Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDf

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ മു​ൻ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ശി​പാ​ർ​ശ ചെ​യ്തു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് ഇ​ന്ന് പു​റ​ത്തു​വ​ന്നേ​ക്കും. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സി​ബി​ഐ​ക്ക് വി​ടു​ന്ന ആ​ദ്യ​ത്തെ കേ​സാ​ണി​ത്.

പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പി.​പി. ദി​വ്യ​യാ​ണ് ഏ​ക പ്ര​തി. ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. എ​ന്നാ​ൽ ശി​പാ​ർ​ശ​യി​ൽ സി​ബി​ഐ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​ണ്.

കേ​സ് ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സി​ബി​ഐ ആ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യ​താ​യി കു​ടും​ബം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം കേ​സ് സി​ബി​ഐ​യ്ക്ക് കൈ​മാ​റു​ന്ന​തി​ൽ സി​പി​എം എ​തി​ര്‍​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

 

Kerala

ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ പ​ച്ച​ക്കൊ​ടി

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന് മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. 29 നാ​ണ് നി​യ​മ​സ​ഭ​യി​ൽ ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ക്കു​ക. ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന് പു​റ​മെ നി​ര​വ​ധി നി​ർ​ണാ​യ​ക നി​യ​മ​ന​ങ്ങ​ൾ​ക്കും മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.

നി​യ​മ​സ​ഭാ ചീ​ഫ് വി​പ്പാ​യി അ​പു ജോ​ൺ ജോ​സ​ഫി​നെ നി​യ​മി​ച്ചു. ഹൈ​ക്കോ​ട​തി അ​ഡീ​ഷ​ണ​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലാ​യി അ​ഡ്വ. കെ.​സി. വി​ൻ​സ​ന്‍റി​നെ നി​യ​മി​ച്ചു. കൂ​ടാ​തെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നാ​യി നി​യ​മി​ത​നാ​യ ടി. ​അ​സ​ഫ് അ​ലി​ക്ക് ലോ​കാ​യു​ക്ത സ്പെ​ഷ​ൽ അ​റ്റോ​ർ​ണി, കേ​ര​ള സ്റ്റേ​റ്റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ന്നീ അ​ധി​ക ചു​മ​ത​ല​ക​ൾ​കൂ​ടി ന​ൽ​കി.

വ​യോ​ജ​ന വ​കു​പ്പി​നു കീ​ഴി​ൽ വ​രു​ന്ന പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ൾ സം​ബ​ന്ധി​ച്ചും മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി. നി​ല​വി​ൽ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള വ​യോ​ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​ണ് ഇ​നി​മു​ത​ൽ പു​തി​യ വ​കു​പ്പി​ന് കീ​ഴി​ൽ വ​രി​ക.

NRI

യു​ഡി​എ​ഫ് വി​ജ​യം; മെ​ൽ​ബ​ണി​ൽ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

മെ​ൽ​ബ​ൺ: പ​ത്ത് വ​ർ​ഷ​ത്തെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ന് അ​റു​തി​വ​രു​ത്തി​ക്കൊ​ണ്ട് കേ​ര​ള സം​സ്ഥാ​ന ഭ​ര​ണം യു​ഡി​എ​ഫ് തി​രി​ച്ചു പി​ടി​ച്ച​തി​ന്‍റെ വി​ജ​യാ​ഘോ​ഷം ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് വി​ക്‌​ടോ​റി​യ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ൽ​ബ​ണി​ൽ വ​ർ​ണാ​ഭ​മാ​യി കൊ​ണ്ടാ​ടി.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ഇ​പ്പോ​ൾ ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​വു​മാ​യ മ​നീ​ഷ് തി​വാ​രി, റോ​വി​ൽ ഓ​സ്ട്രേ​ലി​യ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. 102 എം​എ​ൽ​എ​മാ​രു​മാ​യി ഭ​ര​ണം തി​രി​ച്ചു പി​ടി​ച്ച വി.​ഡി. സ​തീ​ശ​ൻ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കേ​ര​ള സ​ർ​ക്കാ​രി​നെ മ​നീ​ഷ് തി​വാ​രി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് വി​ക്ടോ​റി​യാ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​ഒ​സി ഓ​സ്ട്രേ​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ഷെ​റോ​ൺ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ​സ്ഥാ​ൻ നാ​ഗ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ലം എം​എ​ൽ​എ​യാ​യി​രു​ന്ന വാ​ജി​ബ് അ​ലി വി​ശി​ഷ്‌‌​ടാ​തി​ഥി​യാ​യി​രു​ന്നു.

ചാ​ല​ക്കു​ടി എം​എ​ൽ​എ സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ആ​ശം​സ​ക​ള​റി​യി​ച്ചു. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് കേ​ര​ള ചാ​പ്റ്റ​ർ ഓ​സ്‌​ട്രേ​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​വി. ജി​ജേ​ഷും വി​ക്ടോ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ ജോ​സ​ഫും ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കു​വ​ച്ചു.

 

Kerala

കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​ര്? മൂ​ന്ന് പേ​രു​ക​ൾ പ​രി​ഗ​ണ​ന​യി​ൽ; കൊ​ടി​ക്കു​ന്നി​ലി​ന് മു​ൻ​ഗ​ണ​ന​യെ​ന്ന് സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ, കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പു​തി​യ നേ​താ​വി​നെ ക​ണ്ടെ​ത്താ​നു​ള്ള ച​ർ​ച്ച​ക​ൾ കോ​ൺ​ഗ്ര​സി​ൽ സ​ജീ​വ​മാ​കു​ന്നു. ഗ്രൂ​പ്പ് പോ​രു​ക​ളും ത​ർ​ക്ക​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്ന് പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ പേ​രു​ക​ളാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ​യും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ​യും സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ബെ​ന്നി ബ​ഹ​നാ​ൻ, ജോ​സ​ഫ് വാ​ഴ​ക്ക​ൻ എ​ന്നി​വ​രാ​ണ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന മൂ​ന്ന് പേ​ർ. മു​ൻ​പ് പ​ല​ത​വ​ണ ത​ഴ​യ​പ്പെ​ട്ട മു​തി​ർ​ന്ന നേ​താ​വ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നാ​ണ് നി​ല​വി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ക​ൽ​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. പ​ദ​വി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ദ്ദേ​ഹം ഇ​തി​നോ​ട​കം ത​ന്നെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ ക​ണ്ട് ച​ർ​ച്ച​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

ചാ​ല​ക്കു​ടി എം​പി​യാ​യ ബെ​ന്നി ബ​ഹ​നാ​ന് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സി​ലെ 'എ' ​വി​ഭാ​ഗം ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്. അ​തേ​സ​മ​യം, ജോ​സ​ഫ് വാ​ഴ​ക്ക​നെ അ​ധ്യ​ക്ഷ​നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​വും സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ട്. കെ​പി​സി​സി അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നൊ​പ്പം സം​സ്ഥാ​ന​ത്തെ ഏ​ഴ് ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ​യും മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ അ​ധ്യ​ക്ഷ​ന്മാ​രി​ല്ലാ​തെ കെ​പി​സി​സി ഓ​ഫീ​സും ഡി​സി​സി​ക​ളും അ​നാ​ഥ​മാ​ണെ​ന്ന വി​മ​ർ​ശ​നം പാ​ർ​ട്ടി​ക്ക് ഉ​ള്ളി​ൽ നി​ന്നു​ത​ന്നെ ഉ​യ​രു​ന്നു​ണ്ട്.

ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ഹൈ​ക്ക​മാ​ൻ​ഡ് ച​ർ​ച്ച​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ത​ന്‍റെ അ​ഭി​പ്രാ​യം അ​റി​യി​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ കാ​ര്യ​ത്തി​ൽ അ​ന്തി​മ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കും. 

Kerala

സ​ഭ​യു​ടെ 'ചെ​ങ്കോ​ൽ' ആ​ർ​ക്ക്; വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​റാം നി​യ​മ​സ​ഭ​യു​ടെ സ്പീ​ക്ക​റെ ക​ണ്ടെ​ത്താ​നു​ള്ള വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. കേ​ര​ള നി​യ​മ​സ​ഭാ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ത്ത​വ​ണ മ​ത്സ​രരം​ഗ​ത്തു​ണ്ട്.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​സി. മൊ​യ്തീ​ൻ, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി.​ബി.​ഗോ​പ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ങ്ക​ത്ത​ട്ടി​ലു​ള്ള​ത്. രാ​വി​ലെ ഒ​മ്പ​തി​ന് വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നാ​ണ് ആ​ദ്യ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

102 അം​ഗ​ങ്ങ​ളു​ള്ള യു​ഡി​എ​ഫി​ന്‍റെ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്‌​ണ​ന് വി​ജ​യം ഉ​റ​പ്പാ​ണ്. 35 അം​ഗ​ങ്ങ​ളാ​ണ് എ​ൽ​ഡി​എ​ഫി​നു​ള്ള​ത്. എ​ൻ​ഡി​എ​യ്ക്ക് മൂ​ന്ന് അം​ഗ​ങ്ങ​ളു​മു​ണ്ട്. പ്രോ​ടെം സ്പീ​ക്ക​ർ ജി. ​സു​ധാ​ക​ര​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

എ​ല്ലാ അം​ഗ​ങ്ങ​ളും വോ​ട്ടു​ചെ​യ്തു​തു​ക​ഴി​ഞ്ഞാ​ൽ മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ഏ​ജ​ന്‍റു​മാ​രു​ടെ​യും പ്രോ​ടെം സ്‌​പീ​ക്ക​റു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ വോ​ട്ടെ​ണ്ണി വി​ജ​യി​യെ പ്ര​ഖ്യാ​പി​ക്കും. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​യാ​ളെ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നേ​താ​വും ചേ​ർ​ന്ന് ഇ​രി​പ്പി​ട​ത്തി​ലേ​ക്ക് ആ​ന​യി​ക്കും.

സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പി​രി​യു​ന്ന സ​ഭ 29ന് ​വീ​ണ്ടും ചേ​രും. 29നാ​ണ് ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ൺ ഒ​ന്നി​ന് ന​ട​ത്തും.

Kerala

എ​ൽ​ഡി​എ​ഫി​ന് സ്വ​ന്തം സാ​മ്രാ​ജ്യ​ത്തി​ല്‍ പോ​ലും വി​ക​സ​നം ഉ​ണ്ടാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല: പി.​എം.​എ. സ​ലാം

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​എം.​എ. സ​ലാം. സ്വ​ന്തം സാ​മ്രാ​ജ്യ​ത്തി​ല്‍ പോ​ലും വി​ക​സ​നം ഉ​ണ്ടാ​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫി​ന് സാ​ധി​ച്ചി​ല്ലെ​ന്ന് പി.​എം.​എ. സ​ലാം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​തെ എ​ങ്ങ​നെ ഖ​ജ​നാ​വ് തി​രി​ച്ചു കൊ​ണ്ടു​വ​രും എ​ന്ന​ത് പ​ഠി​ച്ചി​ട്ടു​ണ്ട്. വി​ഴി​ഞ്ഞം ഹാ​ര്‍​ബ​ര്‍ കൊ​ണ്ടു​വ​ന്ന​ത് യു​ഡി​ഫ് സ​ര്‍​ക്കാ​ര്‍ ആ​ണ്. ഒ​ടു​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ ക​ട​ല്‍​കൊ​ള്ള എ​ന്ന് പ​റ​ഞ്ഞ​വ​ര്‍ ത​ന്നെ വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേ​ര​ള ജ​ന​ത​ക്ക് അ​ഴി​മ​തി ര​ഹി​ത ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന ഒ​രു സ​ര്‍​ക്കാ​ര്‍ ത​ന്നെ ഉ​ണ്ടാ​കും. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ​ത് അ​ക്ഷീ​ണ​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്നും പി.​എം.​എ. സ​ലാം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

സി​നി​മ​യും സ്റ്റേ​ജ് ഷോ​ക​ളും ഒ​ഴി​വാ​ക്കും, പൂ​ർ​ണ​മാ​യും ജ​ന​സേ​വ​ന​ത്തി​ലേ​ക്ക്; ഓ​ഫീ​സ് ഉ​ട​ൻ തു​റ​ക്കു​മെ​ന്ന് ര​മേ​ശ് പി​ഷാ​ര​ടി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ടി​ന്‍റെ ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ ഇ​നി​മു​ത​ൽ പൂ​ർ​ണ​മാ​യും ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള സേ​വ​ന​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന് നി​യു​ക്ത എം​എ​ൽ​എ ര​മേ​ശ് പി​ഷാ​ര​ടി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്‍റെ സി​നി​മ​ക​ളും സ്റ്റേ​ജ് ഷോ​ക​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ല​ക്കാ​ട് പ്ര​സ് ക്ല​ബ്ബി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ എ​പ്പോ​ഴും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും, മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ ത​ന്നെ എം​എ​ൽ​എ​യു​ടെ പു​തി​യ ഓ​ഫീ​സ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ പ​രാ​തി​ക​ളും ആ​വ​ശ്യ​ങ്ങ​ളും നേ​രി​ട്ട​റി​യി​ക്കാ​ൻ ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ടാ​കും. നേ​ര​ത്തെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന എം​എ​ൽ​എ ഓ​ഫീ​സ് കെ​ട്ടി​ടം വി​ട്ടൊ​ഴി​യാ​ൻ കെ​എ​സ്ആ​ർ​ടി​സി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തി​നാ​ൽ താ​ൽ​ക്കാ​ലി​ക​മാ​യി മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലാ​യി​രി​ക്കും പു​തി​യ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ക.

റോ​ഡു​ക​ൾ, കു​ടി​വെ​ള്ള ക്ഷാ​മം തു​ട​ങ്ങി​യ പാ​ല​ക്കാ​ട്ടു​കാ​രു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ലാ​രം​ഗ​ത്തു​നി​ന്ന് പൂ​ർ​ണ​മാ​യും മാ​റി​നി​ന്ന് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് വേ​ണ്ടി മു​ഴു​വ​ൻ സ​മ​യ​വും നീ​ക്കി​വെ​ക്കാ​നാ​ണ് ത​ന്‍റെ തീ​രു​മാ​ന​മെ​ന്നും ര​മേ​ശ് പി​ഷാ​ര​ടി വ്യ​ക്ത​മാ​ക്കി.

NRI

യുഡിഎ​ഫ് സ​ർ​ക്കാ​രി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേർന്ന് കൊ​ളോ​ൺ കേ​ര​ള സ​മാ​ജം

കൊ​ളോ​ൺ: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യ്ക്കും അ​ഭി​ന​ന്ദ​ന​ങ്ങളും ആശംസകളും അർപ്പിച്ച് ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കൊ​ളോ​ൺ കേ​ര​ള സ​മാ​ജം.

പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേരി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൊ​ളോ​ൺ പെ​ഷി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ ഡേ​വീ​സ് വ​ട​ക്കും​ചേ​രി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷീ​ബ ക​ല്ല​റ​ക്ക​ൽ (ട്ര​ഷ​റ​ർ), പോ​ൾ ചി​റ​യ​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സ് കു​മ്പി​ളു​വേ​ലി​ൽ (ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി), ജോ​ർ​ജ് അ​ട്ടി​പ്പേ​റ്റി (സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി), ടോ​മി ത​ട​ത്തി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നു​മാ​യി പു​തി​യ സ​ർ​ക്കാ​രി​ന് മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്ന് കൊ​ളോ​ൺ കേ​ര​ള സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ ആ​ശം​സി​ച്ചു.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് ജ​ർ​മ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം, തൊ​ഴി​ൽ സു​ര​ക്ഷ, വി​മാ​ന​ക്കൂ​ലി വ​ർ​ധന​വ് എ​ന്നി​വ​യി​ൽ പു​തി​യ സ​ർ​ക്കാ​രിന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് സം​ഘ​ട​ന അ​ഭ്യ​ർഥി​ച്ചു.

പു​തി​യ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ൽ കേ​ര​ളം കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ൽ സാ​ധ്യ​ത​യു​ള്ള സ​മാ​ധാ​ന​മു​ള്ള സം​സ്ഥാ​ന​മാ​യി കു​തി​ക്ക​ട്ടെയെ​ന്നും അ​ഴി​മ​തി​ര​ഹി​ത​മാ​യ ഒ​രു ഭ​ര​ണം ഉ​ണ്ടാ​ക​ട്ടെയെന്നും യോഗം ആ​ശം​സി​ച്ചു.

കൊ​ളോ​ൺ കേ​ര​ള സ​മാ​ജം ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും കു​ടും​ബ​വും കൂ​ടാ​തെ ജ​ർ​മ​നി​യി​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളും (വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ, കെ​പി​എ​സി ജ​ർ​മ​നി) തു​ട​ങ്ങി​യ​വ​രു​മാ​ണ് ടീം ​യു​ഡി​എ​ഫി​ന് ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും നേ​ർ​ന്ന​ത്.

Kerala

കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ​യാ​ത്ര സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ വി​ളി​ച്ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന് ചേ​രും.ജൂ​ൺ 15 മു​ത​ൽ പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഓ​ർ​ഡി​ന​റി, ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​ലോ​ച​ന​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ ഏ​തൊ​ക്കെ ബ​സി​ൽ, എ​ത്ര ദൂ​രം വ​രെ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

ഇ​ന്ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം തീ​രു​മാ​ന​ത്തി​ൽ എ​തി​ർ​പ്പ് തു​ട​രു​ന്ന സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തും.

 

 

Kerala

പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ ഉ​റ​പ്പി​ക്കാ​ൻ മ​ന്ത്രി​മാ​ർ

കൊ​ച്ചി: അ​ധി​കാ​ര​മേ​റ്റ​തോ​ടെ ത​ങ്ങ​ളു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലാ​ണ് സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​ർ. പ​രി​ച​യ​സ​മ്പ​ന്ന​ർ​ക്കും സ​ന്ത​ത​സ​ഹ​ചാ​രി​ക​ൾ​ക്കും പു​റ​മെ പാ​ർ​ട്ടി നേ​താ​ക്ക​ൾ ശി​പാ​ർ​ശ ചെ​യ്യു​ന്ന​വ​രെ​യും സ്റ്റാ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട സ്ഥി​തി​യി​ലാ​ണു മ​ന്ത്രി​മാ​ർ.

മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും പു​റ​മെ ചീ​ഫ് വി​പ്പ്, പ്ര​തി​പ​ക്ഷ​നേ​താ​വ് എ​ന്നി​വ​ർ​ക്കും പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ നി​യ​മി​ക്കാം. മു​ഖ്യ​മ​ന്ത്രി​ക്ക് 37 പേ​രെ​യും കാ​ബി​ന​റ്റ് പ​ദ​വി​യി​ലു​ള്ള​വ​ർ​ക്ക് 25 പേ​രെ​യു​മാ​ണ് പ​ര​മാ​വ​ധി നി​യ​മി​ക്കാ​നാ​കു​ക .ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത് പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ എ​ണ്ണം 523 ആ​യി​രു​ന്നു.

ശ​മ്പ​ള​വും പെ​ൻ​ഷ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നു ല​ഭി​ക്കും.6033 രൂ​പ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പേ​ഴ്സ​ണ​ൽ സ്റ്റാ​ഫു​ക​ളു​ടെ കു​റ​ഞ്ഞ ശ​മ്പ​ളം. വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ കു​ക്കി​നാ​ണ് ഈ ​ശ​മ്പ​ളം. ധ​ന​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്ക് 2.47 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു പ്ര​തി​മാ​സം ശ​മ്പ​ളം. ര​ണ്ടു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ശ​മ്പ​ളം വാ​ങ്ങി​യി​രു​ന്ന 11 പേ​ർ ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ ഉ​ണ്ടാ​യി​രു​ന്നു.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സ്റ്റാ​ഫി​ൽ 27 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ സ്റ്റാ​ഫി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 25 പേ​ർ. ടൂ​റി​സം, ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി​മാ​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത് 19 വീ​തം സ്റ്റാ​ഫ്. മ​റ്റെ​ല്ലാ മ​ന്ത്രി​മാ​രു​ടെ​യും പേ​ഴ്സ​ണ​ൽ സ്റ്റാ​ഫു​ക​ളു​ടെ എ​ണ്ണം 20 ന് ​മു​ക​ളി​ലാ​യി​രു​ന്നു.ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലെ ശ​മ്പ​ള പ​ട്ടി​ക​പ്ര​കാ​രം പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​ടെ ആ​കെ ശ​മ്പ​ള​ത്തു​ക 4.62 കോ​ടി രൂ​പ​യാ​ണ്.

മൂ​ന്നു വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന് പെ​ൻ​ഷ​ൻ ല​ഭി​ക്കും. 3350 രൂ​പ​യാ​ണ് നി​ല​വി​ലെ കു​റ​ഞ്ഞ പെ​ൻ​ഷ​ൻ. ഉ​യ​ർ​ന്ന പെ​ൻ​ഷ​ൻ 83400 രൂ​പ​യും.

Kerala

യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ വ​കു​പ്പ് ത​ർ​ക്കം മു​റു​കു​ന്നു; ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​സ്ഥാ​ന​ത്ത് മ​ന്ത്രി​മാ​രു​ടെ സ​ന്ദ​ർ​ശ​നം, ഫി​ഷ​റീ​സി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് സ​ഭ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ് ഒ​രു ദി​വ​സം പി​ന്നി​ട്ടി​ട്ടും മ​ന്ത്രി​മാ​രു​ടെ വ​കു​പ്പ് വി​ഭ​ജ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം യു​ഡി​എ​ഫി​ൽ തു​ട​രു​ന്നു. പ്ര​ധാ​ന വ​കു​പ്പു​ക​ളാ​യ ദേ​വ​സ്വം, ഫി​ഷ​റീ​സ്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യെ​ച്ചൊ​ല്ലി​യാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ളി​ലും ഘ​ട​ക​ക​ക്ഷി​യാ​യ മു​സ്‌​ലിം ലീ​ഗു​മാ​യും ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്ന​ത്. ചി​ല മ​ന്ത്രി​മാ​ർ ത​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച വ​കു​പ്പു​ക​ളി​ൽ മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് വി​ജ്ഞാ​പ​നം വൈ​കാ​ൻ കാ​ര​ണം.

