x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാം​സ​ങ് ഗാ​ല​ക്സി എ​ഫ് 70 5ജി ​ഇ​ന്ത്യ​യി​ൽ വി​ൽ​പ്പ​ന​യ്‌​ക്കെ​ത്തി; വി​ല​യും പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ളും അ​റി​യാം

ടെക് ഡെസ്ക്
Published: October 20, 2026 04:36 PM IST | Updated: October 20, 2026 04:36 PM IST

പ്രതീകാത്മക ചിത്രം

 ന്യൂ​ഡ​ൽ​ഹി: സാം​സ​ങ്ങി​ന്‍റെ പു​തി​യ ബ​ജ​റ്റ്-​ഫ്ര​ണ്ട്‌​ലി 5ജി ​സ്മാ​ർ​ട്ട്‌​ഫോ​ണാ​യ 'സാം​സ​ങ് ഗാ​ല​ക്സി F70 5G' ഇ​ന്ത്യ​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി വി​ൽ​പ്പ​ന ആ​രം​ഭി​ച്ചു. 20,000 രൂ​പ​യി​ൽ താ​ഴെ വി​ല​യി​ൽ മി​ക​ച്ച ഫീ​ച്ച​റു​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​ഫോ​ൺ വി​പ​ണി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. 

ഫോ​ണി​ന്‍റെ അ​ടി​സ്ഥാ​ന മോ​ഡ​ലി​ന് (4GB RAM + 128GB Storage) 19,999 രൂ​പ​യാ​ണ് വി​ല. 6GB RAM + 128GB സ്റ്റോ​റേ​ജ് പ​തി​പ്പി​ന് 22,999 രൂ​പ​യും ന​ൽ​ക​ണം. ഫ്ലി​പ്കാ​ർ​ട്ട് വ​ഴി​യാ​ണ് ഫോ​ൺ വാ​ങ്ങാ​ൻ സാ​ധി​ക്കു​ന്ന​ത്.

എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് 2,000 രൂ​പ​യു​ടെ ത​ൽ​ക്ഷ​ണ കി​ഴി​വും , ഫ്ലി​പ്കാ​ർ​ട്ട് ആ​ക്സി​സ് ബാ​ങ്ക് കാ​ർ​ഡ് വ​ഴി 1,000 രൂ​പ​യു​ടെ ക്യാ​ഷ്ബാ​ക്കും ല​ഭി​ക്കും.

ഓ​ഫ​റു​ക​ൾ പ്ര​കാ​രം 17,999 രൂ​പ മു​ത​ൽ ഫോ​ൺ സ്വ​ന്ത​മാ​ക്കാം. കൂ​ടാ​തെ പ​ഴ​യ ഫോ​ൺ മാ​റ്റി​വാ​ങ്ങു​മ്പോ​ൾ 15,900 രൂ​പ വ​രെ എ​ക്സ്ചേ​ഞ്ച് ബോ​ണ​സും ല​ഭ്യ​മാ​ണ്. ബോ​ൾ​ഡ് ബ്ലാ​ക്ക്, വി​വി​ഡ് വ​യ​ല​റ്റ് എ​ന്നീ ര​ണ്ട് നി​റ​ങ്ങ​ളി​ൽ ഫോ​ൺ ല​ഭ്യ​മാ​ണ്.

6.7 ഇ​ഞ്ച് ഫു​ൾ എ​ച്ച്.​ഡി.+ ഇ​ൻ​ഫി​നി​റ്റി​യു sAMOLED ഡി​സ്പ്ലേ​യും 90Hz റി​ഫ്ര​ഷ് റേ​റ്റും ഇ​തി​ലു​ണ്ട്. കോ​ർ​ണിം​ഗ് ഗൊ​റി​ല്ല ഗ്ലാ​സ് വി​ക്ട​സ് സം​ര​ക്ഷ​ണ​വും IP54 റേ​റ്റിം​ഗും ഫോ​ണി​നു​ണ്ട്.

ആ​ൻ​ഡ്രോ​യി​ഡ് 15 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വ​ൺ യു​ഐ 7 ആ​ണ് ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം. സാം​സ​ങ് ഈ ​ഫോ​ണി​ന് 4 വ​ർ​ഷ​ത്തെ ആ​ൻ​ഡ്രോ​യി​ഡ് ഒ​എ​സ് അ​പ്‌​ഗ്രേ​ഡു​ക​ളും 5 വ​ർ​ഷ​ത്തെ സെ​ക്യൂ​രി​റ്റി അ​പ്‌​ഡേ​റ്റു​ക​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.

ഒ​പ്റ്റി​ക്ക​ൽ ഇ​മേ​ജ് സ്റ്റെ​ബി​ലൈ​സേ​ഷ​ൻ ഉ​ള്ള 50 മെ​ഗാ​പി​ക്സ​ൽ പ്ര​ധാ​ന ക്യാ​മ​റ, 5 മെ​ഗാ​പി​ക്സ​ൽ അ​ൾ​ട്രാ-​വൈ​ഡ് ക്യാ​മ​റ, 2 മെ​ഗാ​പി​ക്സ​ൽ മാ​ക്രോ സെ​ൻ​സ​ർ എ​ന്നി​വ​യാ​ണ് പി​ന്നി​ലു​ള്ള​ത്. സെ​ൽ​ഫി​ക​ൾ​ക്കാ​യി 13 മെ​ഗാ​പി​ക്സ​ൽ ഫ്ര​ണ്ട് ക്യാ​മ​റ​യു​മു​ണ്ട്. 5,000mAh ബാ​റ്റ​റി​യും 25W ഫാ​സ്റ്റ് ചാ​ർ​ജിം​ഗ് പി​ന്തു​ണ​യും ഈ ​ഫോ​ണി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

 

 

Tags : smartphone AI technology samsung

Recent News

Corehub Up