Sports
പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടി അലക്സാണ്ടർ സ്വരേവ്. ഞായറാഴ്ച നടന്ന ഫൈനലിൽ ഇറ്റലിയുടെ ഫ്ലാവിയോ കോബോളിയെ വീഴ്ത്തിയാണ് സ്വരേവ് കന്നി ഗ്രാൻഡ് ഗ്രാൻസ്ലാം കിരീടം നേടിയത്.
ഫൈനലിൽ അഞ്ച് സെറ്റുകളുടെ പോരാട്ടത്തിൽ 1–6,6–4, 4–6,7–6 (7–5), 1–6 എന്ന സ്കോറിനാണ് സ്വരേവ് കോബോളിയെ വീഴ്ത്തിയത്. സെമി ഫൈനലിൽ ഇറ്റലിയുടെ മാറ്റിയോ അർനാൾഡിയെ വീഴ്ത്തി സ്വരേവിനെ നേരിടാനിറങ്ങിയ ലോക 12–ാം നമ്പർ താരം നാലു മണിക്കൂറും 19 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് തോൽവി സമ്മതിച്ചത്.
കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം വിജയത്തോടെ, ബോറിസ് ബെക്കറിന് ശേഷം ഗ്രാൻഡ് സ്ലാം സിംഗിൾസ് ജയിക്കുന്ന ആദ്യ ജർമൻ പുരുഷതാരമായി സ്വരേവ്. 1996 ൽ ഓസ്ട്രേലിയൻ ഓപ്പണിലായിരുന്നു ബെക്കറുടെ വിജയം.
Sports
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനല്‍ ഇന്ന് അരങ്ങേറും. പോളണ്ടിന്റെ 114-ാം റാങ്കുകാരിയായ മാജ ച്വാലിന്സ്കയും റഷ്യയുടെ മിറ ആന്‍ഡ്രീവയും തമ്മിലാണ് കിരീട പോരാട്ടം.
ഇന്ത്യന്‍ സമയം രാത്രി 6.30ന് റോളങ് ഗാരോസില്‍ കന്നി ഗ്രാന്സ്ലാം കിരീടത്തിനായി ഇരുവരും കൊമ്പുകോര്‍ക്കും. ലോക എട്ടാം റാങ്കുകാരിയാണ് മിറ ആന്‍ഡ്രീവ. ഇരുവരുടെയും കന്നി ഗ്രാന്സ്ലാം ഫൈനലാണെന്നതും ശ്രദ്ധേയം.
സ്വരേവ് ഫൈനലിൽ
പുരുഷ സിംഗിൾസിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് ഫൈനലിൽ പ്രവേശിച്ചു. സ്വരേവിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ ഫൈനലാണ്. സെമിയിൽ ചെക് താരം ജാകൂബ് മെൻസിക്കിനെയാണ് സ്വരേവ് കീഴടക്കിയത്. സ്കോർ: 7-5, 6-2, 3-6, 6-3.
Sports
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ വമ്പന്‍ താരങ്ങള്‍ക്ക് അടിപതറുന്നു. പുരുഷ സിംഗിള്‍സില്‍ ഒന്നാം നമ്പര്‍ യാനിക് സിന്നര്‍, മൂന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് തുടങ്ങിയവര്‍ പുറത്തായതിനു പിന്നാലെ, വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡും നാല് തവണ ജേതാവുമായ ഇഗ ഷ്യാങ്ടെക്, നിലവിലെ ചാമ്പ്യന്‍ കൊക്കൊ ഗൗഫ്, ആറാം സീഡ് അമാന്‍ഡ അനിസിമോവ തുടങ്ങിയവര്‍ പുറത്ത്.
വനിതാ സിംഗിള്‍സില്‍ ആദ്യ അഞ്ച് സീഡില്‍ ഇനി ശേഷിക്കുന്നത് ഒന്നാം നമ്പറായ അരീന സബലെങ്ക മാത്രമാണ്.
15-ാം സീഡായ യുക്രെയ്നിന്റെ മാര്‍ട്ട കോസ്റ്റ്യൂക്കാണ് പോളണ്ടിന്റെ സൂപ്പര്‍ താരമായ ഇഗ ഷ്യാങ്ടെക്കിനെ പ്രീക്വാര്‍ട്ടറില്‍ വീഴ്ത്തിയത്. സ്കോര്‍: 7-5, 6-1. മൂന്നാം റൗണ്ടില്‍ ഓസ്ട്രിയയുടെ അനസ്താസിയ പൊട്ടപോവയാണ് കൊക്കൊ ഗൗഫിനെ വീഴ്ത്തിയത്. സ്കോര്‍: 4-6, 7-6 (7-1), 6-4.
അതേസമയം, ഏഴാം സീഡായ യുക്രെയ്നിന്റെ എലിന സ്വിറ്റോളിന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്വിസ് താരം ബെലിന്‍ഡ ബെന്സിക്കിനെയാണ് സ്വിറ്റോളിന തോല്‍പ്പിച്ചത്. സ്കോര്‍: 4-6, 6-4, 6-0. റുമാനിയയുടെ 18-ാം സീഡ് സൊറാന സിര്സ്റ്റിയയും ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.
പുരുഷ സിംഗിള്‍സില്‍ കാനഡയുടെ ഫീലിക്സ് അഗര്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അമേരിക്കയുടെ ബ്രന്‍ഡന്‍ നാകാഷിമയെ കീഴടക്കിയാണ് നാലാം സീഡായ ഫീലിക്സിന്റെ മുന്നേറ്റം. സ്കോര്‍: 5-7, 6-1, 7-6 (7-4), 7-6 (7-1).
Sports
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ വമ്പന്‍ അട്ടിമറി. ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര്‍ രണ്ടാം റൗണ്ടില്‍ പുറത്ത്.
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ അര്‍ജന്റൈന്‍ താരം ഹ്വാന്‍ മാനുവല്‍ സെറുണ്ടോളോയാണ് സിന്നറിനെ അട്ടിമറിച്ചത്.
സ്കോര്‍: 3-6, 2-6, 7-5, 6-1, 6-1. രണ്ടു സെറ്റിനു മുന്നിട്ടുനിന്നശേഷമായിരുന്നു സിന്നറിന്റെ തോല്‍വി. വനിതാ വിഭാഗത്തില്‍ രണ്ടാം സീഡായ എലെന റെബാകിനയും 12-ാം സീഡ് ജാസ്മിന് പൗലിനിയും രണ്ടാം റൗണ്ടില്‍ പുറത്തായി.
റുബ്ലെവ്, ഇഗ പ്രീക്വാർട്ടറിൽ
അതേസമയം, പുരുഷ സിംഗിള്‍സില്‍ റഷ്യയുടെ ആന്ദ്രെ റുബ്ലെവ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പോര്‍ച്ചുഗലിന്റെ നുനൊ ബോര്‍ഗസിനെ കീഴടക്കിയാണ് റുബ്ലെവിന്റെ മുന്നേറ്റം. സ്കോര്‍: 7-5, 7-6 (7-2), 7-6 (7-2). സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
വനിതാ സിംഗിള്‍സില്‍ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്, യുക്രെയ്നിന്റെ മാര്‍ട്ട കോസ്റ്റ്യൂക്ക്, റഷ്യയുടെ മിറ ആന്‍ഡ്രീവ, ചൈനയുടെ വാങ് സിയൂ എന്നിവരും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
Sports
പാരീസ്: പ്രതിഷേധങ്ങള്‍ക്കിടെ 2026 സീസണ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന് ഇന്നു തുടക്കം. പ്രതിഫലം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നടക്കാത്തതില്‍ പ്രതിഷേധിച്ച്, താരങ്ങള്‍ മീഡിയ ടൈം കുറച്ചിട്ടുണ്ട്.
15 മിനിറ്റ് മാത്രമാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ താരങ്ങള്‍ എത്തിയത്. വനിതാ ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്ക, പുരുഷ ലോക ഒന്നാം നമ്പര്‍ ഇറ്റലിയുടെ യാനിക് സിന്നര്‍ തുടങ്ങിയവരെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.
15, 22 ആക്കണം
ടൂര്‍ണമെന്റിന്റെ വരുമാനത്തില്‍നിന്ന് 22 ശതമാനം പ്രൈസ് മണിയായി നല്‍കണമെന്നതാണ് താരങ്ങളുടെ ആവശ്യം. എന്നാല്‍, നിലവില്‍ ഇത് 15 ശതമാനമാണ്.
ഗ്രാന്സ്ലാം ടൂര്‍ണമെന്റുകളില്‍ ഏകദേശം 15 ശതമാനം മാത്രമേ സമ്മാനത്തുകയായി നല്‍കുന്നുള്ളൂ. ഇതിനെ സൂചിപ്പിച്ചാണ് 15 മിനിറ്റ് മാത്രം മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്താന്‍ താരങ്ങള്‍ തീരുമാനിച്ചത്.