കെ.​സി. വേ​ണു​ഗോ​പാ​ൽ പ​ക്ഷ​ത്തു​നി​ന്നു​ള്ള മ​ന്ത്രി അ​നി​ൽ കു​മാ​റി​ന് വൈ​ദ്യു​തി വ​കു​പ്പി​നൊ​പ്പം ദേ​വ​സ്വം വ​കു​പ്പ് കൂ​ടി ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് കോ​ൺ​ഗ്ര​സി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത്. ആ​ദ്യം ദേ​വ​സ്വം വ​കു​പ്പി​ലേ​ക്ക് പ​രി​ഗ​ണി​ച്ചി​രു​ന്ന കെ. ​മു​ര​ളീ​ധ​ര​ന് ഇ​തി​ന് പ​ക​ര​മാ​യി ആ​രോ​ഗ്യ വ​കു​പ്പി​നൊ​പ്പം കാ​യി​ക വ​കു​പ്പ് കൂ​ടി ന​ൽ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഫി​ഷ​റീ​സ് വ​കു​പ്പ് മു​സ്‌​ലിം ലീ​ഗി​ന് ന​ൽ​കു​ന്ന​തി​നെ​തി​രെ കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​വും ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​ഭ​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഫി​ഷ​റീ​സ് വ​കു​പ്പ് ലീ​ഗി​ന് ന​ൽ​കി​യാ​ൽ മാ​ത്ര​മേ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കോ​ൺ​ഗ്ര​സി​ന് വി​ട്ടു​ന​ൽ​കൂ എ​ന്ന ക​ർ​ശ​ന നി​ല​പാ​ടി​ലാ​ണ് മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം.

ഫി​ഷ​റീ​സ് വ​കു​പ്പി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ, നി​യു​ക്ത മ​ന്ത്രി​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​നും സി.​പി. ജോ​ണും തി​രു​വ​ന​ന്ത​പു​രം വെ​ള്ള​യ​മ്പ​ല​ത്തു​ള്ള ല​ത്തീ​ൻ അ​തി​രൂ​പ​താ ആ​സ്ഥാ​ന​ത്തെ​ത്തി സ​ന്ദ​ർ​ശ​നം ന​ട​ത്തി.

സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഫി​ഷ​റീ​സ് വ​കു​പ്പി​ലെ ത​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ നി​ല​പാ​ട് സ​ഭ ആ​വ​ർ​ത്തി​ച്ചു. "ക​ട​ലി​നെ അ​റി​യു​ന്ന, തീ​ര​ദേ​ശ ജ​ന​ത​യു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സ്സി​ലാ​കു​ന്ന ഒ​രാ​ൾ ത​ന്നെ ഫി​ഷ​റീ​സ് മ​ന്ത്രി​യാ​യി വ​ര​ണം" എ​ന്ന് മ​ന്ത്രി​മാ​രെ അ​റി​യി​ച്ച​താ​യി ഫാ​ദ​ർ യൂ​ജി​ൻ പെ​രേ​ര മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

താ​ൻ ബി​ഷ​പ്പ് ഹൗ​സി​ലെ സ്ഥി​രം സ​ന്ദ​ർ​ശ​ക​നാ​ണെ​ന്നും സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​ത്യേ​ക രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു കെ. ​മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണം. മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം വൈ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ലൂ​ടെ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് മു​ന്ന​ണി നേ​തൃ​ത്വം.

Kerala

ജ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച എ​ല്ലാ കാ​ര്യ​ത്തി​നും പ​രി​ഹാ​രം; ഉ​റ​പ്പു ന​ൽ​കി അ​നൂ​പ് ജേ​ക്ക​ബ്, പി​റ​വ​ത്ത് സ്വീ​ക​ര​ണം

കൊ​ച്ചി: മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തി​നു ശേ​ഷം പി​റ​വം മ​ണ്ഡ​ല​ത്തി​ൽ തി​രി​ച്ചെ​ത്തി​യ അ​നൂ​പ് ജേ​ക്ക​ബി​ന് ഗം​ഭീ​ര സ്വീ​ക​ര​ണം ന​ൽ​കി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും. നൂ​റു​ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ൻ എ​ത്തി. പി​താ​വ് ടി.​എം. ജേ​ക്ക​ബി​ന്‍റെ ക​ല്ല​റ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ന്ത്രി തി​രു​മാ​റാ​ടി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.

തു​ട​ർ​ന്ന് യാ​ക്കോ​ബാ​യ പ​ള്ളി​യി​ലും ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലും എ​ത്തി പ്രാ​ർ​ഥ​ന ന​ട​ത്തി. വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി​ക്ക് കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​റും ന​ൽ​കി. ജ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും പ​രി​ഹാ​രം യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കു​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് ഉ​റ​പ്പു ന​ൽ​കി.

ഇ​ന്ന് കേ​ര​ളം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഓ​രോ കാ​ര്യ​ങ്ങ​ളെ​യും സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ടാ​യി​രി​ക്കും ഈ ​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​വു​ക. ഞ​ങ്ങ​ൾ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ജ​ന​മ​ധ്യ​ത്തി​ൽ മു​ന്നോ​ട്ടു​വെ​ച്ച എ​ല്ലാ വി​ഷ​യ​ങ്ങ​ളും സം​ബോ​ധ​ന ചെ​യ്യും. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഒ​രു പ​രി​ഹാ​രം യു​ഡി​എ​ഫ് സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കും. അ​തി​ൽ ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണം എ​ന്നാ​ണ് അ​ഭ്യ​ർ​ഥി​ക്കാ​നു​ള്ള​ത്.

ഇ​വി​ടെ വി​ക​സ​നം ന​ട​ക്കു​ന്നി​ല്ല എ​ന്ന വ്യാ​ജ, നു​ണ പ്ര​ചാ​ര​ണ​ങ്ങ​ൾ ആ​യി​രു​ന്നു അ​ന്ന​ത്തെ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ത്ഥി ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ വ​സ്തു​ത എ​ന്താ​ണെ​ന്ന് ജ​ന​ങ്ങ​ളോ​ട് പ​റ​യാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി. അ​ത് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞു എ​ന്ന​ത് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട് എ​ന്നും അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു.

Movies

ഇ​തെ​ല്ലാം ക​ണ്ടു ക​ണ്ണു​ക​ടി ഉ​ണ്ടാ​യ ചി​ല കു​ലം​കു​ത്തി​ക​ൾ ഓ​രി​യി​ട്ടു: റി​നി ആ​ൻ ജോ​ർ​ജ്

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ നേ​രി​ട്ട പ​ര​സ്യ​മാ​യ കൂ​കി​വി​ളി​ക​ളെ​യും പ്ര​തി​ഷേ​ധ​ത്തെ​യും അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ന​ടി റി​നി ആ​ൻ ജോ​ർ​ജ്.

ഒ​രു​പാ​ട്‌ ദേ​ശി​യ നേ​താ​ക്ക​ളെ അ​ടു​ത്ത് കാ​ണാ​നും സം​സാ​രി​ക്കാ​നു​മു​ള്ള അ​വ​സ​രം ത​നി​ക്ക് ല​ഭി​ച്ചെ​ന്നും ഇ​തെ​ല്ലാം ക​ണ്ടു ക​ണ്ണു​ക​ടി ഉ​ണ്ടാ​യ ചി​ല കു​ലം​കു​ത്തി​ക​ൾ ഓ​രി​യി​ട്ടു​വെ​ന്നും അ​തി​നെ താ​ൻ അ​ർ​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ അ​വ​ഗ​ണി​ച്ചെ​ന്നും റി​നി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

''മെ​യ് 18 2026 എ​ന്‍റെ ജീ​വി​ത​ത്തി​ലെ മ​നോ​ഹ​ര​മാ​യ ഒ​രു സു​ദി​നം.. ഞാ​ൻ MLA എ​ന്ന് സ്നേ​ഹ​പൂ​ർ​വ്വം വി​ളി​ച്ചി​രു​ന്ന വ്യ​ക്തി കേ​ര​ള​ത്തി​ന്‍റെ CM ആ​യ ദി​വ​സം. എ​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ത്കാ​രം കൂ​ടി ആ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ​ദം.

വേ​ദി​യി​ൽ നി​ന്ന് ത​ന്നെ ആ ​ച​രി​ത്ര മു​ഹൂ​ർ​ത്തം ക​ണ്ണ് കു​ളി​ർ​ക്കെ കാ​ണാ​നു​ള്ള ഭാ​ഗ്യം എ​നി​ക്കു​ണ്ടാ​യി.. ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു നി​മി​ഷം. ഒ​രു​പാ​ട്‌ ദേ​ശി​യ നേ​താ​ക്ക​ളെ അ​ടു​ത്ത് കാ​ണാ​നും സം​സാ​രി​ക്കാ​നു​മു​ള്ള അ​വ​സ​രം ല​ഭി​ച്ചു. ഇ​തെ​ല്ലാം ക​ണ്ടു ക​ണ്ണു​ക​ടി ഉ​ണ്ടാ​യ ചി​ല കു​ലം​കു​ത്തി​ക​ൾ ഓ​രി​യി​ട്ടു... അ​തി​നെ ഞാ​ൻ അ​ർ​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ അ​പ്പോ​ൾ ത​ന്നെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്തു.

അ​വ​ർ കോ​ൺ​ഗ്ര​സു​കാ​ർ ആ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല കാ​ര​ണം കോ​ൺ​ഗ്ര​സു​കാ​ർ അ​ത്ര​യും സ്നേ​ഹ​വാ​യ്‌​പോ​ടെ​യാ​ണ് എ​ന്നോ​ട് പെ​രു​മാ​റി​യ​ത്. സ​ത്യ​പ്ര​തി​ജ്ഞ​ക്ക് വ​ന്ന എ​ന്നെ കോ​ൺ​ഗ്ര​സു​കാ​ർ ആ​ട്ടി ഓ​ടി​ച്ചു എ​ന്ന് പ​റ​യു​ന്ന​വ​ർ​ക്കാ​യി ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​ൻ ആ​യി​രു​ന്ന തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡി​ക്ക് ഒ​പ്പ​മു​ള്ള എ​ന്‍റെ ചി​ത്രം പ​ങ്കു വെ​ക്കു​ന്നു''. റി​നി കു​റി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് വീ​ക്ഷി​ക്കാ​ൻ എ​ത്തി​യ റി​നി​യെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രു വി​ഭാ​ഗം കൂ​കി​വി​ളി​ക്കു​ക​യാ​യി​രു​ന്നു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ​യു​ള്ള മു​ൻ ആ​രോ​പ​ണ​ങ്ങ​ളും, അ​ത് തു​ട​ർ​ന്നു​ണ്ടാ​യ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ളും ഉ​യ​ർ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

 

 

Kerala

പാ​ര​വ​ച്ച​ത് മു​ന്ന​ണി​യി​ലെ ഒ​രു നേ​താ​വ്; തു​റ​ന്ന​ടി​ച്ച് മാ​ണി സി. ​കാ​പ്പ​ൻ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ൻ സ​ർ​ക്കാ​രി​ൽ ഫു​ൾ ടേം ​മ​ന്ത്രി​സ്ഥാ​നം കി​ട്ടാ​തെ പോ​യ​തി​ൽ പ്ര​തി​ക​രി​ച്ച് മാ​ണി സി. ​കാ​പ്പ​ൻ. ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വി.​ഡി.​സ​തീ​ശ​നും ത​നി​ക്ക് മ​ന്ത്രി സ്ഥാ​നം ഉ​റ​പ്പു ന​ൽ​കി​യ​താ​ണ്. മു​ന്ന​ണി​യി​ലെ ഒ​രു നേ​താ​വ് ഇ​ട​പെ​ട്ടാ​ണ് ത​ന്‍റെ പേ​ര് വെ​ട്ടി​യ​തെ​ന്നും കാ​പ്പ​ൻ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

മ​ന്ത്രി​യാ​കാ​ത്ത​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടാം ടേ​മി​ൽ മ​ന്ത്രി​സ്ഥാ​നം ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ട​ര വ​ർ​ഷം അ​നൂ​പ് ജേ​ക്ക​ബി​നും ര​ണ്ട​ര വ​ർ​ഷം ത​നി​ക്കു​മെ​ന്നാ​ണ് വ്യ​വ​സ്ഥ. ര​ണ്ട് പേ​രും ഒ​ന്നി​ച്ചാ​ണ് ടേം ​വ്യ​വ​സ്ഥ അം​ഗീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​സ്ഥാ​നം കി​ട്ടും വ​രെ ക്യാ​ബി​ന​റ്റ് റാ​ങ്കു​ള്ള പ​ദ​വി വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

അ​ത് വൈ​കാ​തെ വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് പ​റ​യും. മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ർ വി​ളി​ച്ച് പ​രാ​തി പ​റ​യു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സി​ലും ചി​ല മ​ന്ത്രി​മാ​ർ​ക്ക് ടേം ​വ്യ​വ​സ്ഥ​യു​ണ്ടെ​ന്ന് കാ​പ്പ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

പ​തി​മൂ​ന്നാം ന​മ്പ​ര്‍ കാ​റി​നോ​ട് "നോ' ​പ​റ​ഞ്ഞ് മ​ന്ത്രി​മാ​ർ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ന്‍ സ​ര്‍​ക്കാ​രി​ലെ മ​ന്ത്രി​മാ​ർ​ക്ക് 13-ാം ന​മ്പ​ർ കാ​ർ വേ​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​യാ​യി​രു​ന്ന പി. ​പ്ര​സാ​ദാ​ണ് ഈ ​കാ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. 13-ാം ന​മ്പ​ര്‍ വാ​ഹ​നം ആ​രും എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ടൂ​റി​സം വ​കു​പ്പ് തി​രി​ച്ചെ​ടു​ക്കും.

ടൂ​റി​സം വ​കു​പ്പാ​ണ് മ​ന്ത്രി​മാ​ര്‍​ക്ക് കാ​ര്‍ അ​നു​വ​ദി​ക്കു​ന്ന​ത്. വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍ സ​ര്‍​ക്കാ​രി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന എം.​എ.​ബേ​ബി​യും, ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന തോ​മ​സ് ഐ​സ​ക്കും 13-ാം ന​മ്പ​ര്‍ കാ​ര്‍ ചോ​ദി​ച്ച് വാ​ങ്ങി​യി​രു​ന്നു.

പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ സ​മ​യ​ത്ത് തു​ട​ക്ക​ത്തി​ല്‍ ആ​രും ഈ ​കാ​ര്‍ എ​ടു​ക്കാ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​ത് വാ​ര്‍​ത്താ​യ​പ്പോ​ഴാ​ണ് തോ​മ​സ് ഐ​സ​ക്ക് മു​ന്നോ​ട്ട് വ​ന്ന​ത്.

Kerala

ആ, മു​​ഖം വേ​​ണ്ട

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞാ വേ​​​​​ദി​​​​​യു​​​​​ടെ പി​​​​​ന്നി​​​​​ൽ സ്ഥാ​​​​​പി​​​​​ച്ച എ​​​​​ൽ​​​​​ഇ​​​​​ഡി വാ​​​​​ളി​​​​​ൽ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ​​​​​യോ മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടേ​​​​​യോ ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ വേ​​​​​ണ്ടെ​​​​​ന്ന നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ല്കി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ.

ഇ​​​​​തോ​​​​​ടെ ഇ​​​​​ന്ന​​​​​ലെ സ​​​​​ത്യ പ്ര​​​​​തി​​​​​ജ്ഞ ന​​​​​ട​​​​​ന്ന​​​​​പ്പോ​​​​​ൾ കാ​​​​​ണാ​​​​​നാ​​​​​യ​​​​​ത് വേ​​​​​ദി​​​​​യു​​​​​ടെ പി​​​​​ന്നി​​​​​ൽ സ്ഥാ​​​​​പി​​​​​ച്ച എ​​​​​ൽ​​​​​ഇ​​​​​ഡി വാ​​​​​ളി​​​​​ൽ വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യു​​​​​ടെ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള വാ​​​​​ക്കു​​​​​ക​​​​​ളും തീ​​​​​യ​​​​​തി​​​​​യും മാ​​​​​ത്രം. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ പോ​​​​​ലും ചി​​​​​ത്രം ഇ​​​​​തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല.

സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞാ ച​​​​​ട​​​​​ങ്ങി​​​​​ൽ വേ​​​​​ദി​​​​​യു​​​​​ടെ പി​​​​​ന്നി​​​​​ൽ സ്വ​​​​​ന്തം മു​​​​​ഖ​​​​​വും മ​​​​​റ്റ് നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ മു​​​​​ഖ​​​​​വും വേ​​​​​ണ്ടെ​​​​​ന്ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ക​​​​​ർ​​​​​ശ​​​​​ന നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ല്കി​​​​​യി​​​​​രു​​​​​ന്നു.

മ​​​​​ഞ്ഞ നി​​​​​റ​​​​​ത്തി​​​​​ലു​​​​​ള്ള എ​​​​​ൽ​​​​​ഇ​​​​​ഡി വാ​​​​​ളി​​​​​ൽ വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ ന​​​​​യി​​​​​ക്കു​​​​​ന്ന മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യു​​​​​ടെ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞാ ച​​​​​ട​​​​​ങ്ങ് എ​​​​​ന്ന് ഇം​​​​​ഗ്ലീ​​​​​ഷി​​​​​ലും മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ലും എ​​​​​ഴു​​​​​ത്തി​​​​​നൊ​​​​​പ്പം തീ​​​​​യ​​​​​തി​​​​​യും സ​​​​​ർ​​​​​ക്കാ​​​​​ർ ചി​​​​​ഹ്ന​​​​​വും മാ​​​​​ത്ര​​​​​മാ​​​​​ണ് പ്ര​​​​​ദ​​​​​ർ​​​​​ശി​​​​​പ്പി​​​​​ച്ച​​​​​ത്.

മു​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളു​​​​​ടെ കാ​​​​​ല​​​​​ത്തെ ചി​​​​​ല വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ കൂ​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലൊ​​​​​രു ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ന്നും സൂ​​​​​ച​​​​​ന​​​​​യു​​​​​ണ്ട്.

Editorial

ഭ​ര​ണ​ഘ​ട​ന, അ​മ്മാ​ളു​വ​മ്മ, ആ​ദം; മൂ​ന്നു വി​ള​ക്കു​ക​ൾ

ആ​ശ​യ​റ്റ​വ​രെ ആ​ശ്ലേ​ഷി​ച്ച്, നീ​തി​യും ക​രു​ണ​യും
ക​രു​ത​ലും ഉ​റ​പ്പാ​ക്കി ഉ​ജ്വ​ല​തു​ട​ക്കം!
ഭ​ര​ണ​ഘ​ട​ന, അ​മ്മാ​ളു​വ​മ്മ, ആ​ദം;
ഈ ​മൂ​ന്നു വി​ള​ക്കു​ക​ളു​ടെ ചു​വ​ട്ടി​ലി​രു​ന്നാ​ൽ
വി​ഡി​എ​സ് സ​ർ​ക്കാ​രി​നു ച​രി​ത്ര​മെ​ഴു​താം.

ആ​ശ​യ​റ്റ ജോ​ലി​ക്കാ​ർ​ക്കു വേ​ത​ന​വ​ർ​ധ​ന​യും സ്ത്രീ​ക​ൾ​ക്കു സൗ​ജ​ന്യ​യാ​ത്ര​യും വ​യോ​ജ​ന​ങ്ങ​ൾ​ക്കു ക​രു​ത​ലും “ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ഗു​ണ്ട’’​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ​വ​ർ​ക്കു നീ​തി​യും ന​ൽ​കി വി​ഡി​എ​സ് സ​ർ​ക്കാ​ർ ഉ​ജ്വ​ല തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്നു.

നു​ണേ​ശ​നെ​ന്ന ആ​ക്ഷേ​പ-​നു​ണ​പ്ര​ചാ​ര​ണ​ത്തി​നു ക്രി​യാ​ത്മ​ക മ​റു​പ​ടി​യാ​യി പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പു​വാ​ഗ്ദാ​ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്നു. ഇ​നി​യു​ള്ള​തും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. ഒ​പ്പം, ഭ​ര​ണ​ഘ​ട​ന, അ​മ്മാ​ളു​വ​മ്മ, ആ​ദം; മൂ​ന്നു ദൃ​ഷ്‌​ടാ​ന്ത​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ള്ള​ട്ടെ. ഈ ​മൂ​ന്നു വി​ള​ക്കു​ക​ളു​ടെ ചു​വ​ട്ടി​ലി​രു​ന്നാ​ൽ വി​ഡി​എ​സ് സ​ർ​ക്കാ​രി​നു ച​രി​ത്ര​മെ​ഴു​താം.

മു​ൻ​സ​ർ​ക്കാ​ർ സ്വ​ന്തം വി​ധി​യു​ടെ പ്ര​ധാ​ന ‍വ​രി​ക​ളെ​ഴു​തി​യ​ത് ആ​ശാ വ​ർ​ക്ക​ർ​മാ​രോ​ടു​ള്ള നി​ന്ദ്യ​മാ​യ പ്ര​തി​ക​ര​ണ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. നി​സാ​ര​വേ​ത​ന വ​ർ​ധ​ന ചോ​ദി​ച്ച നി​ർ​ധ​ന​രു​ടെ ഭാ​ഷ​പോ​ലും മ​ന​സി​ലാ​ക്കാ​നാ​വാ​ത്ത​വി​ധം ഇ​ട​തു​പ​ക്ഷം ജ​ന​ങ്ങ​ളി​ൽ​നി​ന്ന​ക​ന്നി​രു​ന്നു. ഇ​ന്ന​ലെ അ​ധി​കാ​ര​മേ​റ്റ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​വി​ടെ​നി​ന്നു തു​ട​ങ്ങി.

ആ​ശ​മാ​ർ​ക്ക് 3000 രൂ​പ​യു​ടെ വ​ർ​ധ​ന അ​ദ്യ​ഘ​ട്ട​മാ​യി പ്ര​ഖ്യാ​പി​ച്ചു. വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ പി​ന്നീ​ടു പ​രി​ഗ​ണി​ക്കും. അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, പാ​ച​ക​തൊ​ഴി​ലാ​ളി​ക​ൾ, പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ വേ​ത​ന​ത്തി​ലും ത​ത്കാ​ലം 1000 രൂ​പ​യു​ടെ വ​ർ​ധ​ന. ഇ​ന്ദി​രാ ഗ്യാ​ര​ന്‍റി​ക​ളി​ലെ മ​റ്റൊ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ​യാ​ത്ര​യാ​യി​രു​ന്നു. ജൂ​ൺ 15 മു​ത​ൽ അ​തും ന​ട​പ്പി​ലാ​കും. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ഒ​രു വ​കു​പ്പും പ്ര​ഖ്യാ​പി​ച്ചു. അ​തി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​ക​ൾ പി​ന്നീ​ട​റി​യി​ക്കും.

