x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"നീ​തി കി​ട്ടി​യി​ല്ലെ​ങ്കി​ൽ ജീ​വ​നൊ​ടു​ക്കും"; പ​രാ​തി ന​ൽ​കാ​നെ​ത്തി​യ യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വെ​ച്ച് വി​ഷം ക​ഴി​ച്ചു


Published: August 3, 2026 05:56 PM IST | Updated: August 3, 2026 05:56 PM IST

കു​ടും​ബം നേ​രി​ട്ട ആ​ക്ര​മ​ണ​ക്കേ​സി​ൽ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വെ​ച്ച് വി​ഷം ക​ഴി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഛത്ത​ർ​പൂ​ർ ജി​ല്ല​യി​ലാ​ണ് ക്ര​മ​സ​മാ​ധാ​ന സം​വി​ധാ​ന​ങ്ങ​ളെ ചോ​ദ്യം ചെ​യ്യു​ന്ന സം​ഭ​വം ന​ട​ന്ന​ത്.

വി​ഷം ക​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ യു​വ​തി ത​ന്നെ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ങ്കി​ലും യു​വ​തി​യി​പ്പോ​ൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

പി​ങ്കി നാ​യ​ക് എ​ന്ന യു​വ​തി​യാ​ണ് പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​പ്പോ​ൾ സ്റ്റേ​ഷ​നി​ൽ വെ​ച്ച് അ​പ്ര​തീ​ക്ഷി​ത​മാ​യി വി​ഷ​വ​സ്തു ക​ഴി​ച്ച​ത്. അ​മ്മ​യ്ക്കും സ​ഹോ​ദ​ര​നു​മൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി​യ പി​ങ്കി​യു​ടെ പ​രാ​തി ഉ​ദ്യോ​ഗ​സ്ഥ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഉ​ട​ന​ടി സ​മീ​പ​ത്തെ മ​ഹാ​രാ​ജ്പൂ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് പി​ന്നീ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ ആ​റി​ന് ഒ​രു കൂ​ട്ടം ഗ്രാ​മീ​ണ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പി​ങ്കി​യു​ടെ സ​ഹോ​ദ​ര​ൻ പ്ര​ശാ​ന്ത് നാ​യ​കി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തെ​ങ്കി​ലും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നി​ല്ല. സ്റ്റേ​ഷ​ൻ ഇ​ൻ-​ചാ​ർ​ജ് പ്ര​തി​ക​ളി​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി കേ​സ് അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും, സ്വ​ത​ന്ത്ര​രാ​യി ന​ട​ക്കു​ന്ന പ്ര​തി​ക​ൾ ത​ങ്ങ​ളെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും പി​ങ്കി​യു​ടെ കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

നീ​തി തേ​ടി ഒ​രു മാ​സ​ത്തോ​ള​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​യ​റി​യി​റ​ങ്ങി​യി​ട്ടും ഫ​ല​മി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് യു​വ​തി ഈ ​തീ​വ്ര​തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​തേ​സ​മ​യം കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ പോ​ലീ​സ് ത​ള്ളി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ മൂ​ന്ന് എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഛത്ത​ർ​പൂ​ർ എ​സ്പി ര​ജ​ത് സ​ക്ലേ​ച്ച അ​റി​യി​ച്ചു. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യും കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​യു​മാ​യ സ​ന്തോ​ഷ് റാ​യ്ക്വാ​ർ തോ​ക്കു​മാ​യി വീ​ടി​ന് മു​ന്നി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പു​തി​യ പ​രാ​തി​യു​മാ​യാ​ണ് ശ​നി​യാ​ഴ്ച കു​ടും​ബം സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

ഇ​തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി വി​ഷം ക​ഴി​ച്ച​ത്. യു​വ​തി ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​യും സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി. നി​ല​വി​ൽ പി​ങ്കി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ങ്കി​ലും, അ​ടു​ത്ത 24 മ​ണി​ക്കൂ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​മെ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ആ​ന​ന്ദ് ത്രി​പാ​ഠി അ​റി​യി​ച്ചു.

Tags : MadhyaPradesh Chhatarpur MPNews ChhatarpurNews IndiaNews

Recent News

Corehub Up