പ്രതീകാത്മക ചിത്രം
റിയാദ്: സൗദി അറേബ്യക്ക് സംരക്ഷണമൊരുക്കാൻ യുകെയും രംഗത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. ഹൂതി ആക്രമണങ്ങളിൽ നിന്ന് സൗദിക്ക് സംരക്ഷണം നൽകാനാണ് യുകെയുടെ നീക്കം. ആക്രമണങ്ങളെ ചെറുക്കാൻ സൗദിക്ക് വേണ്ടി യുകെ പോർവിമാനങ്ങൾ വിന്യസിക്കാനാണ് തീരുമാനം.
സൗദി അറേബ്യ കൂടുതൽ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂതികൾ വീണ്ടും ആക്രമണം നടത്തി. മിസൈലുകൾ തകർത്തതായി സൗദി സേന അറിയിച്ചു.
അതേസമയം സംഘർഷങ്ങൾക്കിടെ മേഖലയിൽ നിർണായക ചർച്ചകൾ നടക്കുകയാണ്. ഫ്രാൻസുമായി യുഎഇ തന്ത്രപ്രധാന പ്രതിരോധ സഹകരണ കരാറിലേക്ക് നീങ്ങുകയാണ്. ഇതിനായി ചട്ടക്കൂട് രൂപീകരിച്ചു.
Tags : SaudiArabia UK Houthis Iran War US America conflict Attack