രാ​ഷ്‌​ട്രീ​യ പ്ര​തി​ഷേ​ധം ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ്-​കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ ആ​ല​പ്പു​ഴ​യി​ൽ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടു. “ര​ക്ഷാ​പ്ര​വ​ർ​ത്ത​നം’’ എ​ന്നു ധാ​ർ​ഷ്‌​ട്യ​വ്യാ​ഖ്യാ​നം ന​ൽ​കി​യ ആ ​സം​ഭ​വ​ത്തി​ലും നീ​തി ന​ട​പ്പാ​കേ​ണ്ട​തു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ക​രു​തു​ന്നു.

ച​രി​ത്ര​മെ​ഴു​താ​ൻ സ​ഹാ​യി​ക്കു​ന്ന മൂ​ന്നു ഘ​ട​ക​ങ്ങ​ൾ​കൂ​ടി​യു​ണ്ട്. ഭ​ര​ണ​ഘ​ട​ന​യാ​ണ് ഒ​ന്നാ​മ​ത്. അ​തി​നെ നോ​ക്കു​കു​ത്തി​യാ​ക്ക​രു​ത്. നാ​ടി​ന്‍റെ പു​രോ​ഗ​തി​യെ​യും ഐ​ക്യ​ത്തെ​യും സാ​ഹോ​ദ​ര്യ​ത്തെ​യും വ​ള​രാ​ൻ അ​നു​വ​ദി​ക്കാ​ത്ത, വി​ഭാ​ഗീ​യ​ത​യു​ടെ​യും ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​ത​യു​ടെ​യും വ​ർ​ഗീ​യ​ത​യു​ടെ​യും തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും അ​ന്ത​ക​വി​ത്തു​ക​ൾ വ​ള​ര​രു​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ​ൺ ആ​ഡം​സ് പ​റ​ഞ്ഞ​ത്, ശ്ര​ദ്ധേ​യ​മാ​ണ്. “”ജ​നാ​ധി​പ​ത്യം താ​മ​സി​യാ​തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കും. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ത്ത ജ​നാ​ധി​പ​ത്യ​മൊ​ന്നും ച​രി​ത്ര​ത്തി​ലി​ല്ല.’’’’ ഈ ​വാ​ദ​ത്തോ​ടു വി​യോ​ജി​ക്കാ​ൻ കാ​ര​ണ​ങ്ങ​ളു​ണ്ടാ​കാം.

പ​ക്ഷേ, ജ​നാ​ധി​പ​ത്യ​ത്തി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ഫാ​സി​സ​ത്തെ​യും മ​ത​രാ​ഷ്‌​ട്ര​ങ്ങ​ളെ​യും ഏ​കാ​ധി​പ​തി​ക​ളെ​യും നാ​മെ​ങ്ങ​നെ നി​ർ​വ​ചി​ക്കും? വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ങ്ങ​ളു​മാ​യി നാ​മെ​ങ്ങ​നെ അ​തി​ജീ​വി​ക്കും? ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും ഭ​ര​ണ​ഘ​ട​ന​യി​ലു​ണ്ട്, ഭ​രി​ക്കു​ന്ന​വ​രി​ലി​ല്ല എ​ന്ന സ്ഥി​തി ഉ​ണ്ടാ​കാ​തി​രി​ക്ക​ട്ടെ.

അ​മ്മാ​ളു​വ​മ്മ ഇ​ന്ന​ലെ സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നെ​ത്തി​യ വ​യോ​ധി​ക​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ളോ മ​ക്ക​ളോ ഇ​ല്ലാ​ത്ത സീ​താ​ല​ക്ഷ്മി അ​മ്മാ​ളി​നെ അ​മ്മാ​ളു​വ​മ്മ എ​ന്നു വി​ളി​ച്ച​ത് വി.​ഡി. സ​തീ​ശ​ൻ ത​ന്നെ​യാ​ണ്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ള്ള ഫോ​ട്ടോ​യും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​നി​ന്ന അ​മ്മാ​ളു​വ​മ്മ​യെ വേ​ദി​യി​ൽ ക​യ​റ്റി അ​ദ്ദേ​ഹം ആ​ശ്ലേ​ഷി​ച്ച കാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ ഹൃ​ദ​യം ക​വ​ർ​ന്നു.

പ്ര​ള​യ​കാ​ല​ത്തു ത​ന്നെ സ​ഹാ​യി​ച്ച നേ​താ​വി​നോ​ടു​ള്ള മ​റ​ക്കാ​നാ​വാ​ത്ത ആ​ത്മ​ബ​ന്ധ​മാ​ണ് അ​വ​രെ അ​വി​ടെ​യെ​ത്തി​ച്ച​ത്. വെ​റു​പ്പ​ല്ല, സ്നേ​ഹ​മാ​ണ് ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്യം. അ​മ്മാ​ളു​വ​മ്മ വ്യ​ക്തി​യ​ല്ല, പ്ര​തീ​ക​മാ​ണ്. പാ​വ​ങ്ങ​ളോ​ടും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​രോ​ടു​മു​ള്ള ക​രു​ത​ലി​ന്‍റെ പേ​രാ​യി അ​തു മാ​റ​ട്ടെ.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ എ​ഴു​തി അ​ടു​ത്ത​യി​ടെ പ്ര​കാ​ശ​നം ചെ​യ്ത പു​സ്ത​ക​മാ​ണ് “ആ​ദം നീ ​എ​വി​ടെ ആ​കു​ന്നു?’’. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​താ​നും പ്ര​ഭാ​ഷ​ണ​ങ്ങ​ളാ​ണ് അ​തി​ലു​ള്ള​ത്. മ​നു​ഷ്യ​ൻ നേ​രി​ട്ട ആ ​ആ​ദ്യ​ചോ​ദ്യം അ​വ​നെ​വി​ടെ​യാ​ണെ​ന്ന് ദൈ​വ​ത്തി​ന് അ​റി​യാ​നാ​യി​രു​ന്നി​ല്ല. പാ​പം ചെ​യ്തി​ട്ട് ഒ​ളി​ച്ചി​രി​ക്കു​ന്ന​ത് താ​ന​റി​യു​ന്നു എ​ന്നാ​യി​രു​ന്നു ബൈ​ബി​ളി​ലെ വ്യം​ഗ്യം.

സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഈ ​പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ, ഇ​ന്ന​ലെ അ​ധി​കാ​ര​മേ​റ്റ മ​ന്ത്രി​മാ​രി​ൽ ആ​രെ​ങ്കി​ലും സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം ന​ട​ത്തി​യാ​ൽ, ജ​ന​ക്ഷേ​മ​ത്തി​ൽ​നി​ന്നു പി​ന്മാ​റി​യാ​ൽ, ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​തി​രു​ന്നാ​ൽ, അ​ഴി​മ​തി​യു​ടെ​യോ മ​റ്റേ​തെ​ങ്കി​ലും പ്ര​ലോ​ഭ​ന​ങ്ങ​ളു​ടെ​യോ വി​ല​ക്ക​പ്പെ​ട്ട ക​നി ഭ​ക്ഷി​ച്ചാ​ൽ “മ​ന്ത്രീ, നീ ​എ​വി​ടെ ആ​കു​ന്നു?’’ എ​ന്ന ചോ​ദ്യം ജ​ന​ങ്ങ​ളി​ൽ​നി​ന്നു​ണ്ടാ​കും എ​ന്ന മു​ന്ന​റി​യി​പ്പൊ​ന്നും ഗ്ര​ന്ഥ​കാ​ര​ൻ ഉ​ദ്ദേ​ശി​ച്ചു കാ​ണി​ല്ല. പ​ക്ഷേ, അ​ഴി​മ​തി​വി​രു​ദ്ധ-​ഉ​ത്ത​ര​വാ​ദ​ഭ​ര​ണ​ത്തി​ന്‍റെ ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ ​ചോ​ദ്യം ഓ​രോ ജ​ന​പ്ര​തി​നി​ധി​യും ഉ​ള്ളി​ൽ കു​റി​ച്ചാ​ൽ വി​ഡി​എ​സ് ക​പ്പ​ലി​ന്‍റെ ദി​ശ തെ​റ്റി​ല്ല.

സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക​സ്ഥി​തി​യാ​ണ് ജ​ന​ക്ഷേ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. ഖ​ജ​നാ​വി​നെ​ക്കു​റി​ച്ചു ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ട്. എ​ത്ര​യും വേ​ഗം ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കി ആ​ശ​യ​ക്കു​ഴ​പ്പം പ​രി​ഹ​രി​ക്കു​ക​യും പ്ര​തി​സ​ന്ധി​യു​ണ്ടെ​ങ്കി​ൽ പ​രി​ഹാ​ര​ക്രി​യ​ക​ൾ​ക്കു കു​റി​ക്കു​ക​യും വേ​ണം. വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന-​വ​രു​മാ​ന സാ​ധ്യ​ത​ക​ൾ അ​പാ​ര​മാ​ണ്.

തെ​രു​വു​നാ​യ​ക​ൾ, വ​ന്യ​ജീ​വി​ക​ൾ, മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ൾ, ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ, മാ​ലി​ന്യ​സം​സ്ക​ര​ണം, ക​ർ​ഷ​ക പ്ര​തി​സ​ന്ധി​ക​ൾ... ഇ​രു​ട്ടി​ന്‍റെ വാ​ഴ്ച​ക​ൾ ത​ക​ർ​ന്ന​ടി​യ​ണം. ഇ​വ​യൊ​ക്കെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച​തി​ന്‍റെ പി​ഴ​യാ​ണ് മു​ൻ​ഗാ​മി​ക​ൾ ഒ​ടു​ക്കി​യ​ത്. ചോ​ദ്യ​ങ്ങ​ളി​ലേ​റെ​യും പ​ഴ​യ​താ​ണ്. ചി​ല​തി​ന് ഉ​ത്ത​ര​ങ്ങ​ളി​ല്ലാ​യി​രു​ന്നു. മ​റ്റു ചി​ല​താ​ക​ട്ടെ പു​തി​യ ഉ​ത്ത​ര​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്നു.

ഇ​ന്ന​ലെ പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു ന​ട​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യം മാ​തൃ​കാ​പ​ര​മാ​യൊ​രു കാ​ഴ്ച​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വും മ​റ്റു നേ​താ​ക്ക​ളും ഇ​ത​ര​സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രും പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളും സാ​ക്ഷി​യാ​യി. ഭ​ര​ണ-​പ്ര​തി​പ​ക്ഷ-​പാ​ർ​ട്ടി ഭേ​ദ​മി​ല്ലാ​തു​ള്ള ഈ ​പ​ങ്കാ​ളി​ത്തം ഭ​ര​ണ​ത്തി​ലു​മു​ണ്ടാ​യാ​ൽ ഏ​തു പ്ര​തി​സ​ന്ധി​യെ​യും സം​സ്ഥാ​ന​ത്തി​ന് അ​തി​ജീ​വി​ക്കാ​നാ​കും. ന​ന്പ​ർ വ​ൺ ഒ​രു “ന​ന്പ​ര​ല്ല’’, ന​മ്മു​ടെ ല​ക്ഷ്യ​മാ​ണ്.

Kerala

ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധ​ന​വ് 'മ​ല എ​ലി​യെ പ്ര​സ​വി​ച്ച​തു​പോ​ലെ'; മു​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ച പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യെ പ​രി​ഹ​സി​ച്ച് മു​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. സ​ർ​ക്കാ​രി​ന്‍റെ ഈ ​തീ​രു​മാ​നം 'മ​ല എ​ലി​യെ പ്ര​സ​വി​ച്ച​തു​പോ​ലെ' ആ​ണെ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ ഫേ​സ്‌​ബു​ക്ക് കു​റി​പ്പി​ലൂ​ടെ കു​റ്റ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത്, ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടു​ത​വ​ണ​യാ​യി 2000 രൂ​പ​യു​ടെ വ​ർ​ധ​ന​വ് ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ വേ​ത​ന​ത്തി​ൽ വ​രു​ത്തി​യി​രു​ന്ന കാ​ര്യം അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ത​ന്നെ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന ഇ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​യി ബാ​ല​ഗോ​പാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഓ​ണ​റേ​റി​യം 21,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ചി​ല സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ മാ​സ​ങ്ങ​ളോ​ളം സ​മ​രം ന​ട​ന്ന​ത്. എ​ന്നാ​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ മു​ൻ​പ് ന​ൽ​കി​യ ഈ ​വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ൻ പു​തി​യ സ​ർ​ക്കാ​ർ ത​യ്യാ​റാ​യി​ല്ലെ​ന്ന് മു​ൻ ധ​ന​മ​ന്ത്രി വി​മ​ർ​ശി​ച്ചു.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ ചു​മ​ത​ല​യേ​ൽ​ക്കു​മ്പോ​ൾ വെ​റും 1000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ ഓ​ണ​റേ​റി​യം, ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ചു​മ​ത​ല ഒ​ഴി​യു​മ്പോ​ൾ 9000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് ബാ​ല​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി. ആ​കെ 8,000 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ൽ ന​ൽ​കി​യ​ത്.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​ർ ചു​മ​ത​ല ഒ​ഴി​യു​മ്പോ​ൾ 500 രൂ​പ​യാ​യി​രു​ന്ന ആ​ശാ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് വ​ലി​യ സ​മ​രം ന​ട​ത്തേ​ണ്ടി വ​ന്ന ച​രി​ത്രം കേ​ര​ളം മ​റ​ന്നി​ട്ടി​ല്ലെ​ന്നും കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഫേ​സ്‌​ബു​ക്കി​ൽ കു​റി​ച്ചു.

Kerala

ജി. ​സു​ധാ​ക​ര​ൻ പ്രോ ​ടേം സ്പീ​ക്ക​ർ; എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ 21ന്

തി​രു​വ​ന​ന്ത​പു​രം: നി​യു​ക്ത എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ 21ന് ​ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. സ​ഭ​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന​യാ​ളും അ​മ്പ​ല​പ്പു​ഴ എം​എ​ൽ​എ​യു​മാ​യ മു​ൻ മ​ന്ത്രി ജി.​സു​ധാ​ക​ര​നെ പ്രോ ​ടേം സ്‌​പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

സ്പീ​ക്ക​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​മാ​യി നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്‌​തു. ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മുഖ്യമന്ത്രി.

അം​ഗീ​കാ​രം കി​ട്ടു​ന്ന​ത​നു​സ​രി​ച്ച് 29ന് ​ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ​ഉ​ണ്ടാ​കും. അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗം ബു​ധ​നാ​ഴ്ച ചേ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

NRI

യുഡിഎഫ് വിജയം: കേരള ജനതയ്ക്ക് ന​ന്ദി​യ​ർ​പ്പി​ച്ച് ഐഒസി യു​എ​സ്എ

ന്യൂയോർക്ക്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യം യു​ഡി​എ​ഫി​ന് സ​മ്മാ​നി​ച്ച കേ​ര​ള ജ​ന​ത​യ്ക്ക് ന​ന്ദി​യ​ർ​പ്പി​ച്ച് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​എ​സ്എ. പി​ണ​റാ​യി വി​ജ​യന്‍റെ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തെ ദു​ർ​ഭ​ര​ണ​ത്തി​ന് ജ​ന​ങ്ങ​ൾ കൊ​ടു​ത്ത ചു​ട്ട മ​റു​പ​ടി​യാ​ണ് ഈ ​വി​ജ​യ​മെ​ന്ന് കേ​ര​ളാ ഘ​ട​കം പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ നാ​യ​ർ പറഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ മു​ന്നി​ൽ നി​ന്ന് ന​യി​ച്ച കെ. ​സി. വേ​ണു​ഗോ​പാ​ലി​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും ​വി.ഡി. ​സ​തീ​ശ​നും അ​തു​പോ​ലെ ഉ​ചി​ത​മാ​യ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട ​രാ​ഹു​ൽ ഗാ​ന്ധി​ക്കും മല്ലികാർജുൻ ഖ​ർ​ഗെ​യ്ക്കും സോ​ണി​യ ഗാ​ന്ധി​ക്കും ന​ന്ദി​യ​ർ​പ്പി​ക്കുന്നതായി ഐഒസി ​നാ​ഷ​ണ​ൽ വൈ​സ് ചെ​യ​ർ ജോ​ർ​ജ് എ​ബ്ര​ഹാം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ഇ​ടി​ക്കു​ള, പോ​ൾ ക​റു​ക​പ്പ​ള്ളി, ഐഒസി ​യുഎ​സ്എ ​ന്യൂജ​ഴ്‌​സി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ർ​ജ്, വി​വി​ധ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​ർ തുടങ്ങിയവർ അ​റി​യി​ച്ചു.

മു​ൻ പ്ര​സി​ഡ​ന്‍റ് ലീ​ല മാ​രേ​ട്ട്, മു​ൻ ചെ​യ​ർ​മാ​ൻ തോ​മ​സ് മാ​ത്യു, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ജ​യ​ച​ന്ദ്ര​ൻ, എ​ക്സി​കു​ട്ടീ​വ് വൈ​സ് പ്ര​സി​ഡന്‍റ് സ​ജി ക​രി​മ്പ​ന്നൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ത​മ്പി മാ​ത്യു, തോ​മ​സ് ഒ​ലി​യാം​കു​ന്നേ​ൽ, സ​ന്തോ​ഷ് കാ​പ്പി​ൽ, സ​ന്തോ​ഷ് നാ​യ​ർ, ജോ​സ് ചാ​രും​മൂ​ട്, സ​ന്തോ​ഷ് എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി​മാ​രാ​യ കു​ര്യ​ൻ വ​ർ​ഗീ​സ്, സൈ​മ​ൺ വാ​ളാ​ച്ചേ​രി​ൽ, ജോ​ർ​ജ് ജെ. ​കൊ​ട്ടു​കാ​പ്പ​ള്ളി, ആ​ന്‍റോ ക​വ​ല​യ്ക്ക​ൽ, ട്രെ​ഷ​റ​ർ ഡോ. ​മാ​ത്യു വ​ർ​ഗീ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മോ​ൻ​സി വ​ർ​ഗീ​സ്, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ മാ​ത്യു വൈ​ര​മ​ൺ, റേ​ച്ച​ൽ വ​ർ​ഗീ​സ്, ശാ​ലു പു​ന്നൂ​സ്,ചെ​റി​യാ​ൻ കോ​ശി, സൂ​സ​മ്മ ആ​ൻ​ഡ്രൂ​സ്,ഉ​ഷാ ജോ​ർ​ജ്, ജോ​ൺ വ​ർ​ഗീ​സ്, ന്യൂജ​ഴ്‌​സി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ർ​ജ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​നേ​കം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ടീം ​യുഡിഎ​ഫി​നും വി.ഡി. സ​തീ​ശ​നും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

Kerala

വാക്കു പാലിച്ച് തുടക്കം; ജൂ​ണ്‍ 15 മു​ത​ല്‍ വനിതകൾക്ക് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ സൗ​ജ​ന്യ​യാ​ത്ര

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് യു​ഡി​എ​ഫ് മു​ന്നോ​ട്ടു​വെ​ച്ച അ​ഞ്ച് ഗ്യാ​ര​ന്‍റി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു. ആ​ദ്യ​പ​ടി​യാ​യി ജൂ​ൺ 15 മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ​ദ്ധ​തി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കും. രാ​ജ്യ​ത്ത് ത​ന്നെ ആ​ദ്യ​മാ​യി വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​ത്യേ​ക വ​യോ​ജ​ന വ​കു​പ്പ് രൂ​പീ​ക​രി​ക്കാ​നും ആ​ദ്യ​മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​നു പു​റ​മെ താ​ഴെ​ത്ത​ട്ടി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളും വ​ർ​ധി​പ്പി​ച്ചു.

ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം 3,000 രൂ​പ​യും, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ, പ്രീ ​പ്രൈ​മ​റി ടീ​ച്ച​ർ​മാ​ർ, ആ​യ​മാ​ർ എ​ന്നി​വ​രു​ടെ വേ​ത​നം 1,000 രൂ​പ വീ​ത​വും ആ​ദ്യ​ഘ​ട്ട​മാ​യി വ​ർ​ധി​പ്പി​ച്ചു. പു​തി​യ നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​നം 21ന് ​ആ​രം​ഭി​ക്കും.

അ​ന്നു ത​ന്നെ എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ത്തും. സ​ഭ​യി​ലെ മു​തി​ർ​ന്ന അം​ഗ​മാ​യ ജി. ​സു​ധാ​ക​ര​നെ പ്രോ​ടേം സ്പീ​ക്ക​റാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ മ​ന്ത്രി​സ​ഭ ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്തു. ജൈ​ജു ബാ​ബു​വി​നെ പു​തി​യ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലാ​യും ടി. ​അ​സ​ഫ് അ​ലി​യെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നാ​യും നി​യ​മി​ച്ചു. 

