ്ക​​​ളാ​​​ഴ്ച യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ​​​യാ​​ണു മെ​​​ർ​​​സി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ. ഇ​​​റാ​​​നു​​ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ന​​​ല്ല ത​​​ഴ​​​ക്ക​​​മു​​​ണ്ടെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ലേ​​​ക്കു പോ​​​യി വെ​​​റും​​​കൈ​​യോ​​ടെ മ​​​ട​​​ങ്ങേ​​​ണ്ടി​​​വ​​​ന്നെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

International

2026ലെ ​നൊബേ​ൽ സ​മാ​ധാ​ന പു​ര​സ്കാ​രം: ഡോ​ണ​ൾ​ഡ് ട്രം​പ് പ​ട്ടി​ക​യി​ലു​ണ്ടെ​ന്ന് സൂ​ച​ന; ആ​കെ 287 നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ

ഓ​സ്‌​ലോ: 2026ലെ ​ നൊബേ​ൽ സ​മാ​ധാ​ന പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഉ​ൾ​പ്പെ​ട്ടേ​ക്കു​മെ​ന്ന് സൂ​ച​ന. ഇ​ത്ത​വ​ണ ല​ഭി​ച്ച ആ​കെ 287 നാ​മ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ 208 വ്യ​ക്തി​ക​ളും 79 സം​ഘ​ട​ന​ക​ളും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് നോ​ർ​വീ​ജി​യ​ൻ നൊ​ബേ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ക്രി​സ്റ്റ്യ​ൻ ബെ​ർ​ഗ് ഹാ​ർ​പ്‌​വി​ക്ക​ൻ വ്യാ​ഴാ​ഴ്ച അ​റി​യി​ച്ചു.

ഇ​സ്ര​യേ​ൽ, പാ​കി​സ്ഥാ​ൻ, കം​ബോ​ഡി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ ത​ങ്ങ​ൾ ട്രം​പി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​താ​യി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. നൊബേ​ൽ ച​ട്ട​പ്ര​കാ​രം നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ 50 വ​ർ​ഷ​ത്തേ​ക്ക് ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ല. എ​ങ്കി​ലും ജ​നു​വ​രി 31-ന​കം ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ സാ​ധു​വാ​ണെ​ന്ന് ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.

റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ല​ക്സി നാ​വ​ൽ​നി​യു​ടെ ഭാ​ര്യ യു​ലി​യ നാവ​ൽ​ന​യ, ലി​യോ മാ​ർ​പ്പാ​പ്പ, സു​ഡാ​നി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ 'എ​മ​ർ​ജ​ൻ​സി റെ​സ്‌​പോ​ൺ​സ് റൂം​സ്' എ​ന്നി​വ​രു​ടെ പേ​രു​ക​ളും ച​ർ​ച്ച​ക​ളി​ൽ സ​ജീ​വ​മാ​ണ്. അ​ലാ​സ്ക സെ​ന​റ്റ​ർ ലി​സ മു​ർ​കോ​വ്സ്കി, ഡാ​നി​ഷ് പാ​ർ​ല​മെ​ന്‍റ് അം​ഗം ആ​ജ ചെ​മ്നി​റ്റ്സ് എ​ന്നി​വ​രും പ​ട്ടി​ക​യി​ലു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

2023-ലെ ​നൊ​ബേ​ൽ ജേ​താ​വാ​യ ഇ​റേ​നി​യ​ൻ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക ന​ർ​ഗീ​സ് മു​ഹ​മ്മ​ദി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​ന്ന​തി​ൽ ക​മ്മി​റ്റി ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. ജ​യി​ലി​ൽ വെ​ച്ച് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച അ​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​വ​രെ മോ​ചി​പ്പി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ഇ​റാ​ൻ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

നൊബേൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മേ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണ​ത്ത​ല​വ​ന്മാ​ർ, മ​ന്ത്രി​മാ​ർ, സ​ർ​വ​ക​ലാ​ശാ​ല പ്രൊ​ഫ​സ​ർ​മാ​ർ, മു​ൻ നൊ​ബേ​ൽ ജേ​താ​ക്ക​ൾ എ​ന്നി​വ​ർ​ക്കും പേ​രു​ക​ൾ നി​ർ​ദേ​ശി​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ട്. 2026 ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന് ഈ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​ര വി​ജ​യി​യെ പ്ര​ഖ്യാ​പി​ക്കും. ഡി​സം​ബ​ർ പ​ത്തി​ന് ഓ​സ്‌​ലോ​യി​ൽ വെ​ച്ച് ച​ട​ങ്ങ് ന​ട​ക്കും. 2025ലെ ​നൊ​ബേ​ൽ സ​മാ​ധാ​ന പു​ര​സ്കാ​രം വെ​ന​സ്വേ​ല​യി​ലെ മ​രി​യ കൊ​റീ​ന മ​ച്ചാ​ഡോ​യ്ക്കാ​ണ് ല​ഭി​ച്ച​ത്.

Kerala

ആ​ണ​വ​ക​രാ​ർ ധാ​ര​ണ​യി​ല്ലാ​തെ ഉ​പ​രോ​ധം നീ​ക്കി​ല്ല; ഇ​റാ​ൻ 'വീ​ർ​പ്പു​മു​ട്ടു​ക​യാ​ണെ​ന്ന്' ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ക​രാ​റി​ൽ ധാ​ര​ണ​യാ​കാ​തെ രാ​ജ്യാ​ന്ത​ര ഉ​പ​രോ​ധം നീ​ക്കി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ന്‍റെ ഊ​ർ​ജ മേ​ഖ​ല വൈ​കാ​തെ ത​ന്നെ ത​ക​രു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഉ​പ​രോ​ധം നീ​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു​ന​ൽ​കാ​മെ​ന്ന ഇ​റാ​ന്‍റെ നി​ർ​ദേ​ശം ട്രം​പ് ത​ള്ളി​ക്ക​ള​ഞ്ഞു.

"അ​വ​ർ​ക്ക് ഒ​ത്തു​തീ​ർ​പ്പി​ന് താ​ത്പ​ര്യ​മു​ണ്ട്, എ​ന്നാ​ൽ ഉ​പ​രോ​ധം തു​ട​രു​ന്ന​ത് അ​വ​ർ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. ഇ​റാ​ൻ ഒ​രു ആ​ണ​വാ​യു​ധം നി​ർ​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ഉ​പ​രോ​ധം തു​ട​രു​ക ത​ന്നെ ചെ​യ്യും," ട്രം​പ് വ്യ​ക്ത​മാ​ക്കി. ബോം​ബാ​ക്ര​മ​ണ​ത്തേ​ക്കാ​ൾ ഫ​ല​പ്ര​ദ​മാ​ണ് നി​ല​വി​ലെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​മെ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​റാ​ൻ സാ​മ്പ​ത്തി​ക​മാ​യി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും എ​ണ്ണ ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ട​തോ​ടെ അ​വ​രു​ടെ ഊ​ർ​ജ മേ​ഖ​ല വൈ​കാ​തെ ത​ന്നെ സ്ഫോ​ട​നാ​ത്മ​ക​മാ​യ ത​ക​ർ​ച്ച നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​റാ​നെ അ​മേ​രി​ക്ക​യു​ടെ നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ഒ​രു ഹ്ര​സ്വ​വും എ​ന്നാ​ൽ ശ​ക്ത​വു​മാ​യ ബോം​ബാ​ക്ര​മ​ണ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​റാ​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ ല​ക്ഷ്യം വെ​ച്ചാ​യി​രി​ക്കും ഈ ​ആ​ക്ര​മ​ണ​മെ​ന്നാ​ണ് സൂ​ച​ന.

ഇ​റാ​ന്‍റെ വി​ദേ​ശ​ന​യ​ത്തി​ലും ആ​ണ​വ പ​ദ്ധ​തി​ക​ളി​ലും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ത് മേ​ഖ​ല​യി​ൽ വീ​ണ്ടും യു​ദ്ധ​ഭീ​തി ഉ​യ​ർ​ത്തു​ക​യാ​ണ്. 

International

ട്രംപിനെതിരേ വധഭീഷണി മുഴക്കിയെന്ന്; കോമിക്കേതിരേ കേസ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നു നേ​​​ർ​​​ക്ക് വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി എ​​​ന്ന കു​​​റ്റ​​​ത്തി​​​ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മു​​​ൻ എ​​​ഫ്ബി​​​ഐ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​യിം​​​സ് കോ​​​മി​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു. ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ പ​​​ത്തു​ വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വ് ല​​​ഭി​​​ക്കാം.

2025 മേ​​​യി​​​ലെ ഇ​​​ൻ​​​സ്റ്റ​​​ഗ്രാം പോ​​​സ്റ്റി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് കേ​​​സ്. ക​​​ട​​​ൽ​​​ക്ക​​​ര​​​യി​​​ൽ ക​​​ക്ക​​​ക​​​ൾ ‘86 47’ എ​​​ന്ന അ​​​ക്ക​​​ങ്ങ​​​ളി​​​ൽ അ​​​ടു​​​ക്കി​​​യി​​​രു​​​ന്ന​​​താ​​​ണ് പോ​​​സ്റ്റ്. ‘86’ എ​​​ന്ന​​​ത് ആ​​​രെ​​​യെ​​​ങ്കി​​​ലും ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ‘47’ കൊ​​​ണ്ട് ഉ​​​ദ്ദേ​​​ശി​​​ച്ച​​​ത് 47-ാം പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ട്രം​​​പ് ആ​​​ണെ​​​ന്നും ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നു. ഇ​​​തേ​​​ത്തു​​​ർ​​​ന്ന് കോ​​​മി പോ​​​സ്റ്റ് ഡി​​​ലീ​​​റ്റ് ചെ​​​യ്തി​​​രു​​​ന്നു.

2016 യു​​​എ​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ റ​​​ഷ്യ​​​ൻ ഇ​​​ട​​​പെ​​​ട​​​ൽ സം​​​ബ​​​ന്ധി​​​ച്ച ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​ലൂ​​​ടെ ട്രം​​​പി​​​ന്‍റെ ശ​​​ത്രു​​​ത കോ​​​മി സ​​​ന്പാ​​​ദി​​​ച്ചി​​​രു​​​ന്നു. 2017ൽ ​​​കോ​​​മി​​​യെ ട്രം​​​പ് പു​​​റ​​​ത്താ​​​ക്കി.

ട്രം​​​പി​​​നു നേ​​​ർ​​​ക്ക് ശ​​​നി​​​യാ​​​ഴ്ച വ​​​ധ​​​ശ്ര​​​മം ഉ​​​ണ്ടാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കോ​​​മി​​​ക്കെ​​​തി​​​രേ കേ​​​സ് എ​​​ടു​​​ത്ത​​​ത്.

International

വൈറ്റ്ഹൗസ് വെടിവയ്പ്: പ്രതിക്കെതിരെ ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി

വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിയുതിർത്ത യുവാവിനെതിരെ പ്രസിഡന്‍റിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി. കോൾ തോമസ് അലനെതിരെയാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയത്.

കുറ്റക്കാരനെന്ന് തെളിഞ്ഞാൽ കോൾ അലന് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രിയാണ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ അലൻ വെടിവയ്പ് നടത്തിയത്.

യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് എന്നിവരടക്കമുള്ള പ്രമുഖരും നൂറുകണക്കിന് മാധ്യമ പ്രവർത്തകരും സെലിബ്രിറ്റികളും വിരുന്നിനെത്തിയിരുന്നു. വെടിവയ്പിൽ ഒരു സീക്രട്ട് സർവീസ് ഏജന്‍റിന് പരുക്കേറ്റെങ്കിലും ആർക്കും ജീവഹാനിയുണ്ടായില്ല. 

International

വൈ​റ്റ് ഹൗ​സ് ക​റ​സ്‌​പോ​ണ്ട​ന്‍റ്സ് ഡി​ന്ന​റി​നി​ടെ വെ​ടി​വെ​പ്പ്; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പെ​രു​കി വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളും ഗൂ​ഢാ​ലോ​ച​നാ സി​ദ്ധാ​ന്ത​ങ്ങ​ളും

വാ​ഷിം​ഗ്ട​ൺ ഡി​സി: ശ​നി​യാ​ഴ്ച ന​ട​ന്ന വൈ​റ്റ് ഹൗ​സ് ക​റ​സ്‌​പോ​ണ്ട​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഡി​ന്ന​റി​നി​ടെ​യു​ണ്ടാ​യ വെ​ടി​വെ​പ്പി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്നു. വെ​ടി​വെ​പ്പ് അ​ധി​കൃ​ത​ർ മു​ൻ​കൂ​ട്ടി പ്ലാ​ൻ ചെ​യ്ത​താ​ണെ​ന്നും, രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നു​മു​ള്ള രീ​തി​യി​ലാ​ണ് പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി വാ​ൻ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത വി​രു​ന്നി​നി​ടെ​യാ​ണ് വെ​ടി​വെ​പ്പു​ണ്ടാ​യ​ത്. കാ​ലി​ഫോ​ർ​ണി​യ സ്വ​ദേ​ശി​യാ​യ കോ​ൾ തോ​മ​സ് അ​ല്ല​ൻ എ​ന്ന യു​വാ​വ് സു​ര​ക്ഷാ വ​ല​യം ഭേ​ദി​ച്ച് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ പി​ടി​കൂ​ടി.

