x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'മു​ക്കാ​ബ​ല'​യി​ൽ പ്ര​ഭു​ദേ​വ​യെ വെ​ല്ലു​ന്ന ചു​വ​ടു​ക​ളു​മാ​യി ഒ​ഡീ​ഷ​ൻ അ​മ്മ


Published: July 6, 2026 08:26 PM IST | Updated: July 6, 2026 08:26 PM IST

പ്ര​ഭു​ദേ​വ​യു​ടെ ഐ​ക്കോ​ണി​ക് ഗാ​ന​മാ​യ 'മു​ക്കാ​ബ​ല'​യ്ക്ക് ചു​വ​ടു​വെ​ച്ച് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വ​ൻ ത​രം​ഗം സൃ​ഷ്ടി​ക്കു​ക​യാ​ണ് ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ മോ​തി ബെ​ഹ്റ. അ​ധ്യാ​പി​ക​യും അ​മ്മ​യു​മാ​യ മോ​തി​യു​ടെ ഈ ​ത​ക​ർ​പ്പ​ൻ നൃ​ത്ത​വി​രു​ന്ന് ഇ​തി​നോ​ട​കം ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ക​ണ്ട​ത്.

ആ​ഡം​ബ​ര വ​സ്ത്ര​ങ്ങ​ളോ വ​ലി​യ സ്റ്റേ​ജു​ക​ളോ ഇ​ല്ലാ​തെ, ഒ​രു സാ​ധാ​ര​ണ കു​ർ​ത്ത​യും ജീ​ൻ​സും ധ​രി​ച്ചെ​ത്തി​യാ​ണ് അ​വ​ർ കാ​ഴ്ച​ക്കാ​രെ വി​സ്മ​യി​പ്പി​ച്ച​ത്.

പാ​ട്ടി​ന്‍റെ താ​ള​ത്തി​നൊ​ത്തു​ള്ള കൃ​ത്യ​മാ​യ ച​ല​ന​ങ്ങ​ളും മി​ക​ച്ച ആ​ത്മ​വി​ശ്വാ​സ​വും കൊ​ണ്ട് പ്ര​ഭു​ദേ​വ​യു​ടെ നൃ​ത്ത​ത്തെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഈ ​അ​മ്മ പെ​ർ​ഫോം ചെ​യ്ത​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ വി​ല​യി​രു​ത്ത​ൽ.

ഔ​ദ്യോ​ഗി​ക ജീ​വി​ത​വും കു​ടും​ബ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും കൃ​ത്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നൊ​പ്പ​മാ​ണ് മോ​തി ത​ന്‍റെ നൃ​ത്ത​ത്തോ​ടു​ള്ള ക​മ്പ​വും നി​ല​നി​ർ​ത്തു​ന്ന​ത്.

തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലും സ്വ​ന്തം ക​ഴി​വു​ക​ളെ കൈ​വി​ടാ​തെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ഇ​വ​രു​ടെ മ​നോ​ഭാ​വം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ പ്ര​ചോ​ദ​ന​മാ​കു​ന്ന​ത്.

പ്ര​തി​ഭ​യ്ക്ക് പ്രാ​യ​മോ സാ​ഹ​ച​ര്യ​ങ്ങ​ളോ ത​ട​സ​മ​ല്ലെ​ന്ന് തെ​ളി​യി​ച്ച ഈ ​അ​ധ്യാ​പി​ക​യ്ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ശം​സ​ക​ളാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

 

Tags : ViralVideo InstagramReels TrendingNow ViralReel InternetSensation

Recent News

Corehub Up