22ന് ​സ്‌​പീ​ക്ക​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ഇ​തി​നാ​യി ഗ​വ​ർ​ണ​റേ​ട് ശി​പാ​ർ​ശ ചെ​യ്യാ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. അം​ഗീ​കാ​രം കി​ട്ടി​യാ​ൽ 29ന് ​ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​സം​ഗം കൂ​ടി​യു​ണ്ടാ​കും. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള ധ​വ​ള​പ​ത്രം ഇ​റ​ക്കു​മെ​ന്നും അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗം ബു​ധ​നാ​ഴ്ച ചേ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

NRI

യു​ഡി​എ​ഫ് വി​ജ​യം ആ​ഘോ​ഷ​മാ​ക്കി ഐ​ഒ​സി യു​കെ ചെ​സ്റ്റ​ർ, ബ്ലാ​ക്‌​പൂ​ൾ യൂ​ണി​റ്റു​ക​ൾ

ചെ​സ്റ്റ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ ഉ​ജ്വ​ല വി​ജ​യ​വും കേ​ര​ള​ത്തി​ന്‍റെ 13-ാം മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി. സ​തീ​ശ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന്‍റെ​യും ആ​വേ​ശ​ത്തി​ൽ ഐ​ഒ​സി യു​കെ - കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ല​ൻ​ഡ്‌​സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​സ്റ്റ​റി​ലും ബ്ലാ​ക്ക്പൂ​ളി​ലും ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

വി.​ഡി. സ​തീ​ശ​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത കേ​ക്ക് മു​റി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്തു​മാ​ണ് യു ​കെ​യി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും യുഡിഎ​ഫ് അ​നു​ഭാ​വി​ക​ളും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ചെ​സ്റ്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐഒസി യുകെ - ​കേ​ര​ള ചാ​പ്റ്റ​ർ ചെ​സ്റ്റ​ർ യൂ​ണി​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്ക​പ്പെ​ട്ടു. കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ഓ​ൺ​ലൈ​നാ​യി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ് പു​തി​യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. നി​യു​ക്ത യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ​സ് വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

Kerala

ടീം ​വി.​ഡി.​റെ​ഡി; ആ​വേ​ശ​ക്ക​ട​ലാ​യി സെ​ൻ‌​ട്ര​ൽ സ്റ്റേ​ഡി​യം

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങി​ന് ത​ല​സ്ഥാ​ന​മൊ​രു​ങ്ങി. രാ​വി​ലെ പ​ത്തി​ന് ജ​ന​സാ​ഗ​ര​ത്തെ സാ​ക്ഷി​യാ​ക്കി 21 അം​ഗ കാ​ബി​ന​റ്റ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത‌് അ​ധി​കാ​ര​മേ​റ്റെ​ടു​ക്കും. സെ​ൻ​ട്ര​ൽ ‌സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലെ ഇ​രി​പ്പി​ട​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും രാ​വി​ലെ ഏ​ഴ​ര​യോ​ടെ നി​റ​ഞ്ഞു.

പു​റ​ത്ത് സ്‌​റ്റേ​ഡി​യ​ത്തി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ഇ​പ്പോ​ഴും നീ​ണ്ട​നി​ര​യാ​ണ്. കൊ​ടി​ത്തോ​ര​ണ​ങ്ങ​ളും ബാ​ന​റു​ക​ളും ചെ​റി​യ ഫ്ല​ക്സു​ക​ളു​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും 9.45 ഓ​ടെ​യും ഗ​വ​ർ​ണ​ർ 9.55നും ​വേ​ദി​യി​ലെ​ത്തും. സ​ത്യ​പ്ര​തി​ജ്‌​ഞ വേ​ദി​യി​ൽ ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ.

25,000 പേ​ർ​ക്ക് നേ​രി​ട്ട് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി, ഹി​മാ​ച​ൽ മു​ഖ്യ​മ​ന്ത്രി സു​ഖ് വീ​ന്ദ​ർ സി​ങ് സു​ഖു തു​ട​ങ്ങി​യ​വ​ർ സ​ത്യ​പ്ര​തി​ജ്‌​ഞ ച​ട​ങ്ങി​നെ​ത്തും.

Kerala

വി​വി​ഐ​പി​ക​ൾ​ക്കും വേ​ദി​യി​ൽ ഇ​രി​പ്പി​ടം വേ​ണം; ലോ​ക്ഭ​വ​നോ​ട് അ​നു​മ​തി തേ​ടി നി​യു​ക്ത സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ‌ വി​വി​ഐ​പി​ക​ൾ​ക്കും വേ​ദി​യി​ൽ ഇ​രി​പ്പി​ടം ആ​വ​ശ്യ​പ്പെ​ട്ട് നി​യു​ക്ത സ​ർ​ക്കാ​ർ. ലോ​ക്ഭ​വ​നോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു. ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് സ​മാ​ന​മാ​യ അ​നു​മ​തി​യാ​ണ് തേ​ടി​യ​ത്.

സ​ത്യ​പ്ര​തി​ജ്ഞാ വേ​ദി​യി​ൽ ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും മാ​ത്രം മ​തി​യെ​ന്നാ​യി​രു​ന്നു ലോ​ക്ഭ​വ​ൻ നി​ർ​ദേ​ശം. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം പു​റ​ത്തു​വ​ന്ന​ത്. ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വും ക്ഷ​ണി​ക്ക​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​മാ​രു​മു​ണ്ടെ​ന്ന് പ്രോ​ട്ടോ​കോ​ൾ വി​ഭാ​ഗം ഗ​വ​ർ​ണ​റെ അ​റി​യി​ച്ചി​രു​ന്നു.

നി​ല​വി​ൽ സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​വും പ​രി​സ​ര​വും സ​ത്യ​പ്ര​തി​ജ്ഞ കാ​ണാ​ൻ സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു​ക​വി​ഞ്ഞു. 12,000 പേ​ർ​ക്ക് ച​ട​ങ്ങ് കാ​ണാ​നാ​ണ് ആ​ദ്യം അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും പി​ന്നീ​ട​ത് 15,000 ആ​യി ഉ​യ​ർ​ത്തി.

Kerala

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ പ​ങ്കെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 10ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. സ​ർ​ക്കാ​ർ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് സ​ഭ പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഫാ.​ഡോ. തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ, റോ​ണി വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, അ​ഡ്വ. ബി​ജു ഉ​മ്മ​ൻ എ​ന്നി​വ​ർ സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

14 പു​തു​മു​ഖ​ങ്ങ​ൾ അ​ട​ക്കം 20 യു​ഡി​എ​ഫ് മ​ന്ത്രി​മാ​ർ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​ഖാ​ർ​ജു​ൻ ഖാ​ർ​ഗെ​യും രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ച​ട​ങ്ങി​നെ​ത്തും. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് ത​ല​സ്ഥാ​നം.

സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ അ​ര ല​ക്ഷം പേ​രെ ഉ​ൾ​കൊ​ള്ളാ​വു​ന്ന കൂ​റ്റ​ൻ പ​ന്ത​ൽ ആ​ണ് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. സ​ത്യ​പ്ര​തി​ജ്ഞ ത​ത്സ​മ​യം കാ​ണാ​ൻ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ബി​ഗ് സ്ക്രീ​നു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Kerala

എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: 21 പേരെയല്ലേ മന്ത്രിയാക്കാൻ കഴിയൂള്ളുവെന്നും എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല. മുന്നണിയെ ഒറ്റകെട്ടായി കൊണ്ടുപോകാനും പാർട്ടിയെ ഒരുമിച്ചു നിർത്തി മുന്നോട്ട് കൊണ്ടുപോകാനുമാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള ജനതയ്ക്ക് അഭിമാനകരമായ ഭരണം നൽകുമെന്ന പ്രതീക്ഷയാണുള്ളത്. വ്യക്തിതാത്പര്യത്തിന് പുറമെ പാർട്ടിയുടെ താത്പര്യമാണ് തനിക്ക് വലുതെന്നും ചെന്നിത്തല പറഞ്ഞു.

മെച്ചപ്പെട്ട ഭരണം വേണം, ജന വിശ്വാസം ഞങ്ങൾക്കൊപ്പമാണ് ആ വിശ്വാസത്തിനനുസരിച്ച് ഒരുമിച്ച് എല്ലാവരും പ്രവർത്തിക്കണമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. വ്യക്തിപരമായ നഷ്ട്ടങ്ങളോ അനിഷ്ടങ്ങളോ അല്ല ഇവിടെ പ്രശ്നം. പാർട്ടിയാണ് തനിക്ക് വലുത്.

ഉയർച്ചയും താഴ്‌ചയും ഉണ്ടാകും. എന്നും പാർട്ടി താത്പര്യമാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളത്. നാളെയും അത് തന്നെയാകും ചെയ്യുക. കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനും യുഡിഎഫിനും ജനങ്ങൾ നൽകിയ പിന്തുണയ്ക്കനുസരിച്ചുള്ള മുന്നേറ്റമാണ് നടത്താൻ ആഗ്രഹിക്കുന്നത് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Kerala

സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യു​ടെ ചി​ത്രം തെ​ളി​യു​ന്നു; വ​കു​പ്പു​ക​ളു​ടെ അ​ന്തി​മ പ​ട്ടി​ക ഉ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: നിയുക്ത മുഖ്യമന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ വ​കു​പ്പ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി. ലോ​ക് ഭ​വ​നി​ൽ ന​ട​ന്ന നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്ക് ശേ​ഷം അൽപ സമയത്തിനകം മന്ത്രിമാരു‌ടെ മുഴുവൻ വകുപ്പും പട്ടികയും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളത്തിലൂടെ പ്രഖ്യാപിക്കും.  

മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ന് പു​റ​മെ ധ​നം, തു​റ​മു​ഖം, നി​യ​മം എ​ന്നീ വ​കു​പ്പു​ക​ളും വി.​ഡി. സ​തീ​ശ​ൻ നേ​രി​ട്ട് കൈ​കാ​ര്യം ചെ​യ്യും. മുതിർന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​രം, വി​ജി​ല​ൻ​സ് വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വഹിക്കും. കെ. ​മു​ര​ളീ​ധ​​ര​ന് വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 

പി.​സി. വി​ഷ്ണു​നാ​ഥ്  (ടൂ​റി​സം, സാം​സ്കാ​രി​കം) സ​ണ്ണി ജോ​സ​ഫ് (റ​വ​ന്യൂ) എ.​പി. അ​നി​ൽ​കു​മാ​ർ (ആ​രോ​ഗ്യം) ടി. ​സി​ദ്ധി​ഖ് (വ​നം), ബി​ന്ദു കൃ​ഷ്ണ (വ​നി​ത,ശി​ശു​ക്ഷേ​മം) ഒ.​ജെ. ജ​നീ​ഷ് (യു​വ​ജ​ന​ക്ഷേ​മം) സി.പി. ജോൺ (ഗതാഗതം) എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയ മന്ത്രിമാരുടെ വകുപ്പുകൾ. 

നി​ല​വി​ൽ കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ നി​ന്ന് ഈ ​പേ​രു​ക​ളും വ​കു​പ്പു​ക​ളു​മാ​ണ് പൂ​ർ​ണ​മാ​യും ഉ​റ​പ്പി​ച്ചി​ട്ടു​ള്ള​ത്. ഘ​ട​ക​ക​ക്ഷി​ക​ളു​ടെ മ​ന്ത്രി​മാ​രെ​യും വ​കു​പ്പു​ക​ളെ​യും കു​റി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം അ​ട​ങ്ങു​ന്ന പൂ​ർ​ണമായ പ‌ട്ടിക രാ​ജ്ഭ​വ​ന് കൈ​മാ​റി.   

 

 

 

 

 

 

 

 

Kerala

ഇ​ന്ദി​രാ​ഗാ​ര​ന്‍റി​ക​ൾ ആ​ദ്യ മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച ഇ​​​​ന്ദി​​​​രാ ഗാ​​​​ര​​​​ന്‍റി​​​​ക​​​​ൾ 18നു ​​​​ചേ​​​​രു​​​​ന്ന ആ​​​​ദ്യ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ങ്കി​​​​ലും ഇ​​​​വ പൂ​​​​ർ​​​​ണ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ആ​​​​റു മാ​​​​സ​​​​മെ​​​​ങ്കി​​​​ലും എ​​​​ടു​​​​ക്കും.

​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ളി​​​​ലെ സ്ത്രീ​​​​ക​​​​ളു​​​​ടെ സൗ​​​​ജ​​​​ന്യ യാ​​​​ത്ര ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഗാ​​​​ര​​​​ന്‍റി​​​​ക​​​​ൾ ആ​​​​ദ്യ നാ​​​​ളു​​​​ക​​​​ളി​​​​ൽ ത​​​​ന്നെ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​മെ​​​​ങ്കി​​​​ലും ആ​​​​രോ​​​​ഗ്യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു പ​​​​ഠി​​​​ക്കാ​​​​ൻ ധ​​​​ന അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ മാ​​​​ത്ര​​​​മേ ക​​​​ഴി​​​​യൂ.

ഓ​​​​രോ കു​​​​ടും​​​​ബ​​​​ത്തി​​​​നും 25 ല​​​​ക്ഷം രൂ​​​​പ വ​​​​രെ ചി​​​​കി​​​​ത്സാ പ​​​​രി​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന സ​​​​മ​​​​ഗ്ര ആ​​​​രോ​​​​ഗ്യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​ഠി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ന​​​​കം റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നാ​​​​കും ധ​​​​ന അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക.

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ളി​​​​ൽ സ്ത്രീ​​​​ക​​​​ൾ​​​​ക്കു പൂ​​​​ർ​​​​ണ​​​​മാ​​​​യി സൗ​​​​ജ​​​​ന്യ യാ​​​​ത്രാ സൗ​​​​ക​​​​ര്യ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു നേ​​​​ര​​​​ത്തേ​​​​യു​​​​ള്ള പ്ര​​​​ഖ്യാ​​​​പ​​​​നം. ഇ​​​​ക്കാ​​​​ര്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​ശ​​​​ദ റി​​​​പ്പോ​​​​ർ​​​​ട്ട് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യി​​​​ൽ നി​​​​ന്നും ധ​​​​ന​​​​വ​​​​കു​​​​പ്പി​​​​ൽ നി​​​​ന്നും തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. പൂ​​​​ർ​​​​ണ സൗ​​​​ജ​​​​ന്യം ന​​​​ൽ​​​​കി​​​​യാ​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് പ്ര​​​​തി​​​​മാ​​​​സ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന ന​​​​ഷ്ടം അ​​​​ട​​​​ക്കം ക​​​​ണ​​​​ക്കാ​​​​ക്കും.

ആ​​​​ശാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ പ്ര​​​​തി​​​​ദി​​​​ന വേ​​​​ത​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​നം ആ​​​​ദ്യ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​ലു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണു വി​​​​വ​​​​രം. പ്ര​​​​തി​​​​ദി​​​​ന വേ​​​​ത​​​​നം 700 രൂ​​​​പ​​​​യാ​​​​ക്കി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചാ​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന അ​​​​ധി​​​​ക ഭാ​​​​രം എ​​​​ത്ര​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു ധ​​​​ന​​​​വ​​​​കു​​​​പ്പി​​​​നോ​​​​ടു റി​​​​പ്പോ​​​​ർ​​​​ട്ട് തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തോ​​​​ടൊ​​​​പ്പം 500 രൂ​​​​പ​​​​യാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി​​​​യാ​​​​ലു​​​​ള്ള അ​​​​ധി​​​​ക ഭാ​​​​രം അ​​​​ട​​​​ക്ക​​​​മു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ടും തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ 18നു ​​​​ചേ​​​​രു​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ട​​​​ത്തു​​​​ന്ന കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ൾ​​​​ക്ക് പ​​​​ഠ​​​​ന​​​​ച്ചെ​​​​ല​​​​വു​​​​ക​​​​ൾ​​​​ക്കാ​​​​യി മാ​​​​സം​​​​തോ​​​​റും 1,000 രൂ​​​​പ വീ​​​​തം ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് നേ​​​​രി​​​​ട്ട് ന​​​​ൽ​​​​കു​​​​മെ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ലും റി​​​​പ്പോ​​​​ർ​​​​ട്ട് തേ​​​​ടും. സ്വ​​​​ന്ത​​​​മാ​​​​യി ബി​​​​സി​​​​ന​​​​സ് തു​​​​ട​​​​ങ്ങാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന യു​​​​വ സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്ക് അ​​​​ഞ്ചു​​​​ല​​​​ക്ഷം രൂ​​​​പ വ​​​​രെ പ​​​​ലി​​​​ശ​​​​യി​​​​ല്ലാ​​​​ത്ത വാ​​​​യ്പ​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ലും തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​കും.

നി​​​​ല​​​​വി​​​​ലു​​​​ള്ള സാ​​​​മൂ​​​​ഹി​​​​ക സു​​​​ര​​​​ക്ഷാ പെ​​​​ൻ​​​​ഷ​​​​നു​​​​ക​​​​ൾ 3,000 രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും അ​​​​തു കൃ​​​​ത്യ​​​​സ​​​​മ​​​​യ​​​​ത്തു ത​​​​ന്നെ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്നും പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ പി​​​​ന്നീ​​​​ടാ​​​​കും തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ക.

Kerala

മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കുമെന്ന് ജി. സുധാകരൻ

ആലപ്പുഴ: മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കുമെന്ന് ജി. സുധാകരൻ. യുഡിഎഫിൽനിന്ന് ആരും ഇക്കാര്യം തന്നോട് സംസാരിച്ചിട്ടില്ല. മന്ത്രി സ്ഥാനം ആവശ്യപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യപ്പെട്ടിട്ടല്ല മുൻപ് മന്ത്രി ആക്കിയത്. എന്നാൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളാപ്പള്ളിയെ സന്ദർശിച്ചതിൽ ആരും വിമർശനം ഉന്നയിച്ചിട്ടില്ല. വെള്ളാപ്പള്ളിയോട് ശത്രുതയുള്ളവർ പലതും പറഞ്ഞുകാണും. കേരളത്തിലെ പ്രബലമായ സമുദായത്തിന്‍റെ സെക്രട്ടറിയാണ് വെള്ളാപ്പള്ളി. അദ്ദേഹത്തെ കാണുന്നത് കൊണ്ട് ഒരു തെറ്റുമില്ല.

വെള്ളാപ്പള്ളിയോട് വ്യക്തിപരമായ ശത്രുതയുള്ള ആരെങ്കിലും വല്ലതും പറഞ്ഞിട്ടുണ്ടാകാം എന്നല്ലാതെ ഔദ്യോഗികമായി ആരും വിമർശിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

Kerala

യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ വിജയ് പങ്കെടുത്തേക്കും

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കുമെന്ന് അനൗദ്യോ​ഗിക വിവരം. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും സത്യപ്രതിജ്ഞക്കു പങ്കെടുക്കും.

മൂന്നു മുഖ്യമന്ത്രിമാർ പങ്കെടുക്കുമെന്ന് ഔദ്യോ​ഗികമായി ചീഫ് സെക്രട്ടറിയെ അറിയിച്ചു. കർണാടക, തെലുങ്കാന മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ പത്തിനാണ് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

ഏകദേശം 30,000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന കൂറ്റൻ പന്തലാണ് സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തുന്നതിൽ ആരവം ഒട്ടും ചോരാതിരിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്.

NRI

യുഡിഎഫിന്‍റെ വിജയം ആഘോഷിക്കാനൊരുങ്ങി ഐഒസി യു​എ​സ്എ ​ന്യൂജ​ഴ്‌​സി ചാ​പ്റ്റ​ർ

ന്യൂ​ജ​ഴ്‌​സി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ല​ഭി​ച്ച വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​ന് ഞാ​യ​റാ​ഴ്ച വെെ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​എ​സ്എ ന്യൂ​ജ​ഴ്‌​സി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു,

ബെ​ർ​ഗെ​ൻ കൗ​ണ്ടി​യി​ലു​ള്ള പ​രാ​മ​സ്‌ സി​റ്റി ഫ​യ​ർ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ കേ​ര​ള​ത്തി​ൽ നി​ന്ന് ത​ത്സ​മ​യം നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും മ​റ്റു മ​ന്ത്രി​മാ​രും സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ​ത് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തും വി​വി​ധ ചാ​ന​ലു​ക​ളി​ൽ നേ​രി​ട്ട് കാ​ണു​വാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നു.

ഐഒസി ​നാ​ഷ​ണ​ൽ വൈ​സ് ചെ​യ​ർ ജോ​ർ​ജ് എ​ബ്ര​ഹാം, കേ​ര​ളാ ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ നാ​യ​ർ, കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ഇ​ടി​ക്കു​ള, കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ ചെ​യ​ർ പോ​ൾ ക​റു​ക​പ്പ​ള്ളി തു​ട​ങ്ങി അ​നേ​കം നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

വൈ​കുന്നേരം അഞ്ചിന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും. ഡി​ന്ന​റോ​ടു കൂ​ടി പ​രി​പാ​ടി സ​മാ​പി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. എ​ല്ലാ കൊ​ൺഗ്രസ്, യുഡിഎ​ഫ് പ്ര​വ​ർ​ത്ത​ക​രെ​യും ച​ട​ങ്ങി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ർ​ജ് അ​റി​യി​ച്ചു,

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ർ​ജ് - 973 985 8432, ചെ​യ​ർ​മാ​ൻ ബി​ജു വ​ലി​യ​ക​ല്ലു​ങ്ക​ൽ - 201 723 7664, വൈ​സ് ചെ​യ​ർ​മാ​ൻ സ​ജി ഫി​ലി​പ്പ് - 201 925 4157. വൈ​സ് ചെ​യ​ർ​മാ​ൻ എ​ൽ​ദോ പോ​ൾ - 201 370 5019, സെ​ക്ര​ട്ട​റി ടോം ​ക​ടി​യം​പ​ള്ളി​ൽ - 908 636 8082, ട്ര​ഷ​റ​ർ അ​നി​ൽ മാ​ത്യു - 201 638 3327, നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ഇ​ടി​ക്കു​ള -201 421 5303.

Kerala

ര​ണ്ടി​ൽ കു​റ​ഞ്ഞൊ​രു ക​ളി​യി​ല്ല; പി.​ജെ.​ജോ​സ​ഫ് ഇ‌​ട​യു​ന്നു

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ട് മ​ന്ത്രി​സ്ഥാ​നം വേ​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ്. മ​ത്സ​രി​ച്ച എ​ട്ടി​ൽ ഏ​ഴ് സീ​റ്റും ത​ങ്ങ​ൾ വി​ജ​യി​ച്ചെ​ന്നും പി.​ജെ.​ജോ​സ​ഫ് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യ​ത്തി​ന് ലീ​ഗി​ന്‍റെ പി​ന്തു​ണ​യു​മു​ണ്ട്. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പി.​ജെ. ജോ​സ​ഫും സം​സാ​രി​ച്ച് ഇ​തി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ജോ​സ​ഫ് ഗ്രൂ​പ്പി​ന് ഒ​രു മ​ന്ത്രി​സ്ഥാ​ന​വും ചീ​ഫ് വി​പ്പ് സ്ഥാ​ന​വും ന​ൽ​കാ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ൽ മ​ന്ത്രി​സ്ഥാ​നം ഉ​റ​പ്പി​ച്ച എ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ​ട്ടി​ക പു​റ​ത്ത് വ​ന്നു. സ​ണ്ണി ജോ​സ​ഫ്, കെ. ​മു​ര​ളീ​ധ​ര​ൻ, എ.​പി. അ​നി​ൽ​കു​മാ​ർ, പി.​സി. വി​ഷ്ണു​നാ​ഥ്, ബി​ന്ദു കൃ​ഷ്ണ, എം. ​ലി​ജു, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ചാ​ണ്ടി ഉ​മ്മ​ൻ എ​ന്നി​വ​ർ മ​ന്ത്രി​മാ​രാ​കും. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​ന് പ്ര​ധാ​ന​പ്പെ​ട്ട വ​കു​പ്പ് ത​ന്നെ ന​ൽ​കി​യേ​ക്കും.

മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം 21 അം​ഗ കാ​ബി​ന​റ്റാ​ണ് തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ൽ നി​ന്ന് മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം 11 പേ​ർ മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​യി. ഘ​ട​ക​ക​ക്ഷി​ക​ളു​ടെ മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. എ​ന്നാ​ൽ താ​ൻ മ​ന്ത്രി​സ​ഭ​യി​ൽ ഫു​ൾ ടൈം ​അം​ഗ​മാ​യി​രി​ക്കു​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു.

Kerala

വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യ്ക്ക് പൂ​ർ​ണ​പി​ന്തു​ണ​യെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​ക്ക് പൂ​ർ​ണ പി​ന്തു​ണ​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. സ​തീ​ശ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ട്ടി​യാ​ണ് വ​ലു​ത്. പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കും. ഒ​രു വി​ഷ​യ​ത്തി​ലും ത​ർ​ക്ക​മി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി​കാ​ണു​ന്ന​ത്. വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി മ​ന്ത്രി​മാ​രെ തീ​രു​മാ​നി​ക്കു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. മ​ന്ത്രി​മാ​ർ ആ​രൊ​ക്ക​യാ​ണെ​ന്ന​തി​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്നും അം​ഗീ​കാ​രം വാ​ങ്ങി ന​ൽ​കേ​ണ്ട​യാ​ൾ ആ​ണ് കെ.​സി. വേ​ണു​ഗോ​പാ​ൽ. ഞ​ങ്ങ​ൾ ത​മ്മി​ൽ വ​ള​രെ​യ​ധി​കം ബ​ന്ധ​മു​ണ്ട്. ഞ​ങ്ങ​ൾ ത​മ്മി​ൽ ഒ​രു ത​ർ​ക്ക​വു​മി​ല്ലെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ ന​ട​ത്തു​ന്ന ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്.

ഡ​ൽ​ഹി​യി​ൽ നി​ന്നും വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് തി​രി​ച്ചെ​ത്തി​യ​ത്. വ​ഴു​ത​ക്കാ​ട്ടെ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വ​സ​തി​യി​ൽ നേ​രി​ട്ടെ​ത്തി അ​നു​ന​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വി.​ഡി. സ​തീ​ശ​ൻ കെ.​സി​യെ കാ​ണാ​നാ​യി എ​ത്തി​യ​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

മ​ന്ത്രി​സ​ഭ​യി​ലെ വ​കു​പ്പ് വി​ഭ​ജ​നം, ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ, ഘ​ട​ക​ക​ക്ഷി​ക​ളു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അ​ന്തി​മ അ​നു​മ​തി വാ​ങ്ങാ​നാ​ണ് വി.​ഡി. സ​തീ​ശ​ൻ കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

Kerala

അ​നു​ന​യ ശ്ര​മം തു​ട​രു​ന്നു; വി.​ഡി. സ​തീ​ശ​ൻ ചെ​ന്നി​ത്ത​ല​യു​ടെ വ​സ​തി​യി​ൽ

ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തെ ചൊ​ല്ലി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​ന​നു​യി​പ്പി​ക്കാ​ൻ വ​സ​തി​യി​ലെ​ത്തി നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. മ​ന്ത്രി​സ​ഭാ പ്ര​വേ​ശ​ന​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​ല്ലെ​ങ്കി​ലും ഒ​പ്പ​മു​ള്ള അ​ന്‍​വ​ര്‍ സാ​ദ​ത്ത്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി പാ​ര്‍​ട്ടി യോ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് വി​ട്ടു​നി​ന്ന വി.​ഡി. സ​തീ​ശ​നെ അ​നു​ന​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, അ​ദ്ദേ​ഹ​ത്തെ ഉ​യ​ര്‍​ന്ന പ​ദ​വി​യു​ള്ള വ​കു​പ്പു​ക​ള്‍ ന​ല്‍​കി മ​ന്ത്രി​സ​ഭ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് വി.​ഡി. സ​തീ​ശ​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഇ​ന്ന് ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച ന​ട​ത്തും. 21 അം​ഗ മ​ന്ത്രി​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ 11 മ​ന്ത്രി​മാ​രാ​യി​രി​ക്കും കോ​ണ്‍​ഗ്ര​സി​നു​ണ്ടാ​കു​ക. ഇ​തി​ല്‍ ഒ​രാ​ളാ​യി വ​രു​ന്ന ചെ​ന്നി​ത്ത​ല​യ്ക്ക് സു​പ്ര​ധാ​ന വ​കു​പ്പ് ത​ന്നെ ന​ല്‍​ക​ണ​മെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശം.

Kerala

മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം: തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ, കീറാമുട്ടിയായി വകുപ്പ് വിഭജനം

തി​രു​വ​ന​ന്ത​പു​രം : പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ മ​ന്ത്രി​മാ​രു​ടെ എ​ണ്ണ​വും വ​കു​പ്പു​ക​ളും സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. നാ​ലു മ​ന്ത്രി​സ്ഥാ​ന​വും സ്പീ​ക്ക​ർ പ​ദ​വി​യും ന​ൽ​കാ​മെ​ന്ന് ലീ​ഗു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും അ​തി​ന് വ​ഴ​ങ്ങാ​ൻ ലീ​ഗ് ത​യാ​റാ​യി​ട്ടി​ല്ല. മു​ൻ​പ് വ​ഹി​ച്ചി​രു​ന്ന വ​കു​പ്പു​ക​ൾ ത​ന്നെ വേ​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തോ​ട് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ര​ണ്ടു മ​ന്ത്രി​സ്ഥാ​നം കി​ട്ടി​യി​ല്ലെ​ങ്കി​ൽ സു​പ്ര​ധാ​ന​മാ​യി​ട്ടു​ള്ള വ​കു​പ്പ് വേ​ണ​മെ​ന്ന് നി​ർ​ദേ​ശ​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പ് മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. റ​വ​ന്യൂ വ​കു​പ്പ് വേ​ണ​മെ​ന്ന് നി​ല​പാ​ടാ​ണ് ജോ​സ​ഫ് ഗ്രൂ​പ്പി​നു​ള്ള​ത്. തു​റ​മു​ഖ വ​കു​പ്പ് വേ​ണ​മെ​ന്ന് നി​ർ​ദേ​ശ​മാ​ണ് സി​എം​പി​യി​ലെ സി.​പി. ജോ​ൺ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്.

ആ​ർ​എ​സ്പി​യും സ​മാ​ന​മാ​യി​ട്ടു​ള്ള ആ​വ​ശ്യ​മാ​ണ് മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. സു​പ്ര​ധാ​ന വ​കു​പ്പ് വേ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് അവർക്കുള്ള​ത്. തൊ​ഴി​ൽ വ​കു​പ്പിനു പ​ക​രം ജ​ല​സേ​ച​ന വ​കു​പ്പ് വേ​ണം എ​ന്നു​ള്ള അ​ഭി​പ്രാ​യ​മാ​ണ് ആ​ർ​എ​സ്പി മു​ന്നോ​ട്ടു​വ​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​പ​ദം ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​സം​തൃ​പ്ത​നാ​യി നി​ൽ​ക്കു​ന്ന മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ന​ൽ​കു​ന്നതു സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ​യും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കാ​തെ മ​ന്ത്രി​സ​ഭ​യി​ൽ താ​ൻ അം​ഗ​മാ​കി​ല്ലെ​ന്നു​ള്ള ഉ​റ​ച്ച നി​ല​പാ​ടാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹൈ​ക്ക​മാ​ൻ​ഡി​നു മു​ന്നി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ധ​ന​കാ​ര്യ​വ​കു​പ്പ് ന​ൽ​കി ഉ​പ​മു​ഖ്യ​മ​ന്ത്രി​പ​ദം കൊ​ടു​ക്കാം എ​ന്നു​ള്ള നി​ർ​ദേ​ശ​ത്തി​നു ര​മേ​ശ് ക്യാ​മ്പ് വ​ഴ​ങ്ങി​യി​ട്ടി​ല്ല എ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. മു​തി​ർ​ന്ന നേ​താ​വാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മ​ല്ലാ​തെ വ​രു​ന്ന​ത് പാ​ർ​ട്ടി​യെ വ​ല്ലാ​തെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കും.

കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ആ​രൊ​ക്കെ മ​ന്ത്രി​മാ​ർ ആ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സാ​മു​ദാ​യി​ക സ​മ​വാ​ക്യ​വും ജി​ല്ല​ക​ളുടെ പ്രാതിനിധ്യ​വും മ​ന്ത്രി​മാ​രു​ടെ കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​ഘ​ട​ക​മാ​കും.

നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ഇ​ന്നും തു​ട​രു​ന്നു​ണ്ട്. എ​ഐസി​സി ജ​ന. സെ​ക്ര​ട്ട​റി കെ. ​സി. വേ​ണു​ഗോ​പാ​ൽ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളാ​ണ് ഘ​ട​ക​ക​ക്ഷിക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​ന്ന് വൈ​കു​ന്നേ​ര​ത്തി​ന​കം മ​ന്ത്രി​മാ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് വ​കു​പ്പ് സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും. ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ്ഥാ​നം ന​ൽ​കി ര​മേ​ശി​നെ മ​ന്ത്രി​സ​ഭ​യി​ൽ കൂ​ടെ കൂ​ട്ട​ണ​മെ​ന്നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​പ്രാ​യം.

Kerala

ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: ചെലവ് ചുരുക്കി മുന്നേറാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് സതീശൻ പൊതുഭരണ വകുപ്പിന് നിർദ്ദേശം നൽകി.

വൻ തുക ചെലവിൽ മോടി പിടിപ്പിക്കേണ്ടെന്നും ചില്ലറ അറ്റകുറ്റപണി മാത്രം മതിയെന്നുമാണ് നിർദ്ദേശം. മന്ത്രി മന്ദിരങ്ങളും മൊടി പിടിപ്പിക്കേണ്ടെന്നും സതീശൻ നിർദ്ദേശം നൽകി.

പിണറായി വിജനയൻ സര്‍ക്കാരിന്‍റെ ഭരണക്കാലത്ത് ഏറെ വിവാദങ്ങളില്‍ ഉയര്‍ന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. പിണറായി ഭരിക്കുമ്പോൾ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്‍റെ അടക്കമുള്ള മോടി പിടിപ്പിക്കല്‍ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു.

Kerala

മന്ത്രിമാരെ ഇന്നറിയാം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​ണ്‍​ഗ്ര​​​​സ് മ​​​​ന്ത്രി​​​​മാ​​​​രെ ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ച​​​​ർ​​​​ച്ച ഇ​​​​ന്നു ന​​​​ട​​​​ക്കും. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തോ​​​​ടെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് എ​​​​ത്തി​​​​യ സം​​​​ഘ​​​​ട​​​​നാ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലും, ഇ​​​​ന്നുച്ച​​​​യോ​​​​ടെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​ന്ന നി​​​​യു​​​​ക്ത മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫു​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ​​​​യും വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ​​​​യും കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​കു​​​​ക.

ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന യു​​​​ഡി​​​​എ​​​​ഫ് യോ​​​​ഗ​​​​ത്തി​​​​ൽ ഒ​​​​രു എം​​​​എ​​​​ൽ​​​​എ​​​​ മാത്രമുള്ള ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളോ​​​​ട് 18നു ​​​​ന​​​​ട​​​​ക്കു​​​​ന്ന സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യ്ക്കാ​​​​യി ഒ​​​​രു​​​​ങ്ങാ​​​​ൻ വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്-ജേ​​​​ക്ക​​​​ബ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ്, സി​​​​എം​​​​പി​​​​യി​​​​ലെ സി.​​​​പി. ജോ​​​​ണ്‍, കെ​​​​ഡി​​​​പി​​​​യി​​​​ലെ മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ മ​​​​ന്ത്രി​​​​മാ​​​​രാകു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​യി.

ഇ​​​​വ​​​​രു​​​​ടെ വ​​​​കു​​​​പ്പു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച ഉ​​​​ഭ​​​​യ​​​​ക​​​​ക​​​​ക്ഷി ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഇ​​​​ന്നു ന​​​​ട​​​​ക്കും. മു​​​​സ്‌ലിം​​​​ ലീ​​​​ഗ്, കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് എ​​​​ന്നീ കക്ഷികളു മാ​​​​യി ഇ​​​​ന്ന​​​​ലെ അ​​​​നൗ​​​​പ​​​​ചാ​​​​രി​​​​ക ഉ​​​​ഭ​​​​യ​​​​ക​​​​​​​​ക്ഷി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി.

മു​​​​സ്‌​​​​ലിം ലീ​​​​ഗ് അ​​​​ഞ്ച് മ​​​​ന്ത്രിസ്ഥാ​​​​ന​​​​മോ നാ​​​​ല് മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​വും ഒ​​​​രു കാ​​​​ബി​​​​ന​​​​റ്റ് പ​​​​ദ​​​​വി​​​​യോ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ലീ​​​​ഗി​​​​ലെ പ്ര​​​​ധാ​​​​ന നേ​​​​താ​​​​ക്ക​​​​ളെ​​​​ല്ലാം ഇ​​​​ന്ന​​​​ലെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് യോ​​​​ഗ​​​​ത്തി​​​​നു തൊ​​​​ട്ടു​​​​മു​​​​ൻ​​​​പ് ഇ​​​​വ​​​​ർ നി​​​​യു​​​​ക്ത മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യി അ​​​​നൗ​​​​പ​​​​ചാ​​​​രി​​​​ക ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​ത്.

കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് ര​​​​ണ്ടു മ​​​​ന്ത്രി​​​​സ്ഥാ​​​​നം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. പി.​​​​ജെ. ജോ​​​​സ​​​​ഫു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യി​​​​ലാ​​​​ണ് ആ​​​​വ​​​​ശ്യ​​​​മു​​​​ന്ന​​​​യി​​​​ച്ച​​​​ത്. അ​​​​ന്തി​​​​മതീ​​​​രു​​​​മാ​​​​നം ഇ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന ഉ​​​​ഭ​​​​യ​​​​ക​​​​ക​​​​ക്ഷി ച​​​​ർ​​​​ച്ച​​​​യി​​​​ൽ സ്വീ​​​​ക​​​​രി​​​​ക്കും. ആ​​​​ർ​​​​എ​​​​സ്പി​​​​യി​​​​ലെ ഷി​​​​ബു​​​​ ബേ​​​​ബി​​​​ജോ​​​​ണ്‍ നി​​​​യു​​​​ക്ത മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ രാ​​​​വി​​​​ലെ ക​​​​ണ്ടി​​​​രു​​​​ന്നു. വ​​​​കു​​​​പ്പുമാ​​​​റ്റം സം​​​​ബ​​​​ന്ധി​​​​ച്ച ആ​​​​ർ​​​​എ​​​​സ്പി​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ലും ഇ​​​​ന്നു തീ​​​​രു​​​​മാ​​​​ന​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള ഉ​​​​റ​​​​പ്പ്.

കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽനി​​​​ന്ന് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്താ​​​​ൻ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. ആ​​​​ഭ്യ​​​​ന്ത​​​​രവ​​​​കു​​​​പ്പ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും അ​​​​ന്തി​​​​മതീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ട്ടി​​​​ല്ല. കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളാ​​​​യ സ​​​​ണ്ണി ജോ​​​​സ​​​​ഫ്, കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ, എ.​​​​പി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ്, എ​​​​ൻ.​​​​ശ​​​​ക്ത​​​​ൻ എ​​​​ന്നി​​​​വ​​​​രും മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലു​​​​ണ്ടാ​​​​യേ​​​​ക്കും.

തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ സ്പീ​​​​ക്ക​​​​ർ സ്ഥാ​​​​ന​​​​ത്തേ​​​​ക്കാ​​​​ണ് പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. വ​​​​നി​​​​താ പ്രാ​​​​തി​​​​നി​​​​ധ്യ​​​​ത്തി​​​​ൽ ബി​​​​ന്ദു കൃ​​​​ഷ്ണ, ഷാ​​​​നി​​​​മോ​​​​ൾ ഉ​​​​സ്മാ​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​ണ് പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ക. കോ​​​​ണ്‍​ഗ്ര​​​​സി​​​​ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ കൂ​​​​ടാ​​​​തെ 10 മ​​​​ന്ത്രി​​​​മാ​​​​രാ​​​​കും ഉ​​​​ണ്ടാ​​​​കു​​​​ക. സ​​​​മു​​​​ദാ​​​​യം, ജി​​​​ല്ല, പ​​​​രി​​​​ച​​​​യ​​​​സ​​​​ന്പ​​​​ത്ത്, യു​​​​വ​​​​ത്വം തു​​​​ട​​​​ങ്ങി​​​​യ ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​കും മ​​​​റ്റു​​​​ള്ള മ​​​​ന്ത്രി​​​​മാ​​​​രെ ക​​​​ണ്ടെ​​​​ത്തു​​​​ക.

ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം ചേ​​​​ർ​​​​ന്ന യു​​​​ഡി​​​​എ​​​​ഫ് നേ​​​​തൃ​​​​യോ​​​​ഗ​​​​ത്തി​​​​ൽ മു​​​​ന്ന​​​​ണി​​​​യെ ജ​​​​യി​​​​പ്പി​​​​ക്കാ​​​​ൻ മു​​​​ന്നി​​​​ൽ നി​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച എ​​​​ല്ലാ​​​​വ​​​​രെ​​​​യും വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി നേ​​​​താ​​​​ക്ക​​​​ളും അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. 18നു ​​​​രാ​​​​വി​​​​ലെ 10ന് ​​​​സെ​​​​ൻ​​​​ട്ര​​​​ൽ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ന​​​​ട​​​​ക്കു​​​​മെ​​​​ന്ന കാ​​​​ര്യം എ​​​​ല്ലാ​​​​വ​​​​രെയും അ​​​​റി​​​​യി​​​​ച്ചു.

തു​​​​ട​​​​ർ​​​​ന്ന് ആ​​​​ദ്യ​​​​ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗ​​​​വും ചേ​​​​രും. 21നു ​​​​നി​​​​യ​​​​മ​​​​സ​​​​ഭ ചേ​​​​ർ​​​​ന്ന് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ ച​​​​ട​​​​ങ്ങ് ന​​​​ട​​​​ത്തും. 22നു ​​​​സ്പീ​​​​ക്ക​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മു​​​​ണ്ടാ​​​​കും. 29നു ​​​​ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന പ്ര​​​​സം​​​​ഗ​​​​ത്തോ​​​​ടെ സ​​​​ന്പൂ​​​​ർ​​​​ണ നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​നം തു​​​​ട​​​​ങ്ങു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ലും തീ​​​​രു​​​​മാ​​​​ന​​​​മാ​​​​കും.

മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്നു പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ത്തി​​​​നു ശേ​​​​ഷം മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു. 21 അം​​​​ഗ പൂ​​​​ർ​​​​ണ മ​​​​ന്ത്രി​​​​സ​​​​ഭ തി​​​​ങ്ക​​​​ളാ​​​​ഴ്ച സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യും. മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ പ​​​​ട്ടി​​​​ക ഇ​​​​ന്നു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.

Kerala

മു​ഴു​വ​ന്‍ മ​ന്ത്രി​മാ​രും തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും: അ​ടൂ​ര്‍ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും മു​ഴു​വ​ന്‍ മ​ന്ത്രി​മാ​രും തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ്. യു​ഡി​എ​ഫ് യോ​ഗം പൂ​ര്‍​ണ​മാ​യി കൂ​ടി. ശ​നി​യാ​ഴ്ച ഒ​ന്നു​കൂ​ടി യോ​ഗം കൂ​ടി തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ള്‍​പ്പെ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ശ​നി​യാ​ഴ്ച നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്ത​ശേ​ഷം തീ​രു​മാ​നം അ​റി​യി​ക്കു​മെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു.

താ​ൻ ക​ണ്ട ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്തോ​ഷ​വാ​നാ​ണെ​ന്നും അ​ദ്ദേ​ഹം എ​ല്ലാ കാ​ല​ത്തും ശ​ക്ത​നാ​ണെ​ന്നു​മാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് ബെ​ന്നി ബ​ഹ​നാ​ൻ പ്ര​തി​ക​രി​ച്ച​ത്. മ​ന്ത്രി​സ​ഭ​യി​ൽ ഉ​ണ്ടാ​കു​മോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് അ​ദ്ദേ​ഹ​മാ​ണ്.

ത​ന്റെ അ​ഭി​പ്രാ​യം പ​റ​യു​ന്നി​ല്ല. ര​മേ​ശ്‌ ചെ​ന്നി​ത്ത​ല കോ​ൺ​ഗ്ര​സി​ന്റെ അ​നി​ഷേ​ധ്യ ഘ​ട​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​പി​സി​സി സ്ഥാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച അ​ജ​ണ്ട​യി​ലി​ല്ല. ആ ​കാ​ര്യം ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​യു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും ബെ​ന്നി ബ​ഹ​നാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കോൺഗ്രസ് മന്ത്രിമാർ പിന്നീട്; ഘടകകക്ഷി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും ഇന്നു ധാരണയാകും

തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് ഇന്നു ധാരണയായേക്കും. ഇന്നു ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ ഘടകകക്ഷി മന്ത്രിമാരെ കൂടാതെ ഇവര്‍ക്കു നല്‍കേണ്ട മറ്റു കാബിനറ്റ് പദവികളുടെ കാര്യത്തിലും ഘടകക്ഷികളുടെ അഭിപ്രായം തേടും.

മന്ത്രിമാരെ കൂടാതെ സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, സർക്കാർ ചീഫ് വിപ്പ് എന്നീ കാബിനറ്റ് പദവികള്‍ കൂടാതെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍, മുന്നാക്ക- പിന്നാക്ക സമുദായ ക്ഷേമ കമ്മീഷന്‍ തുടങ്ങിയ കാബിനറ്റ് പദവികളുടെ വീതംവയ്പുമുണ്ടാകും. ഇന്നു വൈകുന്നേരം നാലിന് കന്‍റോണ്‍മെന്‍റ് ഹൗസിലാണ് യുഡിഎഫ് നേതൃയോഗം ചേരുക.

മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ ചര്‍ച്ച വരാന്‍ ഇരിക്കുന്നതേയുള്ളു. പരിചയസമ്പത്തും യുവത്വവും സാമുദായിക സമവാക്യങ്ങളും അടിസ്ഥാനമാക്കിയാകും കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിക്കാന്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ആലോചനയിലുള്ളത്. ജില്ലാ പ്രാതിനിധ്യവും ചര്‍ച്ചയിലെത്തും.

എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഹൈക്കമാന്‍ഡിന്‍റെയും നിര്‍ദേശമനുസരിച്ചാകും കോണ്‍ഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക തയാറാക്കുക. മന്ത്രിസഭയിലെത്താന്‍ തയാറായാല്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ കാര്യവും ഉറപ്പാകും.

മന്ത്രിസഭയില്‍ എത്താന്‍ സാധ്യതയുള്ള കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, മുന്‍ അധ്യക്ഷന്‍ കെ. മുരളീധരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ കാര്യത്തിലും മാറ്റമുണ്ടാകില്ല. ഇടഞ്ഞുനില്ക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹം ആവശ്യപ്പെടുന്ന മന്ത്രിസ്ഥാനവും വകുപ്പുകളും മന്ത്രിസ്ഥാനവും നല്കാമെന്ന് ധാരണയായിട്ടുണ്ട്. ഡൽഹിയിൽനിന്ന് എത്തിച്ചേരുമെന്ന് കരുതുന്ന കെ.സി. വേണുഗോപാലിന്‍റെ കൂടി അഭിപ്രായങ്ങൾ പരിഗണിച്ചേ അന്തിമതീരുമാനമുണ്ടാകൂ.

പൂര്‍ണ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യണമെന്നാണു മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശം. എന്നാല്‍, കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായാല്‍ തിങ്കളാഴ്ച രാവിലെ 10നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും ഘടകകക്ഷി നേതാക്കളുമാകും സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുള്ളത്. മറ്റു മന്ത്രിമാര്‍ രണ്ടാം ഘട്ടത്തിലാകും സത്യപ്രതിജ്ഞ ചെയ്യുക.

മുസ്‌ലീംലീഗിന് നാലു മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ പദവിയും നല്‍കാനുള്ള നിര്‍ദേശമാകും കോൺഗ്രസ് മുന്നോട്ടു വയ്ക്കുക. അഞ്ചാം മന്ത്രിസ്ഥാനത്തിന് ലീഗ് ആവശ്യമുന്നയിച്ചാല്‍ ഇക്കാര്യം പിന്നീടു പരിഗണിക്കും. വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടെയുള്ള ചില വകുപ്പുകള്‍ കോണ്‍ഗ്രസും ലീഗും വച്ചുമാറുന്നതും ചര്‍ച്ചയിലെത്തും.

കേരള കോണ്‍ഗ്രസിന് പ്രധാനപ്പെട്ട വകുപ്പു കൂടാതെ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫിന് കാബിനറ്റ് പദവിയിലുള്ള സുപ്രധാന സ്ഥാനം നല്‍കുന്നതും പരിഗണനയിലുണ്ട്. ആര്‍എസ്പിയുടെ ഷിബു ബേബി ജോണ്‍ തൊഴില്‍ വകുപ്പിനു പകരം മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള വകുപ്പുകളാകും ഇത്തവണ ആവശ്യപ്പെടുകയെന്നാണു വിവരം.

കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ്, യുഡിഎഫ് സെക്രട്ടറി കൂടിയായി സിഎംപിയുടെ സി.പി. ജോണ്‍, കേരള ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മാണി.സി കാപ്പന്‍ തുടങ്ങിയവരും മന്ത്രിസഭയില്‍ എത്തിയേക്കും. അസോസിയേറ്റ് ഘടകകക്ഷിയായ ആര്‍എംപിയുടെ കെ.കെ. രമയും മൂന്നു യുഡിഎഫ് സ്വതന്ത്രന്‍മാരുമുണ്ട്. ഇവരുടെ മന്ത്രിസ്ഥാനത്തിന്‍റെ കാര്യത്തിലും ഇന്നു തീരുമാനമുണ്ടാകും.

NRI

കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് വി​ജ​യം; ആ​ഘോ​ഷ​മാ​ക്കി മാ​ൾ​ട്ട​യി​ലെ പ്ര​വ​ർ​ത്ത​ക​ർ

വല്ലെറ്റ: കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​തി​ന്‍റെ അ​വേ​ശം പങ്കുവച്ച് മാ​ൾ​ട്ട​യി​ലെ കോ​ൺ​ഗ്രസ് പ്ര​വ​ർ​ത്ത​കർ. മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി. സ​തീ​ശ​നെ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നാണ് ഒ​ഐ​സി​സി മാ​ൾ​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചത്.

പ്ര​സി​ഡ​ന്‍റ് ടി.​ജി. വി​ഷ്ണു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി​ൻ ടി. ​വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ റോ​ശ് വ​ലി​യ​വി​ള​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ യോ​ഗം അം​ഗ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യി ന​ട​ന്നു.

നാ​ഷ​ണ​ൽ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക​ളി​ൽ നി​ന്നും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രാ​ണ് വി​ജ​യ​ഘോ​ഷ​ത്തി​നാ​യി എ​ത്തി ചേ​ർ​ന്ന​ത്. മാ​ൾ​ട്ട​യി​ലെ പ്ര​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളും ഗൗ​ര​വ​മാ​യി അ​വ​ലോ​ക​നം ചെ​യ്തു. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പാ​ർ​ട്ടി​ക്ക് കൈ​വ​രി​ക്കാ​നാ​യ മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ നേ​താ​ക്ക​ൾ സ്വാ​ഗ​തം ചെ​യ്തു.

സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​ക്ഷേ​മ​വും വി​ക​സ​ന​വും മു​ൻ​നി​ർ​ത്തി​യ ജ​ന​കീ​യ​വും ദൂ​ര​ദ​ർ​ശ​ന​പ​ര​വു​മാ​യ ഭ​ര​ണ​മാ​ണ് കേ​ര​ള​ത്തി​ൽ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ക​യെ​ന്ന് നേ​താ​ക്ക​ൾ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ നി​റ​വേ​റ്റു​ന്ന ന​വ​കേ​ര​ള സൃ​ഷ്ടി​ക്ക് അ​ദ്ദേ​ഹ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​നാ​ക​ട്ടെ​യെ​ന്നും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മാ​ൾ​ട്ട​യി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​വും ജ​നോ​പ​കാ​ര​പ്ര​ദ​വു​മാ​യി സേ​വ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ല​ഭ്യ​മാ​യ അ​ധി​കാ​ര​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ച്ച് മു​ന്നോ​ട്ട് പോ​കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും മു​ൻ​നി​ർ​ത്തി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും ഉ​ത്ത​ര​വാ​ദി​ത്വ​പ​ര​വു​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യും നേ​താ​ക്ക​ൾ പ്ര​ക​ടി​പ്പി​ച്ചു.

Kerala

ചെന്നിത്തല പ്രിയപ്പെട്ട നേതാവ്, വീട്ടിലെത്തി കാണുമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: രമേശ് ചെന്നിത്തല തന്‍റെ പ്രിയപ്പെട്ട നേതാവാണെന്നും അദ്ദേഹത്തെ വീട്ടിലെത്തി കാണുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍. അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തി മുന്നോട്ട് പോകുമെന്നും വി.ഡി.സതീശന്‍ വ്യക്തമാക്കി.

വര്‍ഗീയതയോട് ഒരു കോംപ്രമൈസും ഉണ്ടാകില്ല. ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. ലീഗ് ഇല്ലാതായാല്‍ ആ സ്ഥാനത്ത് വര്‍ഗീയശക്തികള്‍ കടന്ന് വരുമെന്നും അത് നാടിന് അപകടമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം, വി.ഡി. സതീശന്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ എംഎല്‍എ ഹോസ്റ്റലിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വി.ഡി.സതീശന്‍ വീട്ടിലെത്തി ഇന്ന് കാണും. പിണറായി താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെത്തിയാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പിണറായിയുടെ വീട്ടിലേക്ക് പോകുന്നത്.

ചീഫ് സെക്രട്ടറി എ. ജയതിലകും ഇന്‍റലിജന്‍സ് മേധാവി പി. വിജയനും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ കന്‍റോണ്‍മെന്‍റ് ഹൗസിലെത്തിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്.

Kerala

സ​തീ​ശ​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും, പൂ​ർ​ണ പി​ന്തു​ണ: ര​മേ​ശ് ചെ​ന്നി​ത്ത​ല

തൃ​ശൂ​ർ: വി.​ഡി. സ​തീ​ശ​ന് മു​ഖ്യ​മ​ന്ത്രി പ​ദ​വി ന​ൽ​കി​യ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല.

സ​തീ​ശ​ന് ത​ന്‍റെ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും പൂ​ർ​ണ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ത്തു വ​ർ​ഷ​ത്തെ ദു​ർ​ഭ​ര​ണ​ത്തി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ മോ​ചി​പ്പി​ക്കു​ക എ​ന്ന വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ഈ ​ഗ​വ​ൺ​മെ​ന്‍റി​നു​ള്ള​തെ​ന്നും അ​തി​ന് ജ​ന​ങ്ങ​ളു​ടെ പ​രി​പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്ന​താ​യും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ ആ​രൊ​ക്കെ ഉ​ണ്ടാ​ക​ണം എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ​യി​ൽ ചേ​രു​മോ​യെ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Kerala

യുഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് നിയുക്ത എംഎൽഎ കെ. മുരളീധരൻ. രമേശ് ചെന്നിത്തല ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും. രമേശ് മന്ത്രിസഭയിൽ വരണമെന്നതാണ് തന്‍റെ വ്യക്തിപരമായ ആഗ്രഹമെന്നും മുരളീധരൻ പറഞ്ഞു.

പരാജയം അം​ഗീകരിക്കുന്നതിന് പകരം സിപിഎമ്മിന്‍റെ അവസാനത്തെ അടവാണ് പ്രചരിക്കുന്നതെന്ന് അദേഹം വിമർശിച്ചു. മുഖ്യമന്ത്രിയായി താൻ വോട്ട് ചെയ്തത് സതീശനാണെന്നും മുരളീധരൻ വെളിപ്പെടുത്തി.

സതീശൻ മുഖ്യമന്ത്രിയായി വരണമെന്നായിരുന്നു മണ്ഡലത്തിലെ ജനങ്ങളുടെ പൊതുവികാരം. തന്‍റെ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് പോകുന്ന സമയത്ത് ജനങ്ങൾ അത് തന്നെയാണ് പറഞ്ഞതെന്ന് കെ. മുരളീധരൻ പറഞ്ഞു.

Kerala

ഇനി സതീശൻ യുഗം... വെല്ലുവിളികൾ ഏറെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ൽ ഇ​​​നി സ​​​തീ​​​ശ​​​ൻ യു​​​ഗ​​​മാ​​​ണ്. താ​​​ര​​​പ്ര​​​ഭ​​​യോ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി ക​​​സേ​​​ര​​​യി​​​ലെ​​​ത്തി​​​യ സ​​​തീ​​​ശ​​​ന് ആ ​​​ശോ​​​ഭ നി​​​ല​​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ ഒ​​​രുപാ​​​ടു വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ മ​​​റി​​​ക​​​ട​​​ക്കേ​​​ണ്ടി വ​​​രും.

മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​ന​​​ത്തി​​​നു വേ​​​ണ്ടി​​​യു​​​ള്ള മൂ​​​ന്നു പ്ര​​​ധാ​​​ന നേ​​​താ​​​ക്ക​​​ളു​​​ടെ അ​​​തി​​​ശ​​​ക്ത​​​മാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് സ​​​തീ​​​ശ​​​ൻ വി​​​ജ​​​യി​​​ച്ചു ക​​​യ​​​റു​​​ന്ന​​​ത്. സം​​​ഘ​​​ട​​​ന​​​യി​​​ലെ പ​​​ദ​​​വി നോ​​​ക്കി​​​യാ​​​ലും സീ​​​നി​​​യോ​​​രി​​​റ്റി നോ​​​ക്കി​​​യാ​​​ലും മൂ​​​വ​​​രി​​​ൽ ജൂ​​​ണി​​​യ​​​ർ സ​​​തീ​​​ശ​​​ൻ ആ​​​ണ്. ജ​​​ന​​​പി​​​ന്തു​​​ണ​​​യു​​​ടെ ബ​​​ല​​​ത്തി​​​ലാ​​​ണു മുഖ്യ​​​മ​​​ന്ത്രി പ​​​ദ​​​വി സ​​​തീ​​​ശ​​​നി​​​ലേ​​​ക്ക് എത്തി​​​യ​​​ത്. മ​​​റ്റു ര​​​ണ്ടു നേ​​​താ​​​ക്ക​​​ളെ ഒപ്പം നി​​​ർ​​​ത്തി കൊ​​​ണ്ടുപോ​​​കു​​​ന്ന​​​തി​​​ലാ​​​യി​​​രി​​​ക്കും സ​​​തീ​​​ശ​​​ന്‍റെ മി​​​ടു​​​ക്കും ഭാ​​​വി​​​യും.

മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ക​​​ടു​​​ത്ത അ​​​തൃ​​​പ്തി​​​യി​​​ലാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു ന്യാ​​​യ​​​മു​​​ണ്ട്. കാ​​​ര​​​ണം ഇ​​​നി​​​യൊ​​​രു അ​​​വ​​​സ​​​രം അ​​​ദ്ദേ​​​ഹ​​​ത്തി​​​നു കി​​​ട്ട​​​ണ​​​മെ​​​ന്നി​​​ല്ല.

കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ സ​​​തീ​​​ശ​​​ന് സ​​​ർ​​​വ​​​പി​​​ന്തു​​​ണ​​​യും വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ കാ​​​ര്യ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്പോ​​​ൾ അ​​​ങ്ങ​​​നെ​​​യാ​​​ക​​​ണ​​​മെ​​​ന്നി​​​ല്ല. മ​​​ന്ത്രി​​​സ​​​ഭാ രൂ​​​പീ​​​ക​​​ര​​​ണം മു​​​ത​​​ൽ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്നുവ​​​രും. ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യെ അ​​​നു​​​ന​​​യി​​​പ്പി​​​ച്ച് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ തീ​​​ർ​​​ച്ച​​​യാ​​​യും ഉ​​​ണ്ടാ​​​കും.

അ​​​സം​​​തൃ​​​പ്ത​​​രാ​​​യ വ​​​ലി​​​യ നേ​​​താ​​​ക്ക​​​ൾ മ​​​ന്ത്രി​​​സ​​​ഭ​​​യ്ക്കു പു​​​റ​​​ത്തു നി​​​ൽ​​​ക്കു​​​ന്ന​​​തു മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ സു​​​ഗ​​​മ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു യോ​​​ജി​​​ക്കു​​​ന്ന​​​ത​​​ല്ല. മ​​​ന്ത്രി​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ സ​​​തീ​​​ശ​​​നു പൂ​​​ർ​​​ണ​​​സ്വാ​​​ത​​​ന്ത്ര്യം ല​​​ഭി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ല. കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ​​​യും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ​​​യും നോ​​​മി​​​നി​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളേ​​​ണ്ടി വ​​​രും. പ്ര​​​ധാ​​​ന വ​​​കു​​​പ്പു​​​ക​​​ളും കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​വ​​​ർ ശ്ര​​​മി​​​ച്ചേ​​​ക്കാം. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത് സ​​​ന്പൂ​​​ർ​​​ണ മ​​​ന്ത്രി​​​സ​​​ഭ രൂ​​​പീ​​​ക​​​രി​​​ക്കു​​​ക എ​​​ന്ന​​​താ​​​കും ആ​​​ദ്യ വെ​​​ല്ലു​​​വി​​​ളി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ല​​​ത്തി​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​മി​​​ട​​​യി​​​ലെ ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളെ, പ്ര​​​ത്യേ​​​കി​​​ച്ച് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ​​​യും വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​യും ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​നും അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി. ഇ​​​രു​​​വ​​​രു​​​ടെ​​​യും പേ​​​രി​​​ൽ ഉ​​​യ​​​ർ​​​ത്തി​​​യ ഫ്ളെ​​​ക്സ് ബോ​​​ർ​​​ഡു​​​ക​​​ൾ മ​​​റു​​​പ​​​ക്ഷം ന​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

തെ​​​രു​​​വി​​​ലും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും ഉ​​​യ​​​ർ​​​ന്ന പോ​​​ർ​​​വി​​​ളി സം​​​ഘ​​​ട​​​ന​​​യ്ക്കു​​​ള്ളി​​​ലെ അ​​​ന്ത​​​രീ​​​ക്ഷം വ​​​ഷ​​​ളാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പി​​​ന്നി​​​ൽ സം​​​ഘ​​​ടി​​​ത​​​മാ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന ഉ​​​ണ്ടാ​​​യോ എ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് കെസി പ​​​ക്ഷ​​​ത്തെ ര​​​ണ്ട് എം​​​എ​​​ൽ​​​എ​​​മാ​​​ർ പ​​​ര​​​സ്യ​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടുക​​​ഴി​​​ഞ്ഞു. പ​​​ര​​​സ്പ​​​ര വി​​​ശ്വാ​​​സം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ത​​​ല​​​ത്തി​​​ലേ​​​ക്കു സം​​​ഘ​​​ട​​​ന​​​യ്ക്കു​​​ള്ളി​​​ലെ അ​​​ന്ത​​​രീ​​​ക്ഷം മാ​​​റി. ഇ​​​തെ​​​ല്ലാം പ​​​റ​​​ഞ്ഞുതീ​​​ർ​​​ത്ത് എ​​​ല്ലാ​​​വ​​​രെ​​​യും ഒ​​​രു​​​മി​​​പ്പി​​​ച്ചു കൊ​​​ണ്ടുപോ​​​കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും സ​​​തീ​​​ശ​​​നാ​​​ണ്.

സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി പി​​​ന്തു​​​ണ​​​ച്ചെ​​​ങ്കി​​​ലും നി​​​യ​​​മ​​​സ​​​ഭാ​​​ക​​​ക്ഷി​​​യി​​​ലെ ഭൂ​​​രി​​​പ​​​ക്ഷം എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും പി​​​ന്തു​​​ണ​​​യി​​​ല്ലാ​​​തെ​​​യാ​​​ണ് സ​​​തീ​​​ശ​​​ൻ ക​​​ക്ഷി നേ​​​താ​​​വാ​​​യ​​​ത്. എ​​​ന്നാ​​​ൽ ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ടു താ​​​നും. കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​തി​​​നു മു​​​ന്പ് കോ​​​ണ്‍​ഗ്ര​​​സി​​​ൽ ഇ​​​ങ്ങ​​​നെ ഒ​​​രു മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. കോ​​​ണ്‍​ഗ്ര​​​സും ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം വ​​​ഷ​​​ളാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ കോ​​​ണ്‍​ഗ്ര​​​സി​​​നു​​​ള്ളി​​​ൽ നി​​​ന്നു ത​​​ന്നെ ഉ​​​ണ്ടാ​​​കാം. അ​​​തി​​​നെ​​​യെ​​​ല്ലാം പ്ര​​​തി​​​രോ​​​ധി​​​ക്കേ​​​ണ്ട​​​തും സ​​​തീ​​​ശ​​​ൻ ത​​​ന്നെ​​​യാ​​​ണ്.

പ​​​ത്തു വ​​​ർ​​​ഷം പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​രു​​​ന്ന ശേ​​​ഷ​​​മാ​​​ണ് യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്. കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ താ​​​ഴെത്ത​​​ട്ടി​​​ൽ മു​​​ത​​​ലു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​മെ​​​ല്ലാം ഒ​​​രു​​​പാ​​​ട് ആ​​​വ​​​ശ്യ​​​ങ്ങ​​​ളും താ​​​ൽ​​​പ​​​ര്യ​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​കും. അ​​​തു​​​പോ​​​ലെ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും വി​​​വി​​​ധ മ​​​ത, സ​​​മു​​​ദാ​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​ല്ലാ​​​മു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റി​​​ക്കൊ​​​ടു​​​ക്കു​​​ക എ​​​ന്ന ഭാ​​​രി​​​ച്ച ബാ​​​ധ്യ​​​തകൂ​​​ടി പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ട്.

ഇ​​​തി​​​നു പു​​​റ​​​മേ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കാ​​​ല​​​ത്ത് കോ​​​ണ്‍​ഗ്ര​​​സും യു​​​ഡി​​​എ​​​ഫും ന​​​ൽ​​​കി​​​യ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ. അ​​​തു​​​പാ​​​ലി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. സം​​​സ്ഥാ​​​നം നേ​​​രി​​​ടു​​​ന്ന സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ക​​​യും വേ​​​ണം. ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ​​​ക്കൊ​​​പ്പം ഉ​​​യ​​​ർ​​​ന്ന് ഭ​​​ര​​​ണം ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടു പോ​​​കു​​​ക എ​​​ന്ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ് ഭ​​​ര​​​ണ​​​രം​​​ഗ​​​ത്ത് മു​​​ൻ​​​പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്.

Kerala

കെ​എ​സ്‌യു ​കാ​ലം മു​ത​ല്‍ ന​ഷ്ട​ങ്ങ​ളി​ല്‍ തു​ട​ക്കം; ഒ​ടു​വി​ല്‍ 2026ല്‍ ​പ​ട്ടാ​ഭി​ഷേ​ക​വും

കോ​ട്ട​യം: കേ​ര​ള​ത്തി​ന്‍റെ 13-ാമ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി. സ​തീ​ശ​ന്‍ എ​ത്തു​മ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത് നാ​ളി​തു​വ​രെ ക​പ്പി​നും ചു​ണ്ടി​നും ഇ​ട​യി​ല്‍ ന​ഷ്ട​മാ​യ പ​ദ​വി​ക​ള്‍ കൂ​ടി​യാ​ണ്. കെ​എ​സ്‌​യു കാ​ല​ത്ത് ന​ഷ്ട​പ്പെ​ട്ട സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മാ​ണ് അ​തി​ന്‍റെ തു​ട​ക്കം.

