x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷെൽട്ടറിലെ അതിജീവനം: യുദ്ധഭീതിക്കിടയിലും തളരാതെ ഒരു ഇന്ത്യൻ കുടുംബം


Published: March 2, 2026 11:44 PM IST | Updated: March 2, 2026 11:44 PM IST

പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ത്തി​ന്‍റെ ക​ന​ൽ ആ​ളി​ക്ക​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ശ​നി​യാ​ഴ്ച ഇ​സ്ര​യേ​ലി​ലു​ട​നീ​ളം മു​ഴ​ങ്ങി​ക്കേ​ട്ട മി​സൈ​ൽ മു​ന്ന​റി​യി​പ്പ് സൈ​റ​ണു​ക​ൾ ഒ​രു വ​ലി​യ പ്രാ​ദേ​ശി​ക യു​ദ്ധ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണോ എ​ന്ന ആ​ശ​ങ്ക ലോ​ക​മെ​മ്പാ​ടും പ​ട​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ടെ​ഹ്‌​റാ​നി​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ൽ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ൻ ശ​ക്ത​മാ​യ തി​രി​ച്ച​ടി ആ​രം​ഭി​ച്ച​ത്.

ഈ ​ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് അ​യ​ത്തു​ള്ള അ​ലി ഖ​മേ​നി കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി മാ​റി.

ഇ​തി​ന് മ​റു​പ​ടി​യാ​യി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഭീ​ക​ര​മാ​യ സൈ​നി​ക നീ​ക്കം ന​ട​ത്തു​മെ​ന്ന് ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​സ്ര​യേ​ൽ ഒ​ട്ടു​മി​ക്ക ന​ഗ​ര​ങ്ങ​ളി​ലും അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രാ​ണ് മി​സൈ​ൽ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് മാ​റി​യ​ത്. ഇ​സ്ര​യേ​ലി​ലെ ബീ​ർ​ഷെ​ബ​യി​ൽ താ​മ​സി​ക്കു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി​നി​യാ​യ ശാ​സ്ത്ര​ജ്ഞ സു​സ്മി​ത മു​ഡു​ലി ബാ​രോ​ണി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും അ​നു​ഭ​വം ഈ ​ദു​ര​ന്ത​മു​ഖ​ത്തെ അ​തി​ജീ​വ​ന​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​കു​ന്നു.

ത​ന്‍റെ ര​ണ്ട് മ​ക്ക​ളോ​ടും ഭ​ർ​ത്താ​വി​നോ​ടു​മൊ​പ്പം ഷെ​ൽ​ട്ട​റി​നു​ള്ളി​ൽ ക​ഴി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​വ​ർ ലോ​ക​വു​മാ​യി പ​ങ്കു​വെ​ച്ചു. പു​റ​ത്ത് മി​സൈ​ലു​ക​ൾ ആ​കാ​ശ​ത്ത് ത​ക​ർ​ക്ക​പ്പെ​ടു​മ്പോ​ഴും ഉ​ള്ളി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​രു​മി​ച്ചി​രി​ക്കു​ന്ന​താ​ണ് ത​ന്‍റെ ക​രു​ത്തെ​ന്ന് അ​വ​ർ കു​റി​ച്ചു.

ഭ​ക്ഷ​ണ​വും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി ഇ​ടു​ങ്ങി​യ ഷെ​ൽ​ട്ട​റു​ക​ളി​ൽ ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​യാ​ണ് ഈ ​ശാ​സ്ത്ര​ജ്ഞ. യു​ദ്ധ​ത്തി​ന്‍റെ ആ​ഘാ​തം ഇ​സ്ര​യേ​ലി​ലും ഇ​റാ​നി​ലും മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് ഏ​റ്റ​വും ആ​ശ​ങ്കാ​ജ​ന​ക​മാ​യ കാ​ര്യം.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ട​നീ​ളം വ​ലി​യ സ്ഫോ​ട​ന​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സി​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ പ​തി​ച്ച് മൂ​ന്ന് പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ​താ​യാ​ണ് വി​വ​രം.

ദു​ബാ​യ്, മ​നാ​മ, ദോ​ഹ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. കു​വൈ​റ്റി​ലും ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

സാ​ധാ​ര​ണ​യാ​യി സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് വേ​ദി​യാ​കാ​റു​ള്ള ഒ​മാ​ൻ പോ​ലും ഈ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​ല്ല. ഒ​മാ​നി​ലെ ദു​ഖം തു​റ​മു​ഖ​ത്ത് ന​ട​ന്ന ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു വി​ദേ​ശ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റ​ത് സ്ഥി​തി​ഗ​തി​ക​ൾ എ​ത്ര​ത്തോ​ളം സ​ങ്കീ​ർ​ണ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ളെ​യും ഇ​സ്രാ​യേ​ൽ ന​ഗ​ര​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്.

വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മി​സൈ​ലു​ക​ളെ ത​ട​യാ​ൻ ഇ​സ്രാ​യേ​ൽ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, മേ​ഖ​ല​യി​ലെ സ​മാ​ധാ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

വ​ൻ​ശ​ക്തി​ക​ൾ നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ന്ന ഈ ​സാ​ഹ​ച​ര്യം ആ​ഗോ​ള സാ​മ്പ​ത്തി​ക രം​ഗ​ത്തെ​യും പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ​യെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​മെ​ന്നു​റ​പ്പാ​ണ്.

Tags : BreakingNews MiddleEastConflict IsraelIranWar GlobalNews Geopolitics

Recent News

Corehub Up