x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ൻ അ​ല്ലെ​ങ്കി​ൽ ഫേ​സ് ഐ​ഡി ഉ​പ​യോ​ഗി​ച്ച് ചാ​റ്റു​ക​ൾ ലോ​ക്ക് ചെ​യ്യാം; പു​തി​യ ഫീ​ച്ച​റു​മാ​യി ചാ​റ്റ്‌​ജി​പി​ടി

ടെക് ഡെസ്ക്
Published: October 21, 2026 11:07 AM IST | Updated: October 21, 2026 11:07 AM IST

പ്രതീകാത്മക ചിത്രം

 

ന്യൂ​ഡ​ൽ​ഹി: ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പു​തി​യ ഫീ​ച്ച​റു​മാ​യി ഓ​പ്പ​ൺ​എ​ഐ. ഇ​നി മു​ത​ൽ പ്ര​ധാ​ന​പ്പെ​ട്ട​തോ വ്യ​ക്തി​പ​ര​മോ ആ​യ ചാ​റ്റ്‌​ജി​പി​ടി സം​ഭാ​ഷ​ണ​ങ്ങ​ൾ പി​ൻ അ​ല്ലെ​ങ്കി​ൽ ഫേ​സ് ഐ​ഡി ഉ​പ​യോ​ഗി​ച്ച് ലോ​ക്ക് ചെ​യ്ത് സൂ​ക്ഷി​ക്കാം.

സു​ഹൃ​ത്തു​ക്ക​ൾ​ക്കോ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കോ ഫോ​ണോ ലാ​പ്‌​ടോ​പ്പോ ന​ൽ​കേ​ണ്ടി വ​രു​മ്പോ​ൾ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ൻ ഈ ​ഫീ​ച്ച​ർ ഏ​റെ സ​ഹാ​യി​ക്കും. നാ​ല​ക്ക ക​സ്റ്റ​മ​ർ പി​ൻ കോ​ഡ് ഉ​പ​യോ​ഗി​ച്ചോ, സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഡി​വൈ​സു​ക​ളി​ൽ ഫേ​സ് ഐ​ഡി, ട​ച്ച് ഐ​ഡി എ​ന്നി​വ വ​ഴി​യോ ചാ​റ്റു​ക​ൾ ലോ​ക്ക് ചെ​യ്യാം.

പു​തി​യ ലോ​ക്ക് ഫീ​ച്ച​ർ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു?

ഒ​രു സം​ഭാ​ഷ​ണം ലോ​ക്ക് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ അ​ത് സാ​ധാ​ര​ണ ചാ​റ്റ് ഹി​സ്റ്റ​റി​യി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും അ​പ്ര​ത്യ​ക്ഷ​മാ​കും. പി​ൻ ചെ​യ്ത ചാ​റ്റു​ക​ളി​ലോ സെ​ർ​ച്ച് ഫ​ല​ങ്ങ​ളി​ലോ ഇ​ത് കാ​ണാ​ൻ സാ​ധി​ക്കി​ല്ല. പ​ക​രം, ഇ​ത് 'ലോ​ക്ക്ഡ് ചാ​റ്റ്സ്' എ​ന്ന പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റ​പ്പെ​ടും.

താ​ൽ​ക്കാ​ലി​ക ചാ​റ്റു​ക​ളി​ൽ നി​ന്ന് ഇ​ത് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ്. താ​ൽ​ക്കാ​ലി​ക ചാ​റ്റു​ക​ൾ ഹി​സ്റ്റ​റി​യി​ൽ കാ​ണി​ക്കു​ക​യോ പി​ന്നീ​ട് അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യോ ചെ​യ്യും. എ​ന്നാ​ൽ ലോ​ക്ക്ഡ് ചാ​റ്റു​ക​ൾ സു​ര​ക്ഷി​ത​മാ​യി സേ​വ് ചെ​യ്യ​പ്പെ​ടു​ക​യും, പാ​സ്‌​വേ​ഡ് ന​ൽ​കി എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വീ​ണ്ടും തു​റ​ന്നു നോ​ക്കു​ക​യും ചെ​യ്യാം.