സീസണിലെ ഏക കളിമണ്‍ കോര്‍ട്ട് ഗ്രാന്സ്ലാമായ ഫ്രഞ്ച് ഓപ്പണില്‍ നിലവിലെ ചാമ്പ്യനായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസ് പങ്കെടുക്കുന്നില്ല. പരിക്കിനെത്തുടര്‍ന്നാണ് പിന്മാറ്റം. വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ കൊക്കൊ ഗൗഫാണ് നിലവിലെ കിരീടാവകാശി.
Sports
പാരീസ്: 2026 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിനുള്ള ഡ്രോ പൂര്‍ത്തിയായി. കരിയര്‍ ഗ്രാന്സ്ലാം സ്വപ്നം കണ്ടെത്തുന്ന ഇറ്റലിയുടെ യാനിക് സിന്നറും 25-ാം ഗ്രാന്സ്ലാം ലക്ഷ്യമിടുന്ന സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചും തമ്മിലുള്ള ഡ്രീം ഫൈനലിനുള്ള വേദിയാണ് ഒരുങ്ങിയിരിക്കുന്നത്.
പുരുഷ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പറായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പരിക്കിനെത്തുടര്‍ന്ന് പിന്മാറിയിരുന്നു.
അതേസമയം, പ്രതിഫല തര്‍ക്കം പരിഹരിക്കപ്പെടാത്തതിനാല്‍ താരങ്ങള്‍ സ്ഥിരമായുള്ള മീഡിയ ടൈം വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
Sports
മിലാൻ: ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ യുക്രെയ്നിന്റെ എലിന സ്വിറ്റോളിന ഫൈനലിൽ.
നാലാം സീഡായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചാണ് ഏഴാം സീഡുകാരിയായ സ്വിറ്റോളിനയുടെ ഫൈനൽ പ്രവേശം.
സ്കോർ: 6-2, 2-6, 6-2. ഫൈനലിൽ അമേരിക്കയുടെ കൊക്കൊ ഗൗഫാണ് യുക്രെയ്ൻ താരത്തിന്റെ എതിരാളി.
സെമിയിൽ റൊമാനിയയുടെ സൊറാന സിർസ്റ്റിയയെയാണ് ഗൗഫ് കീഴടക്കിയത്. സ്കോർ: 6-1, 7-6 (7-0)
Sports
സിഡ്നി: ഓസ്ട്രേലിയന്‍ പുരുഷ ടെന്നീസ് ഇതിഹാസം മാല് ആന്ഡേഴ്സണ് (91) അന്തരിച്ചു. ഡേവിസ് കപ്പ് രണ്ട് തവണ നേടിയ താരമാണ്.
ടെന്നീസില്‍നിന്നു റിട്ടയര്‍ ചെയ്തശേഷം മെന്ററായി. പാറ്റ് റാഫ്റ്റര്‍ അടക്കമുള്ളവരുടെ മെന്ററായിരുന്നു. റാഫ്റ്റര്‍ പിന്നീട് ലോക ഒന്നാം നമ്പറായി.
യുഎസ് ഓപ്പണ്‍ സ്വന്തമാക്കുന്ന സീഡില്ലാത്ത ആദ്യതാരമാണ് മാല് ആന്ഡേഴ്സണ്. 1957ല്‍ ആയിരുന്നു ആന്ഡേഴ്സണ് യുഎസ് ഓപ്പണ്‍ സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ രണ്ടുതവണ (1958, 1972) കളിച്ചു.
Sports
മിലാന്: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ച് ആദ്യറൗണ്ടില്‍ പുറത്ത്. ക്രൊയേഷ്യയുടെ ഡിനോ പ്രിസ്മിച്ചിനോടാണ് ജോക്കോയുടെ തോല്‍വി.
6-2, 2-6, 4-6ന് പ്രിസ്മിച്ചിനോവ് ജയം സ്വന്തമാക്കി. ക്രൊയേഷ്യയുടെ മാരിന് സിലിച്ചും ആദ്യറൗണ്ടില്‍ പുറത്തായി.
വനിതാ സിംഗിള്‍സില്‍ ഇറ്റലിയുടെ ജാസ്മിന് പൗലിനി പുറത്തായപ്പോള്‍ അമേരിക്കയുടെ കൊക്കൊ ഗൗഫ്, കസാക്കിസ്ഥാന്റെ എലെന റെബാകിന തുടങ്ങിയവര്‍ രണ്ടാം റൗണ്ടിലേക്കു മുന്നേറി.
Sports
മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അരീന സബലെങ്ക പുറത്ത്. ഒന്നാം സീഡായ ബെലാറൂസിന്റെ സബലെങ്കയെ അമേരിക്കയുടെ ഹെയ്ലി ബാപ്റ്റിസ്റ്റ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കി.
സ്കോര്‍: 6-2, 2-6, 6-7 (6-8). രണ്ടാം സീഡായ കസാക്കിസ്ഥാന്റെ എലെന റെബാകിനയും പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ഓസ്ട്രിയയുടെ അനസ്താസിയ പോട്ടപോവ 7-6 (10-8), 6-4നാണ് റെബാകിനയെ അട്ടിമറിച്ചത്.
പുരുഷ സിംഗിള്‍സില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. റഷ്യയുടെ ഡാനില്‍ മെദ്വദേവ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി.
Sports
മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ വനിതാ സിംഗിൾസ് ടെന്നീസിൽ വന്പൻ അട്ടിമറി. നാലാം റൗണ്ടിൽ ഓസ്ട്രേലിയൻ ഓപ്പണ്‍ ചാന്പ്യൻ എലീന റബാക്കിന ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. 56-ാം റാങ്ക് താരം അനസ്താസിയ പൊട്ടപ്പോവ 7-6 (10/8), 6-4 സ്കോറിന് റബാക്കിനയെ അട്ടിമറിച്ചു.
മൂന്നാം സീഡ് കൊക്കോ ഗൗഫും അട്ടിമറിക്കിരയായി പുറത്തായി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ലിൻഡ നോസ്കോവ 6-4, 1-6, 7-5(7-5) സ്കോറിന് ടൈ-ബ്രേക്കറിൽ ജയം പിടിച്ചെടുത്തു.
ലോക ഒന്നാം നന്പർ താരം അരീന സബലെങ്ക 6-7 (1/7), 6-3, 6-2 സ്കോറിന് നവോമി ഒസാക്കയെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ കടന്നു.
പുരുഷ സിംഗിൾസിൽ രണ്ടാം സീഡ് അലക്സാണ്ടർ സ്വരേവിനും യാനിക് സിന്നറിനും മുന്നേറ്റം. ആറാം സീഡ് മുസേട്ടി അട്ടിമറിയിലൂടെ പരാജയം രുചിച്ചു.
മൂന്നാം റൗണ്ടിൽ അലക്സാണ്ടർ സ്വരേവ് (6-3, 7-6) ടെറൻസ് ആറ്റ്മാനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. യാനിക് സിന്നർ 6-2, 7-5 സ്കോറിന് കാമറോണ്‍ നോറിയെയ പരാജയപ്പെടുത്തിയപ്പോൾ ആറാം സീഡ് ലോറൻസോ മുസെറ്റി അട്ടിമറിക്കപ്പെട്ടു. ജിരി ലെഹെക്കായാണ് 6-3, 6-3 സ്കോറിന് മുസെറ്റിയെ പരാജയപ്പെടുത്തിയത്.
Sports
മാഡ്രിഡ്: പുരുഷ സിംഗിൾസ് ടെന്നീസിൽ തുടർച്ചയായി അഞ്ച് ‘മാസ്റ്റേഴ്സ് 1000 ടൂർണമെന്റുകൾ’ നേടുന്ന ചരിത്രത്തിലെ ആദ്യ പുരുഷ താരമാകനുള്ള ശ്രമം തുടർന്ന് ഇറ്റലിയുടെ യാനിക് സിന്നർ.
എൽമർ മോളറെ 6-2, 6-3 സ്കോറിന് പരാജയപ്പെടുത്തി താരം മാഡ്രിഡ് ഓപ്പണിലെ മുന്നേറ്റം തുടരുന്നു.
മറ്റൊരു ഇറ്റാലിയൻ താരം ലോറെൻസോ മുസെറ്റി ഡച്ച് താരം 29-ാം സീഡ് ടാലോണ്‍ ഗ്രീക്സ്പുറിനെ 6-4, 7-5 സ്കോറിന് പരാജയപ്പെടുത്തി.
ലിൻഡ നോസ്കോവയുമായുള്ള മൂന്നാം റൗണ്ട് മത്സരത്തിന് മുന്നോടിയായി അസുഖം മൂലം ല്യൂഡ്മില സാംസോനോവ ടൂർണമെന്റിൽ നിന്ന് പിന്മാറി.
Sports
ഫ്ളോറിഡ: എടിപി മാസ്റ്റേഴ്സ് 1000 ടെന്നീസില്‍ തുടര്‍ച്ചായായി ഏറ്റവും കൂടുതല്‍ സെറ്റ് ജയമെന്ന സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചിന്റെ റിക്കാര്‍ഡ് ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍ തകര്‍ത്തു.
മയാമി ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഫ്രാന്‍സിന്റെ കൊറെന്റിന് മൗട്ടെറ്റിനെ 1-6, 4-6നു കീഴടക്കി പ്രീക്വാര്‍ട്ടറില്‍ കടന്നതോടെയാണ് സിന്നര്‍ റിക്കാര്‍ഡ് സ്വന്തമാക്കിയത്.