വെ​ടി​വെ​പ്പ് ന​ട​ന്ന് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ എ​ക്സ്, ഫേ​സ്ബു​ക്ക്, ടി​ക് ടോ​ക് തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ 'ഇ​തൊ​രു നാ​ട​ക​മാ​ണ്' എ​ന്നാ​രോ​പി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് പോ​സ്റ്റു​ക​ൾ വ​ന്നു. ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മാ​ത്രം മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം പോ​സ്റ്റു​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ ആ​രോ​പ​ണ​മു​ണ്ടാ​യ​ത്.

പ്ര​ച​രി​ക്കു​ന്ന പ്ര​ധാ​ന ഗൂ​ഢാ​ലോ​ച​നാ സി​ദ്ധാ​ന്ത​ങ്ങ​ൾ:

ബോ​ൾ​റൂം തി​യ​റി: വൈ​റ്റ് ഹൗ​സി​ൽ പു​തി​യ ബോ​ൾ​റൂം നി​ർ​മ്മി​ക്കാ​നു​ള്ള ട്രം​പി​ന്‍റെ പ​ദ്ധ​തി​ക്ക് പൊ​തു​ജ​ന പി​ന്തു​ണ നേ​ടാ​ൻ വേ​ണ്ടി ന​ട​ത്തി​യ നാ​ട​ക​മാ​ണി​തെ​ന്ന് ഒ​രു വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ട്രം​പ് ബോ​ൾ​റൂ​മി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​താ​ണ് ഇ​വ​രു​ടെ സം​ശ​യ​ത്തി​ന് കാ​ര​ണം.

ഫോ​ക്സ് ന്യൂ​സ് വീ​ഡി​യോ: റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ ഫോ​ക്സ് ന്യൂ​സ് ലേ​ഖി​ക ഐ​ഷ ഹ​സ്നി​യു​ടെ ഫോ​ൺ കോ​ൾ ക​ട്ടാ​യ​തി​നെ ചു​റ്റി​പ്പ​റ്റി​യും പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു. ഇ​ത് മ​നഃ​പൂ​ർ​വം ക​ട്ട് ചെ​യ്ത​താ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നെ​ങ്കി​ലും സി​ഗ്ന​ൽ പ്ര​ശ്നം മൂ​ല​മാ​ണ് ഇ​ത സം​ഭ​വി​ച്ച​തെ​ന്ന് ലേ​ഖി​ക പി​ന്നീ​ട് വി​ശ​ദീ​ക​രി​ച്ചു.

പൂ​ർ​വ​നി​ശ്ചി​ത​മെ​ന്ന ആ​രോ​പ​ണം: പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലീ​വി​റ്റ് അ​ഭി​മു​ഖ​ത്തി​നി​ടെ ഷോ​ട്സ് വി​ൽ​ബി ഫ​യേ​ർ​ഡ് (വെ​ടി​യു​തി​ർ​ക്കും) എ​ന്ന് പ​റ​ഞ്ഞ​ത് വെ​ടി​വെ​പ്പി​നെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​യാ​ണെ​ന്ന് പ​ല​രും പ്ര​ച​രി​പ്പി​ച്ചു. എ​ന്നാ​ൽ ത​മാ​ശ​ക​ൾ കൊ​ണ്ട് ട്രം​പ് സ​ദ​സി​നെ കീ​ഴ​ട​ക്കും എ​ന്ന അ​ർ​ത്ഥ​ത്തി​ലാ​ണ് താ​ൻ അ​ത് പ​റ​ഞ്ഞ​തെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.

വി​ദേ​ശ ബ​ന്ധം: പ്ര​തി​ക്ക് ഇ​സ്ര​യേ​ലു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന രീ​തി​യി​ൽ റ​ഷ്യ​ൻ, ഇ​റാ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ ചി​ല സ്ഥി​രീ​ക​രി​ക്കാ​ത്ത വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.

 

എ​ന്നാ​ൽ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളെ​ല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. പ്ര​തി​യു​ടെ ഡ​യ​റി കു​റി​പ്പു​ക​ളി​ൽ നി​ന്ന് ഇ​യാ​ൾ​ക്ക് വ്യ​ക്തി​പ​ര​മാ​യ പ്രേ​ര​ണ​ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്നും യാ​തൊ​രു​വി​ധ വി​ദേ​ശ ബ​ന്ധ​മോ ഗൂ​ഢാ​ലോ​ച​ന​യോ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും എ​ഫ്ബി​ഐ അ​റി​യി​ച്ചു.

International

"സ്വാ​ധീ​ന​മു​ള്ള​വ​ർ വേ​ട്ട​യാ​ട​പ്പെ​ടും"; വ​ധ​ശ്ര​മ​ത്തി​ന് പി​ന്നാ​ലെ ലി​ങ്ക​ണു​മാ​യി സ്വ​യം ഉ​പ​മി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: വൈ​റ്റ് ഹൗ​സ് ക​റ​സ്‌​പോ​ണ്ട​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വി​രു​ന്നി​നി​ടെ ന​ട​ന്ന വെ​ടി​വെ​പ്പി​ന് പി​ന്നാ​ലെ ത​നി​ക്ക് നേ​രെ വീ​ണ്ടും ഉ​ണ്ടാ​യ വ​ധ​ശ്ര​മ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

എ​ന്തി​നാ​ണ് ത​നി​ക്ക് നേ​രെ മാ​ത്രം വീ​ണ്ടും വ​ധ​ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന്, ച​രി​ത്ര​ത്തി​ലെ പ്ര​മു​ഖ​രാ​യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ​ട്ടി​ക​യി​ൽ ത​ന്‍റെ സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ച്ചാ​യി​രു​ന്നു ട്രം​പി​ന്‍റെ മ​റു​പ​ടി. "ഞാ​ൻ വ​ധ​ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ച്ചി​ട്ടു​ണ്ട്. നി​ങ്ങ​ൾ എ​ബ്ര​ഹാം ലി​ങ്ക​ണെ നോ​ക്കൂ. ലോ​ക​ത്ത് ഏ​റ്റ​വും വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​വ​രെ​യാ​ണ് അ​വ​ർ എ​പ്പോ​ഴും ല​ക്ഷ്യം വെ​ക്കു​ന്ന​ത്," ട്രം​പ് പ​റ​ഞ്ഞു.

2024-ലെ ​വ​ധ​ശ്ര​മ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട കാ​ര്യം സൂ​ചി​പ്പി​ച്ച അ​ദ്ദേ​ഹം, ത​ന്‍റെ ജീ​വി​തം അ​പ​ക​ട​ക​ര​മാ​ണെ​ങ്കി​ലും താ​ൻ ഒ​രു സാ​ധാ​ര​ണ ജീ​വി​ത​മാ​ണ് ന​യി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​ല​രും മാ​ന​സി​ക​മാ​യി ത​ക​രു​മെ​ങ്കി​ലും താ​ൻ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ട് പോ​കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. "ന​മ്മ​ൾ രാ​ജ്യ​ത്തെ മാ​റ്റി​മ​റി​ച്ചു. അ​തി​ൽ സ​ന്തോ​ഷ​മി​ല്ലാ​ത്ത ഒ​രു​പാ​ട് പേ​രു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ക്കു​ന്ന​ത്," ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ഷിം​ഗ്ട​ൺ ഹി​ൽ​ട്ട​ൺ ഹോ​ട്ട​ലി​ന് മ​തി​യാ​യ സു​ര​ക്ഷ​യി​ല്ലെ​ന്ന് ട്രം​പ് കു​റ്റ​പ്പെ​ടു​ത്തി. വൈ​റ്റ് ഹൗ​സി​ൽ താ​ൻ നി​ർ​മ്മി​ക്കു​ന്ന 400 മി​ല്യ​ൺ ഡോ​ള​ർ ബാ​ൾ​റൂ​മി​ന്‍റെ ആ​വ​ശ്യ​ക​ത ഈ ​സം​ഭ​വം തെ​ളി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

 

International

അ​ധ്യാ​പ​ക​ൻ, മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നി​യ​ർ; വൈ​റ്റ്ഹൗ​സി​ൽ വെടിവച്ചത് കാ​ലി​ഫോ​ർ​ണി​യ സ്വ​ദേ​ശി

വാ​ഷിം​ഗ്ട​ൺ ഡി​സി: വൈ​റ്റ്ഹൗ​സി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ന്ന​ത​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്കി​ടെ വെ​ടി​യു​തി​ർ​ത്ത​ത് കാ​ലി​ഫോ​ർ​ണി​യ​യി​ലെ ടോ​റ​ൻ​സ് സ്വ​ദേ​ശി കോ​ൾ തോ​മ​സ് അ​ല​ൻ(31).

ലി​ങ്ക്ഡ്ഇ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ അ​ല​നെ കു​റി​ച്ചു​ള്ള വി​വ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത് മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നി​യ​ർ, ഇ​ൻ​ഡി ഗെ​യിം ഡെ​വ​ല​പ്പ​ർ, പാ​ർ​ട്ട് ടൈം ​അ​ധ്യാ​പ​ക​ൻ എ​ന്നി​ങ്ങ​നെ​യാ​ണ്.

കാ​ലി​ഫോ​ർ​ണി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ നി​ന്ന് മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നി​യ​റിം​ഗി​ൽ ബി​രു​ദം നേ​ടി​യ അ​ല​ൻ, കാ​ലി​ഫോ​ർ​ണി​യ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി-​ഡൊ​മിം​ഗ്വ​സ് ഹി​ൽ​സി​ൽ നി​ന്ന് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി

ഐ​ജെ​കെ ക​ൺ​ട്രോ​ൾ​സി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നി​യ​ർ, കാ​ൽ​ടെ​ക്കി​ൽ ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നീ ജോ​ലി​ക​ൾ അ​ല​ൻ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ സി2 ​എ​ഡ്യൂ​ക്കേ​ഷ​നി​ൽ പാ​ർ​ട്ട് ടൈം ​അ​ധ്യാ​പ​ക​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2014ൽ, ​നാ​സ​യു​ടെ ജെ​റ്റ് പ്രൊ​പ്പ​ൽ​ഷ​ൻ ല​ബോ​റ​ട്ട​റി​യി​ൽ സ​മ്മ​ർ അ​ണ്ട​ർ ഗ്രാ​ജു​വേ​റ്റ് റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പി​ൽ അ​ല​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഒ​രു സ്വ​ത​ന്ത്ര ഗെ​യിം ഡെ​വ​ല​പ്പ​ര്‍ കൂ​ടി​യാ​ണ്. 'Bohrdom', 'First Law' എ​ന്നീ ഗെ​യി​മു​ക​ള്‍ കോ​ള്‍ തോ​മ​സ് അ​ല​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​വ​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

ആയുധം ഉ​പ​യോ​ഗി​ച്ചു, അപകടകരമായ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഫെ​ഡ​റ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ചു എ​ന്നി​ങ്ങ​നെ ര​ണ്ട് കു​റ്റ​ങ്ങ​ൾ അ​ല​നെ​തി​രെ ചു​മ​ത്തു​മെ​ന്ന് കൊ​ളം​ബി​യ ഡി​സ്ട്രി​ക്റ്റ് യു​എ​സ് അ​റ്റോ​ർ​ണി ജീ​നൈ​ൻ പി​റോ പ​റ​ഞ്ഞു. അ​ല​നെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

പ്ര​തി​യു​ടെ കൈ​വ​ശം ഒ​രു ഷോ​ട്ട്ഗ​ൺ, ഒ​രു ഹാ​ൻ​ഡ്‌​ഗ​ൺ, നി​ര​വ​ധി ക​ത്തി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​ന്നി​ല​ധി​കം ആ​യു​ധ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി വാ​ഷിം​ഗ്ട​ൺ ഡി​സി പോ​ലീ​സ് മേ​ധാ​വി ജെ​ഫ​റി ക​രോ​ൾ പ​റ​ഞ്ഞു.

National

വൈ​റ്റ്ഹൗ​സ് വെ​ടി​വ​യ്പ്പ്; അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: വൈ​റ്റ്ഹൗ​സി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​നെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. "ജ​നാ​ധി​പ​ത്യ​ത്തി​ൽ അ​ക്ര​മ​ത്തി​ന് സ്ഥാ​ന​മി​ല്ല' എ​ന്ന് ന​രേ​ന്ദ്ര മോ​ദി പ്ര​തി​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ട്രം​പ് സു​ര​ക്ഷി​ത​നാ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ത​നി​ക്ക് ആ​ശ്വാ​സം തോ​ന്നി​യെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി വൈ​റ്റ് ഹൗ​സ് ക​റ​സ്പോ​ണ്ട​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക അ​ത്താ​ഴ വി​രു​ന്നി​നി​ടെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ട്രം​പ്, ഭാ​ര്യ മെ​ലാ​നി​യ ട്രം​പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്, മ​റ്റ് ഉ​ന്ന​ത വൈ​റ്റ്ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തു നി​ന്നും മാ​റ്റി.