ഈ ​അ​പ്ഡേ​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച സ​വി​ശേ​ഷ​ത​ക​ളി​ലൊ​ന്ന് ചാ​റ്റ്‌​ജി​പി​ടി​യു​ടെ മെ​മ്മ​റി കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി​യാ​ണ്. മെ​മ്മ​റി ഫീ​ച്ച​ർ ഓ​ൺ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ, ലോ​ക്ക് ചെ​യ്ത ചാ​റ്റു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക മെ​മ്മ​റി സ്പേ​സ് ല​ഭി​ക്കും. ഈ ​ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ നി​ങ്ങ​ളു​ടെ സാ​ധാ​ര​ണ ചാ​റ്റു​ക​ളി​ലേ​ക്ക് ലീ​ക്ക് ആ​കി​ല്ലെ​ന്ന് ഇ​ത് ഉ​റ​പ്പാ​ക്കു​ന്നു. എ​ങ്കി​ലും, ചാ​റ്റ് ലോ​ക്ക് ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് ചാ​റ്റ്‌​ജി​പി​ടി ഓ​ർ​മി​ച്ചു​വെ​ച്ച വി​വ​ര​ങ്ങ​ൾ ഇ​തി​ൽ ബാ​ധ​ക​മ​ല്ല.

നി​ങ്ങ​ൾ നാ​ല​ക്ക പി​ൻ ന​മ്പ​ർ മ​റ​ന്നു​പോ​വു​ക​യും അ​ത് റീ​സെ​റ്റ് ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്താ​ൽ, ലോ​ക്ക് ചെ​യ്തി​ട്ടു​ള്ള എ​ല്ലാ ചാ​റ്റു​ക​ളും പ്രൈ​വ​റ്റ് മെ​മ്മ​റി​ക​ളും ഓ​പ്പ​ൺ​എ​ഐ ശാ​ശ്വ​ത​മാ​യി ഡി​ലീ​റ്റ് ചെ​യ്യും. ഇ​ത് തി​രി​കെ ല​ഭി​ക്കി​ല്ലെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കു​ന്നു.

വെ​ബ്, മാ​ക്, വി​ൻ​ഡോ​സ് ഡെ​സ്ക്ടോ​പ്പ് ആ​പ്പു​ക​ൾ, ഐ​ഒ​എ​സ്, ആ​ൻ​ഡ്രോ​യി​ഡ് മൊ​ബൈ​ൽ ആ​പ്പു​ക​ൾ എ​ന്നി​വ​യി​ലെ​ല്ലാം ഈ ​ഫീ​ച്ച​ർ ല​ഭ്യ​മാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഫ്രീ, ​പ്ല​സ്, പ്രോ, ​ബി​സി​ന​സ് അ​ട​ക്ക​മു​ള്ള മി​ക്ക പ്ലാ​നു​ക​ളി​ലും ഇ​ത് ല​ഭി​ക്കും. എ​ന്നാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ പ്ലാ​നു​ക​ളി​ൽ ഈ ​ഫീ​ച്ച​ർ ല​ഭ്യ​മ​ല്ല.


താ​ൽ​ക്കാ​ലി​ക ചാ​റ്റു​ക​ൾ, ഗ്രൂ​പ്പ് ചാ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ ലോ​ക്ക് ഓ​പ്ഷ​ൻ പ്ര​വ​ർ​ത്തി​ക്കി​ല്ല. ഫീ​ച്ച​ർ പൂ​ർ​ണ്ണ​മാ​യും ല​ഭ്യ​മാ​കു​വാ​ൻ ഏ​താ​നും ദി​വ​സ​ങ്ങ​ൾ എ​ടു​ത്തേ​ക്കാം.

Tags : #ArtificialIntelligence ChatGPT chats secretchat pin

Recent News

Corehub Up