1989ലാ​ണ് സം​ഭ​വം. നേ​തൃ​ത്വം വി.​ഡി. സ​തീ​ശ​നെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും ചി​ല ബാ​ഹ്യ സ​മ്മ​ര്‍​ദ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യി​ല്ല. എ​ന്നാ​ല്‍ അ​ടു​ത്ത വ​ര്‍​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക​യും ചെ​യ്തു. അ​പ്പോ​ള്‍ സ​തീ​ശ​ന് അ​വ​സ​രം ന​ഷ്ട​മാ​യി. പ​ക​രം വ​ന്ന​താ​ക​ട്ടെ സാ​ക്ഷാ​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ലും.

നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ശീ​ര്‍​വാ​ദ​മാ​ണ് അ​ന്ന് കെ​സി​യെ പ​ദ​വി​യി​ലേ​ക്ക് പി​ന്തു​ണ​ച്ച​തെ​ങ്കി​ല്‍ ഇ​ന്ന് സ​തീ​ശ​നെ​യും പി​ന്തു​ണ​ച്ചി​രി​ക്കു​ന്ന​ത് അ​തേ നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ ത​ന്നെ​യാ​ണ്. രാ​ഷ്ട്രീ​യ ഭാ​ഷ​യി​ല്‍ പ​റ​ഞ്ഞാ​ൽ 26 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം കെ​സി​യെ സ​തീ​ശ​ന്‍ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ തി​രി​ച്ചു വെ​ട്ടി എ​ന്ന് സാ​രം.

അ​ന്ന് നേ​തൃ​ത്വം ഒ​റ്റ​ക്കെ​ട്ടാ​യി വേ​ണു​ഗോ​പാ​ല്‍ എ​ന്ന പ​യ്യ​ന്നൂ​രു​കാ​ര​ന് വേ​ണ്ടി വാ​ദി​ച്ച​പ്പോ​ള്‍ വി​ഡി​യെ പി​ന്തു​ണ​യ്ക്കാ​ന്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ന്ന് അ​തി​ലും വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ നേ​തൃ​ത്വം ഒ​ന്നാ​യി വാ​ദി​ച്ച​തും സ​തീ​ശ​ന് വേ​ണ്ടി​യാ​ണ്.

പി​ന്നീ​ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​ന​വും സ​തീ​ശ​ന് കി​ട്ടാ​തെ പോ​യി. സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യെ​ങ്കി​ലും 2014ല്‍ ​കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​കാ​നേ സ​തീ​ശ​ന് സാ​ധി​ച്ചു​ള്ളു.

2011ല്‍ ​ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന സ​മ​യം. പ​റ​വൂ​രി​ല്‍ നി​ന്ന് തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യ​വു​മാ​യി സ​തീ​ശ​ന്‍ നി​യ​മ​സ​ഭ​യി​ലേ​ക്കെ​ത്തി. ഇ​ന്ന​ത്തെ പോ​ലെ ത​ന്നെ ച​ര്‍​ച്ച​ക​ളി​ലും സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ലും മി​ക​ച്ച അ​റി​വു​ള്ള സ​തീ​ശ​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്നു.

പി​ന്നാ​ലെ നേ​താ​ക്ക​ളും സ​തീ​ശ​നെ ഇ​ക്കാ​ര്യം അ​റി​യി​ച്ചു. സ​തീ​ശ​നും പ്ര​തീ​ക്ഷ​യി​ലാ​യി, പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ല്ലോ എ​ന്ന സ​ന്തോ​ഷം അ​ദ്ദേ​ഹം മ​റ​ച്ചു​വ​ച്ച​തു​മി​ല്ല. ലി​സ്റ്റി​ല്‍ കേ​റി പ​റ്റു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ അ​ന്ന് ലി​സ്റ്റ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ സ​തീ​ശ​ന്‍റെ പേ​ര് ലി​സ്റ്റി​ല്‍ ഇ​ല്ല! എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള മ​റ്റൊ​രു നേ​താ​വ് അ​തും​കൊ​ണ്ടു പോ​യി.

പ​രി​ഭ​വം പ്ര​ക​ടി​പ്പി​ക്കാ​തെ അ​ന്ന് പ​റ​വൂ​രി​ലെ വീ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി പോ​കു​ക മ​ത്ര​മാ​ണ് സ​തീ​ശ​ന്‍ ചെ​യ്ത​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ന്ന് ര​ണ്ടാം നി​ര​യു​ടെ നാ​യ​ക​നാ​യാ​ണ് സ​തീ​ശ​നെ ക​ണ്ടി​രു​ന്ന​ത്. ഇ​രു​വ​ര്‍​ക്കും താ​ത്പ​ര്യ​വും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​വ​സാ​നം സ​തീ​ശ​ന് അ​തും ന​ഷ്ട​മാ​യി.

പി​ന്നെ തി​രി​ച്ചു വ​രു​ന്ന​ത് 2021ല്‍ ​പ്ര​തി​പ​ക്ഷ നേ​താ​വാ​യി​ട്ടാ​ണ്. അ​ന്നും സ​തീ​ശ​ന് അ​നു​കൂ​ല​മ​ല്ലാ​യി​രു​ന്നു ഘ​ട​ക​ങ്ങ​ള്‍. ആ​കെ​യു​ള്ള എം​എ​ല്‍​എ​മാ​രി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ചെ​ന്നി​ത്ത​ല​യ്‌​ക്കൊ​പ്പം നി​ല​കൊ​ണ്ടു. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പി​ന്തു​ണ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ആ​യി​രു​ന്നു.

എ​ന്നാ​ല്‍ അ​ന്ന് സ​തീ​ശ​ന് ന​റു​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി 2026ല്‍ ​റെ​ക്കോ​ര്‍​ഡ് വി​ജ​യം നേ​ടി മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക് പ​ട്ടാ​ഭി​ഷേ​ക​വു​മാ​യി ന​ട​ന്നു ക​യ​റു​ക​യാ​യി​രു​ന്നു.

 

Kerala

കേ​ര​ള​ത്തി​ന്‍റെ ഉ​യി​ര്‍​ത്തെ​ഴു​ന്നേ​ല്‍​പ്പി​ന്‍റെ കാ​ല​മാ​ണ് ഇ​നി വ​രാ​നി​രി​ക്കു​ന്ന​ത്: സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ

മ​ല​പ്പു​റം: കേ​ര​ള​ത്തി​ന്‍റെ ഉ​യി​ര്‍​ത്തെ​ഴു​ന്നേ​ല്‍​പ്പി​ന്‍റെ കാ​ല​മാ​ണ് ഇ​നി വ​രാ​നി​രി​ക്കു​ന്ന​തെ​ന്നും ന​ഷ്ട​പ്ര​താ​പ​ങ്ങ​ളി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്കാ​ണി​തെ​ന്നും സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി. സ​തീ​ശ​നെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ച ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ അ​വ​ർ ആ​ഗ്ര​ഹി​ച്ച​യാ​ളെ ത​ന്നെ നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു​വി.​ഡി. സ​തീ​ശ​ൻ കേ​ര​ള​ത്തെ ന​യി​ക്കും ന​ല്ല നാ​ളെ​ക​ളി​ലേ​ക്ക്.

ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷം​കൊ​ണ്ട് കേ​വ​ല പ​ര​സ്യ വാ​ച​ക​മാ​യ "ന​മ്പ​ര്‍ വ​ണ്‍ കേ​ര​ളം' ന​മു​ക്ക് സാ​ധ്യ​മാ​ക്ക​ണം. ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ന​മു​ക്ക് ക​രു​ത്താ​കും. വി​ക​സ​ന സൂ​ചി​ക​ക​ളി​ലെ ന​ഷ്ട​മാ​യ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ക്കാ​ൻ, ദു​ര്‍​ഭ​ര​ണ​മു​ണ്ടാ​ക്കി​യ വി​ള്ള​ലു​ക​ള്‍ തീ​ര്‍​ക്കാ​ന്‍ സ​ദ്ഭ​ര​ണം വ​രു​ന്നു.

ജ​ന​മി​ടി​പ്പി​നൊ​പ്പം ചേ​രാ​ന്‍, കേ​ര​ള​ത്തി​ന്‍റെ ഉ​യി​ര്‍​പ്പ് സാ​ധ്യ​മാ​ക്കാ​ന്‍ പു​തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് സാ​ധി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ന്നു.-​സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കു​റി​ച്ചു.

Movies

ത​ൽ​ക്കാ​ലം ഞ​ങ്ങ​ക്കീ മു​ഖ്യ​ൻ മ​തി; വി​ഡി​ക്ക് ആ​ശം​സ​ക​ളു​മാ​യി മ​ല​യാ​ള​സി​നി​മ ലോ​കം

മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി മ​ല​യാ​ള​സി​നി​മ ലോ​കം.
മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, സു​രേ​ഷ് ഗോ​പി, സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ്, ന​ട​നും നി​യു​ക്ത പാ​ല​ക്കാ​ട് എം​എ​ൽ​എ​യു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് ആ​ശം​സ​ക​ളു​മാ​യെ​ത്തി​യ​ത്.

കേ​ര​ള​ത്തി​ന്‍റെ പ​തി​മൂ​ന്നാം മു​ഖ്യ​മ​ന്ത്രി​യാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ശ്രീ ​വി. ഡി. ​സ​തീ​ശ​ന് ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ളെ​ന്നാ​ണ് മ​മ്മൂ​ട്ടി കു​റി​ച്ച​ത്.

നി​യു​ക്ത കേ​ര​ള മു​ഖ്യ​മ​ന്ത്രി ശ്രീ ​വി.​ഡി. സ​തീ​ശ​ന്‌ സ്നേ​ഹം നി​റ​ഞ്ഞ ആ​ശം​സ​ക​ള്‍. വി​ക​സ​ന​ത്തി​ന്‍റെ പു​തി​യ പാ​ത​യി​ലേ​ക്ക് നാ​ടി​നെ ന​യി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ന്‌ സാ​ധി​ക്ക​ട്ടെ. മോ​ഹ​ൻ​ലാ​ലി​ന്‍റെ വാ​ക്കു​ക​ൾ.

Kerala

യു​ഡി​എ​ഫ് വി​ജ​യ​ത്തി​ന്‍റെ രാ​ജ​ശി​ല്‍​പി കെ.​സി. വേ​ണു​ഗോ​പാ​ല്‍: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് വി​ജ​യ​ത്തി​ന്‍റെ രാ​ജ​ശി​ല്‍​പ്പി കെ.​സി. വേ​ണു​ഗോ​പാ​ല്‍ ആ​ണെ​ന്ന് എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍.

ആ​ളു കൊ​ണ്ടും അ​ർ​ഥം കൊ​ണ്ടും ന​യ​രൂ​പീ​ക​ര​ണ​ത്തി​ലു​മെ​ല്ലാം വ​ള​രെ സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ വേ​ണു​ഗോ​പാ​ലി​ന് സാ​ധി​ച്ചു. മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി.​ഡി. സ​തീ​ശ​ന് സാ​മൂ​ഹ്യ​നീ​തി​യി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ ഭ​ര​ണം കാ​ഴ്ച​വ‍​യ്ക്കാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

വേ​ണു​ഗോ​പാ​ല്‍ എം​പി​യാ​യി​രു​ന്നു. എം​പി​യാ​യ ആ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് ആ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മ്പ​ത്തു​കൊ​ണ്ടാ​യാ​ലും ബു​ദ്ധി കൊ​ണ്ടാ​യാ​ലും വി​ജ​യ​ത്തി​ന്‍റെ പ്ര​ധാ​ന ശി​ല്‍​പി വേ​ണു​ഗോ​പാ​ല്‍ ത​ന്നെ​യാ​ണ്. വി​ജ​യ​ത്തി​നാ​യി ആ​ത്മാ​ർ​ഥ​മാ​യാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്‌​കാ​രം അ​നു​സ​രി​ച്ചും പാ​ര​മ്പ​ര്യം അ​നു​സ​രി​ച്ചും വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സു​കാ​ര്‍ ആ​ഹ്ലാ​ദ​പൂ​ര്‍​വം ആ​ഘോ​ഷി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫി​ന് വ​മ്പ​ന്‍ വി​ജ​യ​മാ​ണ് ല​ഭി​ച്ച​ത്. പ്ര​തീ​ക്ഷി​ച്ച വി​ജ​യം ഇ​ട​തു​മു​ന്ന​ണി​ക്ക് ല​ഭി​ച്ചി​ല്ല. പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ണ്ടും ഭ​ര​ണ​ത്തി​ല്‍ വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച​വ​നാ​ണ് താ​നെ​ന്നും വെ​ള്ളാ​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍ അ​തു ന​ട​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, യു​ഡി​എ​ഫ് ഗം​ഭീ​ര വി​ജ​യം നേ​ടു​ക​യും ചെ​യ്തു. ചെ​റി​യ വോ​ട്ടി​ന​ല്ല, വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. അ​തും മാ​ത്ര​മ​ല്ല, നൂ​റു സീ​റ്റാ​ണ് യു​ഡി​എ​ഫ് പ​റ​ഞ്ഞ​ത്. അ​ത് ഒ​രു ര​സ​ത്തി​ന് പ​റ​ഞ്ഞ​താ​ണ്. പ​ക്ഷെ 102 സീ​റ്റ് നേ​ടു​വാ​ന്‍ യു​ഡി​എ​ഫി​ന് സാ​ധി​ച്ചു. ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​ഡി. സ​തീ​ശ​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ആ ​വി​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു.

Kerala

നയിച്ചവന്‍ തന്നെ നായകന്‍...; തെരുവിലിറങ്ങിയ അണികള്‍ക്ക് ആഹ്ലാദം, ഫ്‌ളക്സ് യുദ്ധത്തിന് അന്ത്യം

കൊച്ചി: മുഖ്യമന്ത്രി കലാപം നടന്നു കൊണ്ടിരിക്കുന്ന സംസ്ഥാനം എന്ന ലേബല്‍ കേരളം ഒടുവില്‍ മറികടന്നു. ജനവികാരം രാഹുല്‍ ഗാന്ധിയും എഐസിസി നേതാക്കളും, മത്സരരംഗത്ത് കട്ടയ്ക്ക് കൂടെ ഉണ്ടായിരുന്ന കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും (ആര്‍.സിക്ക് എതിര്‍പ്പുണ്ടെങ്കിലും) അംഗീകരിച്ചു കഴിഞ്ഞു. പത്തു ദിവസങ്ങളോളം നീണ്ട നാടകീയ രംഗങ്ങള്‍ക്കാണ് ഇന്ന് അന്ത്യമായിരിക്കുന്നത്.

കേരളം നയിക്കാനായി വി.ഡി തന്നെ എത്തുമ്പോള്‍ ദിവസങ്ങളായി പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തകര്‍ക്കും ആനന്ദം. നിലപാടുകളുടെ രാജകുമാരന്‍ ആയാണ് വി.ഡിയെ കേരളം ഒന്നടങ്കം വിശേഷിപ്പിക്കുന്നത്. നൂറിലധികം സീറ്റുകള്‍ നേടുമെന്ന വി.ഡിയുടെ ആത്മവിശ്വാസം യാഥാര്‍ഥ്യമായതോടെ നയിച്ചവന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ശക്തമാക്കി പ്രവര്‍ത്തകരും ജനങ്ങളും രംഗത്തെത്തി.

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ വി.ഡിക്കായി സംസ്ഥാനമൊട്ടാകെ ഫ്‌ളക്‌സുകള്‍ എത്തിയിരുന്നു. മലപ്പുറത്തും കണ്ണൂരും ആയിരുന്നു ആദ്യം ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ സതീശന്‍റെ സ്വന്തം തട്ടകമായ എറണാകുളത്തും ഫ്‌ളക്‌സുകള്‍ കൊണ്ട് നിറഞ്ഞു. പടുകൂറ്റന്‍ ഫ്‌ളക്‌സ് ആയിരുന്നു ആലുവയില്‍ ആദ്യം എത്തിയത്.

വി.ഡിക്കായി ഫ്‌ളക്‌സ് ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചതും. വി.ഡിക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും അനുകൂലിച്ചു കൊണ്ടുള്ള ചര്‍ച്ചകളും ഉയര്‍ന്നു. നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങളും എഐ വീഡിയോകളും ഡോക്യുമെന്‍ററികളും പോഡ്കാസ്റ്റുകളും കളം നിറച്ചു.

ഇതോടെ സതീശനെതിരെയും ബാനറുകളും ഫ്‌ളക്‌സും എത്തി. പിആര്‍ വര്‍ക്ക് നടത്തിയാല്‍ മുഖ്യമന്ത്രി ആകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വി.ഡിക്ക് എതിരെയുള്ള ഫ്ലക്സുകള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി എന്ന പേരില്‍ ആയിരുന്നു ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. സതീശനെതിരെ സൈബര്‍ ആക്രമണവും ശക്തമായി. എന്നാല്‍ അതൊക്കെ നിഷ്പ്രഭമാക്കി കൊണ്ട് കൂടുതല്‍ പിന്തുണയുമായി കൂടുതല്‍ ഫ്‌ളക്‌സുകളും എത്താന്‍ തുടങ്ങി.

പിന്നീട് എത്തിയ ഫ്‌ളക്‌സുകള്‍ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ അറിയിച്ചു കൊണ്ടായിരുന്നു. നേതാക്കള്‍ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചില്ലെങ്കിലും അണികള്‍ അണിയറയില്‍ വടംവലി തുടര്‍ന്നു കൊണ്ടേയിരുന്നു. ഇതിനിടെ തെരഞ്ഞെടപ്പ് ഫലവും വന്നു. യുഡിഎഫിനൊപ്പം അടിയുറച്ച് എറണാകുളവും നിന്നു. സതീശന്‍ മുമ്പേ പ്രഖ്യാപിച്ചതു പോലെ കംപ്ലീറ്റ് സ്വീപ്. 102 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം ഉറപ്പിച്ചു.

ഇതോടെ ഫ്‌ളക്‌സുകളും ബാനറുകളും ഒന്നുകൂടി വര്‍ധിച്ചു. വനവാസമല്ല, പട്ടാഭിഷേകം, കേരളം ജയിച്ചു വി.ഡി. നയിക്കും എന്ന വാചകങ്ങളോടെയാണ് പിന്നീട് എത്തിയ ഫ്‌ളക്‌സുകള്‍. മുഖ്യമന്ത്രി ചര്‍ച്ച കടുത്തതോടെ എഐസിസി നിരീക്ഷകര്‍ എംഎല്‍എമാരുടെ മനസ് അറിയാന്‍ എത്തി. പിന്തുണ സമാഹരിക്കലിനുള്ള ചരടുവലികളും സജീവമായി. വി.ഡി. സതീശനൊപ്പം രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കായി ഇവരുടെ ഗ്രൂപ്പുകളും അനുനായികളും പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിലായി.

വി.ഡിയെ കാണാനായി എറണാകുളം ജില്ലയിലെ നിയുക്ത എംഎല്‍എമാരായ ടി.ജെ. വിനോദ്, ദീപക് ജോയ്, മുഹമ്മദ് ഷിയാസ്, വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവരും എത്തി. പട നയിച്ചവര്‍ നാട് നയിക്കട്ടെ, നിലപാടുകള്‍ രാജകുമാരന്‍, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്ന വാചകങ്ങളോടെ വീണ്ടും ഫ്‌ളക്‌സുകള്‍ എത്തി. ഇതിനൊപ്പം കെ.സിയെ പടനായകന്‍ എന്ന് വിശേഷിപ്പിച്ചും ആര്‍.സിയെ വാഴ്ത്തിയും ഫ്‌ലക്‌സുകള്‍ എത്തി.

ഫലപ്രഖ്യാപനത്തിന് ശേഷം സതീശന്‍ എറണാകുളത്ത് എത്തിയപ്പോള്‍ ജനവികാരം അലയടിച്ചു. അണികളും പ്രവര്‍ത്തകരും മാത്രമല്ല, ജനങ്ങളും ഒന്നടങ്കം സതീശനായി എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ഗംഭീര സ്വീകരണം ഒരുക്കി. പറവൂരില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം എത്തിയപ്പോള്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരും കൂടെയെത്തി. പിന്നാലെ എറണാകുളത്ത് കെ.സിയുടെ ഫ്‌ളക്സുകള്‍ കീറി നശിപ്പിക്കാനും ആരംഭിച്ചു.

കസേരക്കളിയില്‍ കെ.സിക്ക് എംഎല്‍എമാരുടെ പിന്തുണയേറിയെന്ന വിവരം വന്നതോടെ പട നയിച്ചവന്‍ നാട് നയിക്കട്ടെ എന്ന ബാനറുകളുമായി പ്രവര്‍ത്തകര്‍ തെരുവിലേക്കിറങ്ങി. സതീശന്‍റെ ജന്മനാടായ നെട്ടൂരിലും പറവൂരിലും ആലുവയിലും പെരുമ്പാവൂരിലുമൊക്കെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇതോടെ കോണ്‍ഗ്രസിന്‍റെ ചരിത്ര വിജയത്തിന്‍റെ ശോഭ കെടുത്തരുതെന്ന് ആവശ്യപ്പെട്ട് വി.ഡി. തന്നെ രംഗത്തെത്തി.

ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ വി.ഡിക്കായി ഗണപതി ഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം എന്നിങ്ങനെ 950 രൂപയുടെ വഴിപാടുകളും നടന്നു. ഇന്നും ചക്കുളത്തുകാവില്‍ വി.ഡിക്കായി പ്രത്യേക പൂജകള്‍ നടന്നിരുന്നു.

ഇതിനിടെ കല്യാണ വിരുന്നില്‍ പങ്കെടുക്കാനായി എത്തിയ ബെന്നി ബഹനാന്‍ എംപിയെയും കുന്നത്തുനാട് നിയുക്ത എംഎല്‍എയായ വി.പി. സജീന്ദ്രനെയും പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് പിന്തുണ ആര്‍ക്കെന്നും വി.ഡിക്ക് അല്ലെങ്കില്‍ പ്രതിഷേധം ആളിക്കത്തിക്കുമെന്നും പറഞ്ഞു.

വി.ഡിക്ക് പിന്തുണയുമായി വിദേശ വനിത രംഗത്തെത്തിയതും ചര്‍ച്ചകളില്‍ നിറഞ്ഞു. കോവളത്ത് അതിക്രൂരമായി ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇന്‍സസ് ക്രോമാന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയായിരുന്നു.