പുരുഷ സിംഗിള്‍സില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വനിതാ സിംഗിള്‍സില്‍ അരീന സബലെങ്ക, എലെന റെബാകിന, കൊക്കൊ ഗൗഫ്, ജെസീക്ക പെഗുല തുടങ്ങിയവര്‍ ക്വാര്‍ട്ടറില്‍ എത്തി.
Sports
ബംഗളൂരു: വനിതാ സിംഗിൾസ് ടെന്നീസ് കോർട്ടിൽ 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുത്തൻ താരോദയം.
പൂന സ്വദേശിനി 21കാരിയായ വൈഷ്ണവി അദ്കറാണ് ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ സാനിയ മിർസയക്ക് പിൻഗാമിയായി തന്റെ പേര് എഴുതിച്ചേർത്തത്. കെഎസ്എൽടിഎ കോർട്ടുകളിൽ തുടർച്ചയായി നടത്തിയ മിന്നും പ്രകടനമാണ് വൈഷ്ണവിക്ക് ലോകശ്രദ്ധയാകർഷിക്കാൻ അവസരമൊരുക്കിയത്.
►17 വർഷം, കാത്തിരിപ്പ് അവസാനിച്ചു
ബംഗളൂരുവിൽ നടന്ന ഡബ്ല്യു100 ഐടിഎഫ് ഇവന്റ് ഫൈനലിൽ വൈഷ്ണവി കടന്നിരുന്നു. 2009ൽ ഡബ്ല്യുടിഎ 250 ഇനമായ പട്ടായ ഓപ്പണിൽ സാനിയ മിർസ റണ്ണർ-അപ്പ് ആയതിനുശേഷം ഡബ്ല്യു100 അല്ലെങ്കിൽ അതിലും പ്രധാനപ്പെട്ട ഒരു ടൂർണമെന്റിലും സാന്നിധ്യമാകാൻ ഇന്ത്യൻ വനിതാ താരങ്ങൾക്കായിട്ടില്ല.
17 വർഷത്തെ കാത്തിരിപ്പിനാണ് വൈഷ്ണവി ഫൈനൽ പ്രവേശനത്തിലൂടെ അവസാനം കുറിച്ചത്. ഫൈനലിൽ ഹാനെ വാൻഡെവിങ്കലിനോട് പരാജയപ്പെട്ടെങ്കിലും വൈഷ്ണവി തന്റെ മുന്നോട്ടുള്ള കരിയർ യാത്ര വ്യക്തമാക്കി.
►റാങ്കിംഗിൽ കുതിപ്പ്
ലോക റാങ്കിംഗിൽ 690-ാം സ്ഥാനത്തുള്ള വൈഷ്ണവി വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ടൂർണമെന്റിൽ സ്ഥാനമുറപ്പിച്ചത്.
കെഎസ്്എൽടിഎ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയതോടെ വൈഷ്ണവി 65 റാങ്കിംഗ് പോയിന്റുകൾ നേടി ഡബ്ല്യുടിഎ റാങ്കിംഗിൽ 466-ാം സ്ഥാനത്തേക്ക് ഉയർന്നു. സഹജ യമലപള്ളി (ലോക നന്പർ 397) ക്ക് പിന്നിൽ ഇന്തൻ താരങ്ങളിൽ രണ്ടാം സ്ഥാനം. ഏപ്രിലിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഏഷ്യ-ഓഷ്യാനിയ ടൂർണമെന്റിനുള്ള ബില്ലി ജീൻ കിംഗ് കപ്പ് ടീമിൽ ഇടം നേടാനുള്ള സാധ്യതയും വൈഷ്ണവിക്കുണ്ട്.
►സഹോദരിക്കൊപ്പം തുടക്കം
2014ൽ ആണ് വൈഷ്ണവി തന്റെ ഇളയ സഹോദരിയായ അസ്മിയുമായി കേദാർ ഷായുടെ കീഴിൽ പരിശീലനത്തിനായി ബൗണ്‍സ് ടെന്നീസ് അക്കാദമിയിൽ ചേർന്നത്. ഷായുടെ ശിക്ഷണത്തിൽ വൈഷ്ണവി ജൂണിയർ ദേശീയ ചാന്പ്യനായി. 2020ൽ ജൂണിയർ ഫ്രഞ്ച് ഓപ്പണിന് യോഗ്യത നേടി. എന്നാൽ കോവിഡ്-19 പോസിറ്റീവ് ആയതിനാൽ ഫ്രാൻസിലേക്ക് യാത്ര ചെയ്യാനും മത്സരത്തിൽ പങ്കെടുക്കാനും സാധിച്ചില്ല.
►ചരിത്ര നേട്ടം
പൂനയിലെ ബ്രിഹാൻ മഹാരാഷ്ട്ര കോളജ് ഓഫ് കൊമേഴ്സിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠിക്കുന്ന വൈഷ്ണവി കഴിഞ്ഞ വർഷം വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ വെങ്കല മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ചരിത്രം സൃഷ്ടിച്ചു. ജനുവരി മുതൽ വൈഷ്ണവി രോഹൻ ബൊപ്പണ്ണ ടെന്നീസ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.
Sports
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസ് കിരീട പോരാട്ടത്തിൽ ബെലാറൂസിന്റെ ലോക ഒന്നാം നന്പർ താരം അരീന സബലെങ്കയും കസാക്കിസ്ഥാന്റെ അഞ്ചാം നന്പർ താരം എലെന റെബാകിനയും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമിഫൈനലിൽ സബലെങ്ക (6-2, 6-3) യുക്രെയ്നിന്റെ എലീന സ്വിറ്റോളിനയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി. കഴിഞ്ഞ തവണ നഷ്ടമായ കപ്പ് തിരിച്ചുപിടിക്കാൻ യോഗ്യത നേടിയ താരം നാലാം ഫൈനൽ പോരാട്ടത്തിനാണിറങ്ങുന്നത്.
മറ്റൊരു സെമിഫൈനലിൽ എലെന റെബാകിന നേരിട്ടുള്ള സെറ്റുകൾക്ക് അമേരിക്കയുടെ ജസീക്ക പെഗുലയെ പരാജയപ്പെടുത്തി ഫൈനൽ ബർത്തുറപ്പിച്ചു. സ്കോർ: 6-3, 7-6. ഇന്ത്യൻ സമയം നാളെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഫൈനൽ പോരാട്ടം.
തനിയാവർത്തനം
വനിതാ കലാശ പോരാട്ടം 2023 ഫൈനലിന്റെ തനിയാവർത്തനമാണ്. 2023ലെ ഫൈനലിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ സബലെങ്ക 4-6, 6-3, 6-4ന് കപ്പുയർത്തി. നവംബറിൽ റിയാദിൽ നടന്ന ഡബ്ല്യുടിഎ ഫൈനലിൽ സബലെങ്കയെ പരാജയപ്പെടുത്തിയ റെബാകിന മികച്ച ഫോമിലാണ്. കഴിഞ്ഞ 20 മത്സരങ്ങളിൽ 19 എണ്ണത്തിലും വിജയിച്ചു.
പുരുഷ സെമി ഇന്ന്
പുരുഷ സിംഗിൾസ് സെമിഫൈനലിൽ ഇന്ന് സൂപ്പർ താരങ്ങളുടെ ഗ്ലാമർ പോരാട്ടം. ചാന്പ്യൻ പട്ടം നിലനിർത്താൻ ഇറ്റലിയുടെ യാനിക് സിന്നർ, കന്നി ഓസ്ട്രേലിയൻ ഓപ്പണിനായി സ്പെയിനിന്റെ കാർലോസ് അൽകാരസ്, 25 ഗ്രാൻ സ്ലാം കിരീടമെന്ന ചരിത്ര നേട്ടം കുറിക്കാൻ സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ച്, ചൂടൻ പോരാട്ടത്തിന് ജർമനിയുടെ അലക്സാണ്ടർ സ്വരേവ് എന്നിവർ ഇന്നു കളത്തിലുണ്ട്.
ആദ്യ സെമിയിൽ കാർലോസ് അൽകാരസ് അലക്സാണ്ടർ സ്വരേവിനെ നേരിടും. ഇന്ത്യൻ സമയം രാവിലെ ഒന്‍പതിനാണ് മത്സരം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന രണ്ടാം മത്സരത്തിൽ സിന്നറും ജോക്കോവിച്ചും ഏറ്റുമുട്ടും. ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് കിരീട അവകാശിയെ നിർണയിക്കുന്ന ഫൈനൽ പോരാട്ടം.
Sports
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ സെമിഫൈനൽ പ്രവേശനം നേടി ലോക ഒന്നാം നന്പർ താരം കാർലോസ് അൽകരാസും രണ്ടാം നന്പർ താരം അലക്സാണ്ടർ സ്വരേവും.
വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം അരീന സബലെങ്ക സെമിയിൽ കടന്നപ്പോൾ മൂന്നാം നന്പർ താരം കൊക്കോ ഗൗഫിനെ 12-ാം നന്പർ താരം എലീന സ്വിറ്റോലിന അനായാസം അട്ടിമറിച്ചു.