അ​തേ​സ​മ​യം, വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ അ​ക്ര​മി​യെ സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​ർ കീ​ഴ്പ്പെ​ടു​ത്തി. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

International

വൈ​റ്റ്ഹൗ​സി​ലെ വെ​ടി​വ​യ്പ്പ്, അ​ക്ര​മി അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: വൈ​റ്റ്ഹൗ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ത്താ​ഴ​വി​രു​ന്നി​ടെ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ അ​ക്ര​മി അ​റ​സ്റ്റി​ൽ. ഇ​യാ​ളു​ടെ ചി​ത്രം ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ പു​റ​ത്തു​വി​ട്ടു.

സു​താ​ര്യ​ത​യ്ക്കാ​യാ​ണ് അ​ക്ര​മി​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട​തെ​ന്ന് പി​ന്നീ​ട് വൈ​റ്റ്ഹൗ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ട് ട്രം​പ് പ​റ​ഞ്ഞു. ഒ​രു സീ​ക്ര​ട്ട് സ​ർ​വീ​സ് ഏ​ജ​ന്‍റി​ന് പ​രു​ക്കേ​റ്റെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​നി​യാ​ഴ്ച രാ​ത്രി (യു​എ​സ് സ​മ​യം) ന​ട​ന്ന അ​ത്താ​ഴ വി​രു​ന്നി​ൽ ട്രം​പി​നൊ​പ്പം മ​റ്റ് പ്ര​ധാ​ന നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. വെ​ടി​യൊ​ച്ച കേ​ട്ട​തോ​ടെ ട്രം​പി​നെ സീ​ക്ര​ട്ട് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ള​യു​ന്ന​തി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തെ സു​ര​ക്ഷി​ത​നാ​യി വേ​ദി​യി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

‘ഒ​രു സീ​ക്ര​ട്ട് സ​ർ​വീ​സ് ഏ​ജ​ന്‍റി​നെ വ​ള​രെ അ​ടു​ത്തു​നി​ന്ന് അ​ക്ര​മി വെ​ടി​വ​ച്ചു. അ​ദ്ദേ​ഹ​ത്തോ​ട് ഇ​പ്പോ​ൾ സം​സാ​രി​ച്ചു. നി​ല തൃ​പ്തി​ക​ര​മാ​ണ്. വ​ള​രെ ധൈ​ര്യ​ശാ​ലി​യാ​ണ് ആ ​ഓ​ഫി​സ​ർ. ഞ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ടു പ​റ​ഞ്ഞു. ആ​ദ്യ​മാ​യ​ല്ല എ​നി​ക്കു​നേ​രെ അ​ക്ര​മ​മു​ണ്ടാ​കു​ന്ന​ത്. പെ​ൻ​സി​ൽ​വാ​നി​യ​യി​ലും പാം ​ബീ​ച്ചി​ലും എ​നി​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ അ​ക്ര​മി അ​സു​ഖ​ബാ​ധി​ത​നാ​യ ഒ​രാ​ളാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.’–​ട്രം​പ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​ത്താ​ഴ​വി​രു​ന്ന് മാ​റ്റി​വ​ച്ചു. നൂ​റു​ക​ണ​ക്കി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സെ​ലി​ബ്രി​റ്റി​ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​നി​ക​ളാ​ണ് വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്

International

വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച; ട്രംപിനെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു

വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച. ഇതിനു പിന്നാലെ‌ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.

ശനിയാഴ്ച രാത്രി നടന്ന അത്താഴവിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടില്ല.

വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്‍റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

അഞ്ച് മുതൽ എട്ട് തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

International

ഫയറിംഗ് സ്ക്വാഡ്, വിഷവാതകം; വധശിക്ഷയ്ക്ക് പുതിയ മാർഗങ്ങൾ ആലോചിച്ച് ട്രംപ് ഭരണകൂടം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഫെ​​​ഡ​​​റ​​​ൽ ത​​​ല​​​ത്തി​​​ൽ ​​​വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കാ​​​ൻ പു​​​തി​​​യ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ആ​​​ലോ​​​ചി​​​ക്കു​​​ന്നു.

ഫ​​​യ​​​റിം​​​ഗ് സ്ക്വാ​​​ഡി​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ച് വെ​​​ടി​​​വ​​​യ്ക്ക​​​ൽ, വൈ​​​ദ്യു​​​താ​​​ഘാ​​​തം ഏ​​​ൽ​​​പ്പി​​​ൽ, വി​​​ഷ​​​വാ​​​ത​​​കം ശ്വ​​​സി​​​പ്പി​​​ക്ക​​​ൽ എ​​​ന്നീ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു പ​​​രി​​​ഗ​​​ണി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നു ജ​​​സ്റ്റീ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ശി​​​പാ​​​ർ​​​ശ ചെ​​​യ്തു.

നി​​​ല​​​വി​​​ൽ വി​​​ഷം കു​​​ത്തി​​​വ​​​ച്ചാ​​ണു വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. വി​​​ഷം ല​​​ഭി​​​ക്കാ​​​നു​​​ള്ള പ്ര​​​യാ​​​സം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു പു​​​തി​​​യ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​ണ് പൊ​​​തു​​​വേ വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കാ​​​റു​​​ള്ള​​​ത്. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യമ​​​പ്ര​​​കാ​​​രം ആ​​​യി​​​രി​​​ക്കും ​ഇ​​​ത്. ഫെ​​​ഡ​​​റ​​​ൽ ത​​​ല​​​ത്തി​​​ൽ വ​​​ധ​​​ശി​​​ക്ഷ പു​​​നഃ​​സ്ഥാ​​​പി​​​ക്കു​​​മെ​​​ന്ന​​​ത് ട്രം​​​പി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വാ​​​ഗ്ദാ​​​ന​​​മാ​​​യി​​​രു​​​ന്നു.

ട്രം​​​പി​​​ന്‍റെ ഒ​​​ന്നാം ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​ച്ച 2021ൽ ​​​ഫെ​​​ഡ​​​റ​​​ൽ ത​​​ല​​​ത്തി​​​ൽ വ​​​ധ​​​ശി​​​ക്ഷ പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ക​​​യും 13 പേ​​​രു​​​ടെ വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. പി​​​ന്നീ​​​ട് പ്രസിഡന്‍റായ ജോ ​​​ബൈ​​​ഡ​​​ൻ ഫെ​​​ഡ​​​റ​​​ൽ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു മോ​​​റ​​​ട്ടോ​​​റി​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ട്രം​​​പ് വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ​​​പ്പോ​​​ൾ മോ​​​റ​​​ട്ടോ​​​റി​​​യം റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു.

National

"ഒ​രി​ക്ക​ൽ ഇ​ന്ത്യ​യി​ൽ വ​ന്നു നോ​ക്കൂ": ട്രം​പി​ന് 'ക​ൾ​ച്ച​റ​ൽ ഡീ​റ്റോ​ക്സ്' നി​ർ​ദേ​ശ​വു​മാ​യി ഇ​റാ​ൻ കോ​ൺ​സു​ലേ​റ്റ്

മും​ബൈ: ഇ​ന്ത്യ​യെ​ക്കു​റി​ച്ചു​ള്ള ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ന് മ​റു​പ​ടി​യു​മാ​യി മും​ബൈ​യി​ലെ ഇ​റാ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ. ഇ​ന്ത്യ ഒ​രു "ന​ര​ക​ക്കു​ഴി" ആ​ണെ​ന്ന ട്രം​പി​ന്‍റെ അ​ധി​ക്ഷേ​പ​ത്തി​ന് മ​റു​പ​ടി​യാ​യി മ​ഹാ​രാ​ഷ്ട്ര​യു​ടെ സാം​സ്കാ​രി​ക​വും ഭൂ​മി​ശാ​സ്ത്ര​പ​ര​വു​മാ​യ പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന വീ​ഡി​യോ​യാ​ണ് കോ​ൺ​സു​ലേ​റ്റ് പ​ങ്കു​വെ​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ സ്ഥ​ല​ങ്ങ​ൾ, ക​ലാ​രൂ​പ​ങ്ങ​ൾ, പ്ര​കൃ​തി​ഭം​ഗി എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി​യ വീ​ഡി​യോ എ​ക്‌​സി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് ഇ​റാ​ൻ പ്ര​തി​ക​രി​ച്ച​ത്. ട്രം​പി​ന് ഒ​രു "ക​ൾ​ച്ച​റ​ൽ ഡീ​റ്റോ​ക്സ്" (സാം​സ്കാ​രി​ക ശു​ദ്ധീ​ക​ര​ണം) ആ​വ​ശ്യ​മാ​ണെ​ന്ന് കോ​ൺ​സു​ലേ​റ്റ് പ​രി​ഹ​സി​ച്ചു. ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​വും സം​സ്‌​കാ​ര​വും മ​ന​സി​ലാ​ക്കാ​ൻ ട്രം​പ് ഒ​രി​ക്ക​ലെ​ങ്കി​ലും ഇ​വി​ടെ വ​ന്നു കാ​ണ​ണ​മെ​ന്നും അ​വ​ർ കു​റി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ലാ​ണ് ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള ചി​ല രാ​ജ്യ​ങ്ങ​ളെ ട്രം​പ് മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച​ത്. ഇ​ത് വ​ലി​യ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. അ​മേ​രി​ക്ക​ൻ വി​ദേ​ശ​ന​യ​ങ്ങ​ളോ​ടും ട്രം​പി​ന്‍റെ നി​ല​പാ​ടു​ക​ളോ​ടും ഇ​റാ​ൻ പു​ല​ർ​ത്തു​ന്ന ക​ടു​ത്ത വി​യോ​ജി​പ്പി​ന്‍റെ കൂ​ടി പ്ര​തി​ഫ​ല​ന​മാ​യാ​ണ് ഈ ​സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഇ​ന്ത്യ​യും ഇ​റാ​നും ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നൊ​പ്പം ട്രം​പി​ന് ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​ക എ​ന്ന​തു​കൂ​ടി​യാ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ ഇ​റാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

International

'ന​ര​ക​ക്കു​ഴി' വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യെ പു​ക​ഴ്ത്തി ട്രം​പ്; "ഇ​ന്ത്യ മ​ഹ​ത്താ​യ രാ​ജ്യം, ത​ല​പ്പ​ത്ത് എ​ന്‍റെ ഉ​റ്റ സു​ഹൃ​ത്ത്"

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​യെ 'ന​ര​ക​ക്കു​ഴി' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​ന്ത്യ ഒ​രു മ​ഹ​ത്താ​യ രാ​ജ്യ​മാ​ണെ​ന്നും ആ ​രാ​ജ്യ​ത്തി​ന്‍റെ ത​ല​പ്പ​ത്ത് ത​ന്‍റെ ഉ​റ്റ സു​ഹൃ​ത്താ​ണു​ള്ള​തെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു അ​മേ​രി​ക്ക​ൻ ക​മ​ന്‍റേ​റ്റ​റു​ടെ വി​വാ​ദ പ​രാ​മ​ർ​ശം ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​ത് വ​ലി​യ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​യെ​യും ഇ​ന്ത്യ​ൻ നേ​തൃ​ത്വ​ത്തെ​യും പ്ര​ശം​സി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ടു​പ്പ​ത്തെ സൂ​ചി​പ്പി​ച്ചു​കൊ​ണ്ടാ​ണ് "എ​ന്‍റെ ന​ല്ലൊ​രു സു​ഹൃ​ത്താ​ണ് അ​വി​ടെ ത​ല​പ്പ​ത്തു​ള്ള​ത്" എ​ന്ന് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്. ഈ ​വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നേ​ര​ത്തെ 'ത​ന്ത്ര​പ​ര​മാ​യ മൗ​നം' പാ​ലി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നു​മാ​ണ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ പ​റ​ഞ്ഞി​രു​ന്ന​ത്.

 

National

ട്രം​പി​ന്‍റെ 'ഹെ​ൽ​ഹോ​ൾ' പ​രാ​മ​ർ​ശ​ത്തി​ൽ ത​ന്ത്ര​പ​ര​മാ​യ മൗ​ന​വു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളെ 'ന​ര​ക​ക്കു​ഴി' എ​ന്ന് അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ ക​ണ്ടു​വെ​ന്നും എ​ന്നാ​ൽ നി​ല​വി​ൽ ഇ​തി​ൽ കൂ​ടു​ത​ൽ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ളി​ന്‍റെ മ​റു​പ​ടി.

അ​മേ​രി​ക്ക​യി​ലെ ഒ​രു റേ​ഡി​യോ അ​വ​താ​ര​ക​ൻ മൈ​ക്ക​ൽ സാ​വേ​ജ് ത​ന്‍റെ പോ​ഡ്‌​കാ​സ്റ്റി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. അ​മേ​രി​ക്ക​യി​ലെ 'ജ​ന​ന​സി​ദ്ധ​മാ​യ പൗ​ര​ത്വ' നി​യ​മ​ത്തെ വി​മ​ർ​ശി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ന്ത്യ, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ അ​ദ്ദേ​ഹം 'ഹെ​ൽ​ഹോ​ൾ​സ്' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. ഈ ​വീ​ഡി​യോ ഡൊ​ണാ​ൾ​ഡ് ട്രം​പ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ ഷെ​യ​ർ ചെ​യ്ത​തോ​ടെ​യാ​ണ് വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്.