2022ല്‍ സഹോദരിക്ക് നീതി ആവശ്യപ്പെട്ട് കേരളത്തില്‍ എത്തിയപ്പോള്‍ തന്നെ കേട്ടതും സഹായം നല്‍കിയതും വി.ഡിയാണ് എന്നു പറഞ്ഞു കൊണ്ടായിരുന്നു പോസ്റ്റ്. സതീശന്‍ ജനങ്ങളോട് ആത്മാര്‍ഥത കാണിക്കുമെന്ന് അറിയാം, അതുകൊണ്ടാണ് അദ്ദേഹത്തെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത് എന്നാണ് ഇന്‍സസ് ക്രോമാന്‍റെ വാക്കുകള്‍. ഒടുവില്‍ മുഖ്യമന്ത്രിയില്ലാത്ത കേരളത്തിന് മുഖ്യമന്ത്രിയായി.

Kerala

വി.ഡി വിസ്മയം! കേരളത്തെ സതീശൻ നയിക്കും

ന്യൂഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ. ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശും കേരളത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം നടത്തിയത്.

ഇതോടെ, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം 11 ദിവസത്തോളം നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. ഈ ദിവസങ്ങളിൽ കേരളത്തിലും ഡൽഹിയിലുമായി മാരത്തൺ ചർച്ചകളാണ് നടന്നത്.

കെ.സിക്കൊപ്പം വി.​ഡി. സ​തീ​ശ​ന്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് അ​വ​കാ​ശ​വാ​ദ​ങ്ങ​ളും ച​ര്‍​ച്ച​ക​ളും ന​ട​ന്ന​ത്. ഇതിനിടെ പലതവണ നേതാക്കളെയും എംഎൽഎമാരെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഒടുവിൽ, സോ​ണി​യാ ​ഗാ​ന്ധി​യും മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യും ചേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊള്ളുകയായിരുന്നു.

എം​എ​ല്‍​എ​മാ​രു​ടെ അ​ഭി​പ്രാ​യം തേ​ടി​യ ഹൈ​ക്ക​മാ​ന്‍​ഡ് ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും എം​പി​മാ​രു​മാ​യും മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍​മാ​രു​മാ​യും ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ വി.​എം.​സു​ധീ​ര​ന്‍, കെ.​മു​ര​ളീ​ധ​ര​ന്‍, എം.​എം. ഹ​സ​ന്‍, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, കോ​ണ്‍​ഗ്ര​സ് അ​ച്ച​ട​ക്ക സ​മി​തി അ​ധ്യ​ക്ഷ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ഫി പ​റ​മ്പി​ല്‍, എ.​പി. അ​നി​ല്‍​കു​മാ​ര്‍, പി.​സി.​വി​ഷ്ണു​നാ​ഥ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഹൈ​ക്ക​മാ​ന്‍​ഡ് ഡ​ല്‍​ഹി​ക്ക് വി​ളി​പ്പി​ച്ച് അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു.

ഭൂ​രി​പ​ക്ഷം എം​എ​ല്‍​എ​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ​യും പി​ന്തു​ണ കെ.​സി. വേ​ണു​ഗോ​പാ​ലി​നാ​ണ്. ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും അ​ഭി​പ്രാ​യം മാ​നി​ച്ചാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തെ​ന്ന സ​ന്ദേ​ശ​മാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് ന​ല്‍​കു​ന്ന​ത്.

സ​മൂ​ഹ മാ​ധ്യ​മ​പ്ര​ചാ​ര​ണ​വും വൈ​കാ​രി​ക പ്ര​ക​ട​ന​വും നോ​ക്കി​യ​ല്ല മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് പറയാതെ പറഞ്ഞിരുന്നു. മു​ഖ്യ​മ​ന്ത്രി​യാ​രെ​ന്ന കാ​ര്യ​ത്തി​ല്‍ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ള്‍​ക്ക് ഹൈ​ക്ക​മാ​ന്‍​ഡ് സൂ​ച​ന ന​ല്‍​കി​യി​രുന്നു. പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം പ​ര​സ്യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ആ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​കാ​തെ എ​ല്ലാ​വ​രും സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഹൈ​ക്ക​മാ​ന്‍​ഡ് കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ള്‍​ക്കും ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നം എ​ന്തു ത​ന്നെ​യാ​യാ​ലും അം​ഗീ​ക​രി​ക്കു​മെ​ന്ന് മൂ​ന്ന് നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്കി​യി​രുന്നു. ത​ങ്ങ​ള്‍​ക്കു വേ​ണ്ടി ആ​രും തെ​രു​വി​ല്‍ ഇ​റ​ങ്ങി പ്ര​ക​ട​നം ന​ട​ത്ത​രു​തെ​ന്നും ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും മൂ​ന്ന് നേ​താ​ക്ക​ളും നേ​ര​ത്തെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

Kerala

'വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുത്, വലിയ പ്രത്യാഘാതങ്ങളുണ്ടാകും': മുന്നറിയിപ്പുമായി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ നിലവിൽ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്‍റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണെന്നും വകുപ്പിന്‍റെ ഓരോ ഘട്ടത്തിലും കൃത്യമായ മന്ത്രിതലത്തിലുള്ള ഇടപെടലുകൾ അനിവാര്യമായ സമയമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എസ്എസ്എൽസി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങളാണ് നിലനിന്നത്. ലക്ഷക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന ഈ പ്രക്രിയയിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ മന്ത്രിയുടെ അഭാവം തടസമായി. അതുപോലെ തന്നെ, അധ്യയന വർഷം ആരംഭിക്കാനിരിക്കെ സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും ഇപ്പോൾ അവതാളത്തിലായിരിക്കുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

പാഠപുസ്തകങ്ങളുടെ അച്ചടി കൃത്യസമയത്ത് പൂർത്തിയാക്കി വിതരണം ചെയ്യുന്നതിന് മന്ത്രിതലത്തിൽ നിരന്തരമായ നിരീക്ഷണവും ഏകോപനവും ആവശ്യമാണ്. എന്നാൽ അത്തരം ഇടപെടലുകൾ ഇല്ലാത്തത് വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അധ്യാപക പരിശീലനത്തിന്‍റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേന്ദ്ര സർക്കാർ എസ്എസ്കെയ്ക്കുള്ള ഫണ്ട് നിർത്തലാക്കിയിട്ട് വർഷങ്ങളായി. മുമ്പ് മന്ത്രിതലത്തിലുള്ള സജീവമായ ഇടപെടലുകൾ വഴി സംസ്ഥാന സർക്കാരിൽനിന്ന് പ്രത്യേകമായി പണം ലഭ്യമാക്കിയാണ് അധ്യാപക പരിശീലനവും എസ്എസ്കെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങാതെ ഉറപ്പാക്കിയിരുന്നത്. ഭരണപരമായ നേതൃത്വത്തിന്‍റെ അഭാവം ഇപ്പോൾ ഈ മേഖലയെയും നിശ്ചലമാക്കിയിരിക്കുകയാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങളിലൂടെയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ കാലങ്ങളിൽ മുന്നോട്ട് പോയിരുന്നത്. എന്നാൽ വോട്ടെണ്ണൽ കഴിഞ്ഞ് ഇത്രയും കാലമായിട്ടും വകുപ്പിനെ നയിക്കാൻ ഒരാളില്ലാത്തത് വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പിന്നോട്ടടി നൽകും എന്ന കാര്യത്തിൽ തർക്കമില്ല. വകുപ്പിന്‍റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അടിയന്തരമായ ഇടപെടലുകൾ ഉണ്ടായേ മതിയാകൂവെന്നും വി. ശിവൻകുട്ടി പറഞ്ഞു.

Kerala

'നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ’; നെ​ട്ടൂ​രി​ൽ സ​തീ​ശ​നാ​യി ഫ്ല​ക്സ്

കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​റി​യി​ച്ച​തി​ന് പി​ന്നാ​ല് വി.​ഡി. സ​തീ​ശ​നാ​യി നെ​ട്ടൂ​രി​ൽ ഫ്ല​ക്സ് പ്രി​ന്‍റ് ചെ​യ്‌​ത്‌ പ്ര​വ​ർ​ത്ത​ക​ർ. നെ​ട്ടൂ​രി​ന്‍റെ അ​ഭി​മാ​നം നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ എ​ന്നാ​ണ് ഫ്ല​ക്സി​ൽ ഉ​ള്ള​ത്.

നെ​ട്ടൂ​രി​ലെ ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ലാ​ണ് ഫ്ല​ക്സ്. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ഇ​ന്നും ച​ർ​ച്ച​ക​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി, വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഖാ​ർ​ഗെ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ജ​യ​റാം ര​മേ​ശ് വ്യ​ക്ത​മാ​ക്കി.

വി.​ഡി. സ​തീ​ശ​ന്‍റെ വ​സ​തി​യി​ലും ഇ​ന്ദി​രാ​ഭ​വ​നി​ലും ഒ​ത്തു​കൂ​ടി​യ പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ മ​ട​ങ്ങി ക​ഴി​ഞ്ഞു. മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നം വൈ​കു​ന്ന​തി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ പ​ര​സ്യ​മാ​യി ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് പ​റ​യു​മ്പോ​ഴും പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വാ​ക്കു​ക​ളി​ൽ അ​തൃ​പ്തി പ്ര​ക​ട​മാ​യി​രു​ന്നു.

 

 

National

ഇ​ന്ന് തേ​ങ്ങാ ഉ​ട​യ്ക്കി​ല്ല; മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച​യെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ്റാം ര​മേ​ശ്. മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്ക​ണ്ട​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

നേരത്തെ, വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. ഖാർഗെയുടെ വസതിയിൽ വച്ചാണ് ഇരുവരെ കൂടിക്കാഴ്ച നടത്തിയത്.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം കാ​ത്ത് വി.​ഡി. സ​തീ​ശ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രു​ടെ വ​സ​തി​ക​ളി​ൽ നൂ​റു ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാണ് ത​ടി​ച്ചു​കൂ​ടി​യത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന് 10 ദി​വ​സ​ങ്ങ​ളാ​യി​ട്ടും മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ടെ​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

National

രാ​ഹു​ൽ ഗാ​ന്ധി മ​ട​ങ്ങി; അ​ക്ഷ​മ​രാ​യി ജ​നം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്ന അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം രാ​ഹു​ൽ ഗാ​ന്ധി മ​ട​ങ്ങി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് ഇ​തു​വ​രെ​യും സൂ​ച​ന​യൊ​ന്നു​മി​ല്ല.

നി​ല​വി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ്റാം ര​മേ​ശ്, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ലെ​ത്തി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം നാ​ളെ​യാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം കാ​ത്ത് വി.​ഡി. സ​തീ​ശ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രു​ടെ വ​സ​തി​ക​ളി​ൽ നൂ​റു ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന് 10 ദി​വ​സ​ങ്ങ​ളാ​യി​ട്ടും മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ടെ​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Kerala

'സാറിന്‍റെ പിന്തുണ വി.ഡിക്കല്ലേ..‍?': വി.പി സജീന്ദ്രനെയും വളഞ്ഞ് പ്രവര്‍ത്തകര്‍

കൊച്ചി: തന്‍റെ പിന്തുണ വി.ഡി. സതീശന് തന്നെയെന്ന് കുന്നത്തുനാട് നിയുക്ത എംഎല്‍എ വി.പി. സജീന്ദ്രന്‍. എറണാകുളം പെരുമ്പാവൂരില്‍ ഒരു സ്വകാര്യ ചടങ്ങിന് എത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് വി.പി. സജീന്ദ്രന്‍ പ്രതികരിച്ചത്. ഇതേ ചടങ്ങില്‍ എത്തിയ ബെന്നി ബഹ്നാന്‍ എംപിയോടും പിന്തുണ ആര്‍ക്കെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്.

വി.പി സജീന്ദ്രന്‍റെ അടുത്തേക്ക് എത്തിയ പ്രവര്‍ത്തകര്‍ എംഎല്‍എയോട് പിന്തുണ ആര്‍ക്കെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്‍റെ പിന്തുണ വി.ഡിക്കാണെന്ന് വ്യക്തമാക്കിയതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ചടങ്ങില്‍ എത്തിയ ബെന്നി ബഹനാന്‍ എംപിയോടും ഇതേ ചോദ്യം പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു.

വി.ഡിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബെന്നി ബഹനാന്‍ എംപിയോട് ആവശ്യപ്പെട്ടത്. തീരുമാനം വി.ഡിക്ക് എതിരാണെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ പ്രതിഷേധങ്ങള്‍ നടക്കുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

എന്നാല്‍ തങ്ങളല്ല ഹൈക്കമാന്‍ഡ് ആണ് തീരുമാനം എടുക്കുക എന്ന് പറഞ്ഞാണ് എംപി പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്. എംപിയോട് വി.ഡിക്കായി സംസാരിക്കുന്ന പ്രവര്‍ത്തകരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അതേസമയം, ആലുവ ദേശത്തെ വീട്ടില്‍ തുടരുകയാണ് വി.ഡി. സതീശന്‍.

സതീശന്‍റെ വീട്ടിലേക്ക് എംഎല്‍എമാരും പ്രവര്‍ത്തകരും എത്തുന്നുണ്ട്. വി.ഡി. സ്വന്തം മണ്ഡലമായ പറവൂരിലേക്ക് പോകുന്നതിന് മുമ്പെയാണ് മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയും കളമശേരി നിയുക്ത എംഎല്‍എയുമായ അബ്ദുല്‍ ഗഫൂര്‍ എത്തിയത്. പിന്നാലെ ഡിസിസി പ്രസിഡന്‍റും സതീശന്‍റെ അനുനായിയും കൊച്ചി നിയുക്ത എംഎല്‍എയുമായ മുഹമ്മദ് ഷിയാസും വി.ഡിയുടെ വീട്ടിലെത്തിയത്.

Kerala

നാ​ളെ​യും ഒ​രു​മി​ച്ച് നീ​ങ്ങേ​ണ്ട​ത് കൊ​ണ്ട് നാ​ട​ൻ ഭാ​ഷ​യി​ൽ മ​റു​പ​ടി പ​റ​യു​ന്നി​ല്ല; ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി ഷി​ബു ബേ​ബി ജോ​ൺ

കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നം വൈ​കു​ന്ന​തി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ.

ഇ​ന്ന​ലെ വ​രെ ഒ​രു​മി​ച്ച് നീ​ങ്ങി​യ​തു​കൊ​ണ്ടും നാ​ളെ​യും ഒ​രു​മി​ച്ച് നീ​ങ്ങേ​ണ്ട​തു കൊ​ണ്ടും ന​ല്ല നാ​ട​ൻ ഭാ​ഷ​യി​ൽ മ​റു​പ​ടി പ​റ​യു​ന്നി​ല്ല. വ​ലി​യ വി​ജ​യ​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്താ​തെ പോ​കേ​ണ്ട​താ​യി​രു​ന്നു. ഇ​നി​യും വൈ​കി​പ്പി​ക്ക​രു​ത് എ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ണ്‍​ഗ്ര​സി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഘ​ട​ക ക​ക്ഷി​ക​ൾ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്ന് എം.​എം. ഹ​സ​ൻ പ​റ​ഞ്ഞ​ത് സാ​ങ്കേ​തി​ക​മാ​യി ശ​രി​യാ​ണ്. പ​ക്ഷേ എം.​എം. ഹ​സ​ന് മ​റു​പ​ടി ന​ൽ​കു​ന്നി​ല്ല. ഞ​ങ്ങ​ളും വെ​ള്ളം കോ​രി​യ​താ​ണെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു

Kerala

മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച നീ​ണ്ടു​പോ​യ​ത് വ​ലി​യ അ​തൃ​പ്തി​യു​ണ്ടാ​ക്കി; പ്ര​ഖ്യാ​പ​നം വൈ​കാ​തെ ഉ​ണ്ടാ​കും: ബെ​ന്നി ബെ​ഹ​നാ​ൻ

ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച നീ​ണ്ടു​പോ​യ​ത് വ​ലി​യ അ​തൃ​പ്തി​ക്ക് കാ​ര​ണ​മാ​യെ​ന്ന് ബെ​ന്നി ബെ​ഹ​നാ​ൻ എം​പി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ഒ​രു ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യാ​യി ആ​ര് വ​ന്നാ​ലും അ​ത് സ്വീ​കാ​ര്യ​മാ​ണ്. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും
ബെ​ന്നി ബെ​ഹ​നാ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് രാ​ത്രി​യോ​ടെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ന്ന് രാ​ത്രി​യോ​ടെ ത​ന്നെ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യോ​ട് അ​ടു​ത്ത​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ സോ​ണി​യ ഗാ​ന്ധി ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് നി​ർ​ണാ​യ​ക​മാ​യ നീ​ക്കം.

തി​ര​ക്കി​ട്ട് ഇ​ന്ന് ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഡ​ൽ​ഹി​യി​ൽ ന​ട​ത്തു​ന്ന​ത്. പ്ര​ഖ്യാ​പ​നം വ​ച്ചു​നീ​ട്ട​രു​തെ​ന്ന് സോ​ണി​യ ഗാ​ന്ധി രാ​ഹു​ൽ ഗാ​ന്ധി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ് വി​വ​രം.

Kerala

എ​ന്തു​കൊ​ണ്ട് വ​നി​താ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടെ​ത്തു​ന്നി​ല്ല: ആ​നി രാ​ജ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു​ള്ള ച​ർ​ച്ച​ക​ൾ പു​രു​ഷ​ന്മാ​രെ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ലെ​ന്ന് സി​പി​ഐ നേ​താ​വ് ആ​നി രാ​ജ. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വ​നി​ത​യെ എ​ന്തു​കൊ​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സ് പ​രി​ഗ​ണി​ക്കാ​ത്ത​തെ​ന്നും ആ​നി രാ​ജ ചോ​ദി​ച്ചു.

രാ​ഷ്ട്രീ​യ​ത്തി​ല്‍ പ​രി​ച​യ സ​മ്പ​ത്തു​ള്ള ഒ​ട്ടേ​റെ സ്ത്രീ​ക​ള്‍ വി​ജ​യി​ച്ച് വ​ന്നി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണി​ത്. പു​രു​ഷ​ന്മാ​രെ മാ​ത്രം ചു​റ്റി​പ്പ​റ്റി ച​ര്‍​ച്ച ന​ട​ക്കു​മ്പോ​ഴാ​ണ് എ​ങ്ങും എ​ത്താ​ത്ത​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പു​രു​ഷ​ന്മാ​ർ​ക്കെ​ല്ലാം മു​ഖ്യ​മ​ന്ത്രി​യാ​ക​ണം. രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞ​താ​ണ് വ​നി​താ മു​ഖ്യ​മ​ന്ത്രി വേ​ണ​മെ​ന്ന്. ഇ​ട​തു​പ​ക്ഷ​വും ഉ​യ​ര്‍​ന്ന പ​ദ​വി​ക​ളി​ലേ​ക്ക് സ്ത്രീ​ക​ളെ പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ആ​നി രാ​ജ വ്യ​ക്ത​മാ​ക്കി.

കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണം വൈ​കി​പ്പി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. എ​ത്ര​യും വേ​ഗം മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ച്ച് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ക എ​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മാ​ണെ​ന്നും ആ​നി രാ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കു​ന്ന​ത് നി​ര​വ​ധി പേ​ർ; ഗു​ണം എ​യ​ർ​ലൈ​നു​ക​ൾ​ക്കെ​ന്ന് എം.​എ. ബേ​ബി

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ത്തെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ളി​ൽ പ​രി​ഹാ​സ​വു​മാ​യി സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. മു​ഖ്യ​മ​ന്ത്രി​യാ​യി ആ​രെ തെ​ര​ഞ്ഞെ​ടു​ക്കും എ​ന്ന​ത് സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫി​ലും കോ​ണ്‍​ഗ്ര​സി​ലും മ​ത്സ​രം ന​ട​ക്കു​ക​യാ​ണെ​ന്ന് എം.​എ. ബേ​ബി പ​റ​ഞ്ഞു.

ഡ​സ​ന്‍ ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് കേ​ര​ള​ത്തി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്കും തി​രി​ച്ച് കേ​ര​ള​ത്തി​ലേ​ക്കും പോ​കു​ന്ന​ത്. ഇ​തു​കൊ​ണ്ട് എ​യ​ര്‍​ലൈ​നു​ക​ള്‍​ക്ക് മാ​ത്ര​മേ ലാ​ഭ​മു​ണ്ടാ​ക്കു​ക​യു​ള്ളു. ജ​ന​ങ്ങ​ള്‍​ക്ക് ഇ​ത് കൊ​ണ്ട് ഗു​ണ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

യു​ഡി​എ​ഫ് മു​ന്ന​ണി​ക്കു​ള്ളി​ലെ ആ​ഭ്യ​ന്ത​ര ഭി​ന്ന​ത​ക​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യെ​ന്നാ​ണ് അ​വ​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ യു​ഡി​എ​ഫി​നെ ന​യി​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​നി​ര​യി​ല്‍ ഐ​ക്യ​മി​ല്ലെ​ന്നും എം.​എ.​ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Kerala

മുഖ്യമന്ത്രിയെ 48 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: ആരാകും കേരളത്തിലെ മുഖ്യമന്ത്രിയെന്ന് 48 മണിക്കൂറിനകം പ്രഖ്യാപനമുണ്ടാകുമെന്ന് കെ. മുരളീധരൻ. ചൊവ്വാഴ്ച ഡൽഹിയിൽ എത്തണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് ചർച്ച എന്ന് അറിയില്ല. മുഖ്യമന്ത്രി ചർച്ചയ്ക്ക് ആയിരിക്കാമെന്നും നാളെയും മറ്റന്നാളുമായി തീരുമാനം ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പോകുമെന്നും ഹൈക്കമാൻഡ് നിരീക്ഷകരോട് കാര്യങ്ങൾ പറഞ്ഞതാണെന്നും മുരളീധരൻ വ്യക്തമാക്കി.

എംഎൽഎമാരുടെ പിന്തുണയുമായി ബന്ധപ്പെട്ട വിഷയത്തിൽ, നിങ്ങൾ പറഞ്ഞ പിന്തുണ ആയിരിക്കില്ലല്ലോ ശരിയായ പിന്തുണയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Latest News

Corehub Up