ക്വാർട്ടർ ഫൈനലിൽ അലക്സ് ഡി മുനൗറിനെയാണ് അൽകരാസ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസ ജയമാണ് അൽകരാസ് നേടിയത്. സ്കോർ: 7-5, 6-2, 6-1. മറ്റൊരു ക്വാർട്ടർ ഫൈനലിൽ അലക്സാണ്ടർ സ്വരേവ് നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ ലേണർ ടൈയ്നെ പരാജയപ്പെടുത്തി. 6-3, 6-7, 6-1, 7-6 സ്കോറിനായിരുന്നു സ്വരേവിന്റെ ജയം.
വനിത സിംഗിൾസിൽ സബലെങ്ക അനായാസ ജയം നേടി. ഇവ ജോവിക്കിനെ 6-3, 6-0ന് പരാജയപ്പെടുത്തി കിരീട ലക്ഷ്യത്തിലേക്ക് അടുത്തു. കിരീടം സ്വപ്നം കണ്ടിറങ്ങിയ കൊക്കോ ഗൗഫിനെ അപ്രതീക്ഷിത അട്ടിമറിയിലൂടെ എലീന സ്വിറ്റോലിന പരാജയപ്പെടുത്തി. 6-1, 6-2 സ്കോറിനായിരുന്നു സ്വിറ്റോലിനയുടെ ജയം.
ഇന്ന് വനിതാ സിംഗിൾസിൽ ഇഗ ഷാങ്ടെക് പോരാട്ടത്തിനിറങ്ങുന്പോൾ പുരുഷ സിംഗിൾസിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ട് യാന്നിക് സിന്നറും ചരിത്ര നേട്ടത്തിലേക്ക് അടുത്ത് നൊവാക് ജോക്കോവിച്ചും ഹാർഡ് കോർട്ടിൽ മത്സരത്തിനിറങ്ങും.
Sports
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ പോരാട്ടം കടുക്കുന്നു. പുരുഷ സിംഗിൾസിൽ നിലവിലെ ചാന്പ്യൻ യാനിക് സിന്നർ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷം തിരിച്ചടിച്ച് മൂന്നാം റൗണ്ടിൽ വിജയം നേടിയപ്പോൾ വനിതാ രണ്ടാം നന്പർ താരം ഇഗ ഷ്യാങ്ടെക് കടുത്ത പോരാട്ടത്തിൽ അന്ന കലിൻസ്ക്യായയെ വീഴ്ത്തി. നവോമി ഒസാക്ക പരിക്കിനെത്തുടർന്ന് പിന്മാറിയ ദിനം നൊവാക് ജോക്കോവിച്ച് മറ്റൊരു ചരിത്രം പേരിൽ കുറിച്ചു.
കനത്ത ചൂടിനെത്തുടന്ന് യാനിക് സിന്നർ- എലിയറ്റ് പോരാട്ടം പത്ത് മിനിറ്റ് നിർത്തിവയ്ക്കാൻ അന്പയർ ഫെർഗ്യൂസ് മുർഫി തീരുമാനിച്ചു.
കടുപ്പമേറിയ മത്സരം
മൂന്നാം റൗണ്ടിൽ പ്രമുഖ താരങ്ങൾ വെല്ലുവിളി നേരിട്ടു. എലിയോറ്റ് സ്പിസിരിയെ നാല് സെറ്റ് പോരാട്ടത്തിലാണ് സിന്നർ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് സ്വന്തമാക്കി എലിയോറ്റ് സിന്നറിനെ ഞെട്ടിച്ചു. തിരിച്ചടിച്ചാണ് സിന്നർ പ്രീക്വാർട്ടർ പ്രവേശനം സാധ്യമാക്കിയത്. സ്കോർ: 4-6, 6-3, 6-4, 6-4.
അഞ്ചാം നന്പർ താരം ലോറൻസോ മുസെറ്റി അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലൂടെ തോമസ് മച്ചാക്കിനെ പരാജയപ്പെടുത്തി. സ്കോർ: 5-7, 6-4, 6-2, 5-7, 6-2.
ബെൻ ഷെൽട്ടണ്‍ മുപ്പതാം സീഡ് വാലന്റിൻ വാച്ചറോറ്റിനെ 6-4, 6-4, 7-6 സ്കോറിന് പരാജയപ്പെടുത്തിയപ്പോൾ ടെയ്ലർ ഫ്രിസ് 7-6, 2-6, 6-4, 6-4 സ്കോറിന് സ്റ്റാൻ വാവ്റിങ്കിനെ പരാജയപ്പെടുത്തി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
ജോക്കോവിച്ച് @ 400:
25-ാം ഗ്രൻസ്ലാം കിരീടം സ്വപ്നം കാണുന്ന ജോക്കോവിച്ച് മെൽബണിലെ തന്റെ 102-ാം മത്സരവിജയത്തോടെ നാലാം റൗണ്ടിൽ പ്രവേശിച്ചു. ഗ്രാൻസ്ലാമുകളിൽ 400 വിജയങ്ങൾ നേടിയ ആദ്യ താരമെന്ന റിക്കാർഡും ജോക്കോ സ്വന്തമാക്കി. മൂന്നാം റൗണ്ട് മത്സരം 6-3, 6-4, 7-6 സ്കോറിനാണ് ജോക്കോ ജയിച്ചത്.
ഇഗ കഷ്ടപ്പെട്ടു
വനിതാ പ്രീക്വാർട്ടർ പ്രവേശന യോഗ്യതാ പോരാട്ടത്തിൽ ലോക രണ്ടാം നന്പർ താരം ഇഗ ഷ്യാങ്ടെക്കിനെ എതിരാളി അന്ന കലിൻസ്ക്യായ ഞെട്ടിച്ചു. ആദ്യസെറ്റ് അനായാസം ഇഗ നേടി. എന്നാൽ, രണ്ടാം സെറ്റിൽ ഇഗയുടെ ചുവട് പതറി. 1-6ന് അന്ന സെറ്റ് സ്വന്തമാക്കിയതോടെ ത്രില്ലർ പോരാട്ടമായി മാറി. ഒടുവിൽ 6-1, 1-6, 6-1 സ്കോറിന് ഇഗ ജയം സ്വന്തമാക്കി.
അമാൻണ്ടാ അനിസിമോവ 6-1, 6-4 സ്കോറിന് പെയ്റ്റണ് സ്റ്റീർനസിനെയും എലീന റെയ്ബിക്കാന 6-2, 6-3 സ്കോറിന് തെരേസ വാലന്റോവയെയും പരാജയപ്പെടുത്തി. ജസീക്ക പെഗ്വല 6-3, 6-2ന് ഒക്സാന സെലഘമെറ്റേവയെ വീഴ്ത്തിയപ്പോൾ നിലവിലെ ചാന്പ്യൻ മാഡിസണ്‍ കീസ് 6-3, 6-3 സ്കോറിന് കരോളിന ഫ്ലിസ്കോവയെ മറികടന്ന് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
നവോമി പിന്മാറി
രണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പണ്‍ ചാന്പ്യനായ നവോമി പരിക്കിനെ തുടർന്ന് മൂന്നാം റൗണ്ട് മത്സരത്തിന് മുന്‍പായി പിന്മാറുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. മൂന്നാം റൗണ്ടിൽ ഓസ്ട്രേലിയയുടെ മാഡിസണ്‍ ഇംഗ്ലിസായിരുന്നു ജാപ്പനീസ് താരത്തിന്റെ എതിരാളി. ഇതോടെ 2022ൽ ആഷ്ലി ബാർട്ടിക്കിന് ശേഷം ഓസ്ട്രേലിയൻ ഓപ്പണ്‍ 16-ാം റൗണ്ടിൽ പ്രവേശിക്കുന്ന ആദ്യ ഓസീസ് താരമായി ഇംഗ്ലിസ് മാറി.
Sports
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ അട്ടിമറിയും മുന്നേറ്റവും. പുരുഷ സിംഗിള്‍സില്‍ ഒന്നാം നമ്പറായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസും വനിതാ നമ്പര്‍ വണ്‍ ബെലാറൂസിന്റെ അരീന സബലെങ്കയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
അതേസമയം, വനിതാ സിംഗിള്‍സില്‍ ഏഴാം സീഡായ ഇറ്റലിയുടെ ജാസ്മിന് പൗളിനി, പുരുഷ സിംഗിള്‍സില്‍ 13-ാം നമ്പറായ റഷ്യയുടെ ആന്ദ്രെ റുബ്ലെവ് തുടങ്ങിയവര്‍ മൂന്നാം റൗണ്ടില്‍ പുറത്തായി. മിക്സഡ് ഡബിള്‍സില്‍ സാറ ഇറാനി - ആന്‍ഡ്രിയ വാവസോറിയും ഇന്നലെ പുറത്തായി.
