x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​പ്പു​രി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 21, 2026 03:44 AM IST | Updated: October 21, 2026 03:44 AM IST

പ്രതീകാത്മക ചിത്രം

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ലെ സു​നു​ലോ​ക് ഹി​ല്ലി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ർ പി​ടി​യി​ൽ. മേ​ഖ​ല​യി​ൽ ന​ട​ന്ന സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്കി​ടെ 12 തോ​ക്കു​ക​ളും 1,095 റൗ​ണ്ട് വെ​ടി​യു​ണ്ട​ക​ളും വ​ന്‍​തോ​തി​ല്‍ സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളും പൊ​ലി​സ് ക​ണ്ടെ​ടു​ത്തു.

ഒ​ക്ടോ​ബ​ര്‍ 19 ന് ​ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ടി​യി​ലാ​യ​വ​രി​ൽ ര​ണ്ടു​പേ​ര്‍ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

മൂ​ന്നാ​മ​ത്തെ പ്ര​തി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന മ​റ്റു​ള്ള​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ളും തു​ട​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ല്‍ മ​ണി​പ്പു​ർ പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യ​ത്.

 

Tags : crimenews Manipur Crime Police Investigation CaseFile FIR

Recent News

Corehub Up