വി​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​യ​രു​ന്ന രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്ന ന​യ​ത​ന്ത്ര​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ് മ​ന്ത്രാ​ല​യം എ​ടു​ത്ത​ത്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് "ഞാ​ൻ ആ ​വി​ഷ​യം അ​വി​ടെ വി​ടു​ന്നു" എ​ന്ന് പ​റ​ഞ്ഞ് വ​ക്താ​വ് ഒ​ഴി​ഞ്ഞു​മാ​റി. ഇ​ത് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് അ​നാ​വ​ശ്യ​മാ​യ അ​ന്താ​രാ​ഷ്ട്ര പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ത​ന്ത്ര​മാ​യാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

 

Kerala

ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടു​ന്നെ​ന്ന് ട്രം​പ്, തു​റ​മു​ഖ​ങ്ങ​ളി​ലെ ഉ​പ​രോ​ധം തു​ട​രും

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നീ​ട്ടു​ക​യാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ച​ർ​ച്ച​ക​ൾ​ക്ക് കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു​ന്ന​തി​നാ​യാ​ണ് വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടു​ന്ന​തെ​ന്നും എ​ന്നാ​ൽ, ഇ​റാ​നി​ലെ തു​റ​മു​ഖ​ങ്ങ​ളി​ൽ യു​എ​സ് നാ​വി​ക ഉ​പ​രോ​ധം തു​ട​രു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

വെ​ടി​നി​ർ​ത്ത​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പാ​ണ് ട്രം​പി​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ നീ​ട്ട​ൽ പ്ര​ഖ്യാ​പ​നം. ര​ണ്ടാം ഘ​ട്ട സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി വൈ​സ്പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കി​ല്ലെ​ന്ന് വൈ​റ്റ്ഹൗ​സ് അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ട്രം​പ് നി​ല​പാ​ട് അ​റി​യി​ച്ച​ത്.

ഇ​റാ​നി​ലെ ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ൾ കാ​ര​ണ​മാ​ണ് കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കാ​ത്ത​തെ​ന്ന് ട്രം​പ് ആ​രോ​പി​ച്ചു. മാ​ത്ര​മ​ല്ല, വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടാ​ൻ പാ​ക്കി​സ്ഥാ​നി​ലെ നേ​താ​ക്ക​ൾ ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

"ഇ​റാ​ൻ ഗ​വ​ൺ​മെ​ന്‍റ് ഗു​രു​ത​ര​മാ​യി ത​ക​ർ​ന്നി​രി​ക്കു​ന്നു എ​ന്ന വ​സ്തു​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫി​ന്‍റെ​യും ഫീ​ൽ​ഡ് മാ​ർ​ഷ​ൽ അ​സിം മു​നീ​റി​ന്‍റെ​യും അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം, ഇ​റാ​നി​ലെ നേ​താ​ക്ക​ൾ​ക്കും പ്ര​തി​നി​ധി​ക​ൾ​ക്കും ഏ​കീ​കൃ​ത നി​ർ​ദേ​ശം കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​ന്ന സ​മ​യം വ​രെ ഇ​റാ​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണം നി​ർ​ത്തി​വ​യ്ക്കു​ന്നു.'- ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ൽ സൈ​റ്റി​ൽ പോ​സ്റ്റ് ചെ​യ്തു.

എ​ന്നാ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഇ​റാ​ന്‍റെ തീ​ര​ത്തെ തു​റ​മു​ഖ​ങ്ങ​ളു​ടെ ഉ​പ​രോ​ധം നി​ല​നി​ൽ​ക്കു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

International

മാ​ർ​പാ​പ്പ​യു​മാ​യു​ള്ള ത​ർ​ക്കം: ഓ​വ​ൽ ഓ​ഫീ​സി​ൽ നി​ന്നു​ള്ള ബൈ​ബി​ൾ വാ​യ​ന​യു​മാ​യി ട്രം​പ്; ക്രി​സ്തു​വാ​യി ചി​ത്രീ​ക​രി​ച്ച എ​ഐ ചി​ത്രം പി​ൻ​വ​ലി​ച്ചു

വാ​ഷിം​ഗ്ട​ൺ: ലെയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​മാ​യു​ള്ള പ​ര​സ്യ​മാ​യ ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ "അ​മേ​രി​ക്ക റീ​ഡ്‌​സ് ദി ​ബൈ​ബി​ൾ" പ​രി​പാ​ടി​യു​മാ​യി ട്രം​പ്. ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ട്രം​പ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ബൈ​ബി​ൾ വാ​യി​ക്കും. സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​രും.

ഏ​പ്രി​ൽ 21-ന് ​വൈ​കു​ന്നേ​രം വൈ​റ്റ് ഹൗ​സി​ലെ ഓ​വ​ൽ ഓ​ഫീ​സി​ൽ ഇ​രു​ന്ന് ട്രം​പ് ബൈ​ബി​ൾ വാ​ച​ക​ങ്ങ​ൾ വാ​യി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ മാ​ർ​പാ​പ്പ​യു​മാ​യു​ണ്ടാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​വും ത​ന്നെ യേ​ശു​ക്രി​സ്തു​വാ​യി ചി​ത്രീ​ക​രി​ക്കു​ന്ന എ​ഐ ചി​ത്രം പ​ങ്കു​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളും നി​ല​നി​ൽ​ക്കെ​യാ​ണ് ഈ ​നീ​ക്കം. 

ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ യു​ദ്ധ​ത്തി​ൽ സ​മാ​ധാ​ന​ത്തി​നാ​യി നി​ല​കൊ​ള്ളു​ന്ന മാ​ർ​പാ​പ്പ​യെ ട്രം​പ് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. മാ​ർ​പാ​പ്പ വി​ദേ​ശ​ന​യ​ത്തി​ൽ പ​രാ​ജ​യ​മാ​ണെ​ന്നാ​ണ് ട്രം​പ് ആ​രോ​പി​ച്ച​ത്. താ​ൻ വൈ​റ്റ് ഹൗ​സി​ൽ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ലെയോ പതിനാലാമൻ മാ​ർ​പാ​പ്പ വ​ത്തി​ക്കാ​നി​ൽ ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നും ട്രം​പ് പ​രി​ഹ​സി​ച്ചു. 

 

 

 

 

International

കീഴടങ്ങാൻ സൗകര്യമില്ലെന്ന് ഇ​റാ​ൻ; കലിപ്പിൽ ട്രംപ്; എന്തും സംഭവിക്കാം

ടെ​ഹ്റാ​ൻ: ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ൽ അ​മേ​രി​ക്ക​യു​മാ​യി ച​ർ​ച്ച​യ്ക്ക് ഒ​രു​ക്ക​മ​ല്ലെ​ന്ന് ഇ​റാ​ൻ. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി സം​ഘം പാ​ക്കി​സ്ഥാ​നി​ലേ​ക്കു പു​റ​പ്പെ​ടാ​നി​രി​ക്കെ​യാ​ണ് ക​ടു​ത്ത നി​ല​പാ​ടു​മാ​യി ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഗാ​ലി​ബാ​ഫ് രം​ഗ​ത്തെ​ത്തി​യ​ത്.

പാ​ക് ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഇ​സ്‌​ല​മാ​ബാ​ദി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ര​ണ്ടാം ഘ​ട്ട ച​ർ​ച്ച​ക​ൾ​ക്കു മു​ന്നോ​ടി​യാ​യാ​ണ് ഇ​റാ​ന്‍റെ പ്ര​തി​ക​ര​ണം. ഇ​തോ​ടെ പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി ഇ​ര​ട്ടി​യാ​യി.
വെ​ടി​നി​ർ​ത്ത​ൽ‌ ക​രാ​ർ ലം​ഘി​ച്ചും ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യും ച​ർ​ച്ച​യെ കീ​ഴ​ട​ങ്ങ​ൽ വേ​ദി​യാ​ക്കി മാ​റ്റാ​നാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശ്ര​മ​മെ​ന്ന് ഗാ​ലി​ബാ​ഫ് കു​റ്റ​പ്പെ​ടു​ത്തി.

"ച​ർ​ച്ച​ക​ളെ യു​ദ്ധ​ത്തി​നു​ള്ള ന്യാ​യീ​ക​ര​ണ​മാ​ക്കി മാ​റ്റാ​നാ​ണ് ട്രം​പി​ന്‍റെ നീ​ക്കം. എ​ന്നാ​ൽ, ഭീ​ഷ​ണി​ക​ൾ​ക്കു മു​ന്നി​ൽ ഞ​ങ്ങ​ൾ മു​ട്ടു​മ​ടക്കി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി യു​ദ്ധ​ക്ക​ള​ത്തി​ൽ പു​തി​യ ക​രു​നീ​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ ഇ​റാ​ൻ ത​യാ​റെ​ടു​ത്തു ക​ഴി​ഞ്ഞു.' -ഗാ​ലി​ബാ​ഫ് എ​ക്സി​ൽ പ്ര​തി​ക​രി​ച്ചു.

വെടിനിർത്തൽ ഇന്ന് അവസാനിക്കും

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വെ​ടി​നി​ർ​ത്ത​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ, ക​രാ​റി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ ക​ന​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മെന്നു ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ഇ​റാ​നെ പൂ​ർ​ണ​മാ​യും ത​ക​ർ​ക്കു​മെ​ന്നാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ഭീ​ഷ​ണി. ഇ​തി​നു പി​ന്നാ​ലെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​റാ​ൻ ക​പ്പ​ൽ യു​എ​സ് നാ​വി​ക​സേ​ന പി​ടി​ച്ചെ​ടു​ത്ത​തു മേ​ഖ​ല​യി​ൽ വ​ലി​യ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

യു​എ​സ് നാ​വി​ക​സേ​ന​യു​ടെ ഗൈ​ഡ​ഡ് മി​സൈ​ൽ ഡി​സ്ട്രോ​യ​റാ​യ യു​എ​സ്എ​സ് സ്പ്രു​വ​ൻ​സ് ഇറാൻ ക​പ്പ​ൽ ത​ട​യു​ക​യും പി​ടി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. അ​മേ​രി​ക്ക​യു​ടെ ന​ട​പ​ടി​ക്കു പി​ന്നാ​ലെ ഇ​റാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ലൂ​ടെ തി​രി​ച്ച​ടി ന​ൽ​കി​യ​താ​യാ​യി പ്രാദേശികമാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെയ്തിട്ടുണ്ട്. അ​മേ​രി​ക്ക​ നടത്തുന്നതു സാ​യു​ധ കൊ​ള്ള​യാ​ണെ​ന്നും ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും ഇ​റാ​ന്‍റെ ഖാ​ത്തം അ​ൽ​അ​ൻ​ബി​യ സെ​ൻ​ട്ര​ൽ ആ​സ്ഥാ​നം വ​ക്താ​വ് ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ ഇ​ബ്രാ​ഹിം സോ​ൾ​ഫ​ഗാ​രി പ്രതികരിച്ചിരുന്നു.

അ​മേ​രി​ക്ക​യു​ടെ ന​ട​പ​ടി അ​ന്താ​രാഷ്‌ട്ര നി​യ​മ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ​ചി റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ​റ​ഞ്ഞു. വാ​ഷിം​ഗ്ട​ണി​ന്‍റെ വൈ​രു​ധ്യം നി​റ​ഞ്ഞ നി​ല​പാ​ടു​ക​ൾ ന​യ​ത​ന്ത്ര​ത്തി​നു യോ​ജി​ച്ച​ത​ല്ലെ​ന്നും ദേ​ശീ​യ സു​ര​ക്ഷ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഏ​തു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ ഇ​റാ​ൻ മ​ടി​ക്കി​ല്ലെ​ന്നും അ​രാ​ഗ​ചി വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യു​ടെ മു​ൻ​കാ​ല ന​ട​പ​ടി​ക​ൾ രാ​ജ്യ​ത്തു വ​ലി​യ അ​വി​ശ്വാ​സ​മാണു സൃ​ഷ്ടി​ച്ച​തെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ പ്ര​തി​ക​രി​ച്ചു. ഇ​റാ​ൻ ജ​ന​ത ഭീ​ഷ​ണി​ക​ൾ​ക്കു വ​ഴ​ങ്ങി​ല്ലെ​ന്നും ബ​ല​പ്ര​യോ​ഗം കൊ​ണ്ടു ത​ങ്ങ​ളെ കീ​ഴ്പ്പെ​ടു​ത്താ​മെ​ന്നു ക​രു​തേ​ണ്ടെ​ന്നും പെ​സെ​ഷ്കി​യാ​ൻ‌ പ​റ​ഞ്ഞു.

International

ഇറാനുമായുള്ള യുദ്ധത്തിൽ താൻ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് ട്രംപ്

 വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധത്തിൽ താൻ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപ്. കാര്യങ്ങളെല്ലാം വളരെ നന്നായി പോകുകയാണെന്നും സൈന്യം മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നതെന്നും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

വ്യാജ വാർത്താ മാധ്യമങ്ങൾ വായിച്ചാൽ, നമ്മൾ യുദ്ധത്തിൽ തോൽക്കുകയാണെന്നു നിങ്ങൾക്ക് തോന്നിപ്പോകും. ശത്രുക്കളും ആശയക്കുഴപ്പത്തിലാണ്. കാരണം, അവരും ഈ മാധ്യമ റിപ്പോർട്ടുകൾ തന്നെയാണ് കാണുന്നത്.

ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഉപരോധമാണ്. കരാർ ഉണ്ടാകുന്നത് വരെ ഉപരോധം പിൽവലിക്കില്ല. ഇത് ഇറാനെ പൂർണമായും നശിപ്പിക്കുകയാണ്. പ്രതിദിനം 50 കോടി ഡോളർ വീതമാണ് അവർക്ക്  നഷ്ടപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു.

ഇറാനുമായുള്ള യുദ്ധത്തിന് ഇസ്രയേൽ ഒരിക്കലും തന്നെ പ്രേരിപ്പിച്ചിട്ടില്ലെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു. 2023 ഒക്ടോബർ ഏഴിനുണ്ടായ ഭീകരാക്രമണങ്ങളും ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്നുള്ള തന്‍റെ തീരുമാനവുമാണു ആക്രമണത്തിനു പിന്നിലെന്നും ട്രംപ് പറഞ്ഞു.

International

യു​എ​സ്-​ഇ​റാ​ൻ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ; ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ സം​ഘ​ർ​ഷം ക​ന​ക്കു​ന്നു

ഇ​സ്‌​ലാ​മാ​ബാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി പാ​കി​സ്താ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ക്കാ​നി​രു​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ഇ​റാ​ന്‍റെ ച​ര​ക്കു​ക​പ്പ​ൽ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന പി​ടി​ച്ചെ​ടു​ത്ത​തും തു​റ​മു​ഖ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധ​വു​മാ​ണ് ച​ർ​ച്ച​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​യ​ത്.

ഇ​റാ​ന്‍റെ തു​റ​മു​ഖ​ങ്ങ​ളി​ൽ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത നാ​വി​ക ഉ​പ​രോ​ധം സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കു ത​ട​സ​മാ​ണെ​ന്നു പാ​കി​സ്താ​ൻ സൈ​നി​ക മേ​ധാ​വി ഫീ​ൽ​ഡ് മാ​ർ​ഷ​ൽ അ​സീം മു​നീ​ർ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റി​യി​ച്ചു. ഫോ​ണി​ലൂ​ടെ​യാ​യി​രു​ന്നു ഇ​വ​രു​ടെ സം​ഭാ​ഷ​ണം. അ​സീം മു​നീ​റി​ന്‍റെ ഉ​പ​ദേ​ശം പ​രി​ഗ​ണി​ക്കാ​മെന്നു ട്രം​പ് മ​റു​പ​ടി ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കിനു സ​മീ​പം ഇ​റാ​ന്‍റെ പ​താ​ക വ​ഹി​ച്ച 'തൗ​സ്ക' എ​ന്ന ച​ര​ക്കു​ക​പ്പ​ൽ യു​എ​സ് നാ​വി​ക​സേ​ന വെ​ടി​വ​ച്ച് പി​ടി​ച്ചെ​ടു​ത്തു. ഉ​പ​രോ​ധം ലം​ഘി​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ലാ​ണ് ക​പ്പ​ലി​ന്‍റെ എ​ൻ​ജി​ൻ റൂ​മി​ലേ​ക്കു വെ​ടി​യു​തി​ർ​ത്ത​തെ​ന്നു ട്രം​പ് വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ ക​പ്പ​ൽ യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അതേസമയം, ഇതിനെതിരേ രൂക്ഷമായ ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത​ത് 'ക​ട​ൽ​ക്കൊ​ള്ള'​യാ​ണെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ച്ചു.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ ലം​ഘ​ന​മാ​ണി​തെ​ന്നും  ഉ​ട​ൻത​ന്നെ ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നും ഇ​റാ​ന്‍റെ ജോ​യി​ന്‍റ് മി​ലി​ട്ട​റി ക​മാ​ൻ​ഡ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടു​ക​ളി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും തി​ങ്ക​ളാ​ഴ്ച ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ന​ട​ക്കാ​നി​രു​ന്ന ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ല​വി​ൽ പ​ദ്ധ​തി​യൊ​ന്നു​മി​ല്ലെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു.

 

National

മോ​ദി​യെ നി​യ​ന്ത്രി​ക്കു​ന്ന​ത് ട്രം​പ്: രാ​ഹു​ൽ

ചെ​ന്നൈ: മോ​ദി​യെ നി​യ​ന്ത്രി​ക്കു​ന്ന​ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണാ​ൾ​ഡ് ട്രം​പാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി. ട്രം​പ് പ​റ​യു​ന്ന​ത​നു​സ​രി​ച്ചാ​ണ് മോ​ദി ച​ലി​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ടി​നുമേൽ ഇ​തേ​ നി​യ​ന്ത്ര​ണം മോ​ദി ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ രാ​ഹു​ൽ പ​റ​ഞ്ഞു. അ​തി​നാ​ണ് എ​ഐ​എ​ഡി​എം​കെ​യു​ടെ മു​ഖ്യ​മ​ന്ത്രി വ​ര​ണ​മെ​ന്ന് മോ​ദി പ​റ​യു​ന്ന​ത്.

എ​പ്സ്റ്റീ​ൻ ഫ​യ​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രു​ൾ​പ്പെ​ട്ട​തും അ​ദാ​നി​-മോ​ദി ബ​ന്ധ​മ​ട​ക്ക​മു​ള്ളവ ട്രം​പി​ന​റി​യാം. അ​തി​നാ​ലാ​ണ് മോ​ദി ട്രം​പി​നെ ഭ​യ​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര​ക​രാ​റി​ന്‍റെ മ​റ​വി​ൽ രാ​ജ്യ​ത്തെ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള പ​ല​തും യു​എ​സി​ന് മോ​ദി കൈ​മാ​റു​ക​യാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​യെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ലോ​ക്സ​ഭ​യി​ൽ കാ​ണാ​നാ​യ​ത്. പ്ര​തി​പ​ക്ഷ​ത്തോ​ട് സം​സാ​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഒ​രി​ക്ക​ലും ത​യാറാ​കു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂട്ടിച്ചേ ർത്തു.

Leader Page

ചെറിയ മനുഷ്യരുടെ വലിയ തെറ്റിദ്ധാരണ

ക​ത്തോ​ലി​ക്കാ സ​ഭ ത​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ ത​ങ്ങ​ളു​ടെ പ​ക്ഷ​ത്താ​കു​ന്നി​ല്ല എ​ന്നു പ​രാ​തി​പ്പെ​ട്ട് ഭ​ഗ്നാ​ശ​രാ​യി സ​ഭ​യെ​യും സ​ഭ​യു​ടെ മേ​ലാ​ധ്യ​ക്ഷ​ന്മാ​രെ​യും ആ​ക്ര​മി​ക്കു​ന്ന കാ​ഴ്ച പ്രാ​ദേ​ശി​ക രാ​ഷ്‌​ട്രീ​യ​ത്തി​ൽ മു​ത​ൽ, മ​നു​ഷ്യ​രാ​ശി​യു​ടെ നി​ല​നി​ൽ​പ് ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള യു​ദ്ധ​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര രാ​ഷ്‌​ട്രീ​യ​ത്തി​ൽ വ​രെ നാം ​ക​ണ്ടുക​ഴി​ഞ്ഞു. ഇ​തി​ൽ വ​ള​രെ ഗൗ​ര​വ​മാ​യ​ത് അ​ന്താ​രാ​ഷ്‌​ട്ര രാ​ഷ്‌​ട്രീ​യ​ത്തി​ലേ​തു ത​ന്നെ. സ​ഭ​യെ​ക്കു​റി​ച്ചു​ള്ള ധാ​ര​ണ ത​ന്നെ​യാ​ണ് ര​ണ്ടി​ട​ത്തും പ്ര​ശ്ന​മാ​യ​ത്.

ഒ​രുവ​ശ​ത്ത് ലോ​കമ​നഃ​സാ​ക്ഷി​യു​ടെത​ന്നെ സൂ​ക്ഷി​പ്പു​കാ​ര​നാ​യും ധാ​ർ​മി​ക​ത​യു​ടെ​യും സ​ത്യ​ത്തി​ന്‍റെ​യും ശ​ബ്ദ​വു​മാ​യും അ​റി​യ​പ്പെ​ടു​ന്ന ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യും, മ​റു​വ​ശ​ത്ത് ലോ​ക പോ​ലീ​സ് എ​ന്നോ ലോ​ക​ത്തി​ന്‍റെ​ത​ന്നെ ച​ക്ര​വ​ർ​ത്തി​യെ​ന്നോ​ ഒ​ക്കെ അ​റി​യ​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ സൈ​നി​കശ​ക്തി​യു​ടെ പ്ര​തി​നി​ധി​യാ​യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​ണ്. ട്രംപ് ഇ​തി​നു​മു​മ്പ് മാ​ർ​പാ​പ്പ​യു​ടെ വേ​ഷ​ത്തി​ലു​ള്ള സ്വ​ന്തം ചി​ത്രം വ​ങ്കു​വ​ച്ചി​രു​ന്നു. ഇ​പ്പോ​ഴാ​ക​ട്ടെ അ​ദ്ദേ​ഹം സാ​ക്ഷാ​ൽ ക്രി​സ്തു​വി​ന്‍റെ വേ​ഷ​ത്തി​ലു​ള്ള ചി​ത്ര​മാ​ണ് പ​ങ്കു​വ​ച്ച​ത്. പ്രാ​ദേ​ശി​ക രാ​ഷ്‌​ട്രീ​യ​ത്തി​ലും സം​ഘ​ർ​ഷം ഇ​തു​ത​ന്നെ​യാ​ണ്. ഇ​വി​ടെ​യും മാ​ർ​പാ​പ്പ​യു‌െട നി​ല​പാ​ടു​ത​ന്നെ​യാ​ണ് നി​ർ​ഭ​യ​മാ​യി സ​ഭ അ​നു​വ​ർ​ത്തി​ക്കു​ന്ന​ത്, അതാണ് അ​നു​വ​ർ​ത്തി​ക്കേ​ണ്ട​ത്.

ച​രി​ത്ര​ത്തി​ൽ മു​മ്പ് സ​യ​ന്‍റി​ഫി​ക് സൂ​പ്പ​ർ പ​വ​റും സൈ​നി​കശ​ക്തി​യു​മാ​യി​രു​ന്ന സോ​വ‍്യ​റ്റ് യൂ​ണി​യ​ന്‍റെ നേ​താ​വ് സ്റ്റാ​ലി​ൻ, മാ​ർ​പാ​പ്പ​യോ? അ​ദ്ദേ​ഹ​ത്തി​ന് എ​ത്ര ഡി​വി​ഷ​ൻ സൈ​ന്യ​മു​ണ്ട് എ​ന്നു ചോ​ദി​ച്ച് ആ​ക്ഷേ​പി​ച്ച​താ​ണ്. അ​തേ സൂ​പ്പ​ർ പ​വ​റി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് ധാ​ർ​മി​കശ​ക്തി​യാ​യ മാ​ർ​പാ​പ്പ, വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ നി​മി​ത്ത​മാ​യി എ​ന്നു​ള്ള​ത് മ​റ്റൊ​രു ച​രി​ത്ര സ​ത്യം. സ​ഭ​യെ​ക്കു​റി​ച്ചു​ള്ള ചെ​റി​യ മ​നു​ഷ്യ​രു​ടെ വ​ലി​യ തെ​റ്റി​ദ്ധാ​ര​ണ​യാ​ണ് ഇ​തി​നൊ​ക്കെ കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്.

ചു​രു​ക്ക​ത്തി​ൽ, ര​ണ്ടു സം​വി​ധാ​ന​ങ്ങ​ളു​ടെ, ലോ​കവീ​ക്ഷ​ണ​ങ്ങ​ളു​ടെ സം​ഘ​ർ​ഷ​ത്തി​നും അ​വ ത​മ്മി​ലു​ള്ള വൈ​രു​ദ്ധ്യ​ത്തി​നും ഇ​ന്ന് ലോ​കം സാ​ക്ഷി​യാ​ണ്. ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മ​ല്ല എ​ന്നു​ള്ള​ത് സൂ​ചി​പ്പി​ച്ച​ല്ലോ. ഇ​ത്ത​രം സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ക​ഥ​യും ച​രി​ത്ര​വും പ​റ​യു​ന്ന, വ്യാ​ഖ്യാ​ന​ങ്ങ​ളി​ലൂ​ടെ അ​വ​യു​ടെ അ​ർ​ഥ​ത​ല​ങ്ങ​ൾ ഉ​ൾ​ക്കാ​ഴ്ച​യോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ക​മാ​ണ് 1934ൽ ​എ​ഴു​ത​പ്പെ​ട്ട ഇം​ഗ്ലീ​ഷ് എ​ഴു​ത്തു​കാ​ര​നാ​യ ടി.​എ​സ്. എ​ലി​യ​ട്ടി​ന്‍റെ "പാ​റ’ ( The Rock). പ​ത്രോ​സാ​കു​ന്ന പാ​റ​മേ​ൽ സ​ഭ പ​ണി​യു​മെ​ന്ന യേ​ശു​വി​ന്‍റെ വ​ച​ന​മാ​ണ് ഇ​തി​നാ​ധാ​രം.