സൂപ്പര്‍ അല്‍കാരസ്
പുരുഷ സിംഗിള്‍സ് മൂന്നാം റൗണ്ടില്‍ ഫ്രാന്‍സിന്റെ കൊറെന്റീന്‍ മ്യൂടെറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് അല്‍കാരസ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സ്കോര്‍: 6-2, 6-4, 6-1. അല്‍കരാസിന്റെ 87-ാമത് ഗ്രാന്സ്ലാം മത്സര ജയമാണ്. ഓപ്പണ്‍ കാലഘട്ടത്തില്‍ ആദ്യ 100 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്സ്ലാം ജയമെന്നതില്‍ ബ്യോണ്‍ ബോര്‍ഗിനു (88) പിന്നില്‍ രണ്ടാം സ്ഥാനത്തും അല്‍കാരസ് എത്തി.
11-ാം സീഡായ റഷ്യയുടെ ഡാനില്‍ മെദ്വദേവ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഹംഗറിയുടെ ഫാബിയന്‍ മരോസാനെ കീഴടക്കി പ്രീക്വാര്‍ട്ടറില്‍ ഇടംനേടി. ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ടശേഷം 6-7 (5-7), 4-6, 7-5, 6-0, 6-3നായിരുന്നു മെദ്വദേവിന്റെ ജയം.
മൂന്നാം സീഡായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് 26-ാം സീഡായ ബ്രിട്ടന്റെ കാമറോണ്‍ നോറിയെ കീഴടക്കി അവസാന 16ല്‍ എത്തി. സ്കോര്‍: 7-5, 4-6, 6-3, 6-1. ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗര്‍, കസാക്കിസ്ഥാന്റെ അലക്സാണ്ടര്‍ ബബ്ലിക് തുടങ്ങിയവരും പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
അര്‍ജന്റൈന്‍ താരം ഫ്രാന്‍സിസ്കൊ സെറുണ്ടോളോയാണ് 6-3, 7-6 (7-4), 6-3ന് റുബ്ലെവിനെ അട്ടിമറിച്ചത്.
സബലെങ്ക, ഗൗഫ്
വനിതാ സിംഗിള്‍സില്‍ ഒന്നാം നമ്പറായ അരീന സബലെങ്ക ഓസ്ട്രിയയുടെ അനസ്താസിയ പൊട്ടപോവയെയാണ് മൂന്നാം റൗണ്ടില്‍ കീഴടക്കിയത്. സ്കോര്‍: 7-6 (7-4), 7-6 (9-7). മൂന്നാം സീഡായ അമേരിക്കയുടെ കൊക്കൊ ഗൗഫ് സ്വന്തംനാട്ടുകാരിയായ ഹെയ്ലി ബാപ്റ്റിസ്റ്റിനെ 3-6, 6-0, 6-3നു കീഴടക്കി പ്രീക്വാര്‍ട്ടറില്‍ ഇടംനേടി. എട്ടാം സീഡ് റഷ്യയുടെ മിറ ആന്‍ഡ്രീവ, 12-ാം സീഡായ യുക്രെയ്നിന്റെ എലിന സ്വിറ്റോളിന തുടങ്ങിയവരും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
അമേരിക്കയുടെ 29-ാം സീഡായ ഇവ ജോവിക്കാണ് ഏഴാം സീഡായ ജാസ്മിന് പൗളിനിയെ അട്ടിമറിച്ചത്. സ്കോര്‍: 6-2, 7-6 (7-3).
Sports
മെൽബണ്‍: ഹാട്രിക് കിരീടത്തിനായി കുതിപ്പ് തുടർന്ന് യാനിക് സിന്നർ, ചരിത്രം കുറിക്കാൻ നൊവാക് ജോക്കോവിച്ച്, കിരീട മോഹവുമായി ഇഗ ഷാങ്ടെക്... ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ-വനിതാ സിംഗിൾസിൽ മുന്പന്മാർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. 21-ാം സീഡ് ഡെനിസ് ഷപോവലോയും 31-ാം സീഡ് സ്റ്റെഫനോസ് സിറ്റ്സിപാസും പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പുറത്തായി.
സിന്പിൾ സിന്നർ
പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിലും സിന്നറിന് സിന്പിൾ ജംയം. ജയിംസ് ഡക്വര്‍ത്തിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-1, 6-4, 6-2) കീഴടക്കി മൂന്നാം റൗണ്ട് പ്രവേശനം. ചരിത്രം കുറിക്കാൻ ഒരു കപ്പ് ദൂരമുള്ള ജോക്കോവിച്ച് അനായാസം മൂന്നാം റൗണ്ടിൽ കടന്നു. ഫ്രാൻസെസ്കോ മയ്സ്ട്രെല്ലിയെ 6-3, 6-2, 6-2 സ്കോറിനാണ് പരാജയപ്പെടുത്തിയത്. ലോറൻസോ മുസെസറ്റി 6-3, 6-3, 6-4 സ്കോറിന് ലോറൻസോ സൊനെഗോയെയും ബെൻ ഷെൽട്ടണ്‍ 6-3, 6-2, 6-2 സ്കോറിന് ഡേൻ സ്വീനിയെയും ടെയ്ലര് ഫ്രിറ്റ്സ് 6-1, 6-4, 7-6 സ്കോറിന് വിറ്റ് കോപ്രിവയെയും പരാജയപ്പെടുത്തി.
ഇഗ മൂന്നാം റൗണ്ടിൽ
ലോക രണ്ടാം നന്പർ വനിതാ താരം ഇഗ ഷ്യാങ്ടെക് കരുത്താടെ മൂന്നാം റൗണ്ടിൽ. മാരി ബൗസ്കോവയെ 6-2, 6-3 സ്കോറിന് നിഷ്പ്രയാസം കീഴടക്കി. അമാൻണ്ട അനിസിമോവ 6-1, 6-4ന് കറ്റേറിന സിനികോവയെയും ജസീക്ക പെഗുല 6-0, 6-2ന് മകാർട്നീ കെസ്ലറിനെയും നിലവിലെ ചാന്പ്യൻ മാഡിസണ്‍ കീസ് 6-1, 7-5ന് ആഷ്ലിൻ ക്രൂഗറെയും പരാജയപ്പെടത്തി മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ എൻ. ശ്രീറാം ബാലാജിയും നീൽ ഒബർലെയ്റ്റനറുമടങ്ങുന്ന സഖ്യം ജോർദാൻ തോംപ്സണ്, പിരെ ഹൂഗ്സ് ഹെർബർട്ട് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്കോർ: 7-6, 3-6, 7-6.
Sports
മെൽബൺ: ലോക ഒന്നാം നന്പർ താരങ്ങൾ മൂന്നാം റൗണ്ടിൽ പ്രവേശിച്ച് ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് എട്ടാം ദിനം അട്ടിമറികളില്ലാതെ കടന്നുപോയി. പുരുഷ സിംഗിൾസിൽ ഒന്നാം നന്പറായ കാർലോസ് അൽകരാസ്, മൂന്നാം സ്ഥാനക്കാരൻ അലക്സാണ്ടർ സ്വരേവ്, ആറാമൻ അലക്സ് ഡി മ്യുനർ എന്നിവരും വനിതാ സിംഗിൾസിൽ ഒന്നാം റാങ്കുകാരി അരീന സബലെങ്ക, കൊക്കോ ഗൗഫ്, ജാസ്മിൻ പൗളിനി എന്നിവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.
പുരുഷ സിംഗിൾസ്
ആദ്യ സെറ്റിൽ ശക്തമായ വെല്ലുവിളി അൽകരാസ് നേരിട്ടു. ഒടുവിൽ യാന്നിക് ഹാമന്നിൽ നിന്ന് 7-6ന് സെറ്റ് സ്വന്തമാക്കി. 6-3, 6-2 സ്കോറിന് തുടർന്നുള്ള സെറ്റുകൾ നേടി മൂന്നാം റൗണ്ടിലും കടന്നു. മഴയും പരിക്കും വില്ലനായ മത്സരത്തിൽ അലക്സാണ്ടർ സ്വരേവ് നാല് സെറ്റ് പോരാട്ടത്തിൽ (6-3, 4-6, 6-3, 6-4) അലക്സാഡ്രെ മ്യുള്ളറിനെ വീഴ്ത്തി. 40 മിനിറ്റ് മഴ നഷ്ടപ്പെടുത്തിയ മത്സരത്തിൽ സ്വരേവ് ആദ്യ സെറ്റ് നഷ്ടമാക്കിയശേഷം തുടർന്നുള്ള മൂന്നു സെറ്റുകൾ സ്വന്തമാക്കിയാണ് മൂന്നാം റൗണ്ടിൽ കടന്നത്. അലക്സാണ്ടർ ബുബ്ലിക്, ഡാനിൽ മെദ്വദേവ് എന്നിവരും മൂന്നാം റൗണ്ടിൽ കടന്നു.
വനിതാ സിംഗിൾസ്
സ്യൂസ്വാൻ ബായ്യെ 6-3, 6-1 ന് തകർത്ത് സബലെങ്ക അനായാസം മൂന്നാം റൗണ്ട് പ്രവേശനം നേടി. കൊക്കോ ഗൗഫ് 6-2, 6-2ന് ഒൽഗ ഡാനിലോവിക്കിനെ വീഴ്ത്തിയപ്പോൾ ജാസ്മിൻ പൗളിനി 6-2, 6-3ന് മഗ്ദലേന ഫ്രെച്ചിനെയും മിറ ആൻഡ്രീവ മരിയ സക്കാരിയെയും വീഴ്ത്തി മൂന്നാം റൗണ്ടിൽ കടന്നു.
