x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാപ്പാനോട് ഫൂട്ട് മസാജ് ചോദിച്ചു വാങ്ങുന്ന 'മംഗളം' ആനക്കുട്ടൻ


Published: June 9, 2026 04:01 PM IST | Updated: June 9, 2026 04:01 PM IST

ത​മി​ഴ്‌​നാ​ട്ടി​ലെ കും​ഭ​കോ​ണ​ത്തു​ള്ള അ​രു​ൾ​മി​ഗു ആ​ദി കും​ഭേ​ശ്വ​ര​ർ ക്ഷേ​ത്ര​ത്തി​ൽ നി​ന്നു​ള്ള മ​നോ​ഹ​ര​മാ​യ ഒ​രു കാ​ഴ്ച്ച​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

അ​വി​ടെ​യു​ള്ള മം​ഗ​ളം എ​ന്ന ആ​ന ത​ന്‍റെ പാ​പ്പാ​നോ​ട് വ​ള​രെ സ്നേ​ഹ​ത്തോ​ടെ കാ​ൽ തി​രു​മ്മി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണി​ത്. നെ​റ്റി​യി​ൽ തി​ല​ക​ക്കു​റി​യും ക​ഴു​ത്തി​ൽ മ​ണി​മാ​ല​യും ചാ​ർ​ത്തി അ​തീ​വ സ​ന്തു​ഷ്ട​നാ​യി നി​ൽ​ക്കു​ന്ന ഈ ​ആ​ന​ക്കു​ട്ട​ന്‍റെ കു​റു​മ്പ് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​ക്ക​ഴി​ഞ്ഞു.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​വീ​ഡി​യോ​യി​ൽ, പാ​പ്പാ​ൻ കാ​ൽ തി​രു​മ്മി ന​ൽ​കു​മ്പോ​ൾ മം​ഗ​ളം അ​ത് പൂ​ർ​ണ​മാ​യും ആ​സ്വ​ദി​ച്ചു നി​ൽ​ക്കു​ന്ന​ത് കാ​ണാം.

ഒ​രു കാ​ൽ മ​സാ​ജ് ചെ​യ്ത് ക​ഴി​ഞ്ഞ​യു​ട​ൻ പാ​പ്പാ​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​തെ അ​ടു​ത്ത കാ​ലും മു​ന്നോ​ട്ട് നീ​ട്ടി​ക്കൊ​ടു​ക്കു​ന്ന ആ​ന​യു​ടെ സ​ഹ​ക​ര​ണം ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​താ​ണ്.

വ​ലി​യ ശ​രീ​ര​മു​ണ്ടെ​ങ്കി​ലും ഒ​രു കൊ​ച്ചു​കു​ട്ടി​യു​ടെ ഹൃ​ദ​യ​മാ​ണ് മം​ഗ​ള​ത്തി​ന്‍റേ​ത് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ​ങ്കു​വെ​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ 15 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. ഒ​രു കൊ​ച്ചു​കു​ട്ടി​യെ​പ്പോ​ലെ പാ​പ്പാ​നോ​ട് കൊ​ഞ്ചു​ന്ന ഈ ​ആ​ന​യെ ക​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ മ​ന​സ് നി​റ​യു​ക​യാ​ണ്.

ത​ങ്ങ​ൾ ക​ണ്ടി​ട്ടു​ള്ള​തി​ൽ വെ​ച്ച് ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​ഴ്ച്ച​യാ​ണി​തെ​ന്ന് ഒ​രു വി​ഭാ​ഗം പ​റ​യു​മ്പോ​ൾ, ഭ​ഗ​വാ​ൻ ഗ​ണ​പ​തി​യെ നേ​രി​ട്ട് സേ​വി​ക്കാ​നു​ള്ള ഭാ​ഗ്യ​മാ​ണ് പാ​പ്പാ​ന് ല​ഭി​ച്ച​തെ​ന്നാ​ണ് മ​റ്റു ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. കു​റ​ച്ചു സ​മ​യ​ത്തേ​ക്ക് ത​ന്നെ ഒ​ന്ന് ലാ​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന ഭാ​വ​മാ​ണ് ആ​ന​യു​ടെ മു​ഖ​ത്തു​ള്ള​തെ​ന്നും കാ​ണി​ക​ൾ കു​റി​ക്കു​ന്നു.

Tags : ViralVideo TrendingNow CuteAnimals WholesomeContent Heartwarming

Recent News

Corehub Up