ല​ണ്ട​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 45 ആം​ഗ്ലി​ക്ക​ൻ, ക​ത്തോ​ലി​ക്കാ പ​ള്ളി​ക​ൾ പ​ണി​യാ​നു​ള്ള പ​ണസ​മാ​ഹാ​ര​ണ​ത്തി​നു​വേ​ണ്ടി​യാ​ണ് എ​ലി​യ​ട്ട് ഇ​തെ​ഴു​തു​ന്ന​ത്. എ​ന്നാ​ൽ, പ​ള്ളി​ക​ൾ വെ​റും നി​ർ​മി​തി​ക​ൾ​ക്ക​പ്പു​റം സ​ഭ​യെ​യും, അ​തി​ലു​പ​രി ഈ ​ഭൗ​തി​ക സ​ഭ​യ്ക്ക​പ്പു​റം, ക്രി​സ്തു​വി​നോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ഒ​രു അ​ദൃ​ശ്യ​മാ​യ ആ​ത്മീ​യ കൂ​ട്ടാ​യ്മ​യെ​യും സൂ​ചി​പ്പി​ക്കു​ന്നെ​ന്നും ഈ ​കൂ​ട്ടാ​യ്മ​യും ലോ​ക​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യക്ര​മ​വും ത​മ്മി​ലു​ള്ള വൈ​രു​ദ്ധ്യം നി​ർ​ണാ​യ​ക​മാ​ണെ​ന്നും അ​വ​യെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള ചി​ന്ത​ക​ളാ​ണ് ഒ​രോ പ​ള്ളിപ​ണി​യു​ടെ​യും അ​തി​ന്‍റെ കൂ​ദ​ശചെ​യ്യ​ലി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട​തെ​ന്നും എ​ലി​യട്ട് ഉ​ദ്ദേ​ശി​ക്കു​ന്നു.

“ജീ​വി​ച്ചുതീ​ർ​ക്കു​ന്ന​തി​നി​ട​യി​ൽ ന​മു​ക്കു ന​ഷ്ട​മാ​യ ആ ‘​ജീ​വ​ൻ’ എ​വി​ടെ? അ​റി​വു​ക​ൾ​ക്കി​ട​യി​ൽ ന​മു​ക്കു ന​ഷ്ട​മാ​യ ആ ‘​ജ്ഞാ​നം’ എ​വി​ടെ? വി​വ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ന​മു​ക്കു ന​ഷ്ട​മാ​യ ആ ‘​അ​റി​വ്’ എ​വി​ടെ?” എ​ന്നു​ള്ള ചോ​ദ്യ​ത്തോ​ടുകൂ​ടി​യാ​ണ് നാ​ട​കം തു​ട​ങ്ങു​ന്ന​ത്. “അ​ന​ന്ത​മാ​യ ആ ​ച​ക്രം ചു​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്നു, ത​ന്‍റെ ഗ​തി​യി​ൽ ആ ​ലോ​കം എ​പ്പോ​ഴും പി​ന്നോ​ട്ടു മാ​റു​ന്നു. വി​നാ​ശ​ക​ര​മാ​യ വ​ഴി​ക​ളി​ലൂ​ടെ ന​മ്മ​ൾ ഇ​രു​പ​ത് നൂ​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടു, ദൈ​വ​ത്തി​ൽ​നി​ന്ന് അ​ക​ന്ന്, പൊ​ടി​പ​ട​ല​ങ്ങ​ളി​ലേ​ക്ക് നാം ​കൂ​ടു​ത​ൽ അ​ടു​ക്കു​ന്നു.’’ ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ സാ​മ്പ​ത്തി​ക, രാ​ഷ്‌​ട്രീ​യ, ശാ​സ്ത്ര സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചാ​ണ് എ​ലി​യ​ട്ട് വി​മ​ർ​ശ​നം ഉ​യ​ർ​ത്തു​ന്ന​ത്.

പ്ര​ധാ​ന​മാ​യും ആ ​സ​മ​യ​ത്ത് ഉ​യ​ർ​ന്നു​വ​ന്നു​കൊ​ണ്ടി​രു​ന്ന മു​ത​ലാ​ളി​ത്ത വ്യ​വ​സ്ഥി​തി​യാ​ണ് എ​ലി​യ​ട്ട് പ്ര​ധാ​ന​മാ​യും സൂ​ചി​പ്പി​ക്കു​ന്ന​ത്. ഈ ​മു​ത​ലാ​ളി​ത്ത വ്യ​വ​സ്ഥി​തി​യെ നാ​ട​ക​ത്തി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് ധ​നാ​ധി​പ​തി (plutocrat) എ​ന്ന ക​ഥാപാ​ത്ര​മാ​ണ്. സ​മ്പ​ന്ന​രു​ടെ ഭ​ര​ണ​മാ​ണ​ല്ലോ പ്ലൂട്ടോ​ക്ര​സി ( plutocracy) കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്. ലൗ​കി​ക സ​മ്പ​ത്തും അ​തു​കൊ​ണ്ടു​ള്ള ലാ​ഭ​വും മാ​ത്ര​മാ​ണ് ലോ​ക​ത്തെ​യും ജീ​വി​ത​ത്തെ​യും നി​യ​ന്ത്രി​ക്കേ​ണ്ട​ത് എ​ന്ന് ഇ​ത്ത​ര​ക്കാ​ർ വി​ശ്വ​സി​ക്കു​ന്നു. അ​തി​നെ​ന്തും ആ​കാം എ​ന്ന അ​ധാ​ർ​മി​ക ചി​ന്ത​യും അ​വ​രെ ന​യി​ക്കു​ന്നു. അ​തി​നു സ​ഹാ​യ​ക​ര​മ​ല്ലാ​ത്ത എ​ല്ലാ​റ്റി​നെ​യും അ​വ​ർ ഭ​യ​ക്കു​ന്നു, അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു; ഒ​രു​ത​രം ഭ്രാ​ന്ത​മാ​യ മ​നോ​നി​ല​യോ​ടെ. നാ​ട​ക​ത്തി​ൽ ഈ ​ക​ഥാ​പാ​ത്രം പ​ള്ളി പ​ണി​യു​ന്ന​തി​നാ​യി പ​ണം ചെ​ല​വാ​ക്കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്നു. സ​ഭ​യെ​യാ​ണ് ഇ​വി​ടെ അ​ദ്ദേ​ഹം ഉ​ന്നം​വ​യ്ക്കു​ന്ന​ത്.

യ​ഥാ​ർ​ഥ​ത്തി​ൽ ട്രം​പി​നെ​പ്പോ​ലെ​യു​ള്ള സ​മ്പ​ന്ന ബി​സി​ന​സുകാ​രാ​യ രാ​ഷ്‌​ട്രീ​യ​ക്കാ​ർ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​തും ഇ​ത്ത​രം ഒ​രു ലോ​ക​ക്ര​മ​ത്തെ​യാ​ണ്. മു​ത​ലാ​ളി​ത്ത മ​ന​സ്ഥി​തിയു​ടെ അ​നി​യ​ന്ത്രി​ത​മാ​യ അ​വ​സ്ഥ കൂ​ടു​ത​ൽ കൂ​ടു​ത​ൽ പ​ണസ​മ്പാ​ദ​ന​ത്തി​ലേ​ക്കും അ​ധി​കാ​രഭ്ര​മ​ത്തി​ലേ​ക്കും ആ​ത്മ​ര​തി​യി​ലേ​ക്കും അ​ഹ​ങ്കാ​ര​ത്തി​ലേ​ക്കും ആ​ധ്യാ​ത്മി​ക നി​രാ​സ​ത്തി​ലേ​ക്കു​മൊ​ക്കെ ന​യി​ക്കു​മെ​ന്ന സൂ​ച​ന​യു​മു​ണ്ട്. മു​ത​ലാ​ളി​ത്ത വ്യ​വ​സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള ഗു​റ്റാ​റി​യു​ടെ​യും ഡെ​ലൂ​സി​ന്‍റെ​യും പ്ര​സി​ദ്ധ​മാ​യ പ​ഠ​ന​ത്തി​ന്‍റെ പേ​രു ത​ന്നെ "വി​ഭ്രാ​ന്തിജ​ന​ക​മാ​യ മ​നോ​രോ​ഗ​വും മു​ത​ലാ​ളി​ത്ത വ്യ​വ​സ്ഥി​തി​യും’ എ​ന്നാ​ണ​ല്ലോ. ഈ ​വ്യ​വ​സ്ഥി​തി ഇ​തി​ന്‍റെ നേ​താ​ക്ക​ളി​ലും ഇ​ര​ക​ളി​ലും ഒ​രുത​രം ഉ​ന്മ​ദാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്നു എ​ന്നു​ള്ള​താ​ണ്. പ്ലു​ട്ടോ​ക്ര​റ്റ് ആ​യ ട്രം​പി​നെ​പ്പോലു​ള്ള​വ​രു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. ഇ​ന്ദ്രി​യ വി​ഭ്രാ​ന്തി പോ​ലും സം​ഭ​വി​ക്കാം.

പ്ലു​ട്ടോ​ക്ര​റ്റി​നെ കൂ​ടാ​തെ, പ്ര​ക്ഷോ​ഭ​കാ​രി (agitator), ചെങ്കുപ്പായം (communism), കരിങ്കുപ്പായം (fascism) എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​ധു​നി​ക യു​ഗ​ത്തി​ന്‍റെ മ​റ്റ് ആ​ധ്യാ​ത്മി​ക പ്ര​തി സ​ന്ധി​ക​ളെ​യും സൂ​ചി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ ഇ​തി​ന് വി​രു​ദ്ധ​മാ​യ ആ​ധ്യാ​ത്മി​കശ​ക്തി​യെ സൂ​ചി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് "പാ​റ’. പ​ത്രോ​സു​ത​ന്നെ​യാ​ണ് താ​നെ​ന്ന് പാ​റ ഒ​രു കൊ​ച്ചു കു​ട്ടി​യോ​ട് വെ​ളി​പ്പെ​ടു​ത്തു​ന്നു. കു​ട്ടി​ക​ളു​ടെ​തു​പോ​ലു​ള്ള നൈ​ർ​മ​ല്യം ഈ ​വെ​ളി​പ്പെ​ടു​ത്ത​ലി​ന് ആ​വ​ശ്യ​മാ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്നു. ഫ​ല​ത്തി​ൽ, സ​ഭ​യു​ടെ ആ​ധ്യാ​ത്മി​ക അ​ധി​കാ​ര കേ​ന്ദ്ര​മാ​യ, ന​ന്മ തി​ന്മ​ക​ളെ വി​ട്ടു​വി​ഴ്ച​യി​ല്ലാ​തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ത്രോ​സി​ന്‍റെ പി​ൻ​ഗാ​മി​യും യേ​ശു​വി​ന്‍റെ പ്ര​തി​നി​ധി​യു​മാ​യ സ​ഭ​യു​ടെ (മാ​ർ​പാ​പ്പ​യു​ടെ) ആ​ധ്യാ​ത്മി​ക അ​ധി​കാ​ര​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

പ്ലു​ട്ടോ​ക്ര​റ്റി​ന്‍റെ അ​ധി​കാ​ര​ഭ്ര​മ​വും "ദ ​റോ​ക്ക്’, ആ​യ മാ​ർ​പാ​പ്പ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ആ​ത്മീ​യസ​ത്യ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം വി​വ​രി​ക്കു​ന്ന നാ​ട​ക​ത്തി​ലെ ഒ​രു വാ​ച​കം പ്ര​ധാ​ന​മാ​ണ്: “ദ ​റോ​ക്ക് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ശാ​ശ്വ​ത​മാ​യ ആ​ത്മീ​യസ​ത്യ​ത്തി​നു മു​ന്നി​ൽ, പ​ണ​വും ബാ​ങ്കു​ക​ളു​മാ​ണ് ലോ​ക​ത്തെ ഭ​രി​ക്കു​ന്ന​തെ​ന്ന പ്ലു​ട്ടോ​ക്ര​റ്റി​ന്‍റെ വി​ശ്വാ​സം കേ​വ​ലം ഒ​രു അ​ധി​കാ​ര​ഭ്ര​മം മാ​ത്ര​മാ​ണ്.’’ ഫ​ല​ത്തി​ൽ ലെ​യോ മാ​ർ​പാ​പ്പ​യോ​ടു​ള്ള പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ എ​തി​ർ​പ്പി​നു കാ​ര​ണം നാ​ട​ക​ത്തി​ലൂ​ടെ വാ​യി​ച്ചെ​ടു​ക്കാം.