പുരുഷ സിംഗിൾസിൽ ഇന്ന് യാന്നിക് സിന്നർ, നൊവാക് ജോക്കോവിച്ചടക്കമുള്ള താരങ്ങളും വനിതാ സിംഗിൾസിൽ ഇഗ ഷ്യാങ്ടെക്, അമാൻണ്ട അനിസിമോവ, മാഡിസണ്‍ കീസ് തുടങ്ങിയ മുൻനിരക്കാരും കോർട്ടിലെത്തും.
Sports
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് കോർട്ടിൽ പുരുഷ- വനിതാ സിംഗിൾസ് ചാന്പ്യന്മാർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. നിലവിലെ പുരുഷ സിംഗിൾസ് ചാന്പ്യൻ ഇറ്റലിയുടെ യാനിക് സിന്നർ അനായാസ ജയം നേടിയപ്പോൾ വനിതാ സിംഗിൾസിൽ കിരീടാവകാശിയായ അമേരിക്കയുടെ മാഡിസണ്‍ കീസിന് ആദ്യ റൗണ്ടിൽ ശരിക്കും വിയർപ്പൊഴുക്കേണ്ടിവന്നു.
സീഡ് താരങ്ങളായ ലിയുഡ്മില സാംസോനോവ, ടാലോണ്‍ ഗ്രീക്സ്പൂർ, മായ ജോയിന്റ് എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായതും മൂന്നാം ദിനം കണ്ടു.
സൂപ്പർ സിന്നർ
യാനിക് സിന്നർ ആദ്യ മത്സരത്തിൽ എതിരാളി ഫ്രഞ്ച് താരം ഹ്യൂഗോ ഗാസ്റ്റണെ മറികടന്ന് രണ്ടാം റൗണ്ടിലേക്കു മുന്നേറി. ആദ്യ സെറ്റ് 6-2നും രണ്ടാം സെറ്റ് 6-1നും സിന്നർ സ്വന്തമാക്കി. പിന്നാലെ, പരിക്കിനെത്തുടർന്ന് ഫ്രഞ്ച് താരം മത്സരത്തിൽനിന്നു പിന്മാറി.
അഞ്ചാം സീഡ് ലോറൻസോ മുസെറ്റി നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ (4-6, 7-6, 7-5, 3-2) സ്കോറിന് റാഫേൽ കോളിംഗ്നനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. എട്ടാം സീഡ് ബെൻ ഷെൽട്ടണ്‍ യുഗോ ഹംബർട്ടിനെയും ഒന്‍പതാം സീഡ് ടെയ്ലർ ഫ്രിറ്റ്സ് വാലെന്റിൻ റോയറെയും പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ കടന്നു.
നോട്ട് ഈസി കീസ്
സീഡില്ലാത്ത യുക്രേനിയൻ താരം ഒലെക്സാന്ദ്ര ഒലിനിക്കോവയ്ക്കെതിരേ മാഡിസൺ കീസിന് ആദ്യ സെറ്റ് നേടുക എളുപ്പമായിരുന്നില്ല. 7-6(6) സ്കോറിനാണ് കീസ് ആദ്യ സെറ്റ് സ്വന്തമാക്കിയത്. എന്നാൽ, രണ്ടാം സെറ്റ് 6-1ന് കീസ് അനായാസം നേടി ചാന്പ്യന്റെ പോരാട്ടം പുറത്തെടുത്തു.
അഞ്ചാം സീഡ് എലെന റെബാക്കിന 6-4, 6-3 എന്ന സ്കോറിനും പത്താം സീഡ് ബെലിൻണ്ടാ ബെൻസിക് 6-0, 7-5നും അനായാസ ജയം നേടി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പതിനാറാം സീഡ് നവോമി ഒസാക്ക (6-3, 3-6, 6-4) മൂന്ന് സെറ്റ് പോരാട്ടത്തിൽ അന്റോണിയ റൂസിക്കിനെ വീഴ്ത്തി രണ്ടാം റൗണ്ടിൽ കടന്നു.
ഇന്ന് വന്പൻ പോരാട്ടങ്ങളുടെ ദിനം. നാലാം ദിനം രണ്ടാം റൗണ്ടിൽ പുരുഷ ലോക ഒന്നാം നന്പർ താരം കാർലോസ് അൽകരാസ്, വനിതാ ഒന്നാം നന്പർ താരം അരീന സബലെങ്ക, മൂന്നാം നന്പർ താരം കൊക്കോ ഗൗഫ് തുടങ്ങിയ കരുത്തരുടെ പോരാട്ടം നടക്കും.
Sports
അരീന: ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസിൽ സൂപ്പർ താരങ്ങളായ നൊവാക് ജോക്കോവിച്ച്, ഡാനിൽ മെദ്വദേവ് അടക്കമുള്ള താരങ്ങൾക്ക് വിജയത്തുടക്കം. വനിതാ സിംഗിൾസിൽ രണ്ടാം സീഡ് ഇഗ ഷാങ്ടെക്, മൂന്നാം സീഡ് കൊക്കോ ഗൗഫ് അടക്കമുള്ള പ്രമുഖ താരങ്ങളും ജയം നേടി.
പുരുഷ സിംഗിൾസ്
ആദ്യ റൗണ്ട് മത്സരത്തിൽ പെട്രാ മാർട്ടിൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസം ജോക്കോവിച്ച് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്കോർ: 6-3, 6-2, 6-2. പതിനൊന്നം സീഡ് മെദ്വദേവ് ജാസ്പർ ഡി ജോംഗിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. 7-5, 6-2, 7-6 സ്കോറിനായിരുന്നു മെദ്വദേവിന്റെ ജയം.
ആറാം സീഡ് അലക്സ് ഡി മുനാർ- മാറ്റോ ബെറേറ്റിനി മത്സരം നടന്നില്ല. അതേസമയം ഏഴാം സീഡ് നുനോ ബോർഗസിനെ അട്ടിമറിച്ച് ഫെലിക്സ് ഓഗർ അലിയാസ്മിൻ രണ്ടാം റൗണ്ടിൽ കടന്നു. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ വാക്കോറവറിലൂടെയായിരുന്നു ഫെലിക്സ് ഓഗറിന്റെ മുന്നേറ്റം.
ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കിയ നുനോ ബോർഗസിന് തുടർന്നുള്ള രണ്ട് സെറ്റുകൾ നഷ്ടമായി. 6-4, 6-4 സ്കോറിന് സെറ്റുകൾ ഫെലിക്സ് സ്വന്തമാക്കി. നാലാം സെറ്റിലേക്ക് നീങ്ങവേ നുനോ ബോർഗസ് മത്സരത്തിൽനിന്നും പിൻമാറുകയായിരുന്നു.
വനിതാ സിംഗിൾസ്
വനിതാ സിംഗിൾസ് ആദ്യ റൗണ്ട് മത്സരത്തിൽ ഇഗ ഷാങ്ടെക് നേരിട്ടുള്ള സെറ്റുകൾക്ക് യൂ യുഹാനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ സെറ്റിൽ തുല്യ പോരാട്ടം നടന്നപ്പോൾ ഇഗ 7-6ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റ് 6-3ന് അനായാസം ഇഗ സ്വന്തമാക്കി മത്സരത്തിൽ ജയം നേടി.
മൂന്നാം സീഡ് കൊക്കോ ഗൗഫ് കമിലാ രാഖിമോവയെ അനായാസം കീഴട
ക്കി രണ്ടാം റൗണ്ടിൽ കടന്നു. 6-2, 6-3നായിരുന്നു ഗൗഫിന്റെ ജയം. നാലാം സീഡ് അമാന്‍ഡ അനിസിമോവ 6-3, 6-2 സ്കോറിന് സിമോണ വാൽടെർറ്റിനെയും ആറാം സീഡ് ജസീക്ക പെഗുല 6-2, 6-1 സ്കോറിന് അനസ്തീസിയ സാഖരോവയെയും പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. എട്ടാം സീഡ് മിറ ആൻഡ്രീവ മൂന്ന സെറ്റ് നീണ്ട പോരാട്ടത്തിൽ 4-6, 6-3, 6-0 സ്കോറിന് ഡോണ വേകിക്കിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
Sports
മെൽബണ്‍: ഇന്ന് പുലർച്ചെ 5.30. ടെന്നീസ് കോർട്ടിൽ തീ പാറും. ലോക ഒന്നാം നന്പർ പുരുഷ സിംഗിൾസ് താരം കാർലോസ് അൽകരാസ്, ഒന്നാം നന്പർ വനിതാ സിംഗിൾസ് താരം ബലാറുസിന്റെ അരീന സബലങ്ക, അലക്സാണ്ടർ സ്വരേവ്, വീനസ് വില്യംസ് തുടങ്ങി കരുത്തർ കളത്തിലിറങ്ങുന്നതോടെ ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിന് ആരംഭം. ഈ വർഷത്തെ ഗഗ്രാന്‍ഡ് സ്ലാം ടെന്നീസ് സീസണിനും ഇതോടെ തുടക്കമാകും.
കിരീടം നിലനിർത്താൻ യാനിക് സിന്നർ, ഗ്രാന്‍ഡ് സ്ലാം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിനായി കാർലോസ് അൽകരാസ്, 25-ാം ഗ്രാന്‍ഡ് സ്ലാം എന്ന ചരിത്രനേട്ടം കുറിക്കാൻ നൊവാക് ജോക്കോവിച്ച്. ഓസ്ട്രേലിയയിലെ മെൽബണ്‍ പാർക്ക് സീസണിലെ വന്പൻ പോരാട്ടങ്ങൾക്കും അട്ടിമറികൾക്കും വേദിയാകും. സോണി ലിവിൽ മത്സരങ്ങൾ തൽസമയം കാണാം.
ഹാട്രിക്കിനായി സിന്നർ
ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ കീഴടക്കി 2025 സീസണിൽ തന്റെ തുടർച്ചയായ രണ്ടാം കിരീടം നേടിയ ഇറ്റലിയുടെ യാന്നിക് സിന്നർ ഇത്തവണ ഹാട്രിക് നേട്ടമാണ് ലക്ഷ്യമിടുന്നത്. 2024ൽ സെർബിയൻ താരം ജോക്കോവിനെ വീഴ്ത്തിയാണ് ആദ്യകിരീടം നേടിയത്.
ഇത്തവണത്തെ മത്സരക്രമം അനുസരിച്ച് ഇരുവരും സെമിഫൈനലിൽ വരെ നേർക്കുനേർ പോരാട്ടമുണ്ടാകില്ല. ഹാർഡ് കോർട്ടിൽ സമഗ്രാധിപത്യം പുലർത്തുന്ന ഇരുപത്തിനാലുകാരൻ സിന്നറിന്് മുൻതൂക്കമുണ്ട്. ഫ്രഞ്ച് താരം ഹ്യൂഗോ ഗാസ്റ്റോണ്‍ സിന്നറിന്റെ ആദ്യ മത്സരത്തിലെ എതിരാളി.
Sports
ബ്രിസ്ബേൻ: ലോക ഒന്നാം നന്പർ താരം അരീന സബലങ്ക 2026 സീസണ് തകർപ്പൻ വിജയത്തോടെ തുടക്കമിട്ടു.
ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് വിനതാ സിംഗിംൾസിൽ ക്രിസ്റ്റീന ബുക്സയെ 47 മിനിറ്റ് പോരാട്ടത്തിൽ 6-0, 6-1 സ്കോറിന് പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തി.
‘ബാറ്റിൽ ഓഫ് ദ സെക്സസ്’ മത്സരത്തിൽ സബലങ്കയെ പരാജയപ്പെടുത്തിയ ഓസ്ട്രേലിയയുടെ നിക്ക് കിർഗിയോസ് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിംഗിൾസ് മത്സരത്തിലേക്ക് തിരിച്ചെത്തിയപ്പോൾ പരാജയപ്പെട്ടു. യുഎസ്എയുടെ അലക്സാണ്ടർ കോവാസെവിച്ചിനോട് 6-3, 6-4 സ്കോറിനാണ് പരാജയപ്പെട്ടത്.
Sports
ഓക്ലന്‍ഡ്: ന്യൂസിലൻഡിലെ ഓക്ലന്ഡിൽ നടക്കുന്ന ഡബ്ല്യുടിഎ ടൂർ ടെന്നീസ് ടൂർണമെന്റിൽ വീനസ് വില്യംസ് പരാജയപ്പെട്ടു.
2026 സീസണിൽ തന്റെ ആദ്യ സിംഗിൾസ് പോരാട്ടത്തിൽ അഞ്ചാം സീഡ് മാഗ്ഡ ലിനെറ്റിനോട് 6-4, 4-6, 6-2 സ്കോറിനാണ് പരാജയപ്പെട്ടത്.
നിലവിൽ 52-ാം റാങ്കുകാരിയായ വീനസ് തന്റെ ആദ്യ പ്രൊഫഷണൽ സിംഗിൾസ് മത്സരത്തിനിറങ്ങുന്പോൾ ലിനെറ്റിന് വെറും രണ്ട് വയസാണുണ്ടായിരുന്നത്.
45 വയസുകാരിയായ വീനസ് ശക്തമായ മത്സരം കാഴ്ചവച്ച ശേഷമാണ് പരാജയം സമ്മതിച്ചത്.
Sports
പ്രതീക്ഷയുടെ ആരവവും സ്വപ്നങ്ങളുടെ പൂമരവുമായി കായികലോകം പുതുവർഷത്തിലേക്ക്... താരസന്പന്ന പോരാട്ടങ്ങളിലൂടെ ചരിത്രം സാക്ഷിയാക്കുന്ന നേട്ടങ്ങളെന്തൊക്കെ പിറക്കുമെന്നാണ് 2026 വർഷം കായികലോകത്ത് കാത്തിരിക്കുന്നത്. പുരുഷ- വനിതാ ക്രിക്കറ്റ് ലോകകപ്പ്, ബിഡബ്ല്യുഎഫ് ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ്, ഫിഫ ഫുട്ബോൾ ലോകകപ്പ്, ഏഷ്യൻ ഗെയിംസ്, കോമണ്‍വെൽത്ത് ഗെയിംസ് തുടങ്ങി 2026 കായിക ലോകം ശ്രദ്ധേയ പോരാട്ടങ്ങളിൽ സന്പന്നം... നാല് ക്വാർട്ടറുകളിലായി പ്രധാന പോരാട്ടങ്ങൾ...
ജനുവരി- ഫെബ്രുവരി- മാർച്ച്
കായിക കലണ്ടറിലെ ആദ്യ ക്വാർട്ടർ പ്രധാനമായും ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയാണ്. രണ്ട് മാസത്തിനുള്ളിൽ ലോകകപ്പുകൾ. ഐസിസി അണ്ടർ19 ഏകദിന ലോകകപ്പ് ജനുവരി 15 മുതൽ ഫെബ്രുവരി ആറ് വരെ സിംബാബ്വെയിൽ. ഫൈനൽ ആവേശം അവസാനിക്കും മുന്‍പ് ഫെബ്രുവരി ഏഴിന് പുരുഷ ട്വന്റി20 ലോകകപ്പിന് തുടക്കം. ക്രിക്കറ്റ് ആരാധകർക്കായി വനിതാ പ്രീമിയർ ലീഗ് (ജനുവരി 9), ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരന്പര (ജനുവരി (11), ഇന്ത്യ ന്യൂസിലൻഡ് ട്വന്റി20 പരന്പര (ജനുവരി 21), ഐപിഎൽ ക്രിക്കറ്റ് കൊടിയേറ്റം (മാർച്ച് 26).
ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് സീസണ് ജനുവരി 12 മുതൽ ഫെബ്രുവരി ഒന്നു വരെ. ഇന്ത്യൻ സാന്നിധ്യം പ്രധാനമല്ലാത്ത ടൂർണമെന്റാണെങ്കിലും ടെന്നീസ് ആരാധകർക്ക് വീര്യം നിറഞ്ഞ പോരാട്ടം കാണാം.
പി.വി. സിന്ധു അടക്കമുള്ള താരങ്ങൾക്ക് ബാഡ്മിന്റണിൽ പുതിയ തുടക്കം കുറിക്കാൻ മാർച്ച് മൂന്നിന് ഓൾ ഇംഗ്ലണ്ട് ചാന്പ്യൻഷിപ്പ് ആരംഭിക്കും. നിരാശാജനകമായ 2025 സീസണിനു ശേഷം സിന്ധു അടങ്ങുന്ന ഇന്ത്യൻ സംഘം തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ (ജനുവരി 13- 18) വരെ നടക്കും.
ഫുട്ബോൾ ആരാധകർക്ക് സന്തോഷം പകർന്ന് മാർച്ച് ഒന്ന് മുതൽ ഓസ്ട്രേലിയിൽ എഎഫ്സി വനിതാ ഏഷ്യൻ കപ്പിന് തുടക്കം കുറിക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ ടൂർണമെന്റിലേക്ക് തിരിച്ചുവരവ് നടത്തുന്നത് ഏറെ ആവേശം പകരും.
ഓസ്ട്രേലിയൻ ഗ്രാൻപ്രി (ഫോർമുല വണ്‍ തുടക്കം) മാർച്ച് ഒന്നിന് കുറിക്കും.
മാർച്ച് 28ന് കാൻഡിഡേറ്റ് ടൂർണമെന്റ് ഓഫ് ചെസിന് തുടക്കം. ഇതേ ദിവസം മംഗോളിയയിൽ ഏഷ്യൻ ബോക്സിംഗ് ചാന്പ്യൻഷിപ്പിന് തുടക്കമാകും.
ഏപ്രിൽ- മേയ്- ജൂണ്‍
രണ്ടാം ക്വാർട്ടറിൽ ഫുട്ബോൾ, ക്രിക്കറ്റ് ലോകകപ്പുകളാണ് ആരാധകരെ കാത്തിരിക്കുന്നത്. ജൂണ്‍ 11 ഫിഫ ഫുട്ബോൾ ലോകകപ്പിന് തുടക്കം. ജൂണ്‍ 12ന് ഐസിസി വനിതാ ട്വന്റി20 ലോകകപ്പിന് തുടക്കം.
യൂറോപ്പ ലീഗ് നോക്കൗട്ട് റൗണ്ട് (ഏപ്രിൽ 9-16), ചാന്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ട് (ഏപ്രിൽ 7-15), എഫ്വണ് ബഹ്റിൻ ഗ്രാൻപ്രി (ഏപ്രിൽ 10-12), എഫ്വണ് സൗദി അറേബ്യൻ ഗ്രാൻപ്രി (ഏപ്രിൽ 17-19).
മേയ് ഫൈനൽ മത്സരങ്ങളുടെ മാസമാണ്. ബുണ്ടസ്ലിഗ, ലീഗ് വണ്‍, എഫ്എഎ കപ്പ് ഫൈനലുകൾ മേയ് 16ന് നടക്കും. 20ന് യുറോപ്പ ലീഗ് ഫുട്ബോൾ ഫൈനൽ. 21ന് യുവേഫ വനിതാ ചാന്പ്യൻസ് ലീഗ് ഫൈനൽ, 24ന് പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ ഫൈനൽ, 27ന് യുവേഫ കോണ്‍ഫറൻസ് ലീഗ് ഫുട്ബോൾ ഫൈനൽ. 30ന് യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനൽ, 30ന് കോണ്‍കകാഫ് ചാന്പയൻസ് കപ്പ് ഫൈനൽ, 31ന് ഐപിഎൽ ഫൈനൽ.
ഏപ്രിൽ 28 മുതൽ മേയ് 10 വരെ ലണ്ടനിൽ ഐടിടിഎഫ് വേൾഡ് ടീം ചാന്പ്യൻഷിപ്പ് ഫൈനലിലൂടെ ടേബിൾ ടെന്നീസ് ആരംഭിക്കും.പുരുഷ- വനിതാ ഇന്ത്യൻ ടീമുകൾ മത്സരിക്കും.
മേയ് എട്ടിന് ഡയമണ്ട് ലീനിന് തുടക്കം. മേയ് 24 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന് തുടക്കം. ജൂണ്‍ ഏഴിന് ഫൈനൽ. ജൂണ്‍ 11 ഫിഫ ലോകകപ്പിന് തുടക്കം. ജൂണ്‍ 29ന് വിംബിൾഡണ്‍ ടെന്നീസിന് തുടക്കം.
ജൂലൈ- ഓഗസ്റ്റ്- സെപ്റ്റംബർ
വർഷം പാതിയിൽ നിൽക്കേ ജൂലൈ 23 മുതൽ ഓഗസ്റ്റ് രണ്ട് വരെ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസ് പ്രധാന ആകർഷണമായിരിക്കും. ജൂലൈ അഞ്ചിന് വനിതാ ട്വന്റി20 ലോകകപ്പ് പൂരം ഫൈനലോടെ വിടപറയും.
ജൂലൈ 12ന് വിംബിൾഡണ്‍ ടെന്നീസ് ഫൈനൽ, 19ന് ഫിഫ ലോകകപ്പ് ഫൈനൽ. 23ന് കോമണ്‍വെൽത്ത് ഗെയിംസിന് തുടക്കം.
ഓഗസ്റ്റ് രണ്ടിന് കോമണ്‍വെത്ത് ഗയിംസ് സമാപനം. ഓഗസ്റ്റ് 14ന് ലാ ലിഗ ഫുട്ബോൾ സീസണിന് തുടക്കം. ഓഗസ്റ്റ് 15-30 പുരുഷ- വനിതാ ഹോക്കി ലോകകപ്പി നടക്കും. ഓഗസ്റ്റ് 17 മുതൽ ഡൽഹിയിൽ ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഓഗസ്റ്റ് 22ന് പ്രീമിയർ ലീഗിന് തുടക്കം. ഇതേ ദിവസം വേൾഡ് അത്ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ, 31ന് ആവേശം പകരുന്ന യുഎസ് ഓപ്പണ്‍ ടെന്നീസിന് തുടക്കം.
സെപ്റ്റംബർ ഒന്നിന് എഫ്വണ് ഇറ്റാലിയൻ ഗ്രാൻപ്രി, 11ന് എഫ്വണ് മാഡ്രിഡ് ഗ്രാൻപ്രി, 13ന് യുഎസ് ഓപ്പണ്‍ ഫൈനൽ. 19ന് ഏഷ്യൻ ഗയിംസിന് ആരവമുയരും. 24ന് യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ആരംഭം.
ഒക്ടോബർ- നവംബർ- ഡിസംബർ
വർഷത്തിലെ അവസാന പാദത്തിൽ നിരവധി ലോക ചാന്പ്യൻഷിപ്പുകൾ നടക്കും. ഒക്ടോബർ നാലിന് ഏഷ്യൻ ഗെയിംസ് സമാപിക്കും. 23ന് എഫ്വണ് യുഎസ് ഗ്രാൻപ്രി, 30ന് എഫ്വണ് മെക്സിക്കോ ഗ്രാൻപ്രി.
ഒക്ടോബർ 24 മുതൽ ബഹ്റനിൽ ലോക ഗുസ്തി ചാന്പ്യൻഷിപ്പ് നടക്കും. ഒക്ടോബർ 27 മുതൽ നവംബർ എട്ട് വരെ ചൈനയിൽ ലോക ഭാരോദ്വഹന ചാന്പ്യൻഷിപ്പ്.
നവംബർ 6-8 ബ്രസീലിയൻ ഗ്രാൻപ്രി, ഒക്ടോബർ 15-22 എടിപി ടെന്നീസ് ഫൈനൽ.19-21 എഫ്വണ് ലാസ് വേഗസ്
ഗ്രാൻപ്രി, 27-29 എഫ്വണ് ഖത്തർ ഗ്രാൻപ്രി, ഡിസംബർ 4-6 എഫ്വണ് അബുദാാബി ഗ്രാൻപ്രി (ഫോർമുല വണ്‍ സീസണ് അവസാനിക്കും). ഡിസംബറിൽ ലോക ചെസ് ചാന്പ്യൻഷിപ്പോടെ വർഷം അവസാനിക്കും. എന്നിരുന്നാലും മത്സരത്തിന്റെ തീയതിയും വേദിയും ഇതുവരെ അന്തിമമായിട്ടില്ല.
Sports
ഹാങ്സൗ: ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽ ബാഡ്മിന്റൻ ടൂർണമെന്റിൽ ഇന്ത്യയുടെ പുരുഷ ഡബിൾസ് ജോഡിയായ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം പുറത്ത്.
സെമിഫൈനലിൽ ചൈനയുടെ ലിയാങ് വെയ് കെങ്-വാങ് ചാങ് സഖ്യത്തോടാണ് പരാജയപ്പെട്ടത്.
ആദ്യ സെറ്റ് നേടി പ്രതീക്ഷ പുലർത്തിയ ഇന്ത്യൻ സഖ്യം തുടർന്നുള്ള രണ്ട് സെറ്റുകളും കൈവിട്ടു. 21-10, 17-21, 13-21 സ്കോറിനായിരുന്നു പരാജയം.
Sports
ബലാറസ്: തുടർച്ചയായ രണ്ടാം സീസണിലും ബലാറസിന്റെ ലോക ഒന്നാം നന്പർ വനിത ടെന്നീസ് താരം അരീന സബലെങ്ക ഡബ്ല്യുടിഎ പ്ലെയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. വനിതാ ടെന്നീസ് ഗവേണിംഗ് ബോഡിയാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്.
2025 യുഎസ് ഓപ്പണ്‍ കിരീടം നേടിയ സബലെങ്ക സീസണിൽ ഒന്‍പത് ഫൈനലുകളിൽ എത്തി. ഓസ്ട്രേലിയൻ ഓപ്പണിലും റോളണ്ട് ഗാരോസിലും റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്തു.
വിംബിൾഡണിന്റെ സെമിഫൈനലിലെത്തി. സീസണിൽ നാല് കിരീടങ്ങൾ സ്വന്തമാക്കിയ സബലെങ്ക 63 മത്സരത്തിൽ വിജയവും പേരിൽ കുറിച്ചു.
Sports
ബംഗളൂരു: ടെന്നീസില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ. 45-ാം വയസിലാണ് 22 വർഷം നീണ്ടുനിന്ന കരീയറിൽനിന്നും താരം വിരമിക്കല്‍ പ്രഖ്യപിച്ചത്.
രണ്ട് ഗ്രാന്സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള രോഹന് ബൊപ്പണ്ണ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരവുമായിരുന്നു ബൊപ്പണ്ണ.
എടിപി ടൂറിൽ 26 ഡബിൾസ് കിരീടങ്ങൾ ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു. മൂന്ന് ഒളിമ്പിക്സുകളിൽ ഇന്ത്യക്കായി മത്സരിച്ച ബൊപ്പണ്ണ 2002 മുതൽ 2023 വരെ ഇന്ത്യയുടെ ഡേവിസ് കപ്പ് ടീം അംഗമായിരുന്നു.