മാ​ർ​പാ​പ്പ ലോ​കസ​മാ​ധാ​ന​ത്തി​നാ​യി മ​നഃ​സാ​ക്ഷി​യു​ടെ സ്വ​രം ശ്ര​വി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യു​മ്പോ​ൾ, ട്രം​പാ​ക​ട്ടെ ഷേ​ക്സ്പി​യ​റി​ന്‍റെ ദി ​ടെ​മ്പേ​സ്റ്റ് എ​ന്ന നാ​ട​ക​ത്തി​ലെ അ​ന്‍റോ​ണി​യോ​യെ​പ്പോ​ലെ ചോ​ദി​ക്കു​ന്നു: “അ​തെ സ​ർ; അ​ത് (മ​നഃ​സാ​ക്ഷി) എ​വി​ടെ​യാ​ണ് ഇ​രി​ക്കു​ന്ന​ത്? അ​തൊ​രു കാ​ൽ​പ്പു​ണ്ണാ​യി​രു​ന്നെ​ങ്കി​ൽ എ​നി​ക്ക് ചെ​രി​പ്പി​ടേ​ണ്ടി​വ​രു​മാ​യി​രു​ന്നു. എ​ന്നാ​ൽ എ​ന്‍റെ നെ​ഞ്ചി​നു​ള്ളി​ൽ അ​ങ്ങ​നെ​യൊ​രു ദൈ​വ​ത്തെ ഞാ​ൻ അ​നു​ഭ​വി​ക്കു​ന്നി​ല്ല.’’ വ​ലി​യ പ്ലു​ട്ടോ​ക്ര​റ്റു​ക​ളു​ടെ ദു​ര്യോ​ഗ​മാ​ണി​ത്, അ​തി​ന്‍റെ അ​ന​ന്ത​രഫ​ലം അ​നു​ഭ​വി​ക്കു​ന്ന​താ​ക​ട്ടെ നി​ഷ്ക​ള​ങ്ക​രാ​യ അ​നേ​കം ജ​ന​ങ്ങ​ളും.

എ​ലി​യ​ട്ടാ​ക​ട്ടെ ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളു​ടെ​യും എ​തി​ർ​പ്പു​ക​ളു​ടെ​യും സം​ഹാ​രശ്ര​മ​ങ്ങ​ളു​ടെ​യും ച​രി​ത്ര​വും ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. കു​രി​ശു​യു​ദ്ധ​ങ്ങ​ളെ​ക്കു​റി​ച്ചും സ​ഭ​യെ പീ​ഡി​പ്പി​ച്ച റോ​മ​ൻ ച​ക്ര​വ​ർ​ത്തി​മാ​രാ​യ നീറോ​യെ​യും ഡേ​ഷ്യ​സി​നെ​യും ഹെ​ൻ​റി എ​ട്ടാ​മ​നെ​യും ഒ​ക്കെ​ക്കു​റി​ച്ച് നാ​ട​കം സൂ​ചി​പ്പി​ക്കു​ന്നു. ഇ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ച, അ​തി​ജീ​വി​ക്കു​ന്ന അ​ദ്ഭു​ത​ക​ര​മാ​യ സ​ഭ​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് നാ​ട​കം അ​വ​സാ​നി​ക്കു​ന്ന​ത്: “ന​മു​ക്കെ​ല്ലാ​വ​ർ​ക്കു​മാ​യി ഒ​രു സ​ഭ​യും, ന​മു​ക്കെ​ല്ലാ​വ​ർ​ക്കു​മാ​യി അ​ധ്വാ​ന​വും, ന​മു​ക്കെ​ല്ലാ​വ​ർ​ക്കു​മാ​യി ദൈ​വ​ത്തി​ന്‍റെ ഈ ​ലോ​ക​വും -​ അ​ന്ത്യം വ​രെ​യും (അ​വ​സാ​ന​ത്തെ വ്യ​ക്തി വ​രെ​യും) ഒ​രു​പോ​ലെ ഉ​ണ്ടാ​ക​ട്ടെ.’’ “ന​ര​ക​ക​വാ​ട​ങ്ങ​ൾ അ​തി​നെ​തി​രേ പ്ര​ബ​ല​പ്പെ​ടു​ക​യി​ല്ല.’’ ഇ​പ്പോ​ൾ ഇ​രു​ട്ട്, പി​ന്നീ​ട്... “വെ​ളി​ച്ചം’’ എ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലും ഉ​ണ്ട്. കൂ​ടാ​തെ, സ​ഭ എ​പ്പോ​ഴും പ​ണി​തു​കൊ​ണ്ടി​രി​ക്ക​ണം; കാ​ര​ണം, അ​ത് ഉ​ള്ളി​ൽ​നി​ന്ന് നി​ര​ന്ത​രം ക്ഷ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും പു​റ​ത്തു​നി​ന്ന് ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

അ​താ​ണ് പ​ള്ളി​പ​ണി യ​ഥാ​ർ​ഥ​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്ന​ത്. വി​ശു​ദ്ധ പ​ത്രോ​സാണ് അ​ദ്ഭു​ത​ക​ര​മാ​യി പ​ള്ളി കൂ​ദാ​ശ ചെ​യ്യു​ന്ന​ത്. അ​തി​നുശേ​ഷം അ​ദ്ദേ​ഹം അ​പ്ര​ത്യ​ക്ഷ​നാ​കു​ക​യാ​ണ്. അ​ങ്ങ​നെ മാ​ർ​പാ​പ്പ​യും സ​ഭ​യും, ഇ​ക്കാ​ല​ത്തെ പ്ലു​ട്ടോ​ക്രട്ടു​ക​ളു​മാ​യു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് വ​ലി​യ അ​ർ​ഥ​ത​ല​ങ്ങ​ൾ ന​ൽ​കാ​ൻ ധ്വന്യാത്മക​മാ​യ ഈ ​നാ​ട​കം സ​ഹാ​യി​ക്കു​ന്നു. പ്രാ​ദേ​ശി​കമാ​ണെ​ങ്കി​ലും അ​ന്ത​ർ​ദേ​ശീ​യ​മാ​ണെ​ങ്കി​ലും ഇ​ത്ത​രം സം​ഘ​ർ​ഷ​ങ്ങ​ളി​ൽ സ​ഭ​യ്ക്ക് എ​ന്നും സ​ഹാ​യ​ക​മാ​യി​ട്ടു​ള്ള​ത് ഈ ​ആ​ധ്യാ​ത്മി​കശ​ക്തി മാ​ത്ര​മാ​ണ്.

അ​തി​ല്ലാ​തെ വ​രു​മ്പോ​ഴാ​ണ് വാ​ക്കു​ക​ളി​ലാ​ണെ​ങ്കി​ലും ദ്വേ​ഷ​ത്തി​ന്‍റെ​യും അ​ക്ര​മ​ത്തി​ന്‍റെ​യും ധ്വ​നി വ​രു​ന്ന​ത്. ഭൗ​തി​ക​മാ​യി അ​മേ​രി​ക്ക​യി​ൽ​നി​ന്നാ​ണ് വ​രു​ന്ന​തെ​ങ്കി​ലും ലെ​യോ പാ​പ്പാ​യെ നി​യ​ന്ത്രി​ക്കു​ന്ന​ത് ആ​ത്മീ​യശ​ക്തി​യും, ധൈ​ര്യ​വു​മാ​ണ്. ഈ ​മാ​തൃ​ക​യാ​ണ് പ്രാ​ദേ​ശി​ക സ​ഭാ നേ​തൃ​ത്വ​വും ഉ​ൾ​കൊ​ള്ളേ​ണ്ട​ത്. “നീ ​ഭ​യ​പ്പെ​ടേ​ണ്ടാ; ഞാ​ൻ നി​ന്നോ​ടു​കൂ​ടെ ഉ​ണ്ട്; ഭ്ര​മി​ച്ചു​നോ​ക്കേ​ണ്ടാ, ഞാ​ൻ നി​ന്‍റെ ദൈ​വം ആ​കു​ന്നു; ഞാ​ൻ നി​ന്നെ ശ​ക്തീ​ക​രി​ക്കും; ഞാ​ൻ നി​ന്നെ സ​ഹാ​യി​ക്കും; എ​ന്‍റെ നീ​തി​യു​ള്ള വ​ലം​കൈ​കൊ​ണ്ടു ഞാ​ൻ നി​ന്നെ താ​ങ്ങും'' - ഇ​താ​ണ​ല്ലോ ബൈ​ബി​ൾ വ​ച​നം.

"റി​ച്ചാർ​ഡ്‌ ര​ണ്ടാ​മ​ൻ' എ​ന്ന നാ​ട​ക​ത്തി​ൽ രാ​ജാ​ധി​കാ​ര​ത്തെ സൂ​ചി​പ്പി​ക്കാ​ൻ ഷേ​ക്സ്പി​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്കു​ക​ൾ തി​ക​ച്ചും ജ​നാ​ധി​പ​ത്യ ബോ​ധ​ത്തോ​ടെ, ലോ​കക്ഷേ​മ​ത്തെ മു​ൻ​നി​ർ​ത്തി സ​ഭ​യു​ടെ, മാ​ർ​പാ​പ്പ​യു​ടെ ധാ​ർ​മി​ക ശ​ക്തി​യു​ടെ ആ​ത്യ​ന്തി​ക വി​ജ​യ​ത്തെ സൂ​ചി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാം. “ക്ഷോ​ഭി​ച്ചാ​ർ​ക്കു​ന്ന സ​മു​ദ്ര​ജ​ല​ത്തി​നു​പോ​ലും, അ​ഭി​ഷി​ക്ത​നാ​യൊ​രു രാ​ജാ​വി​ന്‍റെ വി​ശു​ദ്ധ തൈ​ല​ത്തെ ക​ഴു​കി​മാ​റ്റാ​നാ​വി​ല്ല; മ​ർ​ത്ത്യ​രു​ടെ കേ​വ​ലം നി​ശ്വാ​സ​ത്തി​നാ​ൽ, ദൈ​വ​തി​രു​മ​ന​സാ​ൽ നി​യോ​ഗി​ത​നാ​യ പ്ര​തി​പു​രു​ഷ​നെ സ്ഥാ​ന​ഭ്ര​ഷ്ട​നാ​ക്കാ​നു​മാ​വി​ല്ല.’’ പ്ലു​ട്ടോ​ക്ര​റ്റു​ക​ൾ പ​രാ​ജ​യ​പ്പെ​ടു​മെ​ന്നു​ത​ന്നെ ന​മു​ക്കു പ്ര​തീ​ക്ഷി​ക്കാം, ധാ​ർ​മി​ക ശ​ക്തി​യു​ടെ വി​ജ​യ​വും.

International

ഹോ​ർ​മു​സി​ൽ ക​പ്പ​ലു​ക​ളെ ത​ട​യു​ന്ന യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ ന​ട​പ​ടി തു​ട​രും: ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഹോ​ർ​മു​സ് തു​റ​ക്കാ​നു​ള്ള ഇ​റാ​ന്‍റെ തീ​രു​മാ​ന​ത്തെ ‘‘ലോ​ക​ത്തി​ന് ഏ​റ്റ​വും മി​ക​ച്ചൊ​രു ദി​വ​സം’’ എ​ന്ന് പ്ര​തി​ക​രി​ച്ചാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ്വാ​ഗ​തം ചെ​യ്ത​ത്. ‘‘ഇ​റാ​ന് ന​ന്ദി’’​യും ട്രം​പ് പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ഹോ​ർ​മു​സി​ൽ ക​പ്പ​ലു​ക​ളെ ത​ട​യു​ന്ന യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ ന​ട​പ​ടി തു​ട​രു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഇ​റാ​നി​ലേ​ക്കും തി​രി​ച്ചും പോ​കു​ന്ന ക​പ്പ​ലു​ക​ളെ മാ​ത്ര​മാ​ണ് യു​എ​സ് ത​ട​യു​ക. അ​തേ​സ​മ​യം ഇ​റാ​നു​മാ​യി സ​മാ​ധാ​ന ഡീ​ൽ ഉ​ട​ൻ ഒ​പ്പു​വ​യ്ക്കു​മെ​ന്നും നി​ബ​ന്ധ​ന​ക​ളി​ൽ ക​ടും​പി​ടി​ത്ത​മി​ല്ലെ​ന്നും ഏ​റ​ക്കു​റെ ധാ​ര​ണ​യാ​യെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ഇ​റാ​ന്‍റെ ആ​ണ​വാ​യു​ധ നി​ർ​മാ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ യു​എ​സ് ഏ​റ്റെ​ടു​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

International

വെടിനിർത്തൽ: ആഹ്ലാദം പ്രകടിപ്പിച്ച് ലബനീസ് ജനത

ബെ​​​യ്റൂ​​​ട്ട്: ​​​ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യു​​​ള്ള വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ൽ ല​​​ബ​​​ന​​​നി​​​ലു​​​ട​​​നീ​​​ളം ആ​​​ഹ്ലാ​​​ദ​​​പ്ര​​​ക​​​ട​​​നം. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ​​​ത്തു ദി​​​വ​​​സ​​​ത്തെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്റൂ​​​ട്ടി​​​ല​​​ട​​​ക്കം ആ​​​ഹ്ലാ​​​ദ​​​പ്ര​​​ക​​​ട​​ന​​​ങ്ങ​​​ളു​​​മാ​​​യി ജ​​​ന​​​മി​​​റ​​​ങ്ങി.

തെ​​​രു​​​വു​​​ക​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ബാ​​​ഹു​​​ല്യ​​​വും ദൃ​​​ശ്യ​​​മാ​​​യെ​​​ന്ന് രാ​​​ജ്യാ​​​ന്ത​​​ര മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ഉ​​​ത്ത​​​ര​​​വു​​​മൂ​​​ലം തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ​​​നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്ത ജ​​​ന​​​ങ്ങ​​​ൾ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ട​​​ങ്ങാ​​​ൻ ആ​​​രം​​​ഭി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ട്രം​​​പ് വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​ ന​​​ട​​​ത്തി​​​യ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​ഖ്യാ​​​പ​​​നം ഇ​​​സ്രേ​​​ലി ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തിനും സേ​​​ന​​​യ്ക്കും തീ​​​ർ​​​ത്തും അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി​​​രു​​​ന്നു.

വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു​​​ള്ള ഒ​​​രു​​​വി​​​ധ ത​​​യാ​​​റെ​​​ടു​​​പ്പു​​​ം ഇ​​​സ്രേ​​​ലി ഭാ​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ മു​​​ന്നേ​​​റ്റം തു​​​ട​​​രു​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ട്രം​​​പി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​യ​​​ത്. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യും തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലെ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ട്രം​​​പി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു തൊ​​​ട്ടുമു​​​ന്പ് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു അ​​​ടി​​​യ​​​ന്ത​​​ര കാ​​​ബി​​​ന​​​റ്റ് യോ​​​ഗം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ വി​​​ഷ​​​യ​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​രു​​​ടെ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കാ​​​നു​​​ള്ള വോ​​​ട്ടെ​​​ടു​​​പ്പ് ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും പ​​​റ​​​യു​​​ന്നു.

നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന് വീ​​​ണ്ടും ട്രം​​​പി​​​ന്‍റെ തീ​​​രു​​​മാ​​​നം അം​​​ഗീ​​​ക​​​രി​​​ക്കേ​​​ണ്ടി​​​വ​​​ന്നു​​​വെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ലു​​​ണ്ട്.

International

ഇറാൻ ഹോർമുസ് തുറന്നു; സ്വാഗതം ചെയ്ത് ട്രംപ്

ടെ​​​​​ഹ്റാ​​​​​ൻ/​​​​​വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: ത​​​​​ന്ത്ര​​​​​പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യ ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് എ​​​​​ല്ലാ വാ​​​​​ണി​​​​​ജ്യ​​​​​ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ​​​​​ക്കു​​​​​മാ​​​​​യി പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും തു​​​​​റ​​​​​ന്നു​​​​​വെ​​​​​ന്ന് ഇ​​​​​റാ​​​​​ൻ.

ല​​​​​ബ​​​​​ന​​​​​നി​​​​​ലെ വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ലി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലാ​​​​​ണ് ഹോ​​​​​ർ​​​​​മു​​​​​സ് തു​​​​​റ​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ കാ​​​​​ലാ​​​​​വ​​​​​ധി അ​​​​​വ​​​​​സാ​​​​​നി​​​​​ക്കും​​​​​വ​​​​​രെ തു​​​​​റ​​​​​ന്നു​​​​​കി​​​​​ട​​​​​ക്കു​​​​​മെ​​​​​ന്നും ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രി അ​​​​​ബ്ബാ​​​​​സ് അ​​​​​രാ​​​​​ഗ്ചി പ​​​​​റ​​​​​ഞ്ഞു.

ഇ​​​​റാ​​​​ന്‍റെ പോ​​​​ർ​​​​ട്സ് ആ​​​​ൻ​​​​ഡ് മാ​​​​രി​​​​ടൈം ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ നേ​​​​ര​​​​ത്തേ നി​​​​ശ്ച​​​​യി​​​​ച്ച് അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള പാ​​​​ത​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​യി​​​​രി​​​​ക്ക​​​​ണം ക​​​​പ്പ​​​​ലു​​​​ക​​​​ൾ സ​​​​ഞ്ച​​​​രി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്ന് അ​​​​രാ​​​​ഗ്ചി അ​​​​റി​​​​യി​​​​ച്ചു. ഇ​​​​റാ​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ എ​​​​ണ്ണ​​​​വി​​​​ല 90 ഡോ​​​​ള​​​​റി​​​​ൽ താ​​​​ഴെ​​​​യാ​​​​യി.

വ്യാ​​​​​ഴാ​​​​​ഴ്ച​​​​​യാ​​​​​ണ് ഇ​​​​​സ്ര​​​​​യേ​​​​​ലും ല​​​​​ബ​​​​​ന​​​​​നും പ​​​​​ത്തുദി​​​​​വ​​​​​സ​​​​​ത്തെ വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ മ​​​​​ധ്യ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ലു​​​​​ണ്ട‌ാ​​​​​യ​​​​​ത്.

ഹോ​​​​​ർ​​​​​മു​​​​​സ് തു​​​​​റ​​​​​ന്ന ഇ​​​​​റാ​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് സോ​​​​​ഷ്യ​​​​​ൽ​​​​​ മീ​​​​​ഡി​​​​​യ​​യി​​​​​ൽ സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്തു. ഇ​​​​​റാ​​​​​ന് ട്രം​​​​​പ് ന​​​​​ന്ദി അ​​​​​റി​​​​​യി​​​​​ച്ചു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​മാ​​​​​യി ഇ​​​​​റാ​​​​​ൻ ക​​​​​രാ​​​​​റി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​തു​​​​​വ​​​​​രെ ഇ​​റാ​​നെ​​തി​​രാ​​യ നാ​​​​​വി​​​​​ക ഉ​​​​​പ​​​​​രോ​​​​​ധം പൂ​​​​​ർ​​​​​ണശ​​​​​ക്തി​​​​​യി​​​​​ൽ തു​​​​​ട​​​​​രു​​​​​മെ​​​​​ന്ന് ട്രം​​​​​പ് അ​​​​​റി​​​​​യി​​​​​ച്ചു.

സ​​​ന്പു​​​ഷ്ടീ​​​ക​​​രി​​​ച്ച യുറേ​​​നി​​​യം കൈ​​​മാ​​​റാ​​​ൻ ഇ​​​റാ​​​ൻ സ​​​മ്മ​​​തി​​​ച്ച​​​താ​​​യി ഇ​​​ന്ന​​​ലെ ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​റാ​​​ന്‍റെ സ്ഥി​​​രീ​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​യാ​​​ണ് യു​​​എ​​​സ്-​​​ഇ​​​റാ​​​ൻ സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി.

ഗ​​​​ൾ​​​​ഫി​​​നെ അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന ക​​​​പ്പ​​​​ൽപ്പാ​​​​ത​​​​യാ​​​​ണ്. ലോ​​​​ക​​​​ത്തെ 20 ശ​​​​ത​​​​മാ​​​​നം എ​​​​ണ്ണ​​​​യും പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക​​​​വും കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​ത് ഇ​​​​തി​​​​ലൂ​​​​ടെ​​​​യാ​​​യി​​​രു​​​ന്നു.

പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സൈ​​​​​നി​​​​​ക​​​​​മേ​​​​​ധാ​​​​​വി ഫീ​​​​​ൽ​​​​​ഡ് മാ​​​​​ർ​​​​​ഷ​​​​​ൽ അ​​​​​സീം മു​​​​​നി​​​​​ർ വ്യാ​​​​​ഴാ​​​​​ഴ്ച ഉ​​​​​ന്ന​​​​​ത ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ നേ​​​​​താ​​​​​ക്ക​​​​​ളു​​​​​മാ​​​​​യി ടെ​​​​​ഹ്റാ​​​​​നി​​​​​ൽ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. റ​​​​​വ​​​​​ലൂ​​​​​ഷ​​​​​ണ​​​​​റി ഗാ​​​​​ർ​​​​​ഡ് ആ​​​​​സ്ഥാ​​​​​ന​​​​​വും മു​​​​​നീ​​​​​ർ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചു.

യു​​​​​എ​​​​​സ്-​​​​​ഇ​​​​​റാ​​​​​ൻ വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ലി​​​​​നു മ​​​​​ധ്യ​​​​​സ്ഥ​​​​​ത വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​തു പാ​​​​​ക്കി​​​​​സ്ഥാ​​​​​നാ​​​​​ണ്. യു​​​​​എ​​​​​സ്-​​​​​ഇ​​​​​റാ​​​​​ൻ ര​​​​​ണ്ടാം​​​​​വ​​​​​ട്ട സ​​​​​മാ​​​​​ധാ​​​​​ന ച​​​​​ർ​​​​​ച്ച അ​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സം പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ ന​​​​​ട​​​​​ക്കും.

International

ട്രംപിന് രാജ്യങ്ങളെ ഭീഷണിപ്പെടുത്താൻ അവകാശമില്ല: ലുല

മാ​​​ഡ്രി​​​ഡ്: രാ​​​ജ്യ​​​ങ്ങ​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള അ​​​വ​​​കാ​​​ശം അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നി​​​ല്ലെ​​​ന്ന് ബ്ര​​​സീ​​​ലി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ലു​​​ലാ ഡാ ​​​സി​​​ൽ​​​വ. സ്പെ​​​യി​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന ലു​​​ലാ അ​​​വി​​​ടു​​​ത്തെ ഒ​​​രു പ​​​ത്ര​​​ത്തി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.

ദിവസവും രാ​​​വി​​​ലെ എ​​​ഴു​​​ന്നേ​​​റ്റ് ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു രാ​​​ജ്യ​​​ത്തെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്താ​​ൻ ട്രം​​​പി​​​ന് അ​​​വ​​​കാ​​​ശ​​​മി​​​ല്ല. ക​​​രു​​​ത്ത​​​ന്മാ​​​ർ ഭീ​​​ഷ​​​ണി​​​ക്കു പ​​​ക​​​രം സ​​​മാ​​​ധാ​​​നം നി​​​ല​​​നി​​​ർ​​​ത്താ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​ത് - ഇ​​​റേ​​​നി​​​യ​​​ൻ നാ​​​ഗ​​​രി​​​ക​​​ത​​​യെ ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യു​​​മെ​​​ന്ന് ട്രം​​​പ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​തി​​​നോ​​​ട് ലു​​​ലാ പ്ര​​​തി​​​ക​​​രി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​ന​​​ത ട്രം​​​പി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കാ​​​നല്ല. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന അ​​​ത​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ല.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക, സൈ​​​നി​​​ക ശ​​​ക്തി​​​ക​​​ൾ ലോ​​​കം ഭ​​​രി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ മാണെന്ന തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​യി​​​ലാ​​​ണ് ട്രം​​​പ് വി​​​ദേ​​​ശ​​​ന​​​യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത്. വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​​ട​​​പെ​​​ട​​​ലി​​​ല്ലാ​​​ത്തെ സ്വ​​​ത​​​ന്ത്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ലു​​​ലാ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

International

ഇ​സ്ര​യേ​ൽ - ലെ​ബ​ന​ൻ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ വൈ​റ്റ് ഹൗ​സി​ലേ​ക്ക്; ച​രി​ത്ര​പ​ര​മാ​യ നീ​ക്ക​വു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി.​സി: ഇ​സ്ര​യേ​ലും ലെ​ബ​ന​നും ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ, ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ഭ​ര​ണ​ത്ത​ല​വ​ന്മാ​രെ വൈ​റ്റ് ഹൗ​സി​ലേ​ക്ക് ക്ഷ​ണി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​യും ലെ​ബ​ന​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഔ​ണി​നെ​യു​മാ​ണ് ട്രം​പ് ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ​ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

1983-ന് ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​സ്ര​യേ​ലും ലെ​ബ​ന​നും ത​മ്മി​ൽ ഇ​ത്ര​യും അ​ർ​ത്ഥ​വ​ത്താ​യ ഒ​രു ച​ർ​ച്ച​യ്ക്ക് ക​ള​മൊ​രു​ങ്ങു​ന്ന​ത്. 43 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മു​ള്ള ഈ ​കൂ​ടി​ക്കാ​ഴ്ച സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളി​ൽ വ​ലി​യ വ​ഴി​ത്തി​രി​വാ​കും. ഇ​രു​രാ​ജ്യ​ങ്ങ​ളും സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​ത് എ​ത്ര​യും വേ​ഗം യാ​ഥാ​ർ​ത്ഥ്യ​മാ​കു​മെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്ന​താ​യും ട്രം​പ് വ്യ​ക്ത​മാ​ക്കി.

വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ത​ന്നെ നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ളി​ലേ​ക്ക് ഭ​ര​ണ​ത്ത​ല​വ​ന്മാ​രെ ക്ഷ​ണി​ച്ച​ത് ട്രം​പി​ന്‍റെ ന​യ​ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഈ ​സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ പ​ശ്ചി​മേ​ഷ്യ​യി​ലെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള അ​തി​ർ​ത്തി ത​ർ​ക്ക​ങ്ങ​ൾ​ക്കും സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും ഒ​രു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വൈ​റ്റ് ഹൗ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ത്ത് ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ കാ​ല​യ​ള​വി​നു​ള്ളി​ൽ ത​ന്നെ ഈ ​കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

 

Latest News